Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മമതയും അമിത്തും കേരളത്തിൽനിന്ന് മടങ്ങിയത് കഴിഞ്ഞയാഴ്ച; ഗർഭിണിയാണെന്നറിയുമ്പോൾ എങ്കിലും മനസ്സ് മാറുമെന്ന് കരുതിയത് വെറുതെയായി; ദുരഭിമാനത്തിന്റെ പേരിൽ മലയാളി യുവാവിനെ വെടിവെച്ചുകൊന്ന മാതാപിതാക്കളെക്കുറിച്ച് വിധവയായ രാജസ്ഥാൻ പെൺകുട്ടി പറയുന്നത്

മമതയും അമിത്തും കേരളത്തിൽനിന്ന് മടങ്ങിയത് കഴിഞ്ഞയാഴ്ച; ഗർഭിണിയാണെന്നറിയുമ്പോൾ എങ്കിലും മനസ്സ് മാറുമെന്ന് കരുതിയത് വെറുതെയായി; ദുരഭിമാനത്തിന്റെ പേരിൽ മലയാളി യുവാവിനെ വെടിവെച്ചുകൊന്ന മാതാപിതാക്കളെക്കുറിച്ച് വിധവയായ രാജസ്ഥാൻ പെൺകുട്ടി പറയുന്നത്

മറുനാടൻ മലയാളി ബ്യൂറോ

ജയ്പർ: ദുരഭിമാനത്തിന്റെ പേരിൽ ഭാര്യവീട്ടുകാർ വെടിവെച്ചുകൊന്ന മലയാളി എൻജിനയർ അമിത്ത് നായരും ഭാര്യ മമത ചൗധരിയും കേരളത്തിൽനിന്ന് മടങ്ങിയത് കഴിഞ്ഞയാഴ്ച. വളരെയേറെ പുരോഗമനാശങ്ങൾ ഉണ്ടായിരുന്ന അച്ഛൻ ഇത്തരത്തിൽ പെരുമാറുമെന്ന് കരുതിയിരുന്നില്ലെന്ന് ഭർത്താവിനെ നഷ്ടപ്പെട്ട നടുക്കത്തിനിടയിലും മമത പറഞ്ഞു.

2015 ഓഗസ്റ്റിൽ കേരളത്തിൽവച്ചാണ് മമതയും അമിത്തും വിവാഹിതരായത്. അച്ഛൻ ജീവൻ റാം ചൗധരിയും അമ്മ ഭഗ്വാനി ദേവിയും ഈ ബന്ധത്തെ എതിർത്തിരുന്നെങ്കിലും ഇരുവരും വിവാഹിതരാവാൻ തീരുമാനിക്കുകയായിരുന്നു. താൻ ഗർഭിണിയാണെന്ന് അറിയുമ്പോഴെങ്കിലും സ്വന്തം വീട്ടുകാരുടെ എതിർപ്പ് കുറയുമെന്ന് മമത കരുതിയിരുന്നു. എന്നാൽ, അവരുടെ പക പത്തിരട്ടി വർധിക്കുകയായിരുന്നു.

ബുധനാഴ്ച അമിത്തിന്റെ വീട്ടിലെത്തിയ ജീവൻ റാമും ഭഗ്വാനി ദേവിയും അമിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. ഇവർക്കൊപ്പമുണ്ടായിരുന്ന അജ്ഞാതനായ തോക്കുധാരിയാണ് വെടിവെച്ചത്. മറ്റൊരാൾ പുറത്ത് ഗേറ്റിൽ കാത്തുനിന്നിരുന്നു. തന്നെ പഠിപ്പിച്ച് വലിയ ആളാക്കണെമെന്ന് ആഗ്രഹിച്ചിരുന്ന, പുരോഗമനപരമായി മാത്രം ചിന്തിച്ചിരുന്ന അച്ഛനിൽനിന്ന് ഇത്തരമൊരു പ്രതികാരം പ്രതീക്ഷിച്ചിരുന്നില്ലെന്ന് മമത പറയുന്നു.

സൈന്യത്തിൽനിന്ന് വിരമിച്ച ജീവൻ റാം ഒരു ഇൻഷുറൻസ് കമ്പനിയിൽ ഡ്രൈവറായി ജോലി നോക്കുകയായിരുന്നു. സഹോദരൻ മുകേഷിന്റെ സുഹൃത്തായ അമിത്തിനെ 2008 മുതൽ മമതയ്ക്ക് പരിചയമുണ്ട്. 2015-ൽ മാത്രമാണ് ഇരുവരും പ്രണയത്തിലാണെന്ന് വീട്ടുകാർ മനസ്സിലാക്കുന്നത്. അതോടെ ശക്തമായ എതിർപ്പായി. തന്നെ വിട്ടുപോയാൽ എന്തുവേണമെങ്കിലും നൽകാമെന്ന വാഗ്ദാനം പോലും അമിത്തിന് അച്ഛൻ നൽകിയിരുന്നതായി മമത പറയുന്നു. മമത പറഞ്ഞാൽ ഒഴിഞ്ഞുപോകാമെന്നായിരുന്നു അമിത്തിന്റെ നിലപാട്.

എതിർപ്പുകൾക്കൊടുവിൽ, 2015 ഓഗസ്റ്റ് 30-ന് കേരളത്തിൽവെച്ച് അവർ വിവാഹിതരായി. വിവാഹത്തിനുശേഷം സ്വന്തം വീട്ടിലേക്ക് മമത പോയിട്ടേയില്ല. 2015 നവംബറിൽ മാതാപിതാക്കൾ ഭീഷണിപ്പെടുത്തുന്നതായി മമത പൊലീസിൽ പരാതി നൽകിയിരുന്നതായി കർണി വിഹാർ പൊലീസ് ഇൻസ്‌പെക്ടർ മഹാവീർ സിങ് പറഞ്ഞു. ഇരുകൂട്ടരും അഭിഭാഷകർക്കൊപ്പമെത്തി സംസാരിച്ച് പ്രശ്‌നങ്ങൾ പരിഹരിക്കുകയും ചെയ്തതായും അദ്ദേഹം പറഞ്ഞു. വീട്ടിലെ സ്വത്തിൽ അവകാശവാദമുന്നയിക്കില്ലെന്ന് എഴുതി വാങ്ങിയാണ് അന്ന് വീട്ടുകാർ പോയതെന്നും മമത പറയുന്നു.

അഞ്ചുമാസം മുമ്പ് താൻ ഗർഭിണിയായപ്പോൾ അച്ഛനും അമ്മയും തേടിയെത്തുമെന്ന് കരുതിയതായി മമത പറഞ്ഞു. ഏപ്രിൽ 28-ന് കേരളത്തിലേക്ക് പോയ മമതയു അമിത്തും മെയ് പത്തിനാണ് തിരിച്ചെത്തിയത്. ഈ സമയത്ത് വീട്ടുകാർ തന്നെ വിളിച്ചിരുന്നതായും സ്‌നേഹത്തോടെ സംസാരിച്ചതായും മമത പറഞ്ഞു. വീട്ടുകാരുടെ എതിർപ്പ് ഇല്ലാതായി എന്ന് കരുതിയാണ് തങ്ങൾ തിരിച്ച് ജയ്പുരിലെത്തിയത്. എന്നാൽ, ഇത് ചതിയായിരുന്നുവെന്ന് മമത തിരിച്ചറിയാൻ വൈകിപ്പോയിരുന്നു.

നാലു പതിറ്റാണ്ട് മുമ്പ് ജയ്പുരിലേക്കു കുടിയേറിയതാണ് അമിതിന്റെ കുടുംബം. അമിത് ജനിച്ചതും വളർന്നതുമെല്ലാം ഇവിടെയാണ്. മാതാപിതാക്കളോടൊപ്പം ജയ്പുരിൽ താമസിച്ചിരുന്ന അമിത് സിവിൽ എൻജിനിയറായി ജോലി നോക്കിവരുകയായിരുന്നു. സംഭവ ദിവസം രാവിലെ ഏഴ് മണിയോടെ അച്ഛൻ ജീവൻ റാം ചൗധരി, അമ്മ ഭഗ്വാനി ചൗധരി എന്നിവർ മറ്റ് രണ്ടു പേരോടെപ്പം വീട്ടിലെത്തി. ആ സമയത്ത് ഉറങ്ങുകയായിരുന്ന അമിത് സ്വീകരണമുറിയിൽ എത്തി. തുടർന്ന് വാക്കുതർക്കമുണ്ടാകുകയും ഇതിനിടെ സംഘത്തിലുണ്ടായിരുന്ന ഒരാൾ നാല് തവണ നിറയൊഴിക്കുകയുമായിരുന്നു.

ഇതിനിടെ മമതയെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടു പോകാനും ശ്രമം നടന്നു. ബഹളം കേട്ട് നാട്ടുകാർ എത്തിയപ്പോൾ തോക്ക് ചൂണ്ടി ഭീഷണിപ്പെടുത്തി സംഘം കടന്നു കളയുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP