Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗുജറാത്തി പെൺകൊടി ഭൂമികയുമായുള്ള പ്രണയം അമേരിക്കൻ പരിണയമാക്കി മാറ്റി ഇഷാൻ തരൂർ; ഗുജറാത്തിനോട് സ്‌നേഹം മാത്രം.. മകന്റെ വധു ഗുജറാത്തി എന്ന് മോദിയോട് പ്രതികരിച്ച് ശശി തരൂർ; തരൂരിന്റെയും തിലോത്തമ മുഖർജിയുടേയും സീമന്ത പുത്രനായ വാഷിങ്ടൺ പോസ്റ്റിലെ ലേഖകൻ ഇഷാന്റെ വിവാഹസത്കാരം ഡിസംബർ 30ന് അനന്തപുരിയിൽ

ഗുജറാത്തി പെൺകൊടി ഭൂമികയുമായുള്ള പ്രണയം അമേരിക്കൻ പരിണയമാക്കി മാറ്റി ഇഷാൻ തരൂർ; ഗുജറാത്തിനോട് സ്‌നേഹം മാത്രം.. മകന്റെ വധു ഗുജറാത്തി എന്ന് മോദിയോട് പ്രതികരിച്ച് ശശി തരൂർ; തരൂരിന്റെയും തിലോത്തമ മുഖർജിയുടേയും സീമന്ത പുത്രനായ വാഷിങ്ടൺ പോസ്റ്റിലെ ലേഖകൻ ഇഷാന്റെ വിവാഹസത്കാരം ഡിസംബർ 30ന് അനന്തപുരിയിൽ

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രമുഖ കോൺഗ്രസ് നേതാവും എംപിയുമായ ശശി തരൂരിന്റെ മൂത്തമകൻ ഇഷാൻ തരൂർ വിവാഹിതനായി. കഴിഞ്ഞദിവസം അമേരിക്കയിലെ റിച്ചമണ്ടിൽവച്ചായിരുന്നു ഗുജറാത്തിലെ ന്യൂറോ സർജനായ ഡോ. ദവെയുടെ മകൾ ഭൂമികയുമായുള്ള ഇഷാന്റെ വിവാഹം നടന്നത്.

വാഷിങ്ടൺ പോസ്റ്റിൽ വിദേശകാര്യ ലേഖകകനാണ് തരൂരിന്റെയും ആദ്യപത്‌നി തിലോത്തമ മുഖർജിയുടേയും സീമന്ത പുത്രനായ ഇഷാൻ. നേരത്തെ വാഷിങ്ടൺ പോസ്റ്റിൽ പ്രവർത്തിച്ചിരുന്ന ഭൂമിക ഇപ്പോൾ സിഎൻഎന്നിൽ പത്രപ്രവർത്തകയാണ്.

വാഷിങ്ടൺ പോസ്റ്റിൽ ഒരുമിച്ച് പ്രവർത്തിച്ച കാലത്തെ പ്രണയം ഇപ്പോൾ വിവാഹത്തിലേക്ക് എത്തുകയായിരുന്നു. ഇരുവരുടേയും വിവാഹം അമേരിക്കയിൽ നടന്നവിവരം കഴിഞ്ഞദിവസം ഫേസ്‌ബുക്ക് പോസ്റ്റിലാണ് ശശി തരൂർ പങ്കുവച്ചത്.

ഇവരുടെ വിവാഹസൽക്കാരം ഡിസംബർ 30ന് തിരുവനന്തപുരത്ത് നടക്കും. ട്രിവാൻഡ്രം ക്‌ളബിലെ സുബ്രഹ്മണ്യം ഹാളിൽവച്ചാവും സൽക്കാരമെന്ന് തരൂരുമായി അടുത്ത വൃത്തങ്ങൾ മറുനാടനോട് വ്യക്തമാക്കി.

തരൂരിന്റെയും തിലോത്തമയുടെയും ഇളയമകൻ കനിഷ്‌കിന്റെ വിവാഹവും അമേരിക്കയിൽ വച്ചായിരുന്നു. മാധ്യമപ്രവർത്തകനായ കനിഷ്‌ക് ന്യൂയോർക്കിലെ ഗ്രേസ് ചർച്ചിൽവച്ചാണ് അമാൻഡയെ ജീവിത പങ്കാളിയാക്കിയത്. 2015 ഓഗസ്റ്റ് 15നായിരുന്നു വിവാഹം. പിന്നീട് ഹിന്ദു ആചാര പ്രകാരവും ഇന്ത്യയിൽ വച്ച് ചടങ്ങുകൾ നടത്തിയിരുന്നു. മകൻ കനിഷ്‌കിന് സ്വാതന്ത്ര്യദിനത്തിൽ സ്വാതന്ത്യം നഷ്ടമായെന്ന് അന്ന് തമാശ രൂപത്തിൽ തരൂർ ട്വീറ്റ് ചെയ്തിരുന്നത് വലിയ ചർച്ചയായിരുന്നു.

ഇക്കുറി ഇഷാന്റെ വിവാഹശേഷമുള്ള തരൂരിന്റെ ട്വീറ്റും തരംഗമായിരിക്കുകയാണ്. വർഷങ്ങളായി കോൺഗ്രസ് ഗുജറാത്തിനോട് വിദ്വേഷം പുലർത്തുകയായിരുന്നെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി തരൂർ എത്തിയത് ഇങ്ങനെയാണ്.

കോൺഗ്രസിന് ഗുജറാത്തിനോട് സ്നേഹം മാത്രമാണുള്ളതെന്ന് ട്വിറ്ററിൽ കുറിച്ച തരൂർ തന്റെ മകൻ വിവാഹം കഴിച്ചിരിക്കുന്നത് ഗുജറാത്തിൽനിന്നുള്ള പെൺകുട്ടിയെയാണെന്നും ഞങ്ങൾക്ക് താങ്കളുടെ സംസ്ഥാനത്തോടും അവിടുത്തെ ജനങ്ങളോടും സ്നേഹം മാത്രമാണുള്ളതെന്നും പറഞ്ഞുകൊണ്ട് മോദിക്ക് മറുപടിയുമായി എത്തിയതോടെ സംഭവം ചർച്ചയായി.

ഗുജറാത്തിനോടും ഗുജറാത്തികളോടും കോൺഗ്രസിന് പ്രത്യേക വിദ്വേഷമാണെന്ന് മോദി കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തിരുന്നു. ഇതിനുള്ള റീ ട്വീറ്റിലാണ് തരൂരിന്റെ മറുപടി. കോൺഗ്രസിന്റെയും ഗാന്ധികുടുംബത്തിന്റെയും കണ്ണിലെ മുള്ളാണ് ഗുജറാത്തെന്ന് ഗാന്ധിനഗറിൽ 'ഗുജറാത്ത് ഗൗരവ് മഹാസമ്മേളൻ' റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് മോദി പറഞ്ഞിരുന്നു.

സർദാർ പട്ടേലിനോട് കോൺഗ്രസ് ചെയ്തതെന്താണെന്ന് ചരിത്രപുസ്തകങ്ങളിലുണ്ടെന്നും ഗുജറാത്തിലെ വികസനത്തോട് കോൺഗ്രസിന് എന്നും പ്രതികൂല സമീപനമാണെന്നും ആയിരുന്നു മോദിയുടെ കുറ്റപ്പെടുത്തൽ. ഗുജറാത്തിനോട് സ്‌നേഹം മാത്രമേ ഉള്ളൂവെന്നും പുത്രവധു ഗുജറാത്തി പെൺകൊടിയാണെന്നും കുറിച്ചുകൊണ്ടുള്ള തരൂരിന്റെ മറുപടിയും ഇപ്പോൾ ചർച്ചയായിരിക്കുകയാണ് സോഷ്യൽ മീഡിയയിൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP