1 usd = 64.89 inr 1 gbp = 90.66 inr 1 eur = 79.79 inr 1 aed = 17.67 inr 1 sar = 17.30 inr 1 kwd = 216.65 inr

Feb / 2018
24
Saturday

'എന്തിന് വീണ്ടും വന്നു'പരാമർശം ദിലീപിനേറ്റ കനത്ത പ്രഹരം! കുറ്റപത്രം സമർപ്പിക്കും മുമ്പ് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയ്ക്ക് മങ്ങൽ; ഇനി പ്രതീക്ഷ 90 ദിവസം കഴിഞ്ഞുള്ള സ്വാപാധിക ജാമ്യത്തിൽ മാത്രം; അവശേഷിക്കുന്ന കണ്ണികൾ കൂട്ടിക്കെട്ടി അന്വേഷണം അവസാനിപ്പിക്കാൻ പൊലീസും; പുറത്തുവന്നതിലും കൂടുതൽ തെളിവുകൾ അന്വേഷണ സംഘത്തിന്റെ പക്കലുണ്ടെന്ന് സൂചന; ജയിലിൽ കഥയെഴുത്ത് തുടർന്ന് ജനപ്രിയൻ!

September 19, 2017 | 04:45 PM | Permalinkമറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ റിമാൻഡ് തടവുകാരനായി ജയിലിൽ കഴിയുന്ന നടൻ ദിലീപിന് അടുത്തെങ്ങും ജയിലിൽ നിന്നും പുറത്തിറങ്ങാൻ സാധിച്ചേക്കില്ലെന്ന് സൂചന. ഇക്കാര്യമാണ് നിയമവിദഗ്ധരും ചൂണ്ടിക്കാട്ടുന്നത്. ഇന്ന് ഏറെ പ്രതീക്ഷയോടെയാണ് ദിലീപിന്റെ അഭിഭാഷകർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, വീണ്ടും എന്തിനു വന്നു എന്ന ചോദ്യം തന്നെ ദിലീപിന്റെ അടുപ്പക്കാരെ ഞെട്ടിച്ചിട്ടുണ്ട്. ഇപ്പോഴത്തെ നിലയിൽ ഹൈക്കോടതിയിൽ നിന്നും ജാമ്യം ലഭിക്കാനുള്ള സാധ്യത ഇല്ലെന്ന വ്യക്തമായ സൂചനയാണ് കോടതി നൽകിയതും. നേരത്തതെ അന്വേഷണത്തിൽ നിന്നും കേസിനെ സ്വാധീനിക്കാൻ പോന്ന മറ്റെങ്കിലും പുതിയ കാര്യം നടന്നിട്ടുണ്ടോ എന്നതാണ് കോടതിയുടെ ചോദ്യം. അത്തരത്തിൽ ഒരു പുരോഗതിയും ഇപ്പോൾ കേസിൽ ഉണ്ടായിട്ടില്ല. നിലവിലെ തെളിവുകൾ എല്ലാം തന്നെ ജനപ്രിയ നായകന് എതിരായാണ്. അതുകൊണ്ട് തന്നെ ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചിൽ നിന്നും അനുകൂല വിധി താരത്തിന് ലഭിക്കാനുള്ള സാധ്യത കുറവാണ്.

സുപ്രീംകോടതി നിർദ്ദേശം അനുസരിച്ച് കൃത്യമായ നിലപാടുകൾ തന്നെ സ്വീകരിക്കുകയാണ് ജസ്റ്റിസ് സുനിൽ തോമസിന്റെ പതിവ്. നിലവിൽ പൊലീസ് സമർപ്പിച്ച തെളിവുകളെ മുഖവിലയ്ക്കെടുത്താണ് കോടതി മുന്നോട്ടു പോകുന്നത്. അതുകൊണ്ടാണ് താരത്തിന് ജാമ്യം ലഭിക്കാത്തതും. ഇപ്പോഴത്തെ നിലയിൽ 26ന് കേസ് വീണ്ടും പരിഗണിക്കുന്ന കോടതി സർക്കാറിന്റെ ഭാഗം വിശദീകരിക്കാൻ ആവശ്യപ്പെടും. സർക്കാർ ദിലീപിന്റെ ജാമ്യാപേക്ഷയെ എതിർക്കാതിരുന്നാലോ മറിച്ച് കേസിൽ കേസിൽ സ്വാധീനിക്കത്തക്ക വിധത്തിൽ പുതിയ സംഭവങ്ങളോ ഉണ്ടാകണം. എങ്കിൽ മാത്രമേ പ്രതിഭാഗത്തിൽ പ്രതീക്ഷയുള്ളൂ.

ഈ നിലയിൽ ദിലീപിന്റെ ജയിൽ വാസം 90 ദിവസത്തേക്ക് നീണ്ടു പോകാനാണ് സാധ്യത. ഒക്ടോബർ എട്ടിന് ദിലീപിനെ അറസ്റ്റു ചെയ്തിട്ട് 90 ദിവസമാകും. ഈ അവസരത്തിൽ സ്വാഭാവിക ജാമ്യത്തിന് അവസരം ഉണ്ട്. എന്നാൽ, അതിന് മുമ്പ് തന്നെ കേസിൽ കുറ്റപത്രം സമർപ്പിച്ച് ദിലീപിന് പൂട്ടാനാകും പൊലീസിന്റെ ശ്രമം. അതിന് കാരണങ്ങൾ ഏറെയുണ്ട് താനും. ജാമ്യാപേക്ഷയിൽ എഡിജിപി സന്ധ്യയ്ക്കും അന്വേഷണ സംഘത്തിനും എതിരായാണ് ദിലീപിന്റെ പരാമർശം ഉള്ളത്. അതുകൊണ്ട് തന്നെ കേസിൽ വിട്ടുവീഴ്‌ച്ച വേണ്ടെന്ന കർശനമായ നിലപാടിലാണ് അന്വേഷണ സംഘം. കൂടാതെ സി.പി.എം നേതാവിന് എതിരായ പരാമർശങ്ങളും തെറ്റായ കാര്യങ്ങളാണെന്നാണ് പൊതുവിലയിരുത്തൽ.

ഇപ്പോഴത്തെ നിലയിൽ അന്വേഷണം ഉടനടി പൂർത്തിയാകാത്ത സാഹചര്യം ഉണ്ടായാൽ മാത്രമേ ദിലീപിന് പുറത്തിറങ്ങാൻ സാധിക്കുകയുള്ളൂ. നാദിർഷായെ ചോദ്യം ചെയ്തതിൽ നിന്നും ഏതാണ്ട് എല്ലാം കാര്യങ്ങളും പൊലീസിന് പിടികിട്ടിയിട്ടുണ്ട്. തെളിവുകൾ വ്യക്തമായി ശേഖരിക്കുകയും അവശേഷിക്കുന്ന തെളിവുകൾ കൂട്ടിക്കെട്ടുകയും മാത്രമാണ് ഇനി അന്വേഷണ സംഘത്തിന് അവശേഷിക്കുന്ന കാര്യം. കേസിലെ ഗൂഢാലോചന സംബന്ധിച്ച അന്വേഷണം പൂർത്തിയാകുന്നതായി സൂചന. ഒക്ടോബർ പത്തിനുമുമ്പ് കുറ്റപത്രം നൽകിയേക്കും. ഏതാനും കണ്ണികൾകൂടി കൂട്ടിയിണക്കിയാൽ അന്വേഷണത്തിനു തിരശ്ശീലവീഴും.

ജാമ്യാപേക്ഷയുടെ ഘട്ടത്തിൽ ആവശ്യമായ തെളിവുകൾ മാത്രം നൽകുന്ന തന്ത്രമാണ് ഇതുവരെ പൊലീസ് സ്വീകരിച്ചു പോന്നത്. അങ്കമാലി കോടതിയിൽ വീണ്ടും ദിലീപ് ജാമ്യാപേക്ഷ സമർപ്പിച്ച വേളയിലാണ് പൊലീസ് ദിലീപ് രമ്യാനമ്പീശന്റെ വീട്ടിലേക്ക് വിളിച്ച വിവരവും വെളിപ്പെടുത്തിയത്. മൊബൈലിൽ വിളിച്ചപ്പോൾ സ്വിച്ചോഫ് ആയതിനാൽ വീട്ടിലെ നമ്പറിലേക്കു വിളിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ക്വട്ടേഷൻ തന്നയാൾ രാവിലെ പത്തുമണിക്കകം ആക്രമിക്കപ്പെട്ട നടിയെ വിളിക്കുമെന്ന് ആക്രമണസമയത്ത് സുനി നടിയോട് പറഞ്ഞിരുന്നു. ആക്രമിക്കപ്പെട്ട നടിയും രമ്യാനമ്പീശനും അടുത്ത സുഹൃത്തുക്കളാണ്. ഈ സാഹചര്യത്തിൽ ദിലീപിന്റെ വിളി അസ്വാഭാവികമാണെന്നും പൊലീസ് വ്യക്തമാക്കി. രാത്രി 12.30 വരെ ദിലീപ് പലരെയും വിളിച്ചെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതിൽ സംശയകരമായ വിളികളുണ്ടെന്ന് പൊലീസ് പറയുന്നു.

നാദിർഷ ചില കാര്യങ്ങൾ മറച്ചുവയ്ക്കുന്നതായും പൊലീസിന് സംശയമുണ്ട്. പല സാക്ഷിമൊഴികളിൽനിന്ന് സ്ഥിരീകരിച്ച വിവരങ്ങൾ നാദിർഷ അറിയില്ലെന്ന് പറയുന്നതായാണ് സൂചന. 'കട്ടപ്പനയിലെ ഋത്വിക് റോഷൻ' എന്ന ചിത്രത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിൽ സുനിയെത്തി 25,000 രൂപ നാദിർഷയുടെ കൈയിൽനിന്ന് കൈപ്പറ്റിയെന്ന വിവരമാണ് ഇതിലൊന്ന്.

ഇത് പൊലീസ് സ്ഥിരീകരിച്ചതാണ്. രണ്ടുതവണയായി 18 മണിക്കൂറോളം ചോദ്യംചെയ്തിട്ടും നാദിർഷ വേണ്ടത്ര സഹകരിക്കുന്നില്ലെന്ന് പൊലീസ് കുറ്റപ്പെടുത്തുന്നു. നാദിർഷയുടെ ഫോണിലേക്ക് ചിലർ വിളിച്ചെന്ന് ദിലീപുതന്നെ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുസംബന്ധിച്ച് രണ്ടുപേരുടെയും മൊഴികളിൽ പൊരുത്തക്കേടുകളുണ്ട്. ഓരോതവണ ജാമ്യാപേക്ഷ വരുമ്പോഴും പുതിയ വിവരങ്ങൾ ഉൾപ്പെടുത്തുന്ന മറുവാദങ്ങൾ സമർപ്പിക്കുന്ന രീതിയാണ് പൊലീസ് ഇതുവരെ സ്വീകരിച്ചത്. നടി ആക്രമിക്കപ്പെട്ടതിനുശേഷം ദിലീപ് നൽകിയ ഒരു അഭിമുഖത്തിലെ പല വിവരങ്ങളും അന്വേഷണത്തിന് സഹായമായിട്ടുണ്ട്. ആദ്യഘട്ടത്തിൽ അന്വേഷണോദ്യോഗസ്ഥരെ കുറ്റപ്പെടുത്താതിരുന്ന ദിലീപ്, പ്രതിയായതിനുശേഷം നേരേ വിപരീതമായി സംസാരിച്ചുവെന്നും അവർ വിലയിരുത്തുന്നു.

50 കോടി രൂപയുടെ സിനിമാ പ്രൊജക്ടുകൾ അവതാളത്തിലാണെന്നും ദിലീപ് ജാമ്യാപേക്ഷയിൽ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ, ഇതൊന്നും കോടതിയെ സ്വാധീനിക്കാൻ സാധ്യതയില്ല. ജസ്റ്റിസ് സുനിൽ തോമസിന്റെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. നേരത്തെ ദിലീപ് നൽകിയ രണ്ടു ജാമ്യാപേക്ഷകളും തള്ളയത് ജസ്റ്റിസ് സുനിൽ തോമസ് തന്നെയായിരുന്നു. അതേസമയം കോടതിയിൽ നിന്നും പ്രതികൂല പരാമർശം ഉണ്ടായെങ്കിലും അതിൽ ദുഃഖിച്ചിരിക്കാൻ ദിലീപ് തയ്യാറല്ലെന്നാണ് ജയിൽ വാർഡൻ പറയുന്നത്. അഴിക്കുള്ളിൽ കിടന്ന് കഥയെഴുത്ത് തുടരുകയാണ് അദ്ദേഹം.

അങ്കമാലി കോടതി ജാമ്യം നിഷേധിച്ച വാർത്ത ദിലീപിനെ വാർഡൻ അറിയിക്കുമ്പോൾ ജനപ്രിയ നായകൻ സെല്ലിനുള്ളിൽ കമഴന്നിരുന്ന് എഴുതുകയായിരുന്നു. കഥയ്ക്ക് പേരിട്ടില്ലെങ്കിലും പകുതിയോളം പൂർത്തിയായി എന്നാണ് ലഭിക്കുന്ന വിവരം. സിനിമയിലേക്ക് കഥ എഴുതാനായി ദീലീപ് ഇതിനകം 50 ലധികം പേപ്പറുകൾ ജയിലിലെ വെൽഫെയർ ഓഫീസറിൽ നിന്നും ഒപ്പിട്ടു വാങ്ങിയിട്ടുണ്ട്. കഥാതന്തു എന്തെന്ന് സഹ തവുകാരോടോ വാർഡന്മാരോടോ വെളിപ്പെടുത്തിയിട്ടില്ല. ജയിൽ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥ ദിലീപിന്റെ ജീവിത കഥയാണോ എന്ന സംശയം ചില വാർഡന്മാർക്ക് ഉണ്ട്. എന്തായലും കഥയും തിരക്കഥയും സംവിധാനവും ദിലീപ് തന്നെ നിർവ്വഹിക്കുന്ന സിനിമയിൽ ദിലീപ് തന്ന നായക വേഷം കൈകാര്യം ചെയ്യുമെന്ന ഉറപ്പിച്ചതു പോലെയാണ് താരത്തിന്റെ ജയിലിലെ ഇടപെടൽ.

പഴയതു പോലെ ഖിന്നനായി കഴിച്ചു കൂട്ടാതെ ചില പൊടിതമാശകൾ ഒക്കെ പറഞ്ഞു നടക്കുന്ന ദിലീപ് എഴുത്തു കഴിഞ്ഞാൽ കൂടുതലും വായനയ്ക്കാണ് മാറ്റിവെയ്ക്കുന്നത്. മലയാളത്തിലെ മികച്ച കഥകളും തിരക്കഥകളും വാങ്ങി ജയിലിൽ എത്തിക്കാൻ ദിലീപ് തന്നെ അനുജനോടു പറഞ്ഞിട്ടുണ്ട്. ശാരീരികമായ അസ്വസ്ഥതകൾ അലട്ടുന്നുണ്ടെങ്കിലും അതൊന്നും കാര്യമാക്കാൻ അദ്ദേഹം തയ്യാറല്ലെന്നാണ് അറിയുന്നത്. വെള്ളെഴുത്തിന്റെ തുടക്കത്തിലുള്ള അസ്വസ്ഥതകൾ അലട്ടുന്നതിനാൽ കണ്ണട വച്ചാണ് ദിലീപ് വായിക്കുന്നതും എഴുതുന്നതും. സെല്ലിനുള്ളിൽ ബ്ലാങ്കറ്റിൽ പത്രം വിരിച്ചാണ് എഴുത്ത്. കുറച്ചു കഴിയുമ്പോൾ കഴുത്തു വേദനയും മുതുക് വേദനയും അനുഭവപ്പെടുന്നതിനാൽ സെല്ലിന് പുറത്ത് എഴുതാൻ പറ്റിയ ഒരു സാഹചര്യം ഒരുക്കി തരണമെന്ന് ദിലീപ് ജയിൽ അധികൃതരോടു ആവിശ്യപ്പെട്ടിട്ടുണ്ട്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടുജോലിക്കായി റിക്രൂട്ട് ചെയ്യും; കാറിന്റെ ഡിക്കിയിൽ കൊണ്ടു പോയി അറബികൾക്ക് സമ്മാനിക്കും; കള്ള പാസ്‌പോർട്ടായതിനാൽ ജയിൽവാസം ഭയന്ന് സ്ത്രീകളും വഴങ്ങും; ദുബായിലെത്തിച്ചത് 500ഓളം മലയാളി യുവതികളെ; ഷാർജയിലും അജ്മാനിലും ദുബായിലും വാണിഭ മാഫിയ; നെടുമ്പാശ്ശേരി മനുഷ്യക്കടത്തിൽ അഴിക്കുള്ളിലായ ചന്തപ്പടി സുരേഷ് വാണിഭ ചന്തയിൽ നിന്ന് ഉണ്ടാക്കിയത് കോടികൾ
20 പേർ കാടുകയറിയത് വർഷമോൾ എന്ന ഓട്ടോയിലും രണ്ട് ജീപ്പിലും; നേതൃത്വം നൽകിയത് ഷുഹൈബും; ഗുഹയിൽ പാകം ചെയ്യുകയായിരുന്ന മധുവിനെ കാട്ടിക്കൊടുത്തത് വനപാലകർ തന്നെ; മോഷണം തടയാൻ നാട്ടുകാർ തന്നെ പ്രതിയെ പിടിക്കണമെന്ന് ഉപദേശിച്ചത് പൊലീസുകാരും; അക്രമത്തിന് നേതൃത്വം നൽകിയവരെല്ലാം കുടിയേറ്റക്കാരും; ആർക്കിടെക്ടുകൾക്ക് പോലും പരിശീലനം നൽകിയ മധു എന്തിന് ജോലി രാജിവച്ച് കാടുകയറി? അട്ടപ്പാടിയിലെ ആൾക്കൂട്ട കൊലയിൽ ഉത്തരംമുട്ടി സർക്കാർ സംവിധാനങ്ങൾ
ദാരിദ്ര്യം കാരണം യുപി ക്ലാസിൽ പഠനം നിർത്തി; ബീഡി തെറുപ്പിൽ നിന്ന് തൃശൂർ ചന്തയിലെ പച്ചക്കറിക്കാരിയായി; ഗൾഫിലെത്തിയതോടെ അറബികളുടെ തോഴിയും; ദുബായിൽ അയൽവാസി സ്റ്റുഡിയോ ഉടമയെ പങ്കാളിയായി കിട്ടിയപ്പോൾ കച്ചവടം പൊടി പൊടിച്ചു; മനുഷ്യക്കടത്ത് പുറത്താക്കിയത് സെക്‌സ് റാണിയുടെ വളർച്ചയുടെ ചരിത്രം; നെടുമ്പാശ്ശേരി കേസിൽ ലിസി സോജനും സംഘവും അഴിക്കുള്ളിലാകുന്നത് ഇങ്ങനെ
മധുവിനെ ആദിവാസി എന്നു വിളിക്കരുതെന്ന മമ്മൂട്ടിയുടെ പ്രസ്താവനക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധ കനത്തപ്പോൾ അട്ടപ്പാടിയിലെ ആദിവാസി ഗ്രാമം താരം ദത്തെടുത്തെന്ന നുണ പ്രചരണവുമായി ഫാൻസുകാർ; എവിടെ എന്നു ചോദിച്ചപ്പോൾ മറുപടിയില്ല; മോദിയെ തൃപ്തിപ്പെടുത്താൻ ഗോഞ്ചിയൂർ ഗ്രാമം ദത്തെടുത്ത സുരേഷ് ഗോപി പിന്നീട് തിരിഞ്ഞു നോക്കാതെ മുങ്ങിയെന്നും ആക്ഷേപം
ആർത്തവകാലത്ത് മഠത്തിക്കാവിലമ്മയേയും മഹാദേവനേയും കല്ലൂപ്പാറ ദേവിയേയും കണ്ടെന്ന് പോസ്റ്റിട്ട് സംഘികളെ പ്രതിരോധിച്ച ബാലസംഘം നേതാവിനെ കയ്യൊഴിഞ്ഞ് സിപിഎം; മല്ലപ്പള്ളി ഏരിയാ കമ്മിറ്റി തള്ളിപ്പറഞ്ഞതോടെ കൂടെ നിന്ന സൈബർ സഖാക്കളും പേടിച്ച് പിന്മാറി; നവമിക്കും സഹോദരിക്കുമെതിരെ ആക്രമണം ഉണ്ടായിട്ടും അക്കാര്യം മിണ്ടാതെ സ്വന്തം പാർട്ടി; പ്രതിഷേധത്തിന് ശക്തികൂട്ടി ഇന്ന് ഭക്തജനസംഘം റാലി
ഉടുമുണ്ടഴിച്ച് കൈകൾ ബന്ധിച്ച് ക്രൂരമായി മർദ്ദിക്കുമ്പോഴും മന്ദഹസിച്ചു കൊണ്ടുള്ള ആ നിൽപ്പുണ്ടല്ലോ... അത് ആരുടെ ഹൃദയമാണ് തകർക്കാത്തത്... ആ സെൽഫിക്കരുകിൽ നിശ്ചലമായി കാണുന്ന പ്ലാസ്റ്റിക് ചാക്കിലെ വേവാൻ കൊതിച്ചു കിടക്കുന്ന അരിയുണ്ടല്ലോ അതാരുടെ ചങ്കാണ് തകർക്കാത്തത്... ഉറക്കം വരാത്ത ദിനരാത്രങ്ങളിൽ ഭീകര സ്വപ്നങ്ങളിൽ നിന്നും നീയെന്നിറങ്ങി പോകും മധു? ഷാജൻ സ്‌കറിയ എഴുതുന്നു...
മധുവിനെ തല്ലിച്ചതച്ച് കൊന്നതെന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്; മരണത്തിന് കാരണം തലയ്‌ക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക രക്തസ്രാവവും; നെഞ്ചിലും മർദ്ദനമേറ്റതായും വാരിയെല്ല് ഒടിഞ്ഞിരുന്നതായും കണ്ടെത്തൽ; റിപ്പോർട്ട് വിരൽചൂണ്ടുന്നത് ആൾക്കൂട്ടത്തിന്റെ മർദ്ദനത്തിലേക്കു തന്നെ; എട്ട് പേർ അറസ്റ്റിൽ, പ്രതികൾക്കെതിരെ കൊലപാതക കുറ്റം ചുമത്തും; മധുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ മുഖ്യമന്ത്രിയുടെ നിർദ്ദേശം
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
ബൈബിളിനകത്തു കണ്ട 'രാഖി' സത്യം പറഞ്ഞു; സ്വകാര്യ സ്‌കൂൾ അദ്ധ്യാപികയെ ആസിഡൊഴിച്ച് ആക്രമിച്ചത് പ്രണയം മൂത്ത്; വിരൂപിയായാൽ അന്യമതക്കാരിയെ തനിക്ക് തന്നെ സ്വന്തമാക്കാമെന്ന് മർച്ചന്റ് നേവിക്കാരൻ സ്വപ്നം കണ്ടു; കപ്പലിൽ ഉപയോഗിക്കുന്ന ആസിഡുമായി സൗദിയിൽ നിന്നെത്തിയത് കല്ല്യാണം മുടക്കാൻ; കുറ്റിച്ചലിലെ ആസിഡ് ആക്രമണത്തിൽ പരുത്തിപ്പള്ളിക്കാരൻ സുബീഷ് വേണുഗോപാൽ അറസ്റ്റിൽ; പ്രതിയിലേക്ക് പൊലീസെത്തിയത് സമർത്ഥമായ നീക്കങ്ങളിലൂടെ
സ്വർണ്ണാഭരണം മോഷണം പോയെന്നത് കള്ളക്കഥ; ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടത് ഉഭയസമ്മത പ്രകാരവും; പരാതിക്കിടയാക്കിയ അഭിപ്രായ ഭിന്നതിയിൽ വികാരിക്കും ബംഗ്ലാദേശിനിക്കും മിണ്ടാട്ടമില്ല; സിംബാബ് വേക്കാരേയും ചോദ്യം ചെയ്‌തേക്കും; പരാതിക്കാരി ഉറച്ചു നിന്നാൽ അച്ചൻ കുടുങ്ങും; പള്ളി മേടിയിലെ പീഡനത്തിൽ നിറയുന്നത് ഹണിട്രാപ്പ് തന്നെ; ഫാ തോമസ് താന്നിനിൽക്കും തടത്തിൽ ഊരാക്കുടുക്കിൽ
ഫയൽ ഒപ്പിട്ടശേഷം, അടുത്ത നിമിഷം മന്ത്രി എന്നെ ചുംബിച്ചു; ഒരു നിമിഷം ഞെട്ടുകയും ആഴക്കടലിൽ പെട്ടെന്നവണ്ണം ഉലയുകയും ചെയ്തു; ഒച്ചവച്ച് ആളെക്കൂട്ടാനുള്ള അവിവേകം എനിക്കുണ്ടായില്ല; വൈപ്‌സ് കൊണ്ട് കൈ തുടച്ച് നീരസം പ്രകടിപ്പിച്ച് ഞാനിറങ്ങിപ്പോന്നു; സെക്രട്ടറിയേറ്റിലെ ഓഫീസിൽ വെച്ച് മന്ത്രിയിൽ നിന്നും ലൈംഗികാതിക്രമം നേരിടേണ്ടി വന്നത് ഫേസ്‌ബുക്കിൽ എഴുതി മുൻ പിആർടി ഉദ്യോഗസ്ഥ
സാം എബ്രഹാമിനെ കൊന്നത് ഭാര്യയും കാമുകനും ചേർന്ന് തന്നെ; സോഫിയയും അരുൺ കമലാസനനും കുറ്റക്കാരെന്ന് കണ്ടെത്തി കോടതി; വികാരരഹിതനായി വിധി കേട്ട് ഒന്നാം പ്രതി; സോഫിയ വിധി കേട്ടതും ജയിലിലേക്ക് മടങ്ങിയതും പൊട്ടിക്കരഞ്ഞ്; ശാസ്ത്രീയ തെളിവുകൾ പരിശോധിച്ച് കോടതി നിഗമനത്തിലെത്തിയത് 14 ദിവസത്തെ വിചാരണയ്‌ക്കൊടുവിൽ; മെൽബണെ ഞെട്ടിച്ച മലയാളി കൊലയിൽ ശിക്ഷ തീരുമാനിക്കാനുള്ള വാദം അടുത്ത മാസം 21ന് തുടങ്ങും
രാകേഷ് എങ്ങനെ ഡയസിലിക്കുന്നുവെന്ന് മന്ത്രി ബാലനോട് ചോദിച്ചത് പാച്ചേനി; സിപിഎം പ്രതിനിധിയായെന്ന് ജയരാജൻ നൽകിയ മറുപടി തിരിച്ചടിച്ചു; ജനപ്രതിനിധികളെ വിളിച്ചിട്ടില്ലല്ലോ എന്ന ചോദ്യത്തിന് മുന്നിൽ മന്ത്രിമാർ പതറി; കെസി ജോസഫിനേയും സണ്ണി ജോസഫിനേയും കെഎം ഷാജിയേയും എത്തിച്ച് യുഡിഎഫിന്റെ മിന്നൽ ആക്രമണവും; സമാധാന ചർച്ച പൊളിഞ്ഞത് ഭരണക്കാരുടെ പിടിപ്പുകേടിൽ
രാമചന്ദ്രന് ജാമ്യം നിന്നത് സുഷമാ സ്വരാജ് തന്നെ; ചർച്ചകൾക്ക് നേതൃത്വം നൽകിയത് ദുബായിലെ ഇന്ത്യൻ അംബാസിഡർ; മോചനത്തിനായി അഹോരാത്രം പണിയെടുത്തത് ദുബായിലെ ബിജെപി എൻആർഐ സെൽ നേതാവ്; ഷെട്ടിയുടെ 100 മില്ല്യണും തുണയായി; ഇനി സെറ്റിൽ ചെയ്യാൻ അവശേഷിക്കുന്നത് ഡൽഹിക്കാരന്റെ കടം മാത്രം; എല്ലാവരും കൈവിട്ടു ജയിലിൽ കഴിഞ്ഞ അറ്റ്‌ലസ് രാമചന്ദ്രനെ ഇന്ത്യ നേരിട്ട് പുറത്തിറക്കുന്നത്‌ ഇങ്ങനെ
ഉറക്കത്തിൽ ആരോ ചുണ്ടിൽ സ്പർശിക്കുന്നതായി തോന്നി; ഞെട്ടി ഉണർന്ന് ബഹളം വച്ചിട്ടും ആരും സഹായിച്ചില്ല; പ്രതികരണവും പ്രതിഷേധവും ഫേസ്‌ബുക്കിൽ മാത്രം; കൺമുന്നിൽ ഒരു പെൺകുട്ടി ആക്രമിക്കപ്പെട്ടാൽ ആരും തിരിഞ്ഞ് നോക്കില്ല; സിനിമയിലെ സുഹൃത്തുക്കൾ മാത്രമാണ് പൊലീസിനെ വിളിക്കാനും പിടികൂടാനും സഹായിച്ചത്: മാവേലി യാത്രയിലെ ദുരനുഭവം മറുനാടനോട് വിവരിച്ച് സനൂഷ
മോഹൻലാലിനെ കാത്തിരിക്കുന്ന പ്രശ്‌നങ്ങൾ കിറുകൃത്യമായി പറഞ്ഞു; ദിലീപിന്റെ സമയം വെളിപ്പെടുത്തലും ശരിയായി; ഇപ്പോൾ കോടിയേരി ബാലകൃഷ്ണൻ കുടുംബത്താൽ ദുഃഖിക്കുന്നുവെന്ന പ്രവചനവും ഫലിച്ചു; 'ആസ്വാമി' എന്ന് വിളിച്ചു പുച്ഛിച്ച മലയാളികൾ ഇപ്പോൾ 'അയ്യോസ്വാമി എന്നായി വിളി; സ്വാമി ഭദ്രാനന്ദ ഭാവി പറയുന്നതിലെ കൃത്യത ചർച്ചയാക്കി സോഷ്യൽ മീഡിയ
ചെറുരാജ്യങ്ങളുടെ ഭരണാധികാരികൾ വരുമ്പോൾ പോലും വിമാനത്താവളത്തിൽ പോയി സ്വീകരിക്കന്ന മോദി എന്തുകൊണ്ട് കനേഡിയൻ പ്രധാനമന്ത്രിയെ സ്വീകരിക്കാൻ സഹമന്ത്രിയെ അയച്ചു...? മൂന്ന് കുട്ടികളും ഭാര്യയുമായി കൈ കൂപ്പി എത്തിയ പയ്യൻ പ്രധാനമന്ത്രിക്ക് ആകെ നിരാശ; ഇന്ത്യ-കാനഡ ബന്ധം കൂടുതൽ വഷളാവുമെന്ന് വിദേശ മാധ്യമങ്ങൾ
വലംകൈയായ ശുഹൈബിനെ 36 വെട്ടിൽ തീർത്തതറിഞ്ഞ് വിങ്ങിപ്പൊട്ടിയ കെ സുധാകരൻ ഖത്തറിൽ നിന്നും അടുത്ത വിമാനത്തിൽ നാട്ടിലെത്തി; വെട്ടിനുറുക്കിയ മൃതദേഹം കണ്ട് സങ്കടവും രോഷവും അണപൊട്ടി കണ്ണൂരിലെ നേതാവ്; മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കളുടെ അറിവോടെ നടന്ന ആസൂത്രിത കൊലപാതകമെന്ന് പറഞ്ഞ് പൊട്ടിത്തെറിച്ചു; ഇരുട്ടിന്റെ മറവിൽ അക്രമികൾ ഇല്ലാതാക്കിയത് മൂന്ന് അനുജത്തിമാരുടെയും പ്രതീക്ഷയായ ഏകആൺതരിയെ
നാലര ലക്ഷം രൂപ മാത്രം വിലയുള്ള വീടും സ്ഥലവും ഈടു വച്ച് ലോൺ എടുത്തത് 15 ലക്ഷം രൂപ; ലോൺ തീർക്കാതെ തന്നെ രൊക്കം കാശിന് എഞ്ചിനിയറിങ് വിദ്യാർത്ഥിക്ക് വിറ്റത് 45 ലക്ഷം രൂപ വാങ്ങി; ഭാര്യയ്ക്ക് പാരമ്പര്യമായി കിട്ടിയ വീട് വിറ്റിട്ടും നാല് വർഷമായി താമസം അവിടെ തന്നെ; കോടിയേരി ബാലകൃഷ്ണന്റെ തലശ്ശേരിയിലെ വീട് വിൽപ്പന കള്ളപ്പണം വെളുപ്പിക്കാനോ?