Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ചു അദ്ധ്യാപിക പോയത് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ; ഒപ്പം മുങ്ങിയ സഹദ് ഇപ്പോഴും ഒളിവിൽ തന്നെ; നെല്ലിക്കുന്നിലെ ജയശ്രീയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ കരുതൽ; ലൗ ജിഹാദ് വിവാദം കത്തിക്കാൻ കാസർകോട് നിന്നൊരു ഒളിച്ചോട്ടക്കഥ

മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ചു അദ്ധ്യാപിക പോയത് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ; ഒപ്പം മുങ്ങിയ സഹദ് ഇപ്പോഴും ഒളിവിൽ തന്നെ; നെല്ലിക്കുന്നിലെ ജയശ്രീയെ കണ്ടെത്തിയത് സൈബർ സെല്ലിന്റെ കരുതൽ; ലൗ ജിഹാദ് വിവാദം കത്തിക്കാൻ കാസർകോട് നിന്നൊരു ഒളിച്ചോട്ടക്കഥ

രഞ്ജിത് ബാബു

കാസർഗോഡ്: മക്കളേയും ഭർത്താവിനേയും ഉപേക്ഷിച്ചു പോയ അദ്ധ്യാപികയായ വീട്ടമ്മ മലപ്പുറം പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ പൊലീസ് കണ്ടെത്തി. ഇതോടെ ലൗ ജിഹാദാണിതെന്ന വാദം ശക്തമാകും. സംഭവത്തെ കുറിച്ച് എൻഐഎയും പരിശോധിക്കുമെന്നാണ് സൂചന. ഹാദിയയുടെ മതം മാറ്റത്തെ കുറിച്ച് അന്വേഷിക്കുന്ന സംഘം ഇതും പരിശോധിക്കും.

പത്ത് ദിവസം മുമ്പ് കാസർഗോഡ് നെല്ലിക്കുന്നിൽ നിന്നുമാണ് മേൽപ്പറമ്പ് ഇംഗ്ലീഷ് മീഡിയം സ്‌ക്കൂൾ അദ്ധ്യാപികയായ ജയശ്രീയെ കാണാതായത്. മേൽപ്പറമ്പ് മരവയലിൽ വാടക വീട്ടിൽ ഭർത്താവിനും കുഞ്ഞുകളോടുമൊപ്പം കഴിഞ്ഞു വരികയായിരുന്നു ഇവർ. സ്‌ക്കൂളിലേക്ക് പതിവുപോലെ പോയതായിരുന്നു 32 കാരിയായ ജയശ്രീ. പിന്നീട് തിരിച്ചെത്തിയിരുന്നില്ല.

ഭർത്താവും ബന്ധുക്കളും അന്വേഷണം നടത്തിയെങ്കിലും ജയശ്രിയെക്കുറിച്ച് ഒരു വിവരവും ഉണ്ടായിരുന്നില്ല. അതേ തുടർന്ന് നിർമ്മാണ തൊഴിലാളിയായ ഭർത്താവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. ഇവരോടൊപ്പം സഹദ് എന്ന യുവാവും അപ്രത്യക്ഷനായിരുന്നു. സൈബർ സെല്ലിന്റെ സഹായത്തോടെ പൊലീസ് അന്വേഷണം ആരംഭിച്ചപ്പോൾ രണ്ടു പേരുടേയും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.

എന്നാൽ പെട്ടെന്ന് ഇന്നലെ രാവിലെ സഹദിന്റെ ഫോൺ ഓണാവുകയും അവർ പൊന്നാനിയിൽ ഉണ്ടെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തു. അതേ തുടർന്ന് കാസർഗോഡ് പൊലീസ് പൊന്നാനിയിലെ മതപഠന കേന്ദ്രത്തിൽ എത്തി ജയശ്രിയെ കണ്ടെത്തുകയായിരുന്നു. സഹദിനെ ഇനിയും കണ്ടെത്താനായിട്ടില്ല. കാസർഗോഡ് പൊലീസ് ഇവരെ പിന്നീട് കോടതിയിൽ ഹാജരാക്കി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP