Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കലാസംവിധായകനായി തുടങ്ങി; ഛായാഗ്രാഹ സഹായിയായി വേഷപ്പകർച്ച നടത്തി; 27-ാം വയസ്സിൽ വെള്ളത്തൊപ്പിയണിഞ്ഞ് സംവിധായക കുപ്പായത്തിലെത്തിയപ്പോൾ ട്രെന്റ് സെറ്ററുമായി; ഒരു ദിവസം ഒന്നിലേറെ സിനിമകൾക്ക് ആക്ഷനും കട്ടും പറഞ്ഞ് ജനക്കൂട്ടത്തിന്റെ വിജയ ചിത്രങ്ങളൊരുക്കി; അവളുടെ രാവുകളെന്ന 'എ'പടത്തിലൂടേയും പ്രേക്ഷകരെ ഞെട്ടിച്ചു; അരങ്ങൊഴിയുന്നത് പകരംവയ്ക്കാനാളില്ലാത്ത അപൂർവ്വ പ്രതിഭ; ഐവി ശശിയുടെ ഫ്രെയിമുകൾ മലയാള സിനിമയെ നയിച്ചത് വിജയ ലോകത്ത്

കലാസംവിധായകനായി തുടങ്ങി; ഛായാഗ്രാഹ സഹായിയായി വേഷപ്പകർച്ച നടത്തി; 27-ാം വയസ്സിൽ വെള്ളത്തൊപ്പിയണിഞ്ഞ് സംവിധായക കുപ്പായത്തിലെത്തിയപ്പോൾ ട്രെന്റ് സെറ്ററുമായി; ഒരു ദിവസം ഒന്നിലേറെ സിനിമകൾക്ക് ആക്ഷനും കട്ടും പറഞ്ഞ് ജനക്കൂട്ടത്തിന്റെ വിജയ ചിത്രങ്ങളൊരുക്കി; അവളുടെ രാവുകളെന്ന 'എ'പടത്തിലൂടേയും പ്രേക്ഷകരെ ഞെട്ടിച്ചു; അരങ്ങൊഴിയുന്നത് പകരംവയ്ക്കാനാളില്ലാത്ത അപൂർവ്വ പ്രതിഭ; ഐവി ശശിയുടെ ഫ്രെയിമുകൾ മലയാള സിനിമയെ നയിച്ചത് വിജയ ലോകത്ത്

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: ആരാണ് മലയാള സിനിമയ്ക്ക് ഐവി ശശി? മലയാളത്തിലെ ആദ്യ ട്രന്റ് സെറ്റർ... ഏറ്റവും അധികം സിനിമകൾ സംവിധാനം ചെയ്ത സംവിധായകൻ. ഒരു ദിവസം ഒന്നിലേറെ സിനിമകളുടെ അണിയറയിൽ പ്രവർത്തിച്ച സർവ്വകലാവല്ലഭവൻ. എഡിറ്റിംഗും ക്യമാറയും എന്തിന് മേക്കയ്‌പ്പ് പോലും അറിയാവുന്ന അപൂർവ്വ പ്രതിഭ. വലിയ സ്‌ക്രീനിലേക്ക് സിനിമയെ എത്തിച്ചതും കൂടുതൽ സ്വാഭാവിക മലയാള ചലച്ചിത്രത്തിലേക്ക് കൊണ്ടു വന്നതും ശശിയുടെ ഫ്രെയിമുകളായിരുന്നു. മലയാളത്തിലെ എക്കാലത്തെയും മികച്ച ഹിറ്റ്‌മേക്കറായ ഐ.വി.ശശി 150 ഓളം ചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. ഇനിയാർക്കും ഈ കടമ്പ മറികടക്കാനാകില്ല.

കലാസംവിധായകനായിട്ടായിരുന്നു തുടക്കം. ഛായാഗ്രാഹ സഹായിയായും പ്രവർത്തിച്ചിട്ടുണ്ട്. പിന്നീട് സഹ സംവിധായകനായി കുറെ ചലച്ചിത്രങ്ങളിൽ പ്രവർത്തിച്ചു. ആദ്യചലച്ചിത്രം ഇരുപത്തിഏഴാം വയസ്സിൽ സംവിധാനം ചെയ്തു. അവളുടെ രാവുകൾ എന്ന സിനിമ മലയാളചലച്ചിത്ര ചരിത്രത്തിലെ തന്നെ ഒരു വിജയ ചിത്രം ആണ്. ഈ ചലച്ചിത്രം പിന്നീട് ഹിന്ദിയിലേക്കും മൊഴിമാറ്റം നടത്തിയിരുന്നു. അവളുടെ രാവുകൾ മലയാളത്തിലെ ആദ്യത്തെ എ വിഭാഗത്തിൽ പെട്ട ഒരു സിനിമയായിരുന്നു. തന്റെ ഭാര്യായായ സീമയെ കണ്ടുമൂട്ടുന്നത് അവളുടെ രാവുകൾ എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ചാണ്. അതിനു ശേഷം ശശിയുടെ ഒരുപാട് സിനിമകളിൽ സീമ നായികയായിരുന്നു. അവർ ഏകദേശം മുപ്പതോളം സിനിമളിൽ ഒന്നിച്ച് ജോലി നോക്കി.

കൊച്ചു സിനിമകളിലൂടെയെല്ല ശശിയെന്ന സംവിധായകൻ 150 എന്ന ക്ലബ്ബിലെ ഏക മലയാളിയായി നിലയുറപ്പിച്ചത്. ഇരുപ്പും വീട് ശശി തന്റേതായ ശൈലിയിലും സംവിധായക രീതിയിലും മലയാള സിനിമയെ തന്നോട്ട് അടുപ്പിച്ചു. വെള്ളത്തൊപ്പിയുമായി സെറ്റിൽ ചിരിയുടെ മുഖവുമായി നിറഞ്ഞ പ്രതിഭ. മമ്മൂട്ടിക്കും മോഹൻലാലിനും അഭിമാനിക്കാൻ ഒരു പിടി സിനിമകൾ നൽകിയ പ്രതിഭ. എംടിയുടേയും പത്മരാജന്റേയും ടി ദാമോദരന്റേയും പ്രിയ സംവിധായകൻ. മലയാള സിനിമയിലേക്ക് സൂപ്പർതാര പരിവേഷം എത്തിച്ച് വാണിജ്യ വിജയങ്ങൾ സമ്മാനിച്ച അതുല്യ പ്രതിഭ. ഊണിലും ഉറക്കത്തിലും ചിന്ത സിനിമയെ കുറിച്ചായിരുന്നു. ഈറ്റയെന്ന ഒറ്റ ചിത്രമാണ് കമൽഹാസനെന്ന താരത്തെ രാജ്യമറിയുന്ന അഭിനയ പ്രതിഭയാക്കിയത്.

മലയാള സിനിമയിലെ താരരാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. പ്രേം നസീർ യുഗത്തിലെ താരരാജാക്കന്മാരിൽ നിന്നും മലയാള സിനിമയുടെ ബാറ്റൺ പതിയെ കൈക്കലാക്കിയവർ. ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങളും എണ്ണമറ്റ ചിത്രങ്ങളുമുണ്ട് പോയകാല സിനിമാ വഴിയിൽ ഇവരുടെ പേരിനൊപ്പം ചേർക്കാൻ. മോഹൻലാലും മമ്മൂട്ടിയും ഒന്നിക്കുന്ന ചിത്രങ്ങൾ ഇന്ന് വിരളമാണ്. എന്നാൽ വർഷത്തിൽ അഞ്ചിലധികം ചിത്രങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും ഒന്നിച്ചെത്തിയ കാലമുണ്ടായിരുന്നു. എൺപതുകളിലാണ് ഇത്. ലാലിന്റേയും മമ്മൂട്ടിയുടേയും അഭിനയശേഷിയെ നല്ലപോലെ ഉപയോഗിച്ച സംവിധായകനാണ് ഐ.വി ശശി. അതിരാത്രം, ആൾകൂട്ടത്തിൽ തനിയെ തുടങ്ങി മനോഹരമായ നിരവധി ചിത്രങ്ങൾ. ഇതെല്ലാം വമ്പൻ വിജയങ്ങളായി. ലാലിന്റേയും മമ്മൂട്ടിയുടേയും സൂപ്പർതാര പദവിയിലേക്കുള്ള യാത്രയും ഇവിടെ തുടങ്ങി.

1975ൽ ഉമ്മർ നായകനായ ഉത്സവമാണ് ആദ്യ ചിത്രം. തുടർന്ന് അഭിനന്ദനം, അനുഭവം, ഇതാ ഇവിടെ വരെ, വാടകയ്‌ക്കൊരു ഹൃദയം, അവളുടെ രാവുകൾ, മനസാ വാചാ കർമണ, ഏഴാം കടലിനക്കരെ, ഈ നാട്, തുഷാരം, അഹിംസ, ഇന്നല്ലെങ്കിൽ നാളെ, കാണാമറയത്ത്, അതിരാത്രം, ആൾക്കൂട്ടത്തിൽ തനിയെ, അടിയൊഴുക്കുകൾ, കരിമ്പിൻപൂവിനക്കരെ, ആവനാഴി, ഇടനിലങ്ങൾ, അടിമകൾ ഉടമകൾ, 1921, അബ്കാരി, അക്ഷരത്തെറ്റ്, ഇൻസ്‌പെക്ടർ ബൽറാം, ദേവാസുരം തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾ സംവിധാനം ചെയ്തു. 2009ൽ പുറത്തിറങ്ങിയ വെള്ളത്തൂവലാണ് അവസാനം പുറത്തിറങ്ങിയ ചിത്രം. ഈ സിനിമ വമ്പൻ വിജയമായിരുന്നില്ല. ഇതോടെ പതിയെ പിൻവാങ്ങി. അപ്പോഴും മനസ്സ് നിറയെ സിനിമയായിരുന്നു. ഒരു വമ്പൻ ചിത്രത്തിനായുള്ള തയ്യാറെടുപ്പിലുമായിരുന്നു. ഇതിനിടെയാണ് നിർമ്മാതാക്കളുടെ പ്രിയ സംവിധായകൻ അരങ്ങൊഴിഞ്ഞത്.

കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയശേഷമാണ് സിനിമയിലെത്തിയത്. 1968ൽ എ.ബി.രാജിന്റെ കളിയല്ല കല്ല്യാണത്തിൽ കലാസംവിധായകനായിട്ടായിരുന്നു തുടക്കം. പിന്നീട് ഛായാഗ്രഹണ സഹായിയായി. ഇരുപത്തിയേഴാം വയസ്സിൽ സംധായകനായെങ്കിലും 1975ൽ പുറത്തിറങ്ങിയ ഉത്സവത്തിലാണ് സംവിധായകന്റെ പേര് വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെട്ടത്. പിന്നെ തിരിഞ്ഞു നോക്കിയില്ല. എഴുപതുകളുടെ അവസാനം ഐ.വി. ശശി-ഷെരീഫ് കൂട്ടുകെട്ട് വലിയ തരംഗം തന്നെ സൃഷ്ടിച്ചു. ഒരു കാലത്ത് ഹിറ്റുകളുടെ പര്യായമായിരുന്നു ഐ.വി.ശശി. 1977ൽ മാത്രം ഐ.വി.ശശി പന്ത്രണ്ട് സിനിമകൾ പുറത്തിറക്കി ഇതിൽ എട്ടെണ്ണവും ഹിറ്റുകളായി.

ആലപ്പി ഷെറീഫിന് പുറമെ പത്മരാജൻ, എം ടി.വാസുദേവൻ നായർ, ടി.ദാമോദരൻ എന്നിവരുടെ തിരക്കഥകളാണ് ഐ.വി.ശശി കൂടുതലായി ചലച്ചിത്രങ്ങളാക്കിയത്. മലയാളത്തിന് പുറമെ തമിഴിലും ഹിന്ദിയിലും ഏഴ് വീതവും തെലുങ്കിൽ രണ്ടും സിനിമകൾ സംവിധാനം ചെയ്തു. 1982ൽ ആരൂഢത്തിന് ദേശീയോദ്‌ഗ്രഥനത്തിനുള്ള ദേശീയ അവാർഡ് ലഭിച്ചു. രണ്ടു തവണ മികച്ച സംവിധായകനുള്ള സംസ്ഥാന അവാർഡും ഒരു തവണ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാർഡും ഒരു തവണ ജനപ്രീതി നേടിയ ചിത്രത്തിനുള്ള അവാർഡും കരസ്ഥമാക്കി. ആറു തവണ ഫിലിംഫെയർ അവാർഡ് ലഭിച്ചു. ഫിലിം ഫെയറിന്റെ ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരവും ഐ.വി.ശശിക്ക് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP