1 aed = 17.64 inr 1 eur = 75.03 inr 1 gbp = 83.21 inr 1 kwd = 212.31 inr 1 sar = 17.13 inr 1 usd = 64.11 inr

Aug / 2017
19
Saturday

വിജിലൻസ് ഓഫീസിൽ രണ്ട് ഡിജിപിമാർ ഒരുമിച്ചെത്തുന്നത്ത് ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടത് ബെഹ്റ; ചായകുടിക്കാൻ ഇറങ്ങിയ ശേഷം തിരിച്ചു കയറിയാൽ പിന്നെ നേരത്തെയിരുന്ന സീറ്റിൽ തന്നയല്ലേ ഇരിക്കേണ്ടതെന്ന പ്രതികരണം ഏറ്റു; ജേക്കബ് തോമസിനെ ഐഎംജി ഡയറക്ടറായി നിയമിച്ച് അതിവേഗം ഉത്തരവിറങ്ങി; ചുമതലയേറ്റ് മുൻ വിജിലൻസ് ഡയറക്ടർ

June 19, 2017 | 09:16 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: താൻ എവിടെ ജോലി ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് സർക്കാരാണ്. അതിനുള്ള വിവേചനാധികാരം സർക്കാരിനുണ്ട്. എവിടെ നിയമിച്ചാലും താൻ പോകുമെന്നായിരുന്നു ഡിജിപി ജേക്കബ് തോമസ് എന്നും വിശദീകരിച്ച് പോന്നത്. ഒതുക്കാനായി സർക്കാരുകൾ മാറി മാറി പദവി കണ്ടെത്തിയപ്പോഴും അവിടെയെല്ലാം ജേക്കബ് തോമസ് എത്തി. അതുകൊണ്ട് തന്നെ പിണറായി സർക്കാരിന്റെ പുതിയ ഉത്തരവും ജേക്കബ് തോമസ് അനുസരിച്ചു. ഉത്തരവിറങ്ങിയതിന് പിന്നാലെ ഐഎംജി ഡയറക്ടറായി ജേക്ക്‌ബ തോമസ് ചുമതലയേൽക്കുകയും ചെയ്തു. നേരത്തെ ജേക്കബ് തോമസിന്റെ പദവിയിൽ അവ്യക്തതകൾ ഏറെയുണ്ടായിരുന്നു. അത് പരിഹരിക്കണമെന്നും താൻ അവധി കഴിഞ്ഞ് എവിടെയാണ് പോയി ചുമതലേൽക്കേണ്ടതെന്നും ജേക്കബ് തോമസ് സർക്കാരിനോട് തിരക്കിയിരുന്നു. ഇതേത്തുടർന്നാണ് ഇന്ന് സർക്കാർ ഉത്തരവിറക്കിയത്.

താൻ വിജിലൻസിൽനിന്നാണ് അവധിയിൽ പോയതെന്നും അതിനാൽ അവധി കഴിഞ്ഞ് വിജിലൻസ് ആസ്ഥാനത്ത് എത്തി ചുമതലയേൽക്കുമെന്നും ജേക്കബ് തോമസ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിലുള്ള പരോക്ഷ സൂചനകൾ രാവിലെ മറുനാടന് ജേക്കബ് തോമസ് നൽകുകയും ചെയ്തു. ഒരു ട്രെയിനിൽ യാത്ര ചെയ്യുന്നു. ടിക്കറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന സീറ്റിലെ നമ്പർ 27 ആണ്. ട്രെയിൻ നിർത്തുമ്പോൾ ചായ കുടിക്കാൻ ഇറങ്ങി. തിരികെ വന്നാലും ഇരിക്കേണ്ടത് 27 എന്ന നമ്പറിലെ സീറ്റിലാണ്. എന്നാൽ തിരികെ എത്തിയപ്പോൾ അവിടെ മറ്റൊരാൾ. അയാളുടെ കൈയിലും 27 എന്ന നമ്പറിലേക്കുള്ള ടിക്കറ്റുണ്ട്. പിന്നെ എന്തു ചെയ്യും. പിടിച്ചു മാറ്റി ഇരിക്കാൻ പറ്റുമോ? അവിടെയാണ് ടിടിയുടെ പ്രസക്തി. ടിടി എത്തി ടിക്കറ്റ് പരിശോധിച്ച് തീരുമാനം പറയും. അതിന് അനുസരിച്ച് പ്രവർത്തിക്കണം. അങ്ങനെ ടിക്കറ്റ് പരിശോധിക്കുന്ന ടിടി , സീറ്റ് അടുത്ത ബർത്തിലെ 27 നമ്പറിലാണെന്ന് പറയും. അപ്പോൾ അത് അനുസരിച്ച് അങ്ങോട്ട് പോകും. അത്രയേ ഉള്ളൂവെന്ന് ജേക്കബ് തോമസ് പ്രതികരിച്ചിരുന്നു.

അതേസമയം ജേക്കബ് തോമസ് വിജിലൻസ് ആസ്ഥാനത്ത് ചുമതലയേൽക്കാൻ എത്തുന്നത് ഒഴിവാക്കണമെന്ന് ബെഹ്റ സർക്കാരിനോട് ആവശ്യപ്പെട്ടു. ഇത് അംഗീകരിച്ചാണ് രാവിലെ ഒൻപതരയോടെ തന്നെ ജേക്കബ് തോമസിന് പുതിയ തസ്തിക നൽകി ഉത്തരവിറങ്ങിയത്. അവധി കഴിഞ്ഞ് തിരിച്ചെത്തിയാലും വിജിലൻസ് സ്ഥാനത്ത് ജേക്കബ് തോമസ് ഉണ്ടാകുമെന്ന തരത്തിലായിരുന്നു നേരത്തെ പിണറായി വിജയൻ പ്രതികരിച്ചിരുന്നത്. അതിന് മുമ്പ് ആ കസേര കണ്ട് പനിക്കേണ്ടെന്നും നിയമസഭയിൽ ജേക്കബ് തോമസ് വിഷയത്തിലെ ചർച്ചയിൽ പിണറായി മറുപടി നൽകിയിരുന്നു. അതുകൊണ്ട് കൂടിയാണ് അവധി കഴിഞ്ഞ് തിരിച്ചെത്തുന്ന ജേക്കബ് തോമസിന്റെ പദവി സംബന്ധിച്ച ആകാംഷ ഏറിയതും.

വിജിലൻസ് ഡയറക്ടറായിരിക്കെയാണ് ജേക്കബ് തോമസ് അവധിക്ക് പോയത്. അതിന് ശേഷം ലോക്‌നാഥ് ബെഹ്‌റയെ വിജിലൻസിലേക്ക് മാറ്റേണ്ട സാഹചര്യവും ഉണ്ടായി. കോടതി ഉത്തരവുമായി ടിപി സെൻകുമാർ പൊലീസ് മേധാവിയായതായിരുന്നു ഇതിന് കാരണം. എന്നാൽ ബെഹ്‌റയെ വിജിലൻസിൽ നിയമിച്ചത് ഔദ്യോഗികമായി ജേക്കബ് തോമസിനെ അറിയിച്ചതുമില്ല. ഇതാണ് ആശക്കുഴപ്പത്തിന് കാരണമായത്. ഇക്കാര്യത്തിൽ വ്യക്തത വരുത്താൻ സർക്കാരിന് ജേക്കബ് തോമസ് കത്ത് നൽകിയിരുന്നു. എന്നാൽ അവധിയിൽ നിന്ന് മടങ്ങിയെത്തിയ ശേഷം ബാക്കിയെന്നതായിരുന്നു സർക്കാർ നിലപാട്. ഇതുകൊണ്ട് തന്നെ ഇവിടെ ചെന്ന് ജേക്കബ് തോമസ് ചുമതലയേൽക്കുമെന്നതാണ് ഉയരുന്ന ചോദ്യം. വിജിലൻസ് ഡയറക്ടറായിരിക്കെയാണ് അവധിയിൽ പോയത്. അതുകൊണ്ട് തന്നെ അവിടെ പോയി അതേ കസേരയിൽ ഇരിക്കാംമെന്ന നിലപാട് ജേക്കബ് തോമസ് പരോക്ഷമായി പ്രഖ്യാപിച്ചത്. ഇത് മനസ്സിലാക്കിയാണ് ഐഎംജി ഡയറക്ടറാക്കി ഉത്തരവിറങ്ങിയത്.

കേന്ദ്രസർക്കാരിന്റെ അംഗീകാരമുള്ള രണ്ട് ഡി.ജി.പി.കേഡർ തസ്തികയേ സംസ്ഥാനത്തുള്ളൂ-സംസ്ഥാന പൊലീസ് മേധാവിയുടേതും വിജിലൻസ് ഡയറക്ടറുടേതും. മുമ്പ് രണ്ടു തസ്തികയിലും ഒരേ പദവിയും ശമ്പളവുമായിരുന്നു. പുതിയ ശമ്പളകമ്മിഷൻ റിപ്പോർട്ട് വന്നപ്പോൾ പൊലീസ്മേധാവിക്ക് അടിസ്ഥാനശമ്പളത്തിൽത്തന്നെ 7000 രൂപ അധികമുണ്ട്. ഇക്കാരണത്താൽ സീനിയർ ഉദ്യോഗസ്ഥന് പദവി നിഷേധിച്ചാൽ അഡ്‌മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ സാധ്യത ഏറെയാണ്. സംസ്ഥാന പൊലീസ് മേധാവിക്ക് ചീഫ് സെക്രട്ടറിയുടേതിനു തുല്യമായ ശമ്പളമാണ്. അതുകൊണ്ട് തന്നെ സെൻകുമാർ ഈ മാസം സ്ഥാനം ഒഴിയുമ്പോൾ ജേക്കബ് തോമസിനാണ് പൊലീസ് മേധാവിയാകാനുള്ള യോഗ്യത കൂടുതൽ.

സീനിയോറിട്ടി മാനദണ്ഡം മറികടന്ന് ജേക്കബ് തോമസിന്റെ നിയമനം അട്ടിമറിക്കാനുള്ള കളികളും ഇപ്പോൾ സജീവമാണ്. ഇതിന്റെ ഭാഗമായി ജേക്കബ് തോമസിനെ മലബാർ സിമന്റ്‌സ് എംഡി സ്ഥാനം വാഗ്ദാനം ചെയ്തു. എന്നാൽ ഇത് ജേക്കബ് തോമസ് അംഗീകരിച്ചില്ല. ഒപ്പം സിപിഎമ്മിന്റെ വിശ്വസ്തനായ ചാക്ക് രാധാകൃഷ്ണനും ഇതിനെ എതിർത്തു. ഇതോടെ മലബാർ സിമന്റ്‌സിലും നിയമിക്കാൻ പറ്റാത്ത അവസ്ഥയായി. അതിനിടെ സംസ്ഥാന പൊലീസ്മേധാവിയായി ഇഷ്ടമുള്ളവരെ നിയമിക്കുന്നതിന് സർക്കാരിനു തടസ്സമാകുന്നത് നിയമവ്യവസ്ഥകളാണെന്നും സൂചനയുണ്ട്. രാഷ്ട്രീയതാത്പര്യപ്രകാരംമാത്രം നിയമനം നടത്തേണ്ട പദവിയല്ല ഇതെന്ന് സുപ്രിംകോടതി നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. ഡി.ജി.പി. ആയിരുന്ന പ്രകാശ് സിങ്ങിന്റെ കേസിൽ 2006ലാണ് സുപ്രിംകോടതിയുടെ നിർണായകവിധിയുണ്ടായത്. പൊലീസ്മേധാവിക്കുമേൽ അമിതമായ രാഷ്ട്രീയനിയന്ത്രണമുണ്ടാകുന്നത് നിയമവാഴ്ചയ്ക്കു ദോഷകരമാകുമെന്ന് കോടതി വിലയിരുത്തിയിട്ടുണ്ട്.

പൊലീസ്മേധാവിസ്ഥാനത്തിന് അർഹതയുള്ള ഒരാളെ ഒഴിവാക്കാൻ മതിയായ കാരണം വേണം. നിയമന ശുപാർശയ്ക്ക് സ്വതന്ത്രസംവിധാനവും വേണം. ഒരിക്കൽ നിയമിച്ചയാളെ മതിയായ കാരണമില്ലാതെ രണ്ടുവർഷത്തിനുള്ളിൽ നീക്കരുത്. കേരള പൊലീസ് ആക്ടിലും ഈ വ്യവസ്ഥയുണ്ട്. ഈ കേസിലെ വിധി മുൻനിർത്തിയാണ് ടി.പി.സെൻകുമാർ സുപ്രിംകോടതിയെ സമീപിച്ചതും സർക്കാരിനെതിരേ ഉത്തരവുനേടി തിരിച്ചുവന്നതും. സെൻകുമാർ കേസിൽ സംസ്ഥാനസർക്കാർ ഉന്നയിച്ച വാദങ്ങളിലൊന്ന്, അദ്ദേഹത്തെ മുൻസർക്കാർ നിയമിച്ചത് സീനിയോറിട്ടിയും ചട്ടങ്ങളും മറികടന്നാണെന്നായിരുന്നു. അങ്ങനെയെങ്കിൽ ബെഹ്റയെ നിയമിച്ചത് എങ്ങനെയെന്ന ചോദ്യം കോടതി ഉന്നയിച്ചപ്പോൾ സർക്കാർ പ്രതിരോധത്തിലായിരുന്നു. ഒടുവിൽ മാപ്പുപറഞ്ഞു തലയൂരി. നിലവിൽ സീനിയോറിറ്റിയിൽ മൂന്നാമതേ ബെഹ്റ വരുന്നുള്ളൂ. ഈ സാഹചര്യത്തിൽ, സെൻകുമാർ വിരമിക്കുമ്പോൾ സീനിയറായ ജേക്കബ് തോമസിനെ നിയമിക്കേണ്ടി വരും.

അല്ലെങ്കിൽ മതിയായ കാരണം വേണം. അദ്ദേഹത്തിനു മൂന്നുവർഷത്തെ സർവീസ് അവശേഷിക്കുന്നുണ്ട്. മറ്റൊരാളെ നിയമിക്കുകയും അത് ജേക്കബ് തോമസ് കോടതിയിൽ ചോദ്യംചെയ്യുകയും ചെയ്താൽ അതും പ്രശ്‌നമാകും. ഈ സാഹചര്യങ്ങളെല്ലാം നിലനിൽക്കുന്നതുകൊണ്ടാണ് ജേക്കബ് തോമസിനെ ഒഴിവാക്കാൻ ഗൗരവമുള്ള ഒരു കാരണം സർക്കാർ തേടുന്നത്. ഇതിന് വേണ്ടിയാണ് വീണ്ടും വിജിലൻസ് അന്വേഷണങ്ങൾ പൊടി തട്ടിയെടുക്കുന്നത്.

വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചാൽ അത് രണ്ടുവർഷമോ അതിലേറെയോ നീട്ടാം. ഒടുവിൽ കുറ്റവിമുക്തനായാലും നഷ്ടപ്പെട്ട സർവീസ് തിരിച്ചുകിട്ടുകയുമില്ല. 2007ലെ ഇടതുസർക്കാരിന്റെ കാലത്തും അദ്ദേഹത്തിനു സമാനമായ അനുഭവമുണ്ടായിട്ടുണ്ട്. അന്ന് സിവിൽ സപ്ലൈസ് കോർപ്പറേഷൻ എം.ഡി. ആയിരുന്ന അദ്ദേഹത്തിനെതിരേ, അഴിമതിയാരോപണത്തിന് അന്വേഷണം പ്രഖ്യാപിച്ചു. കുറ്റക്കാരനല്ലെന്നു കണ്ടെങ്കിലും നാലുവർഷം സർവീസിൽ പലവിധ ദോഷവുമുണ്ടായി. ഇതിന് സമാനമായ സാഹചര്യമാണ് വീണ്ടും ഉണ്ടാകുന്നത്. ഇതിനെ കരുതലോടെ നേരിടാനാണ് ജേക്കബ് തോമസിന്റേയും തീരുമാനം.

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പെണ്ണുകേസിൽ അകത്തായ വിൻസന്റ് എംഎൽഎക്കെതിരെ മുദ്രാവാക്യം വിളിച്ച് തെരുവിൽ ഇറങ്ങിയവരിൽ പ്രധാനി; അയൽക്കാരിയുടെ കുളിസീൻ പകർത്തി ബ്ലാക്‌മെയ്ൽ ചെയ്തു പണംതട്ടി എന്നറിഞ്ഞപ്പോൾ ഞെട്ടിയത് പാർട്ടിക്കാരും നാട്ടുകാരും; നാണക്കേട് ഒഴിവാക്കാൻ പുറത്താക്കി സി.പി.എം: കപടരാഷ്ട്രീയത്തിന്റെ നേർരൂപമായി ബലാത്സംഗ കേസിൽ അകത്തായ ആമ്പൽക്കുളം ബ്രാഞ്ച് സെക്രട്ടറി സമീർഖാൻ
കെഎസ്ആർടിസിയെ രക്ഷിക്കാൻ ഇനി എന്തു ചെയ്യും? ഏറെ കൊട്ടിഘോഷിച്ച മിന്നൽ സർവീസും വൻ നഷ്ടത്തിൽ; ഒരു മാസം കൊണ്ട് തുലച്ചത് അരക്കോടി രൂപ! മിക്ക സർവീസുകൾക്കും ഫാസ്റ്റ് പാസഞ്ചറിന്റെ വരുമാനം പോലുമില്ല; വൻ ലാഭമെന്ന പ്രചരണം നടത്തുന്നത് രണ്ടു ദിവസത്തൈ കളക്ഷൻ ഒരു ദിവസത്തെയെന്ന് തെറ്റിദ്ധരിപ്പിച്ച്; ലാഭത്തിലാക്കാൻ കഠിനപ്രയത്ന്നം നടത്തുന്ന രാജമാണിക്യത്തെ തെറ്റിദ്ധരിപ്പിക്കുന്നു
ഹാദിയ കേസിൽ എൻഐഎ അന്വേഷണം തുടങ്ങി; ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത് 'വെളുക്കാൻ തേച്ചത് പാണ്ടായി' എന്ന അവസ്ഥയിൽ പോപ്പുലർ ഫ്രണ്ടുകാർ; ദേശീയ ചാനലുകൾക്ക് വേണ്ടി 'ലൗജിഹാദ്' ചർച്ച കൊഴുപ്പിക്കാൻ ഹാദിയയുടെ വീട്ടിലെത്തി ഒളിക്യാമറ ഓപ്പറേഷൻ നടത്തിയ രാഹുൽ ഈശ്വർ എതിരാളികൾക്ക് വടി കൊടുത്തെന്ന് സംഘപരിവാറും
അഡ്വ. ഷൈലജ പൊലീസിന് മുമ്പാകെ കീഴടങ്ങാൻ എത്തിയത് തികഞ്ഞ തലയെടുപ്പോടെ; കാറിൽ നിന്നും ഇറങ്ങി കൂടി നിന്നവരോട് പുഞ്ചിരിച്ച് അഭിവാദ്യം ചെയ്തു; മാധ്യമപ്രവർത്തകരെ കണ്ടപ്പോൾ ഷൈലജ രോഷം കൊണ്ട് ജ്വലിച്ചു; എത്ര ചിത്രം വേണെമെങ്കിലും പകർത്തിക്കോളൂ.. എന്ന് പറഞ്ഞ് നിന്നു കൊടുത്തു; കള്ളകേസാണെന്നും പിന്നിൽ വൻ മാഫിയാ സംഘം ഉണ്ടെന്നും ഉറക്കെ വിളിച്ചു പറഞ്ഞ് തട്ടിപ്പുകാരി അഭിഭാഷക
ഏഴ് തവണ സുപ്രീംകോടതിയിലും 15തവണ ഹൈക്കോടതിയിലും പോയിട്ടും കേസ് പരിഗണിച്ചേയില്ല; അപ്പീൽ അപേക്ഷ കേൾക്കാൻ ജഡ്ജിമാർക്കും മടി; പണം കൊടുത്ത് നാട്ടുകാരെ കൊണ്ട് നിവേദനം നൽകാനുള്ള ശ്രമവും മാനസിക രോഗി ആവാനുള്ള ശ്രമവും പൊളിഞ്ഞു; കോടികളുടെ വാഹനങ്ങളിൽ മേക്കപ്പ് മാനുമായി കറങ്ങി നടന്നിരുന്ന അമൽ വെറും സാധാരണക്കാരിയായി; നിയമത്തിന് മുമ്പിൽ പണക്കൊഴുപ്പ് വീണപ്പോൾ പരിവേദനവുമായി ഭാര്യ രംഗത്ത്
'മാഡം' സംവിധായകന്റെ ഭാര്യയോ? മഞ്ജുവിനെതിരെ വിമൻ ഇൻ സിനിമാ കളക്ടീവ് യോഗം ചേർന്നുവെന്നത് പച്ചക്കള്ളം; പാർവ്വതി ഇപ്പോൾ കേരളത്തിൽ പോലുമില്ല; മീനാക്ഷിയെ ആശ്വസിപ്പിക്കാൻ അമ്മ ദിലീപിന്റെ വീട്ടിലെത്തിയെന്നും റിപ്പോർട്ട്; അച്ഛനെ കുടുക്കിയത് താനല്ലെന്നും മകളോട് അമ്മ; എതിർപ്പ് പ്രകടിപ്പിക്കാതെ കാവ്യയും; സിനിമയിലെ ഊഹാപോഹങ്ങൾക്ക് അവസാനമില്ല
ആലുവയിൽ അഴിക്കുള്ളിലുള്ള ദിലീപ് ചെറുമീൻ മാത്രം; പിന്നിൽ നിന്ന് കളിച്ച വമ്പൻ സ്രാവ് സിദ്ദിഖെന്ന് സൂചന; മാഡത്തിന്റെ പേരും ഇന്ന് പുറംലോകം അറിയും; പൊലീസ് ചോദ്യം ചെയ്ത രണ്ട് പേരെ കുറിച്ച് ഊഹാപോഹങ്ങൾ; സിനിമാ ലോകത്തെ വെട്ടിലാക്കാൻ ഇന്ന് പൾസർ സുനിയുടെ കൂടുതൽ വെളിപ്പെടുത്തലുകൾ വരും; എല്ലാം പതിനൊന്ന് മണിയോടെ അറിയാമെന്ന് അഡ്വക്കേറ്റ് ആളൂർ
ചേട്ടൻ ജയിലിൽ നിന്നും പുറത്തിറങ്ങില്ലെന്ന് ഉറപ്പായതോടെ 5000കോടിയും ബിസിനസ്സ് സാമ്രാജ്യവും പിടിച്ചടക്കി അനിയൻ; പുറത്താക്കിയ മാനേജരെ തിരിച്ചെടുത്ത് കമ്പനി ഭരണം; ഭാര്യയ്ക്കും മകൾക്കും പോലും റോളൊന്നുമില്ല; ജയിൽ ഫോണിൽ നിന്നും വിളിച്ച് ഭീഷണിപ്പെടുത്തിയെന്ന നിസാമിനെതിരെയുള്ള പരാതിയുടെ പിന്നിലെ കഥ ഇങ്ങനെ
തീരദേശ പരിപാലന നിയമത്തിന്റെ പേരിൽ മറ്റുള്ളവർക്ക് അനുമതി നിഷേധിച്ചപ്പോഴും എം ജി ശ്രീകുമാറിന് മുമ്പിൽ നിയമം വളഞ്ഞു; മുളവുകാട് പഞ്ചായത്തിൽ ഗായകൻ മണിമാളിക കെട്ടിപ്പൊക്കിയത് ചട്ടങ്ങളെല്ലാം കാറ്റിൽപ്പറത്തി; വീടിനോട് ചേർന്നുള്ള ജങ്കാർക്കടവും കൈയടക്കി ഇരുമ്പു വേലി കൊണ്ട് കെട്ടിമറച്ചു; പൊതുവഴി അടച്ചപ്പോൾ പ്രതിഷേധവുമായി നാട്ടുകാർ
സനീഷ് പലതവണ എന്നെ ചീത്തവിളിച്ചു; ചെയ്യാത്ത കുറ്റത്തിനു നിരന്തരം കേട്ട വഴക്കു പോലെ അല്ല ന്യൂസ് പോകുന്നതിനിടെ പരസ്യമായി എന്റെ സ്ത്രീത്വത്തെ അപമാനിച്ചത്; ലല്ലു ശശിധരൻ പിള്ളയ്ക്ക് എന്നെ കാണുമ്പോഴൊക്കെ ചൊറിച്ചിലാണ്; ന്യൂസ് 18 ലെ ആത്മഹത്യാ ശ്രമം മറുനാടന്റെ കെട്ടുകഥയെന്ന് ആരോപിച്ച മഹാന്മാരെല്ലാം വായിച്ചറിയാൻ പീഡനത്തിനിരയായ പെൺകുട്ടിയുടെ പരാതിയുടെ കോപ്പി പുറത്ത് വിടുന്നു
ഹാദിയ കേസിൽ സത്യസരണിക്കും പോപ്പുലർഫ്രണ്ട് നേതാക്കൾക്കുമെതിരെ ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ നിർണായക കണ്ടെത്തലുകൾ; മതംമാറ്റൽ കേന്ദ്രത്തിലേക്ക് ഒഴുകുന്ന ഫണ്ടുകളെ കുറിച്ചും സുപ്രധാന വിവരങ്ങൾ ലഭിച്ചു; മുൻ അന്വേഷണ ഉദ്യോഗസ്ഥനെതിരെയും അന്വേഷണ റിപ്പോർട്ടിൽ പരാമർശം; അന്വേഷണം വഴിമുട്ടിയത് അഖിലയെ ആസിയ ആക്കിയ ദമ്മാജ് സലഫി ബന്ധത്തിലേക്ക് അന്വേഷണം എത്തിയപ്പോൾ
മകളുടെ തലയിൽ കൈ വച്ച് സത്യം ചെയ്യുന്നത് കണ്ടപ്പോൾ ജനപ്രിയ നായകനെ വിശ്വസിച്ചു; അച്ഛനെ പുറത്താക്കിയ സംഘടന പിടിക്കുമെന്ന മകന്റെ ഭീഷണിയും കാര്യമായെടുത്തു; ദിലീപിന് ജാമ്യം കിട്ടിയ ശേഷം യോഗമെന്ന നിലപാടും തിരിച്ചടിച്ചു; മമ്മൂട്ടിയും ലാലും ഇന്നസെന്റും വമ്പൻ പ്രതിസന്ധിയിൽ; 'അമ്മ'യുടെ പ്രസക്തി ചോദ്യം ചെയ്ത് പൃഥ്വിരാജും: ഇങ്ങനെ പോയാൽ താരസംഘടന ഇല്ലാതാവും
നാല് വർഷത്തെ പ്രണയം; പിന്നെ അനൗദ്യോഗിക രജിസ്റ്റർ മാരീജ്; താര രാജാവിന്റെ ആദ്യ വിവാഹം അമ്മാവന്റെ മകളുമായി; മഞ്ജുവിന് വേണ്ടി ബന്ധം വേർപെടുത്താൻ ഇടനിലക്കാരായത് അമ്മയും സഹോദരങ്ങളും; നല്ല കാലത്തിന് വേണ്ടി വഴിമാറിക്കൊടുത്ത യുവതിയുടെ മൊഴിയെടുക്കാൻ പൊലീസ്; നടിയെ ആക്രമിച്ച കേസിലെ കുറ്റപത്രത്തിൽ ദീലീപ് മൂന്നാംകെട്ടുകാരനാകും
രാമലീലയുമായി നെട്ടോട്ടമോടി ടോമിച്ചൻ മുളകുപാടം; കമ്മാരസംഭവം പൂർത്തിയാക്കാനാവില്ലെന്ന തിരിച്ചറിഞ്ഞ് ഗോകുലം ഗോപാലൻ; നടിയും ഗായികയുമായ 'മാഡം' കൂടി കുടങ്ങിയാൽ പ്രതിസന്ധി ഇരട്ടിക്കും; കരുതലോടെ തീരുമാനമെടുക്കാനുറച്ച് ചാനലുകളും; ദിലീപിന് ജാമ്യം നിഷേധിച്ചത് വെള്ളിത്തിരയെ പിടിച്ചുലയ്ക്കുന്നത് ഇങ്ങനെ