Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടെന്ന് ആക്ഷേപം; പരിശോധനക്കായി ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സമിതി; സമിതി അംഗമായി ഡോ.സെബാസ്റ്റ്യൻ പോളിനെ നിയമിച്ചതിൽ പ്രതിഷേധം

ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടെന്ന് ആക്ഷേപം; പരിശോധനക്കായി ഹൈക്കോടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സമിതി; സമിതി അംഗമായി ഡോ.സെബാസ്റ്റ്യൻ പോളിനെ നിയമിച്ചതിൽ പ്രതിഷേധം

കൊച്ചി: ലോക രാഷ്ട്രീയത്തിൽ പിറവിതൊട്ടേ മതമൗലികവാദത്തിന്റെയും മതരാഷ്ട്ര വാദത്തിന്റെയും പേരിൽ കടുത്ത വിമർശനം ഏറ്റുവാങ്ങിയ സംഘടനയാണ് ജമാഅത്തെ ഇസ്ലാമി. ഈ സംഘടനയുടെ സ്ഥാപകനായ മൗലാനാ മൗദൂദിയുടെ മതരാഷ്ട്രവാദം എന്ന, ഐ.എസ് ഭീകരർക്കുവരെ വളമായ രാഷ്ട്രീയ ഇസ്ലാമിന്റെ ആശയം തങ്ങളുടെ പുസ്തകങ്ങളിലൂടെ ജമാഅത്തെ ഇസ്ലാമി ഇപ്പോഴും പ്രചരിപ്പിക്കുന്നുണ്ടെന്ന് സംഘപരിവാർ ബുദ്ധിജീവികൾമാത്രമല്ല, ഹമീദ് ചേന്ദമംഗല്ലൂരിനെയും ഡോ.എം.എൻ കാരശ്ശേരിയെയും പോലുള്ള സ്വതന്ത്ര ചിന്തകർവരെ വിലയിരുത്തിയിട്ടുണ്ട്. കടുത്ത ദേശവിരുദ്ധമായ പരാമർശങ്ങളും ജമാഅത്തെ ഇസ്ലാമി പ്രചരിപ്പിക്കുന്ന പുസ്തകങ്ങളിൽ ഉണ്ടെന്ന് ആക്ഷേപമുണ്ട്.ഇപ്പോഴിതാ വിഷയം ഹൈക്കോടതിക്ക് മുമ്പാകെയും എത്തിയിരിക്കയാണ്.ഹൈക്കൊടതിയുടെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ,ജമാഅത്ത ഇസ്ലാമിയുടെ പുസ്തകങ്ങളിൽ ദേശവിരുദ്ധ പരാമർശമുണ്ടോ എന്ന് പരിശോധിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിരക്കയാണ്.

ഇന്റലിജൻസ് മേധാവി ബിഎസ് മുഹമ്മദ് യാസീൻ, പി.ആർ.ഡി ഡയറക്ടർ ഡോ. കെ അമ്പാടി, മുൻ എംപി സെബാസ്റ്റ്യൻ പോൾ എന്നിവർ അടങ്ങുന്ന മൂന്നംഗ സമിതിയെയാണ് പരിശോധനയ്ക്കായി നിയമിച്ചിരിക്കുന്നത്. ദേശവിരുദ്ധത പ്രചരിപ്പിക്കുന്ന ജമാഅത്തെ ഇസ്ലാമി ഹിന്ദ് എന്ന സംഘടനയുടെ പുസ്തകങ്ങൾ നിരോധിക്കണമെന്ന പൊതുതാത്പര്യ ഹർജി പരിഗണിച്ച ഹൈക്കൊടതിയാണ് പുസ്തകങ്ങൾ പരിശോധിക്കാൻ നിർദേശിച്ചത്. 14 പുസ്തകങ്ങൾ പരിശോധിക്കും.

വർഗീയ രാഷ്ട്രീയം: മിത്തും യാഥാർത്ഥ്യവും, ബുദ്ധൻ യേശു മുഹമ്മദ്, ഇസ്ലാമിന്റെ രാഷ്ട്രീയ സിദ്ധാന്തം, ഇന്ത്യയിലെ രാഷ്ട്രീയ സിദ്ധാന്തങ്ങളും ഉത്തരം കിട്ടാത്ത ചോദ്യങ്ങളും തുടങ്ങിയ പുസ്തകങ്ങളിലാണ് ദേശവിരുദ്ധതയുണ്ടെന്ന് ആക്ഷേപമുള്ളത്. അതേസമയം ഈ സമിതിയിൽ ഡോ.സെബാസ്റ്റ്യൻപോളിന്റെ പേര് വന്നതിനെചൊല്ലി പ്രതിഷേധവുമുണ്ട്. ഇടത് സഹയാത്രികൻ ആണെങ്കിലും, ജമാഅത്തെ ഇസ്ലാമിയുടെ പത്രമായ 'മാധ്യമത്തിലെ' സ്ഥിരം എഴുത്തുകാരനാണ് ഡോ.സെബാസ്റ്റ്യൻ പോൾ.മാത്രമല്ല ജമാഅത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയാ വണ്ണിൽ സ്ഥിരമായി പാനലിസ്റ്റുമാണ് ഇദ്ദേഹം.ഇത്തരത്തിൽ ഒരാൾ ജമാഅത്തെ ഇസ്ലാമിയുടെ പുസ്തകങ്ങൾ പരിശോധിച്ചാൽ അതിൽ ഒന്നും കണ്ടത്തൊനാവില്‌ളെന്നാണ് പൊതുവെയുള്ള പരാതി.ഇക്കാര്യം ചൂണ്ടിക്കാട്ടി ഹരജിക്കാരൻ വീണ്ടും കോടതിയെ സമീപിക്കുമെന്നാണ് അറിയുന്നത്.

മതത്തിൽനിന്ന് വിഭിന്നമല്ല രാഷ്ട്രമെന്നും അതുകൊണ്ടുതന്നെ ജനാധിപത്യത്തെയും ബഹുസ്വരസ്വതയെും ഒരിക്കലും അംഗീകരിക്കേണ്ടതില്ലെന്നുമാണ് ജമാഅത്തെ ഇസ്ലാമി സ്ഥാപകനായ മൗലാന മൗദൂദിയുടെ നിലപാട്. ഇക്കാര്യങ്ങൾ വെള്ളം ചേർത്തുകൊണ്ട് കേരളത്തിലെ ജമാഅത്തെ ഇസ്ലാമിയുടെ പല പുസ്തകങ്ങളിലും പറയുന്നുണ്ടെന്നാണ് ഹരജിക്കാരന്റെ പ്രധാന ആരോപണം.വർഷങ്ങൾക്ക് മുമ്പ്, കമ്യൂണിസ്റ്റുകാർക്ക് കുട്ടികളെ വിവാഹം ചെത്തുകൊടുക്കരുതെന്നും, കുടുംബത്തിൽ ആരെങ്കിലും കമ്യൂണിസ്റ്റ് ആയിപ്പോയാൽ അവർക്ക് സ്വത്ത് അവകാശം നഷ്ടമാവുമെന്നും പറഞ്ഞ് മുസ്ലീലീഗിന്റെ പേരിൽ മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടിൽ നിന്ന് ഒരു വിവാദ ലഘുലേഖ കണ്ടെടുത്തിരുന്നു.'കരുവാരക്കുണ്ട് ഫത്വ' എന്ന പേരിൽ പിൽക്കാലത്ത് അറിയപ്പെട്ട ഈ ലഘുലേഖയെ മുസ്ലിം ലീഗ് അന്നുതന്നെ തള്ളിപ്പറഞ്ഞിരുന്നു. പക്ഷേ ഈ ആശയം യഥാർഥത്തിൽ ജമാഅത്തെ ഇസ്ലാമിയുടേത് ആയിരുന്നു.

പ്രമുഖ ഇസ്ലാമിക പണ്ഡിതൻ യൂസുഫുൽ ഖർദാവിയുടെ ചില ആശയങ്ങൾ ക്രോഡീകരിച്ച് ജമാഅത്തെ ഇസ്ലാമിയുടെ പബ്‌ളിക്കേഷൻ വിഭാഗമായ ഐ.പി.എച്ച് പുറത്തിറക്കിയ പുസ്തകത്തിന്റെതാണ് ഈ വിധ്വംസക ആശയമെന്ന് അന്നുതന്നെ കണ്ടുപിടിക്കപ്പെട്ടിരുന്നു.ഇന്ത്യൻ ജനാധിപത്യത്തെയും മതേതരത്വത്തെയും അംഗീകരിക്കുന്നില്‌ളെ എന്ന് മാത്രമല്ല, കാശ്മീർ വിഘടനവാദത്തെ പ്രോൽസാഹിപ്പിക്കുന്നരീതിയിലുള്ള കടുത്ത ആശയപ്രചാരണങ്ങളും ജമാഅത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിട്ടുണ്ടെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇക്കാര്യങ്ങളൊക്കെയാണ് സമിതി പരിശോധിക്കുന്നത്.

അതേസമയം ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ നടക്കുന്ന പത്രവും ആഴ്ചപ്പതിപ്പും ചാനലും ഈ സമിതിയുടെ പരിധിയിൽ പെട്ടിട്ടില്ല. മാത്രമല്ല ഇവയിലാവട്ടെ തികഞ്ഞ മതേതര സോഷ്യലിസ്റ്റ് ആശയങ്ങളാണ് കാണുക.തീവ്ര ഇടതുപക്ഷ നിലപാടുള്ള ചെറുപ്പക്കാരാണ് ഇവിടെയുള്ള എഴുത്തുകാരിൽ അധികവും. ഇതിനെ 'ഇന്റ്വലക്ച്ച്വൽ ജിഹാദ്' എന്ന് പേരിട്ടാണ് എഴുത്തുകാരൻ ഹമീദ് ചേന്ദമംഗല്ലൂർ പരിഹസിച്ചത്.തങ്ങളുടെ മതഭീകരത മറച്ചുവെക്കാനായാണ് അവർ ഇത്തരത്തിലുള്ള പുരോഗമന ആശയങ്ങൾ പ്രചരിപ്പിക്കുന്നതെന്നും, ഇസ്ലാമിന് ഭൂരിപക്ഷമുള്ള ഒരു സംവിധാനം ഇന്ത്യയിൽ വന്നാൽ വിവരമറിയുമെന്നും , ഹമീദും ഡോ.എം.എൻ കാരശ്ശേരിയും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.അത്തരത്തിലുള്ള 'ഇന്റ്വലക്ച്ച്വൽ ജിഹാദ്' വിഭാഗത്തിൽപെട്ട ഒരു എഴുത്തുകാരനായാണ് ഡോ.സെബാസ്റ്റ്യപോളിനെയും കാണുന്നത്. അതുകൊണ്ടുതന്നെ ഈ പരിശോധനകൊണ്ട് എന്ത് നേടാൻ കഴിയുമെന്നും സ്വതന്ത്ര ചിന്തകർ ചോദിക്കുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP