1 usd = 63.53 inr 1 gbp = 88.11 inr 1 eur = 78.33 inr 1 aed = 17.41 inr 1 sar = 17.40 inr 1 kwd = 212.83 inr

Jan / 2018
20
Saturday

സ്വർണപ്പണയഇടപാടിന്റെ മറവിൽ പണനിക്ഷേപം സ്വീകരിച്ച് കോടികളുടെ വെട്ടിപ്പ്; കോതമംഗലത്ത് ലക്ഷങ്ങൾ നിക്ഷേപിച്ച വ്യാപാരികളെ കബളിപ്പിക്കാനുള്ള എൻഎഫ്‌സി മാനേജ്‌മെന്റിന്റെ കള്ളക്കളിക്ക് പൊലീസിന്റെയും ഒത്താശ; നിക്ഷേപം ജീവനക്കാർ സ്വീകരിച്ചത് തങ്ങളുടെ അറിവോടെയല്ലെന്ന് ന്യായീകരിച്ച് കൈകഴുകാൻ മാനേജ്‌മെന്റ്

November 14, 2017 | 01:24 PM | Permalinkപ്രകാശ് ചന്ദ്രശേഖരൻ

കോതമംഗലം: വ്യാപാരികളെ കബളിപ്പിച്ച് എൻഎഫ്‌സി മാനേജിങ് ഡയറക്ടർ എബ്രഹാം പൊലീസ് 'വിലക്ക് 'നീക്കി പുറത്തിറങ്ങി.ഒത്തുതീർപ്പ് ചർച്ചയിൽ ഇളിഭ്യരാക്കിയതിന്റെ രോഷം തീർക്കാൻ നിക്ഷേപകകൂട്ടായ്മ അണിയറ നീക്കം തുടങ്ങി. നോട്ട് നിരോധനത്തെത്തുടർന്ന്കള്ളപ്പണം വെളുപ്പിക്കാൻ സ്ഥാപനം കൂട്ടുനിന്നോ എന്നും സംശയം ഉയർന്നിട്ടുണ്ട്. പൊലീസ് തെളിവെടുപ്പിൽ കാണാതായ അരക്കിലോയോളം സ്വർണം കണ്ടെടുത്തു.

2016 ജൂലൈ ആദ്യം മുതലുള്ള പണയ സ്വർണം നഷ്ടപ്പെട്ടതായുള്ള എൻഎഫ്‌സി മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുണ്ടായ പരാതിയെത്തുടർന്നുള്ള തെളിവെടുപ്പിലാണ് 475 ഗ്രാം സ്വർണം കണ്ടെടുത്തത്.രണ്ടുകോടിയോളം രൂപ സ്ഥാപനം നിക്ഷേപമായി തങ്ങളിൽ നിന്നും സ്വീകരിച്ചിട്ടുണ്ടെന്നാണ് വ്യാപാരികൾ പൊലീസിൽ നൽകിയിട്ടുള്ള വിവരം.സംസ്ഥാന വ്യാപകമായി എൻഎഫ്്‌സിക്ക് നാൽപ്പതിലേറെ ശാഖകളുണ്ടൊണ് പൊലീസിന് ലഭിച്ചിട്ടുുള്ള സൂചന.

തന്റെ എട്ട് ലക്ഷം രൂപ എൻഎഫ്‌സിയിലെ ജീവനക്കാർ തട്ടിയെടുത്തെന്ന പരാതിയുമായി നഗരത്തിലെ വ്യാപാരിയായ ബെന്നി വർഗീസ് കോതമംഗലം പൊലീസിനെ സമീപിച്ചിരുന്നു. ഈ പരാതിയിൽ സ്ഥാപനത്തിലെ മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരി, സെയിൽസ് ഓഫീസർ ഊഞ്ഞാപ്പാറ കുരുട്ടാപുറത്ത് ജോയൽ(24)എിവരെ പ്രതിയാക്കി കോതമംഗലം പൊലീസ് കേസെടുത്തിരുന്നു.ഇവരിൽ ജോയലിനെ പൊലീസ് അറസ്റ്റുചെയ്യുകയും ചെയ്തു.

ഇതിന് പിന്നാലെയാണ് തങ്ങളിൽ നിന്നും പിരിച്ചെടുത്ത പണം തിരിച്ച് നൽകണമെന്ന ആവശ്യപ്പെട്ട വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാവൈസ് പ്രസിഡന്റും മേഖല ഭാരവാഹിയുമായ ഇ.എം.ജോണിയുടെ നേതൃത്വത്തിൽ ഒരു സംഘം വ്യപാരികൾ പി.ഒ ജംഗ്ഷനിലെ സ്ഥാപനത്തിന്റെ ശാഖയിലെത്തി കമ്പനി മാനേജിങ് ഡയറക്ടർ എൻ.ഐ അബ്രാഹമിനെ തടഞ്ഞുവച്ചത്.

ഏറെ നേരത്തെ സംഘർഷാവസ്ഥയ്ക്ക് ശേഷം പണമിടപാടുകൾക്ക് തീരുമാനമാവും വരെ തങ്ങൾ സൂക്ഷിച്ചോളാമെന്ന ഉറപ്പിൽ എബ്രഹാമിനെ പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി.പിന്നീട് സിഐ യുടെയും എസ്‌ഐയുടെയും ഓഫീസുകൾ കേന്ദ്രീകരിച്ച് നടന്ന മാരത്തൺ ചർച്ചയ്‌ക്കൊടുവിലാണ് ഇയാൾ സ്റ്റേഷനിൽ നിന്നും മോചിതനായത്.

ഒരാഴ്ചക്കുള്ളിൽ വ്യാപാരികൾക്ക് പണം തിരികെ നൽകാമെന്നാണ് പൊലീസ് സാന്നിദ്ധ്യത്തിൽ എബ്രാഹം ഉറപ്പ് നൽകിയതിന്റെ അടിസ്ഥാനത്തിലാണ് രാവിലെ 12 മണിയോടടുത്ത്് സ്‌റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുവന്ന ഇയാളെ വൈകിട്ട് 6 മണിയോടെ പൊലീസ് വിട്ടയച്ചത്.ഈ അവസരത്തിൽ പണയം വച്ച സ്വർണം നഷ്ടപ്പെട്ട വകയിൽ നെല്ലിമറ്റം സ്വദേശിയായ യുവാവിന് കമ്പനി ജീവനക്കാർ രണ്ട് ലക്ഷം രൂപ എത്തിച്ച് നൽകുകയും ചെയ്തിരുന്നു.

ഇരുകൂട്ടരും തമ്മിൽ വാക്കാൽ മാത്രമായിരുന്നു ധാരണ.ദിവസങ്ങൾ കാത്തിരുന്ന ശേഷം എബ്രാഹമുമായി ഫോണിൽ ബന്ധപ്പെട്ടപ്പോഴാണ് തങ്ങൾ കബളിപ്പിക്കപ്പെട്ടതായി വ്യാപാരികൾക്ക് ബോദ്ധ്യമായത്. പണം കേസ് നടത്തി വാങ്ങിക്കോളാൻ പറഞ്ഞ് കമ്പനി ഉടമകൾ സംഭവത്തിൽ കൈകഴുകിയതായിട്ടാണ് വ്യാപാരികളിൽ നിന്നും ലഭിക്കുന്ന വിവരം.

കോടികളുടെ നിക്ഷേപം സ്ഥാപനം കോതമംഗലം മേഖലയിൽ നിന്നും സ്വന്തമാക്കിയിട്ടുണ്ടൊണ് സൂചന. ഇത് സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ ഇതുവരെ പുറത്ത് വന്നിട്ടില്ല. നിക്ഷേപങ്ങൾ വിപൂലീകരിക്കുന്നതിന് സ്ഥാപനത്തിലെ ജീവനക്കാർ ഫീൽഡ് വർക്കും നടത്തിയിരുന്നു.

നിക്ഷേപം ആവശ്യപ്പെട്ട'സ്ഥാപനത്തിലെ ജീവനക്കാരി നിരവധി വ്യാപാരികളെ ഫോണിൽ ബന്ധപ്പെട്ടിരുന്നതായും അറിയുന്നു.ഇത് സംമ്പന്ധിച്ചുള്ള തെളിവെടുപ്പിൽ തങ്ങൾ നിക്ഷേപം സ്വീകരിക്കുന്നില്ലെന്നാണ് കമ്പനി നടത്തിപ്പുകാർ മൊഴി നൽകിയതെന്ന് കോതമംഗലം സിഐ അഗസറ്റിൻ മാത്യു നേരത്തെ മറുനാടനോട് വ്യക്തമാക്കിയിരുന്നു.

ഇതിനിടെ സ്ഥാപനത്തിൽ പണയം വച്ചിരുന്ന 75 ഗ്രാം സ്വർണം മിനിമുത്തൂറ്റിന്റെ തങ്കളം ശാഖയിൽ മറിച്ച് പണയപ്പെടുത്തി പണം വാങ്ങിയിരുന്നെന്ന അറസ്റ്റിലായ ജോയലിന്റെ വെളിപ്പെടുത്തൽ പ്രകാരം ഇയാളെയും കൂട്ടി പൊലീസ് ഇവിടെ തെളിവെടുപ്പിനെത്തിയിരുന്നു.എന്നാൽ സ്വർണം കണ്ടെടുക്കാനായില്ല.

എന്നാൽ പിറ്റേന്ന് സ്ഥാപനത്തിലെ ജീവനക്കാർ സ്വർണം സ്റ്റേഷനിൽ എത്തിച്ചു നൽകി നിയമ നടപടികളിൽ നിന്നും തടിയൂരി.നഗരത്തിലെ കേരള ബാങ്കേഴ്‌സിൽ ഇയാൾ പണയപ്പെടുത്തിയ 400 ഗ്രാം സ്വർണ്ണവും പൊലീസ് കണ്ടെടുത്തു. ഇതുവരെ മൊത്തം 12 ലക്ഷത്തോളം രൂപയുടെ സ്വർണം കണ്ടെടുത്തതായിട്ടാണ് പൊലീസ് വെളിപ്പെടുത്തൽ. ഈ സ്ഥിതിയിൽ സ്ഥാപനത്തിലെ ജീവനക്കാർ തങ്ങൾ അറിയാതെ നിക്ഷേപം സ്വീകരിന്നെ് വരുത്തിത്തീർക്കുന്നതിനാണ് കമ്പനി നടത്തിപ്പുകാർ ശ്രമിക്കുന്നതെന്നും നിക്ഷേപകരുടെ വിവരങ്ങൾ പുറത്തറിയാതിരിക്കാനാണ് ഇക്കൂട്ടർ ഈ നിലപാട് സ്വീകരിച്ചിട്ടുള്ളതെുമാണ് കരുതുന്നത്.

വ്യാപാരികളടക്കം വമ്പന്മാർ വൻതുക സ്ഥാപനത്തിൽ നിക്ഷേപിച്ചിട്ടുണ്ടെന്നും ഈ തുകകളുടെ ലഭ്യത സംമ്പന്ധിച്ച് കൃത്യമായ രേഖകൾ ഹാജരാക്കാനില്ലാത്ത സാഹചര്യത്തിലാണ് വിവരം പുറത്തറിയിക്കാൻ ഇവർ മടിക്കുന്നതെുമാണ് പരക്കെയുള്ള വിലയിരുത്തൽ.കമ്പനിയുടെ ശാഖ മാനേജരായ ശ്രീഹരിയും ജീവനക്കാരനായ ജോയലും ചേർന്ന് തട്ടിപ്പ് നടത്തി പണം കവരുകയായിരുന്നെന്നാണ് പൊലീസ് പുറത്തുവിട്ടിട്ടുള്ള വിവരം. മാനേജർ പുല്ലുവഴി സ്വദേശി ശ്രീഹരിയെ കണ്ടെത്താൻ പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കി.

സംഭവത്തിൽ പൊലിസ് രണ്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.സ്ഥാപനത്തിൽ നിന്നും ഒരു കിലോയോളം സ്വർണം നഷ്ടപ്പെട്ടതായി കാണിച്ച് നൽകിയിട്ടിള്ളതാണ് ഒന്ന. മറ്റൊന്ന് കോതമംഗലത്തെ വ്യാപാരി ബെന്നി വർഗീസ് നൽകിയിട്ടിള്ളതും.അമ്പത് ലക്ഷം രൂപയും പത്ത് ലക്ഷം രൂപയും നഷ്ടപ്പെട്ട രണ്ടുപേരുടെയും എട്ട് ലക്ഷം രൂപ നഷ്ടപ്പെട്ട മറ്റൊരാളുടെയും പരാതിയും പൊലിസിന് ലഭിച്ചിട്ടുണ്ട്.ബെ്ന്നി വർഗീസ് നൽകിയ പരാതി പ്രകാരം എട്ടര ലക്ഷം രൂപയാണ് അപഹരിച്ചിട്ടുള്ളത്.കമ്പനിയുടെ സ്വർണത്തിന്റെ വിലയായി കണക്കാക്കിയിട്ടുള്ളത് ഏകദേശം മുപ്പത് ലക്ഷം രൂപയാണ്.

ടാർജറ്റ് തികയ്ക്കാനെന്ന പേരിൽ വ്യാപാരികളെയും ഭേദപ്പെട്ട സാമ്പത്തിക ചുറ്റുപാടുള്ളവരെയും ഫോണിൽ വിളിച്ചും നേരിൽ ബന്ധപ്പെട്ടും ഇവർ ഏതാനും ദിവസത്തേക്ക് ലക്ഷങ്ങൾ നിക്ഷേപം സ്വീകരിക്കുകയും ഇതിന് കമ്പനി രസീത് നൽകുകയും പിന്നീട് മുൻധാരണ പ്രകാരമുള്ള പലിശ ചേർത്ത് കൃത്യമായി തുക തിരിച്ച് നൽകുകയും ചെയ്തിരുന്നു.ഇത് പൊലീസ് അന്വേഷണത്തിലും വ്യക്തമായിട്ടുണ്ട്.എന്നാൽ ഈ വിവരമൊന്നും തങ്ങൾ അറിഞ്ഞില്ലെന്നുള്ള വിചിത്ര വാദമാണ് കമ്പനി നടത്തിപ്പുകാർ പൊലീസിന് മുമ്പാകെ ആവർത്തിക്കുന്നത്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
സമുദായത്തിന് ചീത്തപ്പേരുണ്ടാക്കിയ യാഷിക്കിനെ നിലമ്പൂരിൽ കാലുകുത്താൻ അനുവദിക്കില്ലെന്ന് എസ് ഡി പി ഐ; ലൗജിഹാദിന്റെ ആലയിൽ കെട്ടാനൊരുങ്ങി സംഘപരിവാർ; സിനിമാ നടിക്ക് സഖാവിനോട് തോന്നിയ പ്രേമം വിവാഹത്തിലെത്തിയപ്പോൾ എതിർത്ത് മതമൗലിക വാദികൾ; സംരക്ഷണമൊരുക്കാൻ സിപിഎമ്മും; വിവാദങ്ങൾക്കിടയിലും ഷാഹിൻ യാഷിക്കും പാർവ്വതി കൃഷ്ണയും ഹാപ്പി
അക്ഷയിനെ ഗരുഡൻ തൂക്കം നടത്തിയത് 16 മണിക്കൂർ; കൈകാലുകൾ തല്ലിചതച്ച് ഈർക്കിൽ പ്രയോഗത്തിന് വിധേയനാക്കി; യുവാവിനെ തിരികെ ജയിലിൽ എത്തിച്ചത് മൃതപ്രായനായും; പേരൂർക്കടയിൽ വീട്ടമ്മ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ മകന് പൊലീസ് കസ്റ്റഡിയിൽ നേരിടേണ്ടി വന്നത് ക്രൂരമർദ്ദന മുറകൾ; ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി ജയിൽ ഡിജിപി ശ്രീലേഖ; പ്രതിക്കൂട്ടിലാകുന്നത് പേരൂർക്കട സിഐയും പൊലീസുകാരും; ലോക്കപ്പ് മർദ്ദനത്തിൽ ഉന്നതതല അന്വേഷണത്തിന് സാധ്യത
ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും പറഞ്ഞത് വീമ്പു പറച്ചിൽ അല്ല! ജയിലിൽ നിന്നിറങ്ങിയ ദിലീപിന്റെ നീക്കങ്ങൾ എല്ലാം വിജയത്തിലേക്ക്; കുറ്റപത്രം ചോർന്ന വിഷയത്തിൽ സന്ധ്യയുടെ പദവി നഷ്ടപ്പെട്ടത് നടന്റെ നീക്കങ്ങൾക്ക് കരുത്ത് നൽകും; അന്വേഷണ സംഘത്തിന്റെ 'തലൈവി' മാറിയതോടെ ആത്മവിശ്വാസം നഷ്ടപ്പെട്ട് പൊലീസ്; രാമൻപിള്ളയിൽ പൂർണ്ണ വിശ്വാസം അർപ്പിച്ച് ജനപ്രിയ നായകൻ
ജിത്തു ജോബിന്റെ കൊലയ്ക്ക് പിന്നിലും 'ദൃശ്യം' മോഡൽ; അബദ്ധത്തിനിടെ കൊല്ലപ്പെട്ട പതിനാലുകാരന്റെ മൃതദേഹം കത്തിച്ചത് തെളിവ് നശിപ്പിക്കാൻ; അമ്മ പൊലീസിനോട് പറഞ്ഞത് ആരോ പറഞ്ഞു പഠിപ്പിച്ച മൊഴിയും; ട്യൂട്ടോറിയിൽ അദ്ധ്യാപകന് സംഭവത്തിൽ പങ്കില്ലെന്നും പൊലീസ്; മകന്റെ കൊലയിലെ ചുരുളഴിക്കാൻ അച്ഛനെ വിശദമായി ചോദ്യം ചെയ്യാനുറച്ച് അന്വേഷണ സംഘം; ജയമോൾക്ക് പുറത്തു നിന്ന് 'ഒരു കൈ സഹായം' കിട്ടിയെന്ന് ഉറപ്പിച്ച് നീക്കങ്ങൾ
ജിത്തു ജോബിനെ കൊലപ്പെടുത്തിയത് താൻ തന്നെയെന്ന് കൂസലില്ലാതെ സമ്മതിച്ച് ജയമോൾ; പൊലീസ് മർദ്ദിച്ചെങ്കിലും പരാതിയില്ലെന്ന് ജഡ്ജിന് മുമ്പിൽ പറഞ്ഞു; കോടതി പരിസരത്ത് അസഭ്യം വിളിയുമായി ജനരോഷം ഇരമ്പിയപ്പോൾ കുഴഞ്ഞു വീണ് മകനെ കൊലപ്പെടുത്തി കത്തിച്ച അമ്മ; സ്വന്തം മകനെ കൊലപ്പെടുത്താൻ പ്രകോപനമായ കാര്യത്തെ കുറിച്ച് അറിയാൻ സഹോദരിയേയും പിതാവിനേയും മുത്തച്ഛനേയും ചോദ്യം ചെയ്യും
ശാന്തശീലനും അച്ചടക്കവും പുലർത്തിയ കൊച്ചു മിടുക്കൻ; പഠനത്തിൽ മിടുക്ക് കാട്ടിയപ്പോൾ സൗഹൃദങ്ങൾ കുറഞ്ഞു; ബാഡ്മിന്റണിൽ മികവ് കാട്ടി കളിക്കളത്തിലും തിളങ്ങി; ഉറ്റതോഴനൊപ്പം പള്ളിയിൽ പോയ ജിത്തു അവിടെ നിന്ന് എത്തിയത് അച്ഛന്റെ കുടുംബ വീട്ടിൽ തന്നെ; നാടിന്റെ അരുമയായ ജിത്തു ജോബിന്റെ വേർപാടിൽ വിതുമ്പി സഹപാഠികളും നാട്ടുകാരും; കൂട്ടുകാരനെ സെനി ഓർക്കുന്നത് ഇങ്ങനെ
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?
കൃത്യം വിവരിക്കുമ്പോൾ മകനെ കുഞ്ഞെന്ന് വിളിച്ച് നിസ്സംഗതയോടെ കുറ്റസമ്മതം; കഴുത്തിൽ ഷാൾ മുറുക്കിയതെങ്ങനെയെന്ന് ഭാവ ഭേദമില്ലാതെ പൊലീസിന് കാട്ടികൊടുത്ത് മൊഴി നൽകൽ; പതിനാലുകാരനെ ഒറ്റയ്ക്ക് കൊന്ന് തള്ളിയ വിവരണം വിശ്വസിക്കാനാവാതെ പൊലീസും; കുണ്ടറയിലെ കൊലയിൽ ജയമോളുടേത് പഠിപ്പിച്ച് പറയിച്ച മൊഴിയോ? ജിത്തു ജോബിന്റെ കൊലയിൽ ശാസ്ത്രീയ തെളിവിനായി കാത്തിരിക്കാൻ തീരുമാനിച്ച് പൊലീസും; അമ്മയുടെ കുറ്റസമ്മത വീഡിയോ കാണാം
വേട്ടക്കാരനും ഇരയും മാത്രമുള്ള വീഡിയോയിൽ വേട്ടക്കാരനു നിർദ്ദേശം നൽകുന്നത് സ്ത്രീ ശബ്ദം! എത്രമനോഹരമായ പീഡനം; ആ 85 ദിവസങ്ങൾക്ക് എണ്ണി എണ്ണി മറുപടി പറയിച്ചിരിക്കുമെന്നും വെല്ലുവിളി; മാർട്ടിന്റെ ചാഞ്ചാട്ടം തുണയാകുന്നത് ദിലീപിന് തന്നെ; നടിയെ കിഡ്‌നാപ്പ് ചെയ്ത കാർ ഡ്രൈവറുടെ മൊഴി മാറ്റത്തിൽ ഞെട്ടി പ്രോസിക്യൂഷനും; എല്ലാം നടന് അനുകൂലമാകുമെന്ന പ്രതീക്ഷയിൽ ആരാധകരും
മൂന്ന് വയസുള്ള മകനെ ജുവല്ലറിയിൽ ഉപേക്ഷിച്ച് പ്രവാസിയുടെ ഭാര്യ ഒളിച്ചോടിയത് ആത്മാർത്ഥ സുഹൃത്തിന്റെ ഭർത്താവിനൊപ്പം; ആതിര വിവാഹിതനായ കാമുകനൊപ്പം നാടുവിട്ടത് ഭർത്താവ് കഷ്ടപ്പെട്ടുണ്ടാക്കിയ പണവും സ്വർണവുമായി; ലിജിനുമായി അടുത്തത് സുഹൃത്തിനൊപ്പം വീട്ടിൽ സ്ഥിരം സന്ദർശകരായതോടെ; സൈബർ സെല്ലിന്റെ സഹായത്തിൽ അന്വേഷണം പുരോഗമിക്കുന്നു
സീറ്റ് കിട്ടിയത് മുൻവശത്ത് ഡൈവറുടെ പിന്നിൽ; ആദ്യം കണ്ണാടിയിലൂടെ നോക്കി ചിരി; പിന്നെ കുപ്പിയിൽ വിരൽ കയറ്റി ആക്ഷനെത്തി; യാത്രയിലുടനീളം രതിവൈകൃതം തുടർന്നപ്പോൾ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തി; സോഷ്യൽ മീഡിയ വീഡിയോ എറ്റെടുത്തപ്പോൾ വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടിയ സ്വകാര്യ ബസ് ഡ്രൈവർക്ക് എട്ടിന്റെ പണി ഉറപ്പായി
പതിനേഴുകാരന്റെ രാത്രികാല വികൃതികൾ നാട്ടുകാർ കൈയോടെ പൊക്കി; പ്രായപൂർത്തിയാകും മുമ്പേ കശുവണ്ടി തൊഴിലാളിയായ യുവതിയുമായി നിക്കാഹ്; മൊഴി ചൊല്ലി വീണ്ടും കെട്ടി; പരസ്ത്രീ ബന്ധത്തിൽ ഉലഞ്ഞ് രണ്ടാം കല്ല്യാണവും; ഓട്ടോ ഓട്ടത്തിനിടെയും സ്ത്രീകളെ വെറുതെ വിട്ടില്ല; ടിപ്പറോട്ടിക്കുമ്പോഴും ഞരമ്പ് രോഗത്തിന് പഞ്ഞിക്കിട്ടു; വനിതാ ഡോക്ടറെ അശ്ലീല ആംഗ്യം കാട്ടി അപമാനിച്ച ബസ് ഡ്രൈവർ നൗഷാദിന്റെ കഥ
ജീവിക്കാൻ പറ്റിയ മികച്ച സമയമാണ്! എല്ലാവരുടേയും തനി നിറം പുറത്തുവന്നു; പോപ്പ്കോണും കഴിച്ച് ഇതെല്ലാം കണ്ട് രസിച്ചിരിക്കുന്നുവെന്ന് പാർവതിയുടെ ട്വീറ്റ് പൊട്ടിത്തെറിയായി; വനിതാ കൂട്ടായ്മയിലെ തർക്കത്തിൽ 'അമ്മ' പക്ഷം പിടിക്കില്ല; കളികൾ അതിരുവിട്ടാൽ എല്ലാം തുറന്നു പറയാനുറച്ച് മഞ്ജു വാര്യരും; മമ്മൂട്ടിയെ തൊട്ടപ്പോൾ ദിലീപിനെ അഴിക്കുള്ളിലാക്കാൻ ഒരുമിച്ച ഡബ്ല്യൂസിസി അകാലചരമത്തിലേക്ക്
പതിനാലു വയസ് വരെ വളർത്തിയ മകനെ ഒരു പിടി ചാരമാക്കിയത് സ്വന്തം അമ്മ തന്നെ; വീട്ടു വഴക്കിനെ തുടർന്ന് കൊലപ്പെടുത്തിയ ശേഷം കത്തിക്കുകയായിരുന്നെന്ന് അമ്മ ജയമോളുടെ കുറ്റസമ്മതം; കാലുകൾ രണ്ടും ശരീരത്തിൽ നിന്നും വെട്ടി മാറ്റി; അദ്ധ്യാപകന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നു; കൊല്ലത്തു നിന്നും മൂന്ന് ദിവസം മുമ്പ് കാണാതായ ജിത്തുവിന്റെ മരണത്തിലെ ദുരൂഹത നീങ്ങുമ്പോൾ ഞെട്ടിത്തരിച്ച് അന്വേഷണ ഉദ്യോഗസ്ഥരും
അമ്മയെ തലയ്ക്ക് അടിച്ചത് ആക്ഷൻ ഹീറോ ബിജു മോഡലിൽ; സഹോദരിയെ സ്‌കൈപ്പിൽ വിളിച്ചത് ദൃശ്യത്തിലെ ജോർജ് കുട്ടിയുടെ ആവേശത്തിൽ; കൊന്ന ശേഷം കുഴിയിലിട്ട് കത്തിച്ചത് അവിഹിതം ചർച്ചയാക്കി അമ്മ ഒളിച്ചോടിയെന്ന് വരുത്തി തീർക്കാൻ; രണ്ട് ദിവസം ചോദ്യം ചെയ്തിട്ടും കുറ്റബോധവും കൂസലുമില്ലാതെ എഞ്ചിനിയറിങ് കോളേജിലെ ചാത്തൻ കൂട്ടായ്മയുടെ തലവൻ; ക്രൂരകൃത്യം ചെയ്തത് മയക്കുമരുന്നിന്റെ ലഹരിയിലെന്ന് പൊലീസ്; ദീപയുടെ കൊലയിൽ അക്ഷയ് അശോക് ലക്ഷ്യമിട്ടത് എന്ത്?
പെരുമാറ്റ ദൂഷ്യം ചോദ്യം ചെയ്തത് വാക്കേറ്റത്തിന് തുടക്കമിട്ടു; വീട്ടിലിട്ട് കൊന്ന മകന്റെ കാലും കൈയും അറുത്തു മാറ്റി ചാക്കിലാക്കി പെട്രോൾ ഒഴിച്ചു കത്തിച്ചു; ഭാവഭേദങ്ങളൊന്നുമില്ലാതെ പുത്രൻ കാണാതായെന്ന് ഏവരേയും പറഞ്ഞു വിശ്വസിപ്പിച്ചു; കൈയിലെ പൊള്ളൽ സത്യം വിളിച്ചു പറഞ്ഞപ്പോൾ അന്വേഷകരെത്തിയത് കാമുകനായ അദ്ധ്യാപകനിലേക്ക്; സത്യം പുറത്തുവന്നിട്ടും കൂസലില്ലാത്തെ ജയമോൾ; കുണ്ടറയിലെ കൊലയിൽ പ്രതി അമ്മ മാത്രമോ?