Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ദുബായിൽനിന്ന് ഇൻഡിഗോ വിമാനം തലസ്ഥാനത്തു പറന്നിറങ്ങിയത് 60 പേരുടെ ലഗേജ് ഇല്ലാതെ; പെണ്ണുകെട്ടാൻ ആശിച്ചുവന്ന യുവാവിന്റെ ഉടുതുണി പോലും ദുബായിൽ; കേരളത്തിലെ കാലാവസ്ഥയിൽ കൂടുൽ ഇന്ധനം വേണ്ടതിനാൽ ഭാരം കുറയ്ക്കാൻ ലഗേജ് കുറച്ചെന്ന മുടന്തൻ ന്യായവുമായി വിമാനക്കമ്പനി

ദുബായിൽനിന്ന് ഇൻഡിഗോ വിമാനം തലസ്ഥാനത്തു പറന്നിറങ്ങിയത് 60 പേരുടെ ലഗേജ് ഇല്ലാതെ; പെണ്ണുകെട്ടാൻ ആശിച്ചുവന്ന യുവാവിന്റെ ഉടുതുണി പോലും ദുബായിൽ; കേരളത്തിലെ കാലാവസ്ഥയിൽ കൂടുൽ ഇന്ധനം വേണ്ടതിനാൽ ഭാരം കുറയ്ക്കാൻ ലഗേജ് കുറച്ചെന്ന മുടന്തൻ ന്യായവുമായി വിമാനക്കമ്പനി

അരുൺ ജയകുമാർ

തിരുവനന്തപുരം: ആശിച്ചുമോഹിച്ചു നാട്ടിൽ വിമാനം ഇറങ്ങിയവരുടെ ലഗേജുകൾ ഒപ്പം എത്തിക്കാതെ ഇൻഡിഗോ എയർലൈൻസ് എട്ടിന്റെ പണികൊടുത്തു. ഇന്ന് വൈകിട്ട് തിരുവനന്തപുരം വിമാനത്താവളത്തിൽ ഇറങ്ങിയ ദുബായിൽനിന്നുള്ള വിമാത്തിലെ യാത്രികരാണ് സ്വപ്‌നത്തിൽപ്പോലും പ്രതീക്ഷിക്കാത്ത പണികിട്ടിയത്. വിവാഹം നിശ്ചയിച്ചു നാട്ടിൽവന്ന യുവാവിന്റെ ഉടുതുണി അടക്കമുള്ള ലഗേജുകളാണ് എത്തിക്കാതിരുന്നത്. രണ്ടു ദിവസത്തിനകം ലഗേജുകൾ വീട്ടിലെത്തിച്ചുതരുമെന്നാണ് കമ്പനി ഉറപ്പു നല്കിയിരിക്കുന്നതെങ്കിലും ഇത് എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യം യാത്രികർ ഉയർത്തുന്നു.

രാവിലെ 11.30ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽനിന്ന് പറന്നുയർന്ന ഇൻഡിഗോ എയർലൈൻസിന്റെ വിമാനത്തിൽ 156 യാത്രികരാണ് ഉണ്ടായിരുന്നത്. ഇതിൽ അറുപതോളം പേരുടെ ലഗേജുകളാണ് വിമാനത്തിൽ കയറ്റാതിരുന്നത്. വിമാനത്തിലുണ്ടായിരുന്ന യാത്രികരിൽനിന്ന് ഇൻഡിഗോ എയർലൈൻസ് അധികൃതർ ഇക്കാര്യം മറച്ചുവച്ചു. തിരുവനന്തപുരത്ത് 5.10ന് വിമാനം ലാൻഡ് ചെയ്തു. പുറത്തിറങ്ങിയപ്പോഴാണ് പകുതിപ്പേരുടെ ലഗേജുകൾ വിമാനത്തിൽ ഇല്ലെന്ന് കമ്പനി അധികൃതർ അറിയിച്ചത്.

ലഗേജുകൾ കൂടെ കയറ്റാതിരുന്നതിന് വളരെ വിചിത്രമായ വാദമാണ് ഇൻഡിഗോ എയർലൈൻസ് അധികൃതർ യാത്രികരെ അറിയിച്ചത്. കേരളത്തിലെ പ്രത്യേക കാലാവസ്ഥ കാരണം വിമാനത്തിന് കൂടുതൽ ഇന്ധനം വേണ്ടിയിരുന്നു. തന്മൂലം ഭാരം കുറയ്ക്കാനായി കുറച്ചു യാത്രികരുടെ ലഗേജുകൾ ഒഴിവാക്കി. എന്നാൽ ഇക്കാര്യം എന്തുകൊണ്ട് യാത്ര പുറപ്പെടും മുമ്പ് തങ്ങളെ അറിയിച്ചില്ലെന്ന യാത്രികരുടെ ചോദ്യത്തിന് കമ്പനി അധികൃതർക്കു മറുപടിയില്ല.

തങ്ങളുടെ ലഗേജുകൾ എത്തിയിട്ടില്ലെന്ന വിമാന കമ്പനി പ്രതിനിധികളുടെ അറിയിപ്പ് സ്ത്രീകൾ അടക്കമുള്ളവരെ കരച്ചിലിന്റെ വക്കിൽവരെ എത്തിച്ചു. വിവാഹം നിശ്ചയിച്ച് നാട്ടിലെത്തി യുവാവിന്റേത് അടക്കമുള്ള ലഗേജുകളാണ് എത്താതിരുന്നതെന്ന് വിമാനയാത്രികർ മറുനാടൻ മലയാളിയോടു പറഞ്ഞു. പലരും രണ്ടും മൂന്നും ദിവസത്തെ സന്ദർശനത്തിന് എത്തിയവരാണ്. രണ്ടു ദിവസത്തിനകം തിരിച്ചുപോകുന്നവർ ഉണ്ട്. ഇവരുടെ ലഗേജുകൾ വൈകി എത്തിച്ചിട്ട് എന്തു കാര്യമെന്ന് യാത്രികർ ചോദിക്കുന്നു.

ലഗേജുകൾ രണ്ടു ദിവസത്തിനകം വീട്ടിൽ എത്തിച്ചു തരുമെന്നാണ് ഇൻഡിഗോ എയർലൈൻസ് അധികൃതർ യാത്രികരെ അറിയിച്ചിരിക്കുന്നത്. ഇങ്ങനെ ഒരോരുത്തരുടെയും വീടുകളിൽ ലഗേജുകൾ എത്തിക്കുന്നത് എത്രമാത്രം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP