Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഭരണം പോയപ്പോൾ ലീഗ് പത്രം പ്രതിസന്ധിയിൽ; കോട്ടയത്തിനു പിന്നാലെ തിരുവനന്തപുരം എഡിഷനും പൂട്ടാൻ നീക്കം; ചന്ദ്രികയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ കുഞ്ഞാലിക്കുട്ടിക്കും മടി

ഭരണം പോയപ്പോൾ ലീഗ് പത്രം പ്രതിസന്ധിയിൽ; കോട്ടയത്തിനു പിന്നാലെ തിരുവനന്തപുരം എഡിഷനും പൂട്ടാൻ നീക്കം; ചന്ദ്രികയിലെ പ്രശ്നങ്ങളിൽ ഇടപെടാൻ കുഞ്ഞാലിക്കുട്ടിക്കും മടി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: മുസ്ലിംലീഗിന്റെ മുഖപത്രമായ ചന്ദ്രികയുടെ തിരുവനന്തപുരം എഡിഷൻ അടച്ചുപൂട്ടാൻ നീക്കം. വൻ സാമ്പത്തിക പ്രതിസന്ധിയുടെ പേരുപറഞ്ഞാണ് എഡിഷൻ നിർത്തലാക്കാൻ പത്രത്തിന്റെ തലപ്പത്തുള്ളവർ ആലോചിക്കുന്നത്. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് നേരത്ത കോട്ടയം എഡിഷൻ അടച്ചുപൂട്ടിയിരുന്നു.

തിരുവനന്തപുരം യൂണിറ്റിലെ എഡിറ്റോറിയൽ നോൺ എഡിറ്റോറിയൽ ജീവനക്കാർക്ക് മൂന്നു മാസത്തെ ശമ്പളമാണ് നിലവിൽ കിട്ടാനുള്ളത്. ഇതു കൂടാതെ റംസാൻ ബോണസ് പോലും മുസ്ലിം ജീവനക്കാർക്ക് മാത്രമായി തിരുവനന്തപുരം യൂണിറ്റിൽ നിജപ്പെടുത്തുകയായിരുന്നു. മറ്റ് എഡിഷനുകളുമായി താരതമ്യം ചെയ്യുമ്പോൾ മുസ്ലിം ഇതര ജീവനക്കാർക്ക് ഭൂരിപക്ഷമുള്ള യൂണിറ്റാണ് തിരുവനന്തപുരത്തേത്.

കമ്പനി സാമ്പത്തിക പ്രതിസന്ധിയിലായതല്ല, ഇപ്പോഴുള്ള പ്രശ്‌നങ്ങൾക്ക് കാരണമെന്ന് ജീവനക്കാർ പറയുന്നു. പത്രത്തിന്റെ ആസ്ഥാനമായ കോഴിക്കോട്ടെയും തിരുവനന്തപുരം എഡിഷന്റെയും തലപ്പത്തുള്ളവർ തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് ജീവനക്കാരെ ദുരിതത്തിലാക്കിയത്. കോഴിക്കോട് നിന്ന് മാസാമാസം പണം വാങ്ങി ജീവനക്കാർക്ക് ശമ്പളം നൽകുന്ന രീതിയാണ് നിലനിന്നത്. ഇത് നിർത്തലാക്കി സ്വന്തമായി പണം കണ്ടെത്തണമെന്ന നിർദ്ദേശമാണ് തിരുവനന്തപുരത്തെ കടക്കെണിയിലാക്കിയത്.

തിരുവനന്തപുരം എഡിഷനിലെ റസിഡന്റ് മാനേജർ വേലായുധൻ പിള്ള (മുൻ കേന്ദ്രമന്ത്രി ഇ. അഹമ്മദിന്റെ പി.എ) സർക്കുലേഷൻ മാനേജർ ഉമ്മർ വാഴക്കാടും ചേർന്ന് നടത്തിയ ചില സാമ്പത്തിക ക്രമക്കേടുകളുടെ രേഖകൾ അടുത്തിടെ തിരുവനന്തപുരത്ത് നിന്ന് സ്ഥലം മാറ്റിയ റസിഡന്റ് എഡിറ്റർ വഴി കോഴിക്കോടുള്ള അധികാരികളുടെ മുന്നിലെത്തിയിരുന്നു. തിരുവനന്തപുരം യൂണിറ്റിന് മാത്രം ഏകദേശം 1.15 കോടി രൂപയാണ് പിരിച്ചെടുക്കാനുള്ളത്.

ഇതിൽ പലതും ഇവർ പിരിച്ചെടുത്തെങ്കിലും കണക്കിൽ കാണിച്ചിട്ടില്ലെന്ന പരാതിയാണ്് കോഴിക്കോട് ലഭിച്ചിരിക്കുന്നത്. ഇതുകാരണം തിരുവനന്തപുരത്തിന് പണം നൽകുന്നത് നിർത്തി. പകരം കിട്ടാനുള്ള തുക പിരിച്ചെടുത്ത് ചെലവ് കഴിക്കണമെന്ന നിർദ്ദേശവും നൽകി. ഇതോടെയാണ് മുപ്പതോളം വരുന്ന ജീവനക്കാർക്ക് ശമ്പളം കിട്ടാക്കനിയായത്. പെരുന്നാളിന് തലേ ദിവസം മുസ്ലിം ജീവനക്കാരെ തെരഞ്ഞുപിടിച്ച് ബോണസ് നൽകിയതിൽ ഇവിടുള്ള മുസ്ലിം ജീവനക്കാർ തന്നെ അസംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

ഏതാനും മാസങ്ങൾക്ക് മുമ്പ് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോടേക്ക് സ്ഥലം മാറ്റിയ സബ് എഡിറ്ററുടെ നേതൃത്വത്തിൽ പത്രപ്രവർത്തക യൂണിയന്റെ നേതൃത്വത്തിൽ നടന്ന കൊട്ടാര വിപ്ലവത്തിലൂടെ ചീഫ് എഡിറ്ററായ ടി.പി ചെറുപ്പയെയും ജനറൽ മാനേജരായിരുന്ന കക്കോടനെയും പുറത്താക്കിയിരുന്നു. ലീഗ് വിരുദ്ധനെന്ന ആരോപണം ഉന്നയിച്ചാണ് ചെറുപ്പയെ പുറത്താക്കിയത്. കോടികൾ ചെലവിട്ട് കോട്ടയം എഡിഷൻ തുടങ്ങിയതുവഴി വൻ സാമ്പത്തിക ബാധ്യത ഇരുവരും കമ്പനിക്ക് വരുത്തിവച്ചിരുന്നുവെന്ന് ചന്ദ്രികയിലെ പത്രപ്രവർത്തകരുടെ സെൽ ആരോപണം ഉന്നയിച്ചിരുന്നു.

ഭരണതലത്തിൽ യാതൊരു മുന്നൊരുക്കങ്ങളുമില്ലാതെ പുതിയ സോഫ്റ്റ് വെയർ കൊണ്ടുവന്നതിന് പിന്നിലും അഴിമതി ആരോപണം ഉയർന്നിരുന്നു. തുടർന്ന് പാണക്കാട് തങ്ങളെ പോയി കണ്ട് രഹസ്യമായി ഇരുവരെയും പുറത്താക്കിക്കൊണ്ടുള്ള ഉത്തരവ് ഒപ്പിടുവിക്കുകയായിരുന്നു. എഡിറ്ററായ സി.പി സെയ്തലവിക്കാണ് ഇപ്പോൾ ചുമതല. ജനറൽ മാനേജരായി പകരം ആരെയും നിയമിച്ചിട്ടുമില്ല. ഡയരക്ടർ ബോർഡിലുള്ള സമീറിനാണ് സാമ്പത്തിക കാര്യങ്ങളുടെ ചുമതല. ഇദ്ദേഹത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന ശുദ്ധികലശമാണ് ഇപ്പോൾ പല തട്ടിപ്പുകാരെയും ഭീതിയിലാഴ്‌ത്തിയിരിക്കുന്നത്.

ശമ്പള കുടിശ്ശിക ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പി.കെ കുഞ്ഞാലിക്കുട്ടിയുടെ മുന്നിലടക്കം ജീവനക്കാരുടെ പരാതി എത്തിയതാണ് വിവരം. ഉടനടി പരിഹാരം കണ്ടില്ലെങ്കിൽ ഓഗസ്റ്റ് മുതൽ സമരം ആരംഭിക്കാനും ജീവനക്കാർ തീരുമാനിച്ചിട്ടുണ്ട്. അതിന് മുമ്പ് ഒരു മാസത്തെ എങ്കിലും ശമ്പളം നൽകി പ്രശ്‌നപരിഹാരത്തിന് ശ്രമമാരംഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP