1 aed = 17.77 inr 1 eur = 76.28 inr 1 gbp = 86.23 inr 1 kwd = 216.16 inr 1 sar = 17.40 inr 1 usd = 65.32 inr

Nov / 2017
18
Saturday

ദുബായിൽ അപകടത്തിൽപ്പെട്ട യുവാവിനെ രക്ഷിച്ച് വാർത്തകളിൽ നിറഞ്ഞ ദിലീപിന്റെ മനുഷ്യസ്നേഹത്തിന്റെ കഥ ഓർക്കുന്നുണ്ടോ? അന്ന് ദിലീപ് രക്ഷിച്ച വടകരക്കാരൻ യുവാവ് ചോദിക്കുന്നു; എന്തിനായിരുന്നു ദിലീപേട്ടാ എന്റെ ജീവിതം നിങ്ങൾ ഇങ്ങനെ തകർത്തത്?

August 04, 2017 | 07:25 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

ദുബായ് :''ദിലീപിനെ നേരിട്ട് കണ്ടിരുന്നെങ്കിൽ കുറേ ചോദ്യങ്ങൾ ചോദിക്കാനുണ്ടായിരുന്നു എനിക്ക്. എന്തിനായിരുന്നു പ്രതിമാസം ആയിരത്തോളം ദിർഹം ടിപ്‌സ് അടക്കം നാലായിരത്തോളം ദിർഹം സമ്പാദിക്കാൻ സാധിച്ചിരുന്ന ജോലി രാജിവയ്പിച്ചത്. എന്തിനായിരുന്നു കുറഞ്ഞ ശമ്പളത്തിനുള്ള ജോലിയിൽ കയറ്റി കഷ്ടപ്പാടിലാക്കിയത്. എന്തുകൊണ്ടാണ് തന്റെ ഫോൺ കോളുകൾക്ക് പോലും മറുപടി നൽകാത്തത്. ഇതിന് മറുപടി പറയാൻ ദിലീപും ദുബായിലെ സുഹൃത്തും ബാധ്യസ്ഥരാണ്'-കോഴിക്കോട് വടകര പള്ളിത്തായ സ്വദേശി ജാസിർ തന്റെ വേദന വാക്കുകളിലൂടെ പങ്കുവയ്ക്കുന്നത് ഇങ്ങനെയാണ്. ഒരു വർഷം മുൻപ് സംഭവിച്ച ഒരു അപകടത്തിൽ നിന്ന് തന്നെ രക്ഷിച്ച ദിലീപും യുഎഇയിലെ സുഹൃത്തും തന്നെ വഴിയാധാരമാക്കിയെന്നാണ് യുവാവ് പറയുന്നത്.

രക്ഷകന്റെ റോളിലെത്തിയ ദിലീപ് വില്ലനായെന്നാണ് ജാസിർ വിവരിക്കുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ ദുബായ് മുഹൈസിന മൂന്നിലെ കഫ്റ്റീരിയയിൽ ഡെലിവറി ബോയിയുടെ ജോലി ചെയ്തുകൊണ്ടിരുന്നപ്പോഴായിരുന്നു സംഭവങ്ങൾക്ക് തുടക്കം. ഒരു ദിവസം ഡെലിവറി കഴിഞ്ഞ് മടങ്ങുമ്പോൾ, ജാസിറിന്റെ ബൈക്കിൽ ഒരു ഫോർ വീലറിടിച്ചു നിർത്താതെ പോയി. റോഡരികിലേയ്ക്ക് തെറിച്ചുവീണ ജാസിറിന്റെ കാലിന് പരുക്കേറ്റു. എണീറ്റ് നിൽക്കാനാകാതെ വഴിയരികിൽ കിടന്ന ജാസിറിനെ അതുവഴി വാഹനത്തിൽ വരികയായിരുന്ന ദിലീപും സുഹൃത്തും ചേർന്ന് എണീപ്പിച്ചു തങ്ങളുടെ വാഹനത്തിലിരുത്തി. തുടർന്ന് പൊലീസെത്തി ജാസിറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇത് വലിയ വാർത്തയായി. മലയാളി യുവാവിനെ രക്ഷിച്ച ദിലീപ് താരവുമായി. ദിലീപ് വാഹനാപകടത്തിൽപ്പെട്ട മലയാളി യുവാവിനെ രക്ഷിച്ചു എന്ന തലക്കെട്ടിൽ വന്ന വാർത്ത വളരെ പെട്ടെന്ന് വൈറലായി. പ്രവാസി മലയാളികളും മറ്റും അദ്ദേഹത്തെ അഭിനന്ദനങ്ങൾ കൊണ്ട് മൂടുകയും മനുഷ്യത്വപരമായ ആ പ്രവൃത്തിയെ പ്രകീർത്തിക്കുകയും ചെയ്തു.

മാധ്യമങ്ങളോടു സംസാരിക്കുമ്പോൾ ദിലീപാണ് എല്ലാ സഹായവും ചെയ്തതെന്നും ഇഷ്ടനായകൻ അദ്ദേഹമാണെന്നു പറയണമെന്നും നിർദ്ദേശം ലഭിച്ചു. യഥാർഥത്തിൽ മമ്മുട്ടിയായിരുന്നു ജാസിറിന്റെ ഇഷ്ടനടൻ. രണ്ട് ദിവസം കഴിഞ്ഞ് നടനും സംവിധായകനുമായ ദിലീപിന്റെ സുഹൃത്ത് നാദിർഷ ജാസിറിനെ വന്നു കണ്ട് കാര്യങ്ങൾ അന്വേഷിച്ചു. സിദ്ദീഖ് സംവിധാനം ചെയ്ത കിങ് ലയർ എന്ന ചിത്രത്തിന്റെ ചിത്രീകരണം ദുബായിൽ നടക്കുന്ന സമയമായിരുന്നു അത്. ചിത്രത്തിന്റെ ഷൂട്ടിങ് അവസാനിച്ചതിനോടനുബന്ധിച്ച് ജുമൈറയിൽ നടത്തിയ പാർട്ടിയിലേയ്ക്ക് ജാസിറിനെ ക്ഷണിച്ചു. ''അന്ന് എന്റെ കുടുംബകാര്യങ്ങൾ ചോദിച്ചറിഞ്ഞ ദിലീപ്, എന്നോട് കഫ്റ്റീരിയയിലെ ഡെലിവറി ബോയിയുടെ ജോലി ഉപേക്ഷിക്കാൻ പറഞ്ഞു. കൂടുതൽ ശമ്പളം ലഭിക്കുന്ന മെച്ചപ്പെട്ട ജോലി തന്റെ സ്‌പോൺസറുടെ കമ്പനിയിൽ ശരിയാക്കിത്തരാമെന്നും ഏറ്റു. ഇതേ തുടർന്ന് ഞാൻ ജോലി വിടാൻ തീരുമാനിച്ചു. നാട്ടിലേയ്ക്ക് വിളിച്ച് ഉമ്മയോടും സഹോദരിമാരോടും കാര്യങ്ങൾ പറഞ്ഞു.

നമുക്ക് നല്ല കാലം വരാൻ പോകുന്നുവെന്നും നടൻ ദിലീപ് നമ്മളെ രക്ഷപ്പെടുത്തുമെന്നും പറഞ്ഞപ്പോൾ അവരെല്ലാം അദ്ദേഹത്തിന്റെ നല്ല മനസ്സിനെ പ്രകീർത്തിച്ചു പലരും അരുതെന്ന് പറഞ്ഞിട്ടും ജോലി വിട്ടു, വീസ റദ്ദാക്കി നാട്ടിലേയ്ക്ക് പോയി. എന്നാൽ, നാട്ടിലെത്തി മൂന്ന് മാസം കഴിഞ്ഞിട്ടും യാതൊരു വിവരവും ലഭിച്ചില്ല. ദിലീപിന്റെ മൊബൈൽ ഫോൺ സംഘടിപ്പിച്ച് വിളിച്ചെങ്കിലും അദ്ദേഹത്തെ കിട്ടിയില്ല. തുടർന്ന് സുഹൃത്തിനോടൊപ്പം എറണാകുളത്തേയ്ക്ക് പോയി ദിലീപിന്റെ 'ദേ പുട്ടി'ൽ ചെന്നു അന്വേഷിച്ചു. അവിടെ നിന്ന് ദിലീപിന്റെ മാനേജർ അപ്പുണ്ണിയുടെ നമ്പർ ലഭിച്ചു. അതിൽ വിളിച്ചപ്പോൾ, വിഷമിക്കേണ്ടെന്നും ദിലീപിനോട് കാര്യം പറഞ്ഞ് എല്ലാം ശരിയാക്കാമെന്നും അറിയിച്ചു. ഇതോടെ സന്തോഷത്തോടെ വടകരയിലേയ്ക്ക് മടങ്ങി.

വീണ്ടും കാത്തിരിപ്പ്. ഒടുവിൽ അജ്മാൻ ഫ്രീ സോണിലെ സ്‌പോൺസറുടെ കമ്പനിയിൽ സുരക്ഷാ ജീവനക്കാരനായി ജോലി ലഭിച്ചു. പക്ഷേ, മാസം 1500 ദിർഹമായിരുന്നു ശമ്പളം. താമസ സ്ഥലം ലഭിക്കുമെങ്കിലും ഭക്ഷണച്ചെലവ് ഈ തുകയിൽ നിന്ന് കണ്ടെത്തണമായിരുന്നു. മാസം നാലായിരത്തോളം ദിർഹം ലഭിക്കുന്ന ജോലി കളഞ്ഞെത്തിയ എനിക്ക് എല്ലാ മാസവും ബാക്കിയാകുക 1000 ദിർഹം മാത്രം. ഡ്രൈവിങ് ലൈസൻസ് എടുത്തു തരാമെന്ന് പറഞ്ഞിരുന്നെങ്കിലും കമ്പനിയധികൃതർ ഒഴിഞ്ഞുമാറി. സ്‌പോൺസറോട് വിഷമം പറയാൻ ശ്രമിച്ചെങ്കിലും കാണാൻ പോലും സാധിച്ചില്ല. തുടർന്ന് കാര്യം പന്തിയല്ലെന്ന് കണ്ട് പത്ത് ദിവസം കഴിഞ്ഞപ്പോൾ ഞാൻ ജോലി ഉപേക്ഷിച്ച് നാട്ടിലേയ്ക്ക് മടങ്ങി. ഇതോടെ ബന്ധുക്കളും നാട്ടുകാരുമൊക്കെ കളിയാക്കാൻ തുടങ്ങി. എങ്ങനെയെങ്കിലും വീണ്ടും ദുബായിലെത്തി പഴയ ജോലി തിരികെ ലഭിക്കണമെന്നായി ചിന്ത. സഹോദരിയുടെ വിവാഹം അടുത്തു വരുന്നതിനാൽ കുറേയേറെ പണം അത്യാവശ്യമായിരുന്നു.

സുഹൃത്തുക്കളുടെ സഹായത്തോടെ സന്ദർശക വീസയിൽ മൂന്ന് മാസം മുൻപ് ദുബായിലെത്തി. പഴയ ജോലി ലഭിച്ചില്ല. റാഷിദിയ്യയിലെ ഒരു കഫ്റ്റീരയയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. എന്നാൽ, പണ്ട് കിട്ടിയിരുന്നത്ര വരുമാനം ഇപ്പോൾ എത്ര പരിശ്രമിച്ചിട്ടും സാധ്യമാകുന്നില്ല. അന്നത്തെ ജോലിയിൽ നിന്ന് സമ്പാദിച്ച പണം കൊണ്ട് നാട്ടിൽ നാല് സെന്റ് സ്ഥലം വാങ്ങിയിരുന്നു. ആ ജോലി തുടർന്നിരുന്നെങ്കിൽ അവിടെ ഒരു വീട് വയ്ക്കാൻ കഴിയുമായിരുന്നു. സഹോദരിയുടെ വിവാഹം ഭംഗിയായി നടത്താമായിരുന്നു. എന്തിനാണ് ദിലീപ് തന്റെ ഇമേജ് വർധിപ്പിക്കാൻ വേണ്ടി എന്നെപ്പോലെ ഒരു സാധാരണക്കാരനെ പറഞ്ഞു പറ്റിച്ചത്? എന്തിനായിരുന്നു എന്റെ വിലയേറിയ ഒരു വർഷം നഷ്ടപ്പെടുത്തിയത്?ജാസിർ ചോദിക്കുന്നു.

''ചീറിപ്പാഞ്ഞുപോകുന്ന കാർ ഒരു ബൈക്ക് യാത്രികനെ ഇടിച്ചിടുന്നു. ആരും തിരിഞ്ഞു നോക്കുന്നില്ല. ചോരവാർന്നു കിടക്കുന്ന ബൈക്ക് യാത്രക്കാരനു മുന്നിലതാ നായകന്റെ കാർ വന്നു നിൽക്കുന്നു. മറ്റുള്ളവർ പകച്ചു മാറിനിൽക്കെ താരപരിവേഷത്തോടെ എത്തിയ നായകൻ അപകടത്തിൽപ്പെട്ടയാളെ കൈക്കുമ്പിളിൽ കോരിയെടുക്കുന്നു. ആശുപത്രിയിൽ എത്തിക്കാൻ വേണ്ട കാര്യങ്ങൾ ചെയ്യുന്നു''- സിനിമകളിൽ മാത്രം കണ്ടിട്ടുള്ള ഒരു രംഗം. എന്നാൽ, ഇത്തരമൊരു അവസ്ഥ തന്റെ ജീവിതത്തിൽ സംഭവിച്ചുവെന്നായിരുന്നു ജസീർ നേരത്തെ പറഞ്ഞിരുന്നത്. ഇത് ജീവിതത്തെ എങ്ങനെ തകർത്തുവെന്നാണ് ഇപ്പോൾ ജസീർ വിശദീകരിക്കുന്നതും. ദുബായിൽ അപകടത്തിൽപ്പെട്ട് റോഡിൽ ചോരവാർന്നു കിടന്ന ഡെലിവറി ബോയ് ആയ ഈ യുവാവിനെ രക്ഷിക്കാനെത്തിയത് മറ്റാരുമല്ല. ജനപ്രിയനായകൻ ദിലീപാണെന്നതിന് വലിയ പ്രചാരം കിട്ടി. ഏഷ്യാനെറ്റ് റേഡിയോ മീയിലാണ് തന്റെ അനുഭവം ഈ വടകര സ്വദേശി വെളിപ്പെടുത്തിയത്.

അർധരാത്രി ഒരുമണിക്കായിരുന്നു അപകടം. ഗൾഫ് ലൈറ്റ് കഫേറ്റീരിയയിൽ ഡെലിവറി ബോയിയായി ജോലി നോക്കുകയാണ് ജാസിർ. ബൈക്കിൽ സഞ്ചരിക്കവെ രാത്രി ഒരു മണിക്ക് ജാസിറിനെ ഇടിച്ച് വീഴ്‌ത്തി കാർ നിർത്താതെ പോകുകയായിരുന്നു. ബൈക്ക് മുകളിലേക്ക് മറിഞ്ഞ് വീണതിനാൽ എഴുന്നേൽക്കാൻ പറ്റാതിരുന്ന ജാസിറിനെ രക്ഷിക്കാൻ ആരും തയ്യാറായില്ല. ഈ സമയമാണ് വെളുത്ത ലാൻഡ് ക്രൂസറിൽ ദിലീപ് അതുവഴി എത്തിയത്. അപകടം കണ്ടു വണ്ടി നിർത്തിയ ദിലീപ് ജാസിറിനു മുന്നിൽ എത്തുകയായിരുന്നു. തന്നെ രക്ഷിക്കാനെത്തിയതു ദിലീപ് ആണെന്ന് കണ്ട ജാസിർ അക്ഷരാർഥത്തിൽ ഞെട്ടിപ്പോയി. ഏഷ്യാനെറ്റ് റേഡിയോ മീയിൽ ഇക്കാര്യങ്ങൾ ജാസിർ വിവരിക്കുന്നുണ്ട്. ''സ്വപ്നമാണെന്നാണ് കരുതിയത്, മുന്നിൽ നിൽക്കുന്നത് ദിലീപാണെന്നറിഞ്ഞതോടെ വേദന എല്ലാം ഇല്ലാതായി''- ജാസിർ പറഞ്ഞു. ജാസിറിനെ ആംബുലൻസിൽ കയറ്റി ആശുപത്രിയിലേക്ക് അയച്ചിട്ടാണ് ദിലീപ് മടങ്ങിയത്. ഇക്കാര്യം ശരിയാണെന്ന് ഏഷ്യാനെറ്റ് റേഡിയോ മീയിലൂടെ ദിലീപും വ്യക്തമാക്കി. ഈ കഥയാണ് ഇപ്പോൾ മാറി മറിയുന്നത്.

ജാസിറും ദിലീപും റേഡിയോ അവതാരകനുമായി അന്ന് സംസാരിച്ചത് ഇവിടെ കേൾക്കാം...

 

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
വീട്ടുകാരുടെ എതിർപ്പ് രഹസ്യഭാര്യയെ അറിയിച്ചപ്പോൾ ബ്ലൈഡ് എടുത്ത് കൈമുറിക്കാനൊരുങ്ങി; തടയാൻ ശ്രമിക്കുമ്പോൾ മുറിഞ്ഞത് ഭർത്താവിന്റെ ജനനേന്ദ്രീയം; എട്ട് മണിക്കൂർ നീണ്ട ശസത്രക്രിയയിലൂടെ ലിംഗം വീണ്ടെടുത്തു; ജാമ്യത്തിലിറങ്ങിയ യുവതി ഹൈക്കോടതിയിൽ പോയത് വെറുതെയായില്ല; കുറ്റിപ്പുറത്തെ ലോഡ്ജിലെ ജനനേന്ദ്രീയം മുറിച്ച കേസിൽ സൂപ്പർ ക്ലൈമാക്‌സ്; ഇർഷാദിനെ ഹൈറുന്നീസ സ്വന്തമാക്കിയത് ഇങ്ങനെ
അസമയത്ത് വനിതാ ഹോസ്റ്റൽ പരിസരത്ത് ഒരാൾ പതുങ്ങി നിൽക്കുന്നതു കണ്ടപ്പോൾ ആരാ.. എന്നു ചോദിച്ചു; വധുവിനെ കാണാൻ വന്ന എസ്ഐ ജാള്യത മറയ്ക്കാൻ 'നീ ആരെടാ ഊളെ ഒളിഞ്ഞു നോക്കാൻ' എന്നു ചോദിച്ച് പിതാവിനെ മർദ്ദിച്ചു; തടയാൻ ചെന്ന പ്ലസ് വൺ വിദ്യാർത്ഥിക്കും ക്രൂരമർദ്ദനം; കേസെടുക്കാതെ പ്രതിഷേധക്കാരെ തല്ലിയോടിച്ച് പൊലീസും; ഒടുവിൽ ജയിച്ചത് നിശ്ചയദാർഢ്യവും; എസ്ഐ ഹബീബുള്ളയ്ക്ക് പണിയായി
തോമസ് ചാണ്ടി മാറിപ്പോൾ ആനവണ്ടി രക്ഷപ്പെട്ടത് കമ്മീഷൻ കച്ചവടത്തിൽ നിന്ന്; ആകെ 60 ബസുകൾ മാത്രം ഓടാൻ റൂട്ടുള്ളപ്പോൾ വാങ്ങാൻ ഒരുങ്ങിയത് 250 എസി ബസുകൾ; അഴിമതി തിരിച്ചറിഞ്ഞ പിണറായി എടുത്തത് അത്യുഗ്രൻ തീരുമാനം; വായ്പ എടുത്ത് കെ എസ് ആർ ടി സിയെ പൊളിക്കാനുള്ള നീക്കം തടഞ്ഞ് മുഖ്യമന്ത്രി; ജീവനക്കാർക്ക് വീണ്ടും പുതുപ്രതീക്ഷ
തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് സ്ഥാനം എന്തുകൊണ്ട് പട്ടികജാതി, പട്ടിക വർഗക്കാർക്ക് കൊടുത്ത് കൂടാ? എൻ എസ് എസുമായി മാത്രം ചർച്ച ചെയ്യുന്നത് സങ്കടകരവും പ്രതിഷേധാർഹവുമെന്ന് വെള്ളാപ്പള്ളി; വഖഫ് ബോർഡ് നിയമനങ്ങൾ പിഎസ് എസിക്ക് വിട്ടതിൽ മൂസ്ലീം സംഘടനകൾക്കും അതൃപ്തി; സാമ്പത്തിക സംവരണം സംസ്ഥാനത്ത് നടപ്പാക്കാൻ നീക്കമില്ലെന്ന് പറഞ്ഞിട്ടും പ്രതിഷേധങ്ങൾക്ക് അയവില്ല; ദേവസ്വം ബോർഡും വഖഫ് ബോർഡും സർക്കാരിന് തലവേദന
ഒരു ജീവനുമായി ഞാൻ പോകുമ്പോൾ പിന്നിൽ ഇത്രയും പേരുടെ പ്രാർത്ഥനയും കരുതലും ഉണ്ടായിരുന്നുവെന്ന് അറിഞ്ഞത് കുഞ്ഞിനെ ആശുപത്രിയിൽ എത്തിച്ചതിന് ശേഷം; ഫോൺ ഇതുവരെ താഴെ വയ്ക്കാൻ പറ്റിയിട്ടില്ല; 100 കിലോ മീറ്റർ വേഗതയിൽ ചീറിപാഞ്ഞ് 514 കിലോമീറ്റർ താണ്ടി കുരുന്നിന്റെ ജീവൻ രക്ഷിച്ച തമീമിന് പറയാനുള്ളത്; ട്രാഫിക്കിലെ ശ്രീനിവാസന്റെ റോളിൽ ജീവിതത്തിൽ ഗംഭീരമാക്കിയ ആംബുലൻസ് ഡ്രൈവറെ തേടിയെത്തുന്നത് നിലയ്ക്കാത്ത അഭിനന്ദനങ്ങൾ
പുത്തൻ ആഡംബരക്കാറിലെ ആദർശിന്റെ യാത്ര അന്ത്യയാത്ര ആയതിന്റെ നടുക്കത്തിൽ സുഹൃത്തുക്കളും ബന്ധുക്കളും; യുകെയിലെ പഠനം കഴിഞ്ഞ് ജനുവരിയിൽ നടക്കുന്ന ബിരുദാന ചടങ്ങിന്റെ ഇടവേളയിൽ നാട്ടിലെത്തിയത് മൂന്നാഴ്ച മുമ്പ്; വ്യവസായ കുടുംബത്തിലേക്ക് ദുരന്തം എത്തിയത് ബിസിനസ്-ഹോട്ടൽ മേഖലകളിൽ പിതാവിനെ സഹായിക്കാൻ യുവാവ് ഉപരിപഠനം പൂർത്തിയാക്കിയതിന് പിന്നാലെ
അത് വെറുമൊരു ദൃശ്യം മോഡലായിരുന്നില്ല; മോഹൻലാലിനൊപ്പം പാപനാശത്തിലെ കമൽഹാസനും കുറ്റകൃത്യത്തിന് പ്രേരകമായി! മാനന്തവാടിയിൽ ആശൈക്കണ്ണനെ മകൻ തലയക്ക് അടിച്ച് വീഴ്‌ത്തിയത് അമ്മയോടുള്ള സ്‌നേഹക്കൂടുതൽ കാരണം; അച്ഛന്റെ അപവാദം പറച്ചിൽ കൊലപാതക കാരണവും; അരുൺപാണ്ഡിയും സുഹൃത്ത് അണ്ണമലൈക്കാരനും കുറ്റം സമ്മതിക്കുമ്പോൾ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ഇടിച്ചു തകർന്ന കാറിൽ ഉണ്ടായിരുന്നത് ആർക്കിടെക്ചർ കോളേജിലെ സഹപാഠികളായ യുവതികൾ; പാതിരാത്രി രക്ഷാപ്രവർത്തനം നടത്താൻ ഓടിയെത്തിയത് ബിനീഷ് കോടിയേരി; അപകടമുണ്ടാക്കിയ വാഹനം അതിവേഗം മാറ്റി പൊലീസും; മത്സര ഓട്ടത്തിൽ പങ്കെടുത്ത ബെൻസിനെ കുറിച്ച് ഇനിയും പൊലീസിന് വിവരമില്ല; സിസിടിവി ക്യാമറ ഓഫായിരുന്നുവെന്നും സൂചന; എസ് പി ഗ്രാൻഡ് ഡെയ്‌സ് ഉടമയുടെ മകന്റെ ജീവനെടുത്തത് അമിത വേഗത തന്നെ
വേട്ടയാടി കൊന്ന കാട്ടുപന്നിയെ അത്താഴത്തിന് വിളമ്പിയ മലയാളി കുടുംബം ഭക്ഷ്യ വിഷബാധയേറ്റ് അതീവ ഗുരുതരാവസ്ഥയിൽ; ദുരന്തം ഉണ്ടായത് അഞ്ചുവർഷം മുമ്പ് ന്യൂസിലാൻഡിലേക്ക് ചേക്കേറിയ ഷിബു കൊച്ചുമ്മനും കുടുംബത്തിനും; ഇറച്ചി കഴിക്കാതിരുന്ന മക്കൾ അത്ഭുതകരമായി രക്ഷപ്പെട്ടു; ശിഷ്ടകാലം കിടക്കയിൽ കഴിയേണ്ടി വന്നേക്കുമെന്ന് ആശുപത്രി വൃത്തങ്ങൾ
തോമസ് ചാണ്ടിയുടെ തുറുപ്പ് ചീട്ട് പീഡന രഹസ്യമോ? ശാരി എസ് നായർ പീഡിപ്പിക്കപ്പെട്ടത് തോമസ് ചാണ്ടിയുടെ കുട്ടനാട്ടിലെ റിസോർട്ടിൽ; വി ഐ പികളുടെ പേര് വെളിപ്പെടുത്തുമെന്ന് തോമസ്ചാണ്ടി സി.പി.എം നേതാക്കളെ ബ്ലാക്ക്‌മെയിൽ ചെയ്തതായി ആക്ഷേപം; മന്ത്രിയുടെ രാജിക്കൊപ്പം കിളിരൂർ കേസും ചർച്ചയാകുന്നു; ശാരിയുടെ മരണത്തിന് പിന്നിൽ ആര്?
ഇങ്ങേരുടെ ഭാര്യക്ക് ഇങ്ങേരെ നല്ലോണമൊന്ന് സുഖിപ്പിച്ച് കൊടുക്കാൻ പാടില്ലേ? കോടതിയിൽ മനസ്സറിഞ്ഞ് ഞാൻ പ്രാകി പോയിട്ടുണ്ട്....; തുറന്ന കോടതിയിൽ നടത്താറുണ്ടായിരുന്ന ദ്വയാർത്ഥപ്രയോഗവും ലൈംഗിക ചുവയുള്ള ലോ ക്ളാസ് സംസാരവുമൊക്കെ അറപ്പോടെയാണ് കണ്ടതും കേട്ടതും; ജസ്റ്റിസ് ശിവരാജനെ സോളാർ കമ്മീഷനായി തീരുമാനിച്ചപ്പോൾ ചിരിയാണ് വന്നത്; ചേരേണ്ടത് ചേരുംപടി ചേർന്നല്ലോ ഈശ്വരാ.....: സോളാർ കമ്മീഷനെതിരേ പൊട്ടിത്തെറിച്ച് അഡ്വ. സംഗീത ലക്ഷ്മണ
പോരെടുക്കാൻ വന്നാൽ തല്ലിയെ അവൻ വീടൂ! കറകളഞ്ഞ എസ് എഫ് ഐക്കാരൻ; ഭീഷണികളെ ചിരിച്ചുതള്ളുന്ന പ്രകൃതം; ടിപി കേസ് പ്രതികളുടെ ജയിലിലെ ഫോൺ ഉപയോഗം പുറലോകത്ത് എത്തിച്ച പ്രൊഷണലിസം; ജയ്ഹിന്ദിലൂടെ തുടങ്ങി തൊട്ടതെല്ലാം പൊന്നാക്കി ടിവി പ്രസാദ്; ഇടത് മന്ത്രിസഭയിൽ നിന്ന് തോമസ് ചാണ്ടിയെ രാജിവയ്‌പ്പിച്ചത് കണ്ണൂരിലെ കമ്മ്യൂണിസ്റ്റുകാരനായ മാധ്യമ പ്രവർത്തകൻ തന്നെ
ആർത്തവകാലത്ത് നാപ്കിൻ വാങ്ങാൻ പോലും കയ്യിൽ കാശില്ലെന്ന് റിപ്പോർട്ടർ ജീവനക്കാരി ഒഫീഷ്യൽ ഗ്രൂപ്പിൽ; കടംകയറി ഞങ്ങളിൽ ആരെങ്കിലും അവിവേകം കാണിക്കും മുൻപ് ശമ്പളം തരണമെന്നും അപേക്ഷ; തൊഴിൽ ചൂഷണത്തിൽ പൊറുതിമുട്ടി ഒരു മാസത്തിനിടെ ചാനലിൽ നിന്ന് രാജിവെച്ചത് 15 ഓളം ജേർണലിസ്റ്റുകൾ; നികേഷ് കുമാറിന്റെ റിപ്പോർട്ടർ ചാനലിൽ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി
2.16 കോടി കൈപ്പറ്റിയ ഉമ്മൻ ചാണ്ടി സരിതയെ കൊണ്ട് പലതവണ വദനസുരതം ചെയ്യിച്ചു; ആര്യാടന് 25 ലക്ഷവും ലൈംഗിക സുഖവും; റോസ് ഹൗസിലും കേരളാ ഹൗസിലും ലേ മെറിഡിയനിലും അനിൽകുമാർ പീഡിപ്പിച്ചു; ലൈംഗികതയും ടെലിഫോൺ സെക്‌സും ശീലമാക്കി അടൂർ പ്രകാശ്; വേണുഗോപാലും ഹൈബിയും ബലാത്സംഗം ചെയ്തു; ജോസ് കെ മാണിയും വദന സുരതം നടത്തി; എഡിജിപി പത്മകുമാർ പീഡിപ്പിച്ചപ്പോൾ ഐജി അജിത് കുമാറിന്റേത് ഫോൺ സെക്‌സ്; കേരളീയ സമൂഹത്തിന് താങ്ങാൻ ആവില്ലെന്ന് സരിത പറഞ്ഞ കാര്യങ്ങൾ എണ്ണി നിരത്തി സോളാർ കമ്മീഷൻ റിപ്പോർട്ട്
മമ്മൂട്ടിയിൽനിന്നുള്ള മാനസിക പീഡനം താങ്ങാനാവാതെ ബൽറാം വേഴ്‌സസ് താരാദാസിന്റെ സെറ്റിൽ പൊട്ടിക്കരഞ്ഞു; ഡേറ്റ് കൊടുക്കാമെന്ന് പറഞ്ഞ് മോഹൻലാൽ കറക്കിയത് മൂന്നുവർഷം; അവസാന ചിത്രങ്ങൾ ഒന്നൊന്നായി പൊട്ടിയതോടെ കടുത്ത സാമ്പത്തിക പ്രതിസന്ധിയും; ഏറ്റവും വേദനിപ്പിച്ചത് സീമയുമായുള്ള ബന്ധം പിരിയുകയാണെന്ന് സിനിമാക്കാർ തന്നെ അടിച്ചുവിട്ട ഗോസിപ്പികൾ; മലയാളം കണ്ട മാസ്റ്റർ സംവിധായകനോട് ചലച്ചിത്രലോകം കാട്ടിയത് ക്രൂരത തന്നെ
അയ്യപ്പഭക്തരുടെ മാല പൊട്ടിച്ചതിന് ഫാസിലിനെ കൊന്ന് പ്രതികാരം വീട്ടി; ചേട്ടന്റെ ജീവനെടുത്തവരെ ഇല്ലായ്മ ചെയ്യാൻ പാർട്ടിയോട് കെഞ്ചിയിട്ടും ആരും കുലുങ്ങിയില്ല; പ്രശ്‌നങ്ങൾക്ക് പോകരുതെന്ന് സിഐ ഉപദേശിച്ചിട്ടും ബിടെക്കുകാരൻ പിന്മാറിയില്ല; സ്വന്തം കാറിൽ കൂട്ടുകാരുമായെത്തി തലയറുത്ത് മാറ്റി സഹോദരനെ കൊന്നതിന് പക തീർത്തു; ഗുരൂവായൂർ ആനന്ദൻ കൊലയിൽ രാഷ്ട്രീയമില്ലെന്ന് പൊലീസ്; കുറ്റസമ്മതം നടത്തി പ്രതികളും
ചിലത് തുറന്ന് പറയുമെന്ന ഭീഷണിയിൽ മമ്മൂട്ടി വീണുവോ? യഥാർത്ഥ രംഗങ്ങൾ കണ്ടതോടെ മുഖ്യമന്ത്രി യഥാർത്ഥ കമ്മ്യൂണിസ്റ്റുമായി; പിന്നെ എല്ലാം വേഗത്തിലുമായി; ജാതിയും മതവും ഇല്ലാതിരുന്ന മലയാള സിനിമയിൽ ഇപ്പോൾ അതെല്ലാം സജീവം; നടിയെ ആക്രമിച്ച കേസിൽ ദിലീപ് അകത്തായത് മെഗാതാരത്തിനും മകനും വിനയാകുമോ? മമ്മൂട്ടിയേയും ദുൽഖറിനേയും തകർക്കാൻ ശ്രമമെന്ന് പല്ലിശേരി
എന്റെ മകൻ വിവാഹിതനാണ്; അതിൽ ഒരു കുഞ്ഞുമുണ്ട്; പെൺകുട്ടിയുടെ വീട്ടുകാരെകുറിച്ച് പറയാൻ ബുദ്ധിമുട്ടുള്ളത് കാരണമാണ് അത് മറച്ചു വച്ചത്; പേരക്കുട്ടിയെ കൊല്ലാൻ കവിതാ ലക്ഷ്മി ശ്രമിച്ചുവോ? ദോശ കഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം ജീവിതം മാറ്റിമറിച്ചപ്പോൾ പിറകേ എത്തിയത് വിവാദങ്ങളും; മരുമകളെ ഒപ്പം നിർത്തി ലണ്ടനിലുള്ള മകന്റെ വിവാഹ രഹസ്യം വെളിപ്പെടുത്തി പ്രൈംടൈം സീരിയൽ നടി; മറുനാടനോട് കവിതാ ലക്ഷ്മി പറഞ്ഞത്
വീട് വയ്ക്കാൻ സഹായ വാഗ്ദാനം ചെയ്ത് അടുപ്പം തുടങ്ങി; ഞാൻ വിശ്വസിക്കുന്ന ബിംബങ്ങളെല്ലാം കള്ളമാണെന്ന് പറഞ്ഞ് ബ്രെയിൻവാഷ് ചെയ്തു; പ്രബോധനം മാസിക വായിക്കാൻ നിർബന്ധിച്ചു; ബലാത്സംഗത്തിന് ഇരയായപ്പോൾ പുറത്തു പറയാതിരിക്കാൻ വിവാഹ വാഗ്ദാനം; വിവാഹം കഴിക്കണമെങ്കിൽ സത്യസരണിയിൽ പോയി മതം മാറണമെന്ന് നിർബന്ധിച്ചതോടെ ഞാൻ സമ്മതിച്ചില്ല; 'ലൗ ജിഹാദിന്' ഇരയായ ദുരന്തം മറുനാടനോട് വിവരിച്ച് പവറവൂരിലെ കളേഴ്സ് ടെക്‌സ്‌റ്റൈൽസ് ജീവനക്കാരി ; സംശയമുനയിൽ തണൽ എന്ന സംഘടന
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്‌സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്‌സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ