Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ശത്രുവിന്റെ ചങ്കു തുളയ്ക്കുന്ന അപൂർവ ആയുധങ്ങളുടെ മഹാശേഖരം; ഞൊടിയിടയിൽ പറന്നുയരുന്ന ബ്രഹ്മോസ് മിസൈൽ; ശത്രുവിന് തൊടാൻ കഴിയാത്ത റഡാർ സംവിധാനം; ഇന്ത്യൻ നേവിയുടെ കരുത്ത് കൂട്ടി ഇന്നലെ നീറ്റിലിറങ്ങിയ ഐഎൻഎസ് ചെന്നൈയെ കുറിച്ച് അറിയേണ്ടതെല്ലാം

ശത്രുവിന്റെ ചങ്കു തുളയ്ക്കുന്ന അപൂർവ ആയുധങ്ങളുടെ മഹാശേഖരം; ഞൊടിയിടയിൽ പറന്നുയരുന്ന ബ്രഹ്മോസ് മിസൈൽ; ശത്രുവിന് തൊടാൻ കഴിയാത്ത റഡാർ സംവിധാനം; ഇന്ത്യൻ നേവിയുടെ കരുത്ത് കൂട്ടി ഇന്നലെ നീറ്റിലിറങ്ങിയ ഐഎൻഎസ് ചെന്നൈയെ കുറിച്ച് അറിയേണ്ടതെല്ലാം

മറുനാടൻ മലയാളി ബ്യൂറോ

ന്ത്യയിൽ തദ്ദേശീയമായി നിർമ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പൽ ഐഎൻഎസ് ചെന്നൈ ഇനി നാവികസേനയുടെ ഭാഗം. ഇന്ത്യൻ നേവിയുടെ കരുത്ത് ഇരട്ടിപ്പിക്കുന്നതാണ് ഈ മിസൈൽ നശീകരണ യുദ്ധക്കപ്പൽ. ബ്രഹ്മോസ് മിസൈലുകളടക്കം വഹിക്കാൻ ശേഷിയുള്ള ഐഎൻഎസ് ചെന്നൈ പ്രതിരോധ മന്ത്രി മനോഹർ പരീക്കറാണ് നീറ്റിലിറക്കിയത്.

കൊൽക്കത്ത ക്ലാസ്സിൽപ്പെട്ട യുദ്ധക്കപ്പലുകളിൽ അവസാനത്തേതാണ് ഐഎൻഎസ് ചെന്നൈ. നാവികസേനയുടെ മുംബൈ ഡോക്ക്‌യാർഡിലാണ് കപ്പൽ പുറത്തിറക്കിയത്. മുംബൈയിലെ മസഗാവ് ഡോക്ക് ഷിപ്പ്ബിൽഡേഴ്‌സിൽ നിർമ്മിച്ച കപ്പൽ പ്രോജക്ട് 15എ വിഭാഗത്തിൽപ്പെട്ട മിസൈൽ നശീകരണ കപ്പലുകളിൽ അവസാനത്തേതാണ്. കപ്പൽ പുറത്തിറക്കുന്ന ചടങ്ങിൽ നാവിക സേനാ മേധാവി അഡ്‌മിറൽ സുനിൽ ലാംബയും പങ്കെടുത്തു.

മിസൈൽ ആക്രമണത്തെ ചെറുക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് ചെന്നൈ. കപ്പലിന്റെ 60 ശതമാനത്തോളം നിർമമിച്ചത് മസഗാവ് ഡോക്ക്‌യാർഡിലാണ്. ഇസ്രയേലിൽനിന്നും റഷ്യയിൽനിന്നുമാണ് ഇതിൽ ഉപയോഗിക്കുന്ന അത്യാധുനിക ആയുധങ്ങൾ കൊണ്ടുവന്നത്. യുദ്ധത്തിനുപയോഗിക്കുന്ന ഹെലിക്കോപ്ടറുകൾ വഹിക്കാനും ഈ കപ്പലിന് ശേഷിയുണ്ട്.

2027-ഓടെ 200 യുദ്ധക്കപ്പലുകളും 600-ഓളം വിമാനങ്ങളും ഹെലിക്കോപ്റ്ററുകളും ഉൾപ്പെടുന്ന വലിയ സേനയായി മാറുകയെന്നതാണ് നേവിയുടെ ലക്ഷ്യം. നേവിയുടെ പശ്ചിമ നേവൽ കമാൻഡിനുകീഴിലാണ് ഐഎൻഎസ് ചെന്നൈ നിലയുറപ്പിക്കുക. 164 മീറ്റർ നീളമുള്ള കപ്പലിന് 7500 ടൺ ഭാരം വഹിക്കാനുള്ള ശേഷിയുണ്ട്. ഏതാനും പരീക്ഷണങ്ങൾ കൂടി പൂർത്തിയായാൽ മാത്രമേ നേവിയുടെ പശ്ചിമ മേഖലയ്ക്ക് കപ്പൽ പൂർണമായും വിട്ടുകൊടുക്കൂ.

മണിക്കൂറിൽ 55 മൈൽ വേഗത്തിൽ കുതിക്കാനും കപ്പലിനാവും. ശത്രു സംഹാരയെന്നതാണ് കപ്പലിന്റെ മുദ്രാവാക്യം. യുദ്ധത്തിൽ സമ്പൂർണമായ രീതിയിൽ പങ്കെടുക്കാൻ കഴിയുന്ന കപ്പലിന് നാല് റിവേഴ്‌സിബിൾ ഗ്യാസ് ടർബൈനുകളുമുണ്ട്. ഇതിന് പുറമെ പ്രൊപ്പൽഷൻ പ്ലാന്റുമുണ്ട്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP