1 aed = 17.49 inr 1 eur = 71.93 inr 1 gbp = 81.74 inr 1 kwd = 212.54 inr 1 sar = 17.13 inr 1 usd = 64.56 inr
Jun / 2017
25
Sunday

മരാരും പൊതുവാൾമാരും മാത്രം സോപാനത്തിൽ ഇടയ്ക്ക വായിച്ചാൽ മതിയെന്ന് വാദ്യ കലാകാരന്മാർ; ബ്രാഹ്മണനായ ജയറാം നടത്തിയത് അവകാശ ലംഘനം; ശബരിമലയിലെ വിവാദത്തിൽ പ്രതികരിക്കാതെ സൂപ്പർതാരവും

April 20, 2017 | 09:03 AM | Permalink



മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ആചാരങ്ങൾ മറികടന്ന് ശബരിമല സന്നിധാനത്ത് യുവതികൾ ദർശനം നടത്തിയ വിവാദം കത്തിക്കയറുകയാണ്. അതിനിടയിലാണ് നടൻ ജയറാം ശബരിമലയിലെ ആചാരങ്ങൾ ലംഘിച്ചുവെന്ന തരത്തിൽ മറ്റൊരു വിവാദം ചില കോണുകളിൽനിന്നുയർത്തി വിടുന്നത്. യുവതീപ്രവേശനത്തിന് ജയറാമും സാക്ഷിയായിരുന്നുവെന്നും കടുത്ത വിശ്വാസി ആയിരുന്നിട്ടും അദ്ദേഹം അതിനെതിരേ പ്രതികരിച്ചില്ലെന്നും ആരോപിച്ച് ജയറാമിനെ ദിനംപ്രതി വേട്ടയാടുകയാണ്. എന്നാൽ യുവതി പ്രവേശനത്തെക്കുറിച്ചോ, തനിക്കെതിരേ നടക്കുന്ന ആക്രമങ്ങളെക്കുറിച്ചോ ജയറാം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതിനിടയിലാണ് പുതിയ വിവാദം. ക്ഷേത്രാചാരം മറികടന്ന് ബ്രാഹ്മണനായ അദ്ദേഹം ക്ഷേത്രസോപാനത്തിൽ കയറിനിന്ന് ഇടയ്ക്കകൊട്ടിയെന്നാണ് പുതിയ വിവാദം. സോപാനത്തിന് സമീപം ജയറാം ഇടയ്ക്കയുമായി നിൽക്കുന്ന ഒരു ചിത്രവും പ്രചരിക്കുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ ഇടയ്ക്ക കലാകാരന്മാരെല്ലാം ഈ സംഭവത്തിനെതിരെ പ്രതിഷേധമുയർത്തുന്നുണ്ട്. ക്ഷേത്രാചാരപ്രകാരം ക്ഷേത്ര സോപാനത്ത് നിന്ന് വാദ്യം വായിക്കാൻ മാരാർ, പൊതുവാൾ എന്നീ രണ്ടു സമുദായങ്ങൾക്കാണ് അവകാശമായി നൽകിയിട്ടുള്ളത്. ശബരിമലയിലും ദേവസ്വംബോർഡ് മാരാരെ നിയമിച്ചിട്ടുണ്ട്. ബ്രാഹ്മണർക്ക് അവകാശം നൽകിയിട്ടില്ല.

സിനിമാ താരങ്ങൾക്കും, മറ്റ് വിഐപികൾക്കും ശബരിമലയിൽ എന്തുമാകാമോ എന്ന ചോദ്യമാണ് കലാകാരന്മാർ ഉന്നയിക്കുന്നത്. പ്രമുഖ ഇടയ്ക്ക വാദകനും, അദ്ധ്യാപകനുമായ പ്രകാശ് പഴമ്പാലക്കോട് ആണ് ഫേസ്‌ബുക്കിലൂടെ ജയറാമിനെതിരേ ആഞ്ഞടിച്ചത്. എന്നാൽ ഏപ്രിൽ പത്തിന് അദ്ദേഹം ഇട്ട പോസ്റ്റ് പിന്നീട് പിൻവലിക്കപ്പെട്ടു.

അദ്ദേഹത്തിന്റെ ഫേസ് ബുക്‌പോസ്റ്റിലെ വാചകങ്ങൾ ചുവടേ: 'എന്തു തോന്ന്യാസവും ശബരിമലയിൽ ആവാം?...ക്ഷേത്രആചാരപ്രകാരം ക്ഷേത്ര സോപാനത്ത് നിന്ന് വാദ്യം വായിക്കാൻ മാരാർ, പൊതുവാൾ എന്നീ രണ്ട് സമുദായത്തിനാണ് അവകാശമായി നൽകിയിട്ടുള്ളൂ. ശബരിമലയിലും ദേവസ്വം മാരാരെ നിയമിച്ചിട്ടുണ്ട്. ബ്രാഹ്മണർക്ക് അവകാശം നൽകിയിട്ടില്ല. ഈ ചിത്രം ശബരിമലയിലെ സോപാനമാണ്. ഇയാൾ എങ്ങനെ ഇടയ്ക്ക കൊട്ടി. ക്ഷേത്രാചാരപ്രകാരം ക്ഷേത്ര ശുദ്ധി തുടങ്ങി, ഇയാൾ എന്ന് ഏത് സമയത്തുകൊട്ടിയോ അത് മുതൽക്കുള്ള ക്ഷേത്ര ചടങ്ങുകൾ നടത്തണം എന്നാണ് ക്ഷേത്രാചാരം. മാത്രമല്ല, ഇതിന് സാഹചര്യം ഒരുക്കി നൽകിയവർ ക്ഷേത്ര ആചാര നിയമം ഇതുവരെ മാറ്റാത്തതിനാൽ കുറ്റക്കാരുംആണ്.

(ഈ പോസ്റ്റ് ജാതി പറയാൻ ഉദ്ദേശിച്ചല്ല. ക്ഷേത്ര നിയമം സൂചിപ്പിക്കുക മാത്രമാണ്, നിയമം മാറ്റാത്ത സമയം വരെ നിയമം നിയമമാണ്) ഈ ജയറാമിന് ഗുരുവായൂരിൽ ഈ പ്രവൃത്തി ചെയ്യാന് കഴിയുമോ..വിവരം അറിയാം. നാളെ ഇയാൾ ക്ഷേത്ര സോപാനത്ത് നിന്ന് മാരാർ കുലത്തിന്റെ മരപ്പാണി: കൊട്ടാനും ആഗ്രഹിച്ചാൽ നടത്തി കൊടുക്കാൻ കുറെ ലോകപ്രശസ്തരായ ഏഭ്യന്മാർ സമ്മതിക്കുമല്ലൊ..? കാരണം ജയറാം സിനിമാ സ്റ്റാർ അല്ലെ, സിനിമാ സ്റ്റാറുകൾക്ക് ഇവിടെ എന്തും ആവാം. സാധാരണക്കാരനെങ്കിൽ ഈ സമയം വിവാദം ആയേനെ .... ഇതിനെ ്അനുവദിക്കുന്നവർ ഇയാളുടെ മറ്റേത് ചെയ്യാനും മടിക്കില്ല. തീർച്ച'.

യുവതീ ദർശനം നടന്ന ദിവസം അതിന് സാക്ഷിയായി ജയറാമും സമീപത്തുനിൽക്കുന്ന ചിത്രങ്ങൾ പുറത്തുവന്നിരുന്നു. അന്നുതന്നെയാണ് അദ്ദേഹം സോപാനത്തിൽ ഇടയ്ക്ക കൊട്ടിയതെന്നും ആരോപിക്കപ്പെടുന്നു. എന്തായാലും ആചാരം തെറ്റിച്ചതിന് വിശ്വാസിസമൂഹത്തിന്റേതുമാത്രമല്ല, ക്ഷേത്രകലാകാരന്മാരുടെ സമൂഹത്തിന്റെ ആക്രമണവും ഏറ്റുവാങ്ങുന്ന ജയറാം ഇനിയും പ്രതികരിക്കാൻ തയാറാകാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
ശബരിമലയിലെ സ്വർണക്കൊടി മരത്തിൽ മെർക്കുറി ഒഴിച്ചു; പഞ്ചവർഗത്തറയിലെ സ്വർണം ഒരുകിയൊലിച്ചു; ദേവസ്വം ബോർഡ് പ്രസിഡന്റ് നൽകിയ പരാതിയിൽ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി; മനപ്പൂർവ്വം ചെയ്തതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ; സിസി ടിവി പരിശോധനയിൽ വ്യക്തമായത് മൂന്ന് പേർ ചേർന്ന് രാസവസ്തു ഒഴിക്കുന്നത്: സന്നിധാനത്ത് സംഭവിച്ചത് ഗുരുതര സുരക്ഷാ വീഴ്‌ച്ച
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
സൂപ്പർതാരത്തിന്റെ ചോദ്യം ചെയ്യലിനും അറസ്റ്റിനും വഴിയൊരുങ്ങുന്നു; ഗൂഢാലോചനയിലെ രഹസ്യങ്ങൾ എണ്ണിയെണ്ണി പറഞ്ഞ് ആക്രമിക്കപ്പെട്ട സൂപ്പർ നടി; സംവിധായകനേയും നടനേയും സംശയ നിഴലിൽ നിർത്തി എഡിജിപി സന്ധ്യ അന്വേഷണം തുടങ്ങി; പൾസർ സുനിയുടെ പുതിയ വെളിപ്പെടുത്തൽ മലയാള സിനിമയെ പ്രതിസന്ധിയിലാക്കും; മഞ്ജുവാര്യരുടെ നീക്കങ്ങൾ ലക്ഷ്യത്തിലേക്ക്
ആൺസുഹൃത്തിനെ മർദ്ദിച്ച് വിരട്ടിയോടിക്കും; പെൺകുട്ടിയെ മലമുകളിലെ രഹസ്യകേന്ദ്രത്തിലെത്തിച്ച് കാമകേളി; എതിർത്താൽ കരണത്തടിയും പീഡനവും; എല്ലാം കഴിഞ്ഞാൽ ഭക്ഷണവും വണ്ടിക്കൂലിയും; ഭൂതത്താൻകെട്ടിലെ ചതിക്കുഴിയിൽ വീഴുന്നതിൽ ഏറെയും കാമുകീകാമുകന്മാർ; എല്ലാം അറിഞ്ഞിട്ടും കണ്ണും കാതും തുറക്കാതെ പൊലീസും വനംവകുപ്പും
വാടക കൊടുക്കാൻ പോലും എന്റെ കൈയിൽ പണമില്ല; എന്റെ ഭർത്താവിനെ എങ്ങനെ രക്ഷപ്പെടുത്തണമെന്ന് എനിക്കൊരു പിടിയുമില്ല; 21 മാസം മുമ്പ് പൊലീസ് കൊണ്ടു പോയപ്പോൾ മുതൽ തുടരുന്ന കാത്തിരിപ്പ്; ഒരു ബിസിനസ്സിലും ഇന്നേവരെ ഇടപെട്ടിട്ടില്ലാത്ത ഞാനും ഏത് നിമിഷവും ജയിലിലാകും; രണ്ട് കൊല്ലം കൊണ്ട് എല്ലാം നശിച്ച് ആകെ തളർന്നു പോയ അറ്റ്‌ലസ് രാമചന്ദ്രന്റെ ഭാര്യ മനസ്സ് തുറക്കുന്നു
സ്വത്തിലെ തർക്കം തുടങ്ങിയത് നടന്റെ വിവാഹ മോചനത്തിന് ശേഷം; ആവശ്യപ്പെട്ടത് സംവിധായക സുഹൃത്തിന്റെ പേരിൽ എല്ലാം തിരികെ എഴുതിക്കാൻ; മുൻ ഭാര്യയ്ക്ക് മാത്രമേ നൽകൂവെന്ന് പറഞ്ഞത് വൈരാഗ്യമുണ്ടാക്കി; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളുടെ വഴിയേ നടിയുടെ മൊഴിയും; നടിയെ ആക്രമിച്ച കേസ് അന്വേഷണം ബംഗളുരുവിലെ ഭൂമി ഇടപാടുകളിലേക്ക്
ഇന്റർവ്യൂവിനിടെ 'ഇൻഷാ അള്ളാ' എന്ന് പറഞ്ഞതോടെ നോട്ടപ്പുള്ളിയായി; ഇസ്ലാം മതം സ്വീകരിക്കാനും മുസ്ലിം യുവാവിനെ വിവാഹം ചെയ്യാനും നിർബന്ധിപ്പിച്ചത് നൗഫൽ കുരുക്കൾ; അച്ഛനും അമ്മയും കാഫിറുകളാണെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു; കേസായപ്പോൾ എങ്ങനെ പൊലീസിനോട് സംസാരിക്കണമെന്ന് പോലും പോപ്പുലർ ഫ്രണ്ടുകാർ പഠിപ്പിച്ചു; ആയിഷയായ മാറിയ കഥ പറഞ്ഞ് ആതിര
നോട്ട് പിൻവലിക്കൽ ചരിത്രപരമായ മണ്ടത്തരമെന്ന മന്മോഹൻ സിംഗിന്റെ വാക്കുകൾ അച്ചട്ടായി! ഇന്ത്യയുടെ സാമ്പത്തിക വളർച്ചാ നിരക്ക് എട്ട് ശതമാനത്തിൽ നിന്നും 6.1 ശതമാനമായി ഇടിഞ്ഞു; മോദി നഷ്ടമാക്കിയത് ലോകത്തിലെ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയെന്ന ബഹുമതി; സാമ്പത്തികവിദഗ്ധൻ കൂടിയായ മുൻ പ്രധാനമന്ത്രിയുടെ വാക്കിന്റെ വില തിരിച്ചറിഞ്ഞ് രാജ്യം
കനത്ത പൊലീസ് സുരക്ഷയിൽ റംസാൻ നോമ്പുനോറ്റ് ഒറ്റയ്ക്ക് കഴിയും; പകൽ മുഴുവൻ മുറിയടച്ച് പ്രാർത്ഥന മാത്രം; ഇസ്‌ളാം മതം സ്വീകരിക്കാതെ മാതാപിതാക്കളോടും സംസാരിക്കില്ലെന്ന് വാശി; സന്ധ്യയ്ക്ക് നിലവിളക്ക് കൊളുത്തുന്നതും തടഞ്ഞു; പുറത്ത് ഒരു ഡിവൈഎസ്‌പിയുടെ നേതൃത്വത്തിൽ അനേകം പൊലീസുകാരുടെ തോക്കേന്തിയ കടുത്ത കാവൽ; മാതാപിതാക്കൾക്ക് ഒപ്പം പോയ ഹാദിയയെ തേടി മറുനാടൻ ലേഖകൻ പോയപ്പോൾ
നടിയെ അക്രമിക്കാൻ ക്വട്ടേഷൻ കൊടുത്തത് മെഗാതാരമെന്ന് മൊഴി; തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാ വിവരങ്ങൾ കൈമാറിയത് പ്രമുഖ സംവിധായകനും; മിമിക്രി താരത്തിനെതിരെയുള്ള ആരോപണം പണം തട്ടാനുള്ള തന്ത്രമാണോ എന്നും പരിശോധിക്കും; പൾസർ സുനിയുടെ വെളിപ്പെടുത്തലുകളിലെ മറുനാടൻ റിപ്പോർട്ടുകൾ ശരിവച്ച് ഇന്ത്യാ ടുഡേയും
ഷാപ്പു പൊന്നമ്മ ഊരിക്കൊടുത്ത വളയുമായി അലഞ്ഞുനടന്ന് അമേരിക്കയിൽ എത്തി കോടീശ്വരനായ വരുൺ ചന്ദ്രൻ കൈരളി ചാനലിന്റെ അവാർഡ് വാങ്ങി നടത്തിയ പ്രസംഗം പച്ചക്കള്ളമോ? കടം കയറി നാടുവിട്ടെന്നു മകൻ പറഞ്ഞ അമ്മ സൗദിയിൽ ഗദ്ദാമയായി പണിയെടുക്കുന്നു; മമ്മൂട്ടിയുടെ പ്രത്യേക പുരസ്‌കാരം നേടി മുകേഷിനെയും ജോൺ ബ്രിട്ടാസിനെയുമൊക്കെ വരുൺ പച്ചയ്ക്കു പറ്റിച്ചോ? മാതൃദുഃഖത്തിന്റെ നൊമ്പരപ്പെടുത്തുന്ന റിപ്പോർട്ട് മറുനാടൻ പുറത്തുവിടുന്നു