Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'ഇപ്പോ ഇരാന്നേ പറയാൻ പാടുള്ളൂ.. പേര് പറയാൻ പാടില്ലത്രെ'; 'ആ നടി ആരാണെന്ന് എല്ലാവർക്കും അറിയാം'; വിവാദങ്ങൾ അമ്മയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയൻ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണ്; ആക്രമിക്കപ്പെട്ട നടിയെ പരിഹസിച്ച് ഇന്നസെന്റ് എംപി

'ഇപ്പോ ഇരാന്നേ പറയാൻ പാടുള്ളൂ.. പേര് പറയാൻ പാടില്ലത്രെ'; 'ആ നടി ആരാണെന്ന് എല്ലാവർക്കും അറിയാം'; വിവാദങ്ങൾ അമ്മയിൽ ചർച്ച ചെയ്യേണ്ട കാര്യമില്ല; കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയൻ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണ്; ആക്രമിക്കപ്പെട്ട നടിയെ പരിഹസിച്ച്  ഇന്നസെന്റ് എംപി

നടി ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ടുണ്ടായിരിക്കുന്ന വിവാദങ്ങൾ താര സംഘടനയായ 'അമ്മ'യിൽ ചർച്ച ചെയ്യേണ്ടതില്ലെന്ന് പ്രസിഡന്റ് ഇന്നസെന്റ് എംപി. കുറ്റവാളികൾ ആരായാലും ശിക്ഷിക്കപ്പെടണം.

അതുമായി ബന്ധപ്പെട്ട് കേസ് ഇപ്പോൾ മര്യാദയ്ക്കാണ് പോകുന്നത്. ഒരാളെ പിടിച്ച് അകത്തിട്ടിട്ടുണ്ട്. കോടതിയിലിരിക്കുന്ന വിഷയം അമ്മയിൽ ചർച്ച ചെയ്തിട്ട് കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞതായി മനോരമ ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു. ആ നടിയെ നമ്മൾ എല്ലാവർക്കും അറിയാം. ആരാണ്, എന്താണെന്ന്... ഇര എന്നേ ഇനി അവരെ വിളിക്കാൻ കഴിയുള്ളുവെന്നും അദ്ദേഹം ചോദിച്ചു.

ഈ ഒരു കേസിൽ ഇത് ഉണ്ടായി എന്ന് പറയുമ്പോൾ, ഇപ്പോ ഇരാന്നെ പറയാൻ പാടുള്ളൂ. പേര് പറയാൻ പാടില്ലത്രെ, അല്ലേ. ഇനി ഇപ്പോ സിനിമയിൽ അഭിനയിക്കുമ്പോൾ..എനിക്ക് അതൊക്കെ തമാശയായിട്ടാണ് തോന്നുന്നത്. കാരണം നമ്മുടെ എല്ലാ ആളുകൾക്കും അറിയാം ആരാണ്, എന്താണെന്ന്, ഇതൊക്കെ എല്ലാവർക്കും അറിയാവുന്നതാണ്. അപ്പോ, അതുപോലെ ആ നടിക്ക്, എന്തെങ്കിലും പ്രശ്നങ്ങളും കാര്യങ്ങളും ഒക്കെ ഉണ്ടായ അതെ സമയത്ത് തന്നെ അന്ന് മുഖ്യമന്ത്രിയെ വിളിച്ചു. അതുപോലെ തന്നെ നമ്മുടെ ഡിജിപി ബെഹ്റയെയും വിളിച്ചിരുന്നു.

അവാർഡ് നൈറ്റുമായി ബന്ധപ്പെട്ട് ലണ്ടനിൽ പോയി വന്നപ്പോഴാണ് ഇവിടുത്തെ കാര്യങ്ങൾ അറിയുന്നത്. കുറ്റം ചെയ്തവരുടെ കൂടെ നിൽക്കില്ല. അവർ ശിക്ഷിക്കപ്പെടണം. സത്യം പൊലീസ് ഉദ്യോഗസ്ഥർ പുറത്തുകൊണ്ടുവരും. ഈ വിഷയം അമ്മയിൽ ചർച്ച ചെയ്യേണ്ട പ്രത്യേകിച്ച് കാര്യമില്ല.

ഇവിടെ ചർച്ച ചെയ്തിട്ട് യാതൊരു കാര്യവും അതിൽ ഇല്ല. സംഘടനയ്ക്ക് അകത്ത് പറയേണ്ടതാണെങ്കിൽ ആലോചിച്ചിട്ട് പറയും. സിനിമയിൽ ക്രിമിനലുകളൊന്നും ഉള്ളതായി അറിയില്ല. നടിയുടെ പേര് പറഞ്ഞ് പരസ്യപ്രതികരണം നടത്തിയവർക്കെതിരെ പ്രതികരിക്കാനില്ല. കേസുമായി ബന്ധപ്പെട്ട് നേരത്തെ പിണറായി വിജയൻ സാറിനോട് വിളിച്ച് സംസാരിച്ചിരുന്നതാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP