Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണെന്ന് ആരു പറഞ്ഞു? കഴിഞ്ഞവർഷം ആ സ്ഥാനം ഇന്ത്യ കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ചൈനീസ് നരവംശ ശാസ്ത്രജ്ഞർ; അനിയന്ത്രിതമായ ജനസംഖ്യ വർധന ഇന്ത്യയെ ദരിദ്ര രാഷ്ട്രമാക്കുമോ?

ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യം ചൈനയാണെന്ന് ആരു പറഞ്ഞു? കഴിഞ്ഞവർഷം ആ സ്ഥാനം ഇന്ത്യ കൊണ്ടുപോയെന്ന് അവകാശപ്പെട്ട് ചൈനീസ് നരവംശ ശാസ്ത്രജ്ഞർ; അനിയന്ത്രിതമായ ജനസംഖ്യ വർധന ഇന്ത്യയെ ദരിദ്ര രാഷ്ട്രമാക്കുമോ?

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: ലോകത്തേറ്റവും ജനസംഖ്യയുള്ള രാജ്യമെന്ന പദവി ഇന്ത്യ സ്വന്തമാക്കിയോ? ചൈനയെ ഇക്കാര്യത്തിൽ ഇന്ത്യ പിന്തള്ളിക്കഴിഞ്ഞുവെന്ന് ചില ചൈനീസ് ശാസ്ത്രജ്ഞർ അവകാശപ്പെടുന്നു. വിസ്‌കോൺസിൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന യി ഫുസിയാങ് എന്ന ശാസ്ത്രജ്ഞനാണ് ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യം ഇന്ത്യയാണെന്ന് അഭിപ്രായപ്പെടുന്നത്.

ചൈനയുടെ സാമ്പത്തിക വളർച്ചയ്ക്ക് ഒട്ടേറെ കാരണങ്ങളുണ്ടെന്ന് വിശദമാക്കിക്കൊണ്ടാണ് ജനസംഖ്യയുടെ കാര്യം അദ്ദേഹം എടുത്തിട്ടത്. ഒന്നാം നമ്പർ രാജ്യം ഇന്ത്യയാണെന്ന് അദ്ദേഹം അവകാശപ്പെട്ടു. പെക്കിങ് സർവകലാശാലയിൽ സംസാരിക്കവെ, 2016-ൽ ചൈനയിൽ 129 കോടി ജനങ്ങളേ യഥാർഥത്തിലുള്ളൂവെന്ന് പറഞ്ഞു. ചൈനയുടെ ഔദ്യോഗിക കണക്കനുസരിച്ച് 2016-ലെ ജനസംഖ്യ 138 കോടിയാണ്.

ജനനനിരക്ക്, ആശുപത്രികളിലെയും സ്‌കൂളുകളിലെയും കണക്ക് എന്നിവ പരിഗണിക്കുമ്പോൾ ഔദ്യോഗിക കണക്കിനെക്കാൾ ഒമ്പതുകോടിയോളം കുറവാണ് യഥാർഥ ജനസംഖ്യയെന്നാണ് അദ്ദേഹത്തിന്റെ അവകാശവാദം. ഇക്കാലയളവിൽ ഇന്ത്യയുടെ ജനസംഖ്യ 133 കോടിയിലെത്തിയെന്നും ജനസംഖ്യാ ഗവേഷകനായ യി പറയുന്നു. ഐക്യരാഷ്ട്ര സഭയുടെ കണക്ക് പ്രകാരം ഇന്ത്യയിൽ 133 കോടി ജനങ്ങളുണ്ടെന്ന് അദ്ദേഹം പറയുന്നു.

ഒറ്റക്കുട്ടി നയം പിന്തുടർന്നിരുന്ന ചൈനയിൽ ജനസംഖ്യാ നിയന്ത്രണത്തിന് കടുത്ത നടപടികളായിരുന്നു സ്വീകരിച്ചിരുന്നത്. ചൈന പിന്തുടരുന്ന കുടുംബാസൂത്രണ നയങ്ങളെ യി ശക്തമായി വിമർശിച്ചിരുന്നു. ഈ നിയന്ത്രണങ്ങൾ ചൈനയിലെ ജനനനിരക്ക് വല്ലാതെ താഴ്‌ത്തിയെന്നായിരുന്നു വിമർശനം. 2015-ൽ പ്രസിഡന്റ് ഷി ജിൻപിങ് ജനസംഖ്യാ നിയന്ത്രണ നയങ്ങളിൽ ഇളവ് വരുത്തിയത് ഇത്തരം വിമർശനങ്ങൾകൂടി കണക്കിലെടുത്താണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP