Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അഴിമതിക്കാർ പതിയെ തലപൊക്കാൻ തുടങ്ങിയോ? അവശേഷിക്കുന്ന ഐറ്റിഡിസി ഹോട്ടലുകൾ കൂടി വിറ്റ് കീശ വീർപ്പിക്കാൻ ഒരുങ്ങി കേന്ദ്രം; വാജ്‌പേയ് സർക്കാർ കാലത്ത് മറിഞ്ഞത് കോടികൾ; കോവളം ഹോട്ടൽ ഇടപാടിൽ കേരളാ ബിജെപി നേതൃത്വവും കീശ വീർപ്പിച്ചു

അഴിമതിക്കാർ പതിയെ തലപൊക്കാൻ തുടങ്ങിയോ? അവശേഷിക്കുന്ന ഐറ്റിഡിസി ഹോട്ടലുകൾ കൂടി വിറ്റ് കീശ വീർപ്പിക്കാൻ ഒരുങ്ങി കേന്ദ്രം; വാജ്‌പേയ് സർക്കാർ കാലത്ത് മറിഞ്ഞത് കോടികൾ; കോവളം ഹോട്ടൽ ഇടപാടിൽ കേരളാ ബിജെപി നേതൃത്വവും കീശ വീർപ്പിച്ചു

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കോവളത്തെ സമുദ്ര ഇന്ന് ലീലയാണ്. പ്രവാസി മലയാളി രവി പിള്ളയാണ് അതിന്റെ ഉടമ. പതിമൂന്ന് വർഷം മുമ്പ് എബി വാജ്‌പേയ് കേന്ദ്രം ഭരിക്കുമ്പോൾ നടന്ന ഡീൽ. ഗൾഫാർ മുഹമ്മദലിയിൽ നിന്നും ലീലാ കൃഷ്ണൻ നായരിലൂടെ രവിപിള്ളയിലേക്ക് കോവളത്തെ പഞ്ചനക്ഷത്ര ഹോട്ടൽ എത്തി.

ഡീലിന്റെ മറവിൽ കോവളം കൊട്ടാരം സ്വകാര്യ വ്യക്തികൾ കൈയടക്കിയതും വിവാദമായി. ഐറ്റിഡിസി ഹോട്ടലുകളുടെ സ്വകാര്യ വൽക്കരണത്തിലൂടെ അന്ന് കോടികളാണ് കേന്ദ്ര സർക്കാരൻ നേടിയത്. എന്നാൽ വിൽപ്പനയെല്ലാം ചുളുവിലയ്ക്കായിരുന്നു. ശതകോടികളുടെ ആസ്തിയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ തുച്ഛമായ വിലയ്ക്ക് നൽകിയതിലെ അഴിമിതി കഥകളും പുറത്തുവന്നു. കേരളത്തിലെ ബിജെപിയിലെ പ്രമുഖരും ആരോപണത്തിൽ കുടുങ്ങി.

കേന്ദ്ര മന്ത്രിയായിരുന്ന അരുൺ ഷൂരിയായിരുന്നു ഈ നീക്കത്തിന് വാജ്‌പേയ് സർക്കാരിൽ ചരട് വലി നടത്തിയത്. വാജ്‌പേയ് സർക്കാരിന്റെ കാലത്തുയർന്ന ഏറ്റവും വലിയ അഴിമതിയും അതു തന്നെയായിരുന്നു. പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിച്ച് സാമ്പത്തിക സ്ഥിതി ശ്ക്തമാക്കാനുള്ള നീക്കമായിരുന്നു അതിന് പിന്നിലെന്നാണ് വിശദീകരണം. എന്നാൽ കോവളം ഹോട്ടൽ അടക്കമുള്ള ഇടപാടുകളിൽ സുതാര്യത ഉണ്ടായില്ല.

ഗൾഫാർ പി മുഹമ്മദലിയുടെ ഗ്രൂപ്പിന് ചുളുവിലയ്ക്കാണ് കോവളം ഹോട്ടൽ കൈമാറിയത്. കേന്ദ്രമന്ത്രിയായിരുന്ന ഒ രാജഗോപാലിന്റെ പേരുപോലും വിവാദത്തിൽ ഉൾപ്പെട്ടു. കോവളം കൊട്ടാരം ഈ ഇടപാടിലൂടെ സ്വകാര്യവ്യക്തിയുടെ കൈയിലുമായി. അങ്ങനെ വിവാദ കൊടുങ്കാറ്റുയർത്തിയ ഇടപാടിന് സമാനമായതാണ് ഇപ്പോഴും തുടക്കമിടുന്നത്.

പൊതുമേഖലാ സ്ഥാപനമായി ഐറ്റിഡിസിയുടെ കീഴിലുള്ള എട്ട് ഹോട്ടലുകളാണ് സ്വകാര്യ വൽക്കരിക്കാൻ കേന്ദ്ര ടൂറിസം വകുപ്പ് തയ്യാറെടുക്കുന്നത്. നിലവിൽ 16 ഹോട്ടലുകളാണ് ഐറ്റിഡിസിക്കുള്ളത്. താമസിയാതെ തന്നെ ഇവയെല്ലാം സ്വകാര്യ വ്യക്തികൾക്ക് നൽകി ഹോട്ടൽ വ്യവസായത്തിൽ നിന്ന് പിന്മാറാനാണ് ടൂറിസം വകുപ്പിന്റെ പദ്ധതി. ഡൽഹിയിലെ ഹോട്ടൽ അശോക ഒഴികെയുള്ള എല്ലാ ആഡംബര ഹോട്ടലുകളും ഐറ്റിഡിസി ഒഴിവാക്കും.

ദീർഘകാല പാട്ടത്തിന് സ്വകാര്യ വ്യക്തികൾക്ക് കൈമാറാനാണ് നീക്കം. ഐറ്റിഡിസിയുടെ ഭൂരിഭാഗം ഹോട്ടലുകളും നഷ്ടത്തിലാണ് എന്നതാണ് ഇതിന് പറയുന്ന ന്യായം. മൂന്ന് വർഷമായി നഷ്ടത്തിലോടുന്ന ഹോട്ടലുകളെയാകും ഐറ്റിഡിസി കൈവിടുക. ഇറ്റാനഗറിലെ ഹോട്ടൽ ഡോണിയോ പോളോ അശോക് ഉൾപ്പെടെയുള്ളവയുടെ ഇരുപത്തിയഞ്ച് ശതമാനം ഓഹരികൾ വിൽക്കാനും പദ്ധതിയുണ്ട്.

അഴിമതി വിരുദ്ധ മുദ്രാവാക്യമാണ് മോദിയുടെ മുഖ്യ ആയുധം. അഴിമതിയെ രാജ്യത്ത് നിന്ന് തുടച്ചു നീക്കുമെന്നാണ് പ്രഖ്യാപനം. ഈ വഴിയിൽ ഒരു വർഷത്തെ ഭരണത്തിനിടെ പലതും പ്രധാനമന്ത്രി ചെയ്തു. ഇതിനെ അട്ടിമറിക്കാനാണ് ടൂറിസം വകുപ്പിലൂടെ ശ്രമിക്കുകയാണ് ചിലർ. ഐറ്റിഡിസിയെ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നതിലൂടെ വൻ കോഴ അവർക്ക ലഭിക്കും.

വാജ്‌പേയ് സർക്കാരിന്റെ കാലത്ത് ഇതിന് സമാനമായ നയം അരുൺ ഷൂരി അവതരിപ്പിക്കുമ്പോൾ പറഞ്ഞത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി ശക്തമാക്കാനാണ് ശ്രമമെന്നാണ്. എന്നാൽ ഇന്ന് ഇതിന്റെ ആവശ്യമില്ല. കേന്ദ്ര സർക്കാരിന് ഫണ്ടുകളുടെ കുറവുമില്ല. എന്നിട്ടും കണ്ണായ സ്ഥലങ്ങളിലെ ഹോട്ടൽ ശ്രംഖലയെ സ്വകാര്യമേഖലയ്ക്ക് നൽകുന്നത് ഗൂഡ ലക്ഷ്യത്തോടെയെന്നാണ് ആക്ഷേപം.

ഐറ്റിഡിസിയിൽ നിന്ന് വെറും 44 കോടി രൂപയ്ക്കാണ് പതിമൂന്ന് കൊല്ലം മുമ്പ് കോവളം ഹോട്ടൽ ഗൾഫാർ ഗ്രൂപ്പ് വാങ്ങുന്നത്. ടെൻഡർ നടപടിക്രമങ്ങളിൽ ഉൾപ്പെടെ തട്ടിപ്പുകൾ നടന്നു. കോടികളുടെ അഴിമതിയുടെ സ്വാധീനമായിരുന്നു ഇതിന് കാരണം. അതിന് ശേഷം മൂന്ന് വർഷം കഴിഞ്ഞപ്പോൾ ലീലാഗ്രൂപ്പ് കൈക്കലാക്കി. 120 കോടി രൂപയാണ് ലീല ഇതിനായി മുടക്കിയത്. പിന്നീട് 600 കോടി രൂപ മുടക്കിയാണ് രവി പിള്ളയുടെ ആർപി ഗ്രൂപ്പ് കോവളം ലീല ഏറ്റെടുത്തത്.

ഇന്നതിന്റെ വിപണവില ആയിരത്തി അഞ്ചൂറ് കോടി രൂപയോളം വരുമെന്നാണ് സൂചന. ബിജെപി സംസ്ഥാന നേതൃത്വത്തിലെ ഉന്നതർക്കും ഈ ഇടപാടുകളുടെ പങ്ക് കിട്ടിയിരുന്നു. രാജഗോപാലിന്റെ പൊതു ജീവിതത്തിൽ അദ്ദേഹത്തിന്റെ പേര് പരാമർശിക്കപ്പെട്ട ഏക ആക്ഷേപവും ഇതായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP