Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ജലപ്രവാഹം അടങ്ങിയിട്ടും ദുരിതമൊഴിയാതെ മണികണ്ഠൻ ചാൽ; വെള്ളംകയറി ഉപയോഗശൂന്യമായി ഭൂരിപക്ഷം വീടുകളും; സഹായത്തിന് എത്തിയതിന് പിന്നാലെ ചപ്പാത്തിൽ വെള്ളം പൊങ്ങിയപ്പോൾ വനാതിർത്തിയിൽ കുടുങ്ങി എംഎൽഎയും മാധ്യമ പ്രവർത്തകരും; മൂന്നുടൺ അരി സഹായിമായി എത്തിച്ച് കുട്ടമ്പുഴ സഹകരണ ബാങ്ക്

ജലപ്രവാഹം അടങ്ങിയിട്ടും ദുരിതമൊഴിയാതെ മണികണ്ഠൻ ചാൽ; വെള്ളംകയറി ഉപയോഗശൂന്യമായി ഭൂരിപക്ഷം വീടുകളും; സഹായത്തിന് എത്തിയതിന് പിന്നാലെ ചപ്പാത്തിൽ വെള്ളം പൊങ്ങിയപ്പോൾ വനാതിർത്തിയിൽ കുടുങ്ങി എംഎൽഎയും മാധ്യമ പ്രവർത്തകരും; മൂന്നുടൺ അരി സഹായിമായി എത്തിച്ച് കുട്ടമ്പുഴ സഹകരണ ബാങ്ക്

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: വെള്ളമിറങ്ങിയിട്ടും കോതമംഗലത്തെ മണികണ്ഠൻചാൽ ഗ്രാമവാസികളുടെ ദുരിതം ഒഴിയുന്നില്ല. ഭൂരിപക്ഷം വീടുകളും വെള്ളം കയറി ഉപയോഗശൂന്യം ആയിരിക്കുകയാണ് ഒറ്റപ്പെട്ട നിലയിലുള്ള ഗ്രാമം. ഇതിനിടെ സഹായവും ക്ഷേമാന്വേഷണങ്ങളുമായി എത്തിയ എം എൽ എ യും മാധ്യമ പ്രവർത്തകരും ഏറെ നേരം വനാതിർത്തിയിൽ കുടുങ്ങി.

അപ്രതീക്ഷിതമായി മണികണ്ഠൻചാൽ ചപ്പാത്തിൽ വെള്ളമുയർന്നതിനെ തുടർന്നായിരുന്നു. ഇത്. ദിവസങ്ങളോളം ഒറ്റപ്പെട്ടുകിടന്ന മണികണ്ഠൻചാൽ ഗ്രാമത്തിലെയും വെള്ളാരംകുത്ത് ആദിവാസി കോളനിയിലെയും ജനങ്ങൾക്ക് കുട്ടമ്പുഴ സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ മൂന്ന് ടൺ അരി വിതരണം ചെയ്തു.

ഇതിന്റെ വിതരണം ആന്റണി ജോൺ എംഎൽഎ ഉത്ഘാടനം ചെയ്തു. യോഗത്തിൽ ബാങ്ക് പ്രസിഡന്റ് കെ കെ ശിവൻ, കുട്ടമ്പുഴ പഞ്ചാ.വൈസ് പ്രസി.ബിജു, ബാങ്ക് സെക്രട്ടറി ബെന്നി ദാനിയേൽ എന്നിവർ പ്രസംഗിച്ചു. ഈ ചടങ്ങിൽ പങ്കെടുക്കുന്നതിനും ദുരിതബാധിത പ്രദേശങ്ങൾ നേരിൽ കാണുവാനും എത്തിയപ്പോഴാണ് ആന്റണി ജോൺ എം എൽ എയും മാധ്യമ പ്രവർത്തകരും ചപ്പാത്തിൽ കുടുങ്ങിയത്.

കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ പലപ്പോഴായി ഒരു മാസത്തോളമാണ് മണികണ്ഠൻചാൽ പ്രദേശം വെള്ളപ്പൊക്കം മൂലം ഒറ്റപ്പെട്ടു പോയത്. പല പ്രാവശ്യം വീടുകളിൽ വെള്ളം കയറി. കഴിഞ്ഞ ദിവസമുണ്ടായ വെള്ളപ്പൊക്കത്തിൽ മുപ്പതോളം വീടുകളാണ് വെള്ളത്തിനടിയിലായത്. മഴയുടെ ശക്തി കുറഞ്ഞതോടെ വീടുകളിൽ നിന്ന് വെള്ളമിറങ്ങിയെങ്കിലും ചെളിയും മാലിന്യങ്ങളും നിറഞ്ഞതിനാൽ വീടുകൾ താമസയോഗ്യമല്ല. വീടുകൾ വൃത്തിയാക്കാൻ ദിവസങ്ങൾ വേണ്ടിവരുമെന്നതാണ് ഇവരുടെ ദുരിതം വർദ്ധിപ്പിക്കുന്നത്.

പൂയംകുട്ടിയിൽ നിന്ന് ജീപ്പിലാണ് ആന്റണി ജോൺ എംഎൽഎയും സംഘവും മണികണ്ഠൻചാൽ ചപ്പാത്ത് കടന്നത്. ഈ സമയം ചപ്പാത്തിൽ വെള്ളം കുറവായിരുന്നു. ചടങ്ങ് കഴിഞ്ഞ് തിരികെ വന്നപ്പോഴാണ് വാഹനം കടത്താൻ കഴിയാത്ത വിധം മലവെള്ളം ഒഴുകിയെത്തിയത്. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ശക്തമായ ഒഴുക്കിനെ അതിജീവിച്ച് അതിസാഹസികമായി പുഴയിലൂടെ നടന്ന് എം എൽ എയും മാധ്യമ പ്രവർത്തകരും മറുകര കടക്കുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP