1 aed = 17.67 inr 1 eur = 72.68 inr 1 gbp = 84.26 inr 1 kwd = 213.81 inr 1 sar = 17.31 inr 1 usd = 64.89 inr
May / 2017
25
Thursday

ജന്മനക്ഷത്രം മോശമാണെന്ന് പറഞ്ഞ് ഏഴു ദിവസം പ്രായമായ കുഞ്ഞിനെ നിലത്തടിച്ചു കൊല്ലാൻ ശ്രമിച്ചെന്ന കേസ് കെട്ടിച്ചമച്ചത്; 90 ദിവസം ജയിലിൽ കഴിയുകയും കുഞ്ഞിനെ നഷ്ടപ്പെടുകയും ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്ത ഈ ദമ്പതികളുടെ ദുരന്തത്തിന് ആരാണ് ഉത്തരവാദികൾ?

March 19, 2017 | 06:57 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: സാധാരണക്കാരനാണ് കോടതിയിൽ നീതിക്ക് വേണ്ടി സമീപിക്കുന്നതെങ്കിൽ അതിന് വേണ്ടി വരുന്ന മുതൽ മുടുക്കും സമയവും വളരെ അധികമാണെന്ന ആക്ഷേപം ഇന്ത്യയിലെ കാര്യത്തിൽ തീർത്തും ശരിയാണ്. സാധാരണക്കാരനും പണക്കാരനും രണ്ട് നീതിയാണ് കേരളത്തിൽ അടക്കം ലഭിക്കുന്നത്. ആരെയും ചെയ്യാത്ത കാര്യത്തിന്റെ പേരിൽ ജയിലിൽ അടക്കാൻ സാധിക്കും എന്നതാണ് ഇവിടുത്തെ നിയമവ്യവസ്ഥയുടെ ഏറ്റവും വലിയ പോരായ്മ്മ. നിരപരാധികൾ ശിക്ഷിക്കപ്പെടരുത് എന്നാണ് നിയമം പറയുന്നതെങ്കിലും നിയമം നടപ്പിലാക്കാൻ ചുമതലപ്പെട്ടവരുടെ വീഴ്‌ച്ചകൾ കാരണം നിരപരാധികൾ ചെയ്യാത്ത കുറ്റത്തിന് ശിക്ഷ അനുഭവിക്കേണ്ടി വരുന്നു. ഇക്കാര്യം ചൂണ്ടിക്കാണിക്കാൻ അനവധി സംഭവങ്ങൾ ഉണ്ട്. ഇത്തരത്തിൽ ഒന്നാണ് ഇടുക്കിയിൽ നിന്നും പുറത്തുവന്നത്.

നവജാത ശിശുവിനെ തറയിൽ എറിഞ്ഞു കൊല്ലാൻ ശ്രമിച്ചു എന്ന കേസിൽ 90 ദിവസം ജയിലിൽ അടയ്ക്കപ്പെടുകയും സമൂഹത്തിന്റെ അവജ്ഞക്ക് പാത്രമായി ജീവക്കേണ്ടി വരികയും ചെയ്ത ദമ്പതികൾ കുറ്റക്കാരല്ലെന്ന് കണ്ട് കോടതി വെറുതേ വിട്ടു. നാല് വർഷങ്ങൾക്ക് മുമ്പ് നടന്ന സംഭവത്തിലാണ് ഇടുക്കിയിലെ ദരിദ്ര്യ ദമ്പതികൾക്ക് നീതി ലഭിച്ചത്. അയൽവാസിയുടെ പ്രതികാരത്തിന് ഇരയാക്കപ്പെടുകയായിരുന്നു ഈ സാധുകുടുംബം. മനസുകൊണ്ടും പോലും അറിയാത്ത കാര്യത്തിന് നാല് വർഷമാണ് ഇവർ തീ തിന്നത്.

ജന്മനക്ഷത്രം മോശമാണെന്ന വിശ്വാസത്താൽ നവജാത ശിശുവിനെ തറയിലെറിഞ്ഞു കൊല്ലാൻ ശ്രമിച്ചുവെന്നതായിരുന്നു ദമ്പതികൾക്കെതിരായ കേസ്. പൊലീസും ഒരു കൂട്ടം ആളുകളും ചേർന്ന് കെട്ടിച്ചമച്ച ഈ കേസിന്റെ സത്യാവസ്ഥ ഒരു കടംകഥയാണ്. ഇടുക്കി പൊലീസ് ഫയൽ ചെയ്ത കേസിൽ മണിയാറൻകുടി കാപ്പുകാട്ടിൽ ഷിനോജ്, ഭാര്യ ഷേർളി എന്നിവരെയാണു കുറ്റക്കാരല്ലെന്നു കണ്ടു പോസ്‌കോ സ്‌പെഷൽ കോടതി വിട്ടയച്ചത്. 2012 ഡിസംബർ ഒൻപതിനായിരുന്നു കേസിനാസ്പദമായ സംഭവം.

ഏഴുദിവസം പ്രായമായ കുഞ്ഞുമായി ആശുപത്രിയിൽനിന്നു വീട്ടിലെത്തിയ ഷിനോജും ഷേർളിയും കുഞ്ഞിനെ തറയിൽ അടിച്ചു കൊല്ലാൻ ശ്രമിച്ചുവെന്നാണായിരുന്നു ഇവർക്ക് മേൽ ആരോപിക്കപ്പെട്ട കേസ്. ഇടുക്കി പൊലീസ് കേസെടുക്കുകകയും തുടർന്ന് ഇരുവരെയും കോടതി റിമാൻഡ് ചെയ്തു. എന്നാൽ, പ്രതികൾ കുട്ടിയെ ഉപദ്രവിച്ചിട്ടില്ലെന്നും കേസിലെ സാക്ഷിയും ഷിനോജിന്റെ സഹോദരീ ഭർത്താവുമായ മനോജ് കെട്ടിച്ചമച്ച കേസാണിതെന്നും വിസ്താരത്തിനിടെ കോടതിക്കു ബോധ്യമായി. കുടുംബത്തോടുള്ള വൈരാഗ്യം തീർക്കാൻ വേണ്ടിയാണ് മനോജ് ഇത്തരമൊരു കേസ് കെട്ടിച്ചമച്ചത്.

സംഭവത്തെ കുറിച്ച് കോടതിക്ക് ബോധ്യപ്പെട്ട കാര്യങ്ങൾ ഇങ്ങനെയാണ്: ഷിനോജിന്റെ സഹോദരീ ഭർത്താവായ മനോജ് ഇടയ്ക്ക് ഇവരുടെ വീട്ടിൽ വരാറുണ്ടായിരുന്നു. ഷേർളിയോട് ഇയാൾക്ക് താൽപ്പര്യം തോന്നുകയും ചെയ്തു. ഒരിക്കൽ വീട്ടിൽ എത്തിയ വേളയിൽ മനോജ് ഷേർളിയെ കടന്നുപിടിച്ച് കീഴ്‌പ്പെടുത്താൻ ശ്രമിച്ചു. വീട്ടിൽ ആരുമില്ലാത്ത വേളയിലായിരുന്നു സംഭവം. ഈ സംഭവത്തിൽ ഷേർലിയും ഭർത്താവും കേസു കൊടുക്കുമെന്ന് മനോജ് ഭയന്നു. ഇതോടെ സ്വയം തടി രക്ഷിക്കാൻ വേണ്ടിയാണ് ദമ്പതികൾക്ക് മേൽ നവജാത ശിശുവിനെ കൊല്ലാൻ ശ്രമിച്ചെന്ന ആരോപണം കെട്ടിച്ചമച്ചത്.

ഷേർളി തനിക്കെതിരെ പരാതി നൽകുമെന്നു ഭയന്ന് ഇയാൾ ദമ്പതികൾക്കെതിരെ കേസ് കെട്ടിച്ചമയ്ക്കുകയായിരുന്നു. ഇയാളുടെ ഇടപെടൽ മൂലം പൊലീസിലും മാധ്യമങ്ങളിലും വലിയ തോതിൽ സംഭവം വാർത്തയാകുകയും ചെയ്തു. ആരോപണത്തിന്റെ പശ്ചാത്തലത്തിൽ ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയെ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇതോടെ തങ്ങളുടെ സത്യാവസ്ഥ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അതിന് കഴിയാതെ വരികയുംചെയ്തു. ഒരു ഘട്ടത്തിൽ ജീവിതം തന്നെ മടുത്ത് ഷേർളിയും ഷിനോജും ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.

ഒടുവിൽ നീതിക്കേ വേണ്ടിയുള്ള കാത്തിരുപ്പ് ഇവർ തുടർന്നു. രണ്ട് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് പ്രതികൾക്ക് അവരുടെ കുട്ടിയെ തിരിച്ച് കിട്ടിയത്. പ്രതികൾക്ക് വേണ്ടി അഡ്വ. എം.എസ്.വിനയരാജ് കോടതിയിൽ ഹാജരായി. ജീവിതത്തിൽ ആർക്കും ഇത്തരമൊരു അനുഭവം ഉണ്ടാകരുതെന്നാണ് ദമ്പതികൾ പറയുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാർഗിലിൽ തോറ്റു തുന്നം പാടിയെങ്കിലും സിയാച്ചിൻ വീണ്ടും പാക്കിസ്ഥാനെ മോഹിപ്പിക്കുന്നു; വ്യോമസേന യുദ്ധവിമാനം പറത്തിയ പാക് നടപടി യുദ്ധകാഹളത്തിന്റെ സൂചന; ലോകത്തിലെ ഏറ്റവും ഉയരമുള്ള യുദ്ധഭൂമിയെ ലക്ഷ്യമിട്ടുള്ള പാക് നീക്കം കരുതലോടെയെന്നും വിലയിരുത്തൽ; അതിർത്തി സംഘർഷം വീണ്ടും യുദ്ധത്തിലേക്ക് വഴിവെക്കുമെന്ന് സൂചന
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ
വീട്ടിൽ പട്ടിണി കിടക്കുമ്പോഴും പാലും പഴവും കഴിച്ച് സ്വാമി കൊഴുത്തു; അമ്മയും അച്ഛനും സ്വാമിയുടെ അടിമകളായപ്പോൾ മറ്റൊരു നിവൃത്തിയുമില്ലാതെ കിടക്ക വിരിക്കേണ്ടി വന്നു; പീഡനം അക്രമം ആയി മാറിയപ്പോൾ ഇനി മറ്റൊരു പെൺകുട്ടിക്കും ഈ ദുരന്തം ഉണ്ടാകാതിരിക്കാൻ ജനനേന്ദ്രിയം തന്നെ മുറിക്കാൻ ഉറച്ചു; പെൺകുട്ടി പൊലീസിനോട് വിവരിച്ചത് ഇങ്ങനെ
കടമായി നൽകിയ 20 ലക്ഷം തിരിച്ചു ചോദിച്ചത് പ്രശ്‌നമായി; വീട്ടുകാർ ഉറക്കമായപ്പോൾ കിടപ്പുമുറിയിലേക്ക് വിളിച്ചുവരുത്തി; ആപ്പിൾ മുറിക്കാനുള്ള കത്തി കഴുത്തിൽ ചേർത്ത് വഴങ്ങണമെന്ന് ഭീഷണിയും; പിടിവലിക്കൊടുവിൽ കത്തി കൈക്കലാക്കി ജനനേന്ദ്രിയത്തിൽ പിടിച്ച് കുറുകേ മുറിച്ചെന്ന് മൊഴി; ഗംഗേശാനന്ദ കോടിപതി ആയതിന്റെ പൊരുൾ തേടി പൊലീസ്
പുഴയിൽ കുളിച്ചു കയറിയ പതിനാറുകാരന് ആദ്യമുണ്ടായത് തലവേദന; കോട്ടയത്തെ ആശുപത്രിയിൽ വച്ചു മരണം; മണിമലയാറ്റിലെ കുളിക്കിടയിൽ പുഴവെള്ളത്തിൽ നിന്ന് മൂക്കിലൂടെയോ വായിലൂടെയോ ശരീരത്തിലെത്തിയത് അമീബിക് അണുബാധയുണ്ടാക്കിയതു മരണകാരണം; എരുമേലിയിലുണ്ടായത് ലോകത്തുതന്നെ അപൂർവമായ മരണം; നാടിനാകെ ദുരന്തമുന്നറിയിപ്പ്
ബൈസൺ വാലിയിലെ 20 ഏക്കറിൽ സിമ്മിങ് പൂൾ അടങ്ങുന്ന ബംഗ്ലാവ്; ബെൻസും ലാൻസറും ഉൾപ്പടെ കൈയിലുള്ള ആഡംബര കാറുകൾ ആറെണ്ണം; ചിന്നക്കനാലിൽ 90 സെന്റ് പട്ടയത്തിന്റെ മറവിൽ കൈയേറിയത് 11 ഏക്കർ; ചൊക്രമുടിയിൽ കൈയേറിയ 50 ഏക്കറിൽ യൂക്കാലി കൃഷി; പട്ടിണി മൂലം ഒട്ടിയ വയറുമായി ഹൈറേഞ്ച് കയറിയ എം എം മണിയുടെ സഹോദരൻ ലംബോധരൻ വിലസുന്നത് മൂന്നാറിലെ രാജാവായി
ലൗ ജിഹാദിന്റെ സൂത്രധാരൻ; ഹിന്ദു ഹെൽപ്പ് ലൈനിന്റെ മുന്നണി പോരാളി; എസ് എൻ ഡി പി-ബിജെപി കൂട്ടുകെട്ടിന്റെ സൂത്രധാരൻ; കേരളാ ഹൗസിലെ ബീഫ് വിവാദം ആളിക്കത്തിച്ച് വിവാദ നായകൻ; കുമ്മനത്തെ അധ്യക്ഷനാക്കിയ തന്ത്രശാലി; വെള്ളാപ്പള്ളിക്കും അമൃതാന്ദമയിക്കും കരിമ്പൂച്ചകളെ ഒരുക്കിയ പ്രതീഷ് വിശ്വനാഥനെന്ന 'സൂപ്പർ പവറിന്റെ' കഥ
വി എസ് എന്ന് ദേഹത്ത് എഴുതി സിറ്റിയിലൂടെ ബൈക്ക് ഓടിച്ചു; ഹക്കിം ഷായെ വടിവാളു കൊണ്ടു വെട്ടിയെന്നും ആരോപണം; ഓംപ്രകാശും പുത്തൻപാലം രാജേഷും കൂട്ടുകാർ; കാക്കികുപ്പായം നൽകരുതെന്ന് വിലക്കി ഇന്റലിജൻസ്; ചെന്നിത്തല വിശാലനായപ്പോൾ സേനയിലെത്തി; കഞ്ചാവ് കേസിലൂടെ സിപിഎമ്മിലെ കണ്ണിലെ കരടായി; ജനനേന്ദ്രിയം തകർത്തപ്പോൾ സസ്‌പെൻഷനും; എസ് ഐ സമ്പത്തിന്റെ കഥ ഇങ്ങനെ
സോഷ്യൽ മീഡിയയിലൂടെ അപകീർത്തിപ്പെടുത്തിയെന്ന കേസിൽ മുൻകൂർ ജാമ്യം എടുത്ത് സ്റ്റേഷനിലേക്ക് പോയ യുവാവിനെ പരാതിക്കാരിയായ വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയി; ക്രൂരമായി മർദ്ദിച്ച് മൊബൈൽ ഫോണും പണവും തട്ടിയെടുത്തത് പൊലീസ് സ്‌റ്റേഷനിൽ കൊണ്ടു പോയി വിലിച്ചെറിഞ്ഞു; അറസ്റ്റ് ചെയ്തില്ല എന്നു പറഞ്ഞ് പൊലീസിനെതിരെ ഫെയ്‌സ് ബുക്കിലൂടെ ലൈവായി കൊലവിളി
വഴിവിട്ട ബന്ധം ഭർത്താവ് ചൂണ്ടിക്കാട്ടിയപ്പോൾ അധികാരികൾ കണ്ണടച്ചു; അച്ചനെ സ്ഥലം മാറ്റിയിട്ടും പ്രണയം മൂത്തു; വാട്സ് അപ്പ് പ്രേമം മൂത്ത് രണ്ടു കുട്ടികളുടെ അമ്മ വികാരിയോടൊപ്പം വീടുവിട്ടിറങ്ങി; വൈദിക കുപ്പായമുപേക്ഷിച്ച് ഇറ്റലിയിലേക്ക് പറക്കാനുറച്ച് ഫാദർ സെബി വിതയത്തിൽ; ഇരിങ്ങാലക്കുട രൂപതയിൽ നിന്നൊരു പ്രണയകഥ