Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ആൺ സുഹ്യത്ത് കോളെജിലെ എസ് എഫ് ഐ യുണിറ്റ് പ്രസിഡന്റ്; അച്ഛൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും; ആക്ഷൻ കൗൺസിലിനോട് എംഎൽഎ രാജു എബ്രഹാം നിസ്സഹകരിക്കുന്നതും സംശയാസ്പദം; അന്വേഷണം അട്ടിമറിക്കാൻ ഇടത് സമ്മർദ്ദമെന്ന ആരോപണമുയർത്തി കോൺഗ്രസ്; മൂക്കുട്ടുതറയിൽ നിന്ന് അപ്രത്യക്ഷമായ ജെസ്‌നയെ ചൊല്ലി രാഷ്ട്രീയ വിവാദവും; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കൗൺസിൽ

ആൺ സുഹ്യത്ത് കോളെജിലെ എസ് എഫ് ഐ യുണിറ്റ് പ്രസിഡന്റ്; അച്ഛൻ ലോക്കൽ കമ്മറ്റി സെക്രട്ടറിയും; ആക്ഷൻ കൗൺസിലിനോട് എംഎൽഎ രാജു എബ്രഹാം നിസ്സഹകരിക്കുന്നതും സംശയാസ്പദം; അന്വേഷണം അട്ടിമറിക്കാൻ ഇടത് സമ്മർദ്ദമെന്ന ആരോപണമുയർത്തി കോൺഗ്രസ്; മൂക്കുട്ടുതറയിൽ നിന്ന് അപ്രത്യക്ഷമായ ജെസ്‌നയെ ചൊല്ലി രാഷ്ട്രീയ വിവാദവും; പ്രതിഷേധം ശക്തമാക്കാൻ ആക്ഷൻ കൗൺസിൽ

മറുനാടൻ മലയാളി ബ്യൂറോ

പത്തനംതിട്ട: ജെസ്‌നയുടെ തിരോധാനത്തിൽ അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുന്നത് ആര്? ഇടതു പക്ഷപാണോ ഇതിന് പിന്നിൽ? ജസ്റ്റയുടെ തിരോധാന കേസിൽ അന്വേഷണത്തിൽ ഇടത് പക്ഷം അന്വേഷണ സംഘത്തിന് മേൽ സമ്മർദം ചെലുത്തുന്നുണ്ടെന്ന് ആരോപിച്ച് കോൺഗ്രസ് നേതൃത്വം രംഗത്ത് പത്തനംതിട്ട ഡിസിസി പ്രസിഡന്റ് ബാബു ജോർജാണ് ഇടതുപക്ഷത്തെ വെട്ടിലാക്കുന്ന പ്രസ്താവനയുമായെത്തിയത്. സജെസ്‌ന വിഷയത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് ആക്ഷൻ കൗൺസിലിന്റേയും തീരുമാനം.

ജെസ്‌നയുടെ അൺ സുഹ്യത്തായ വിദ്യാർത്ഥി കോളെജിലെ എസ് എഫ് ഐ യുടെ യുണിറ്റ് പ്രസിഡന്റും പിതാവ് ലോക്കൽ കമ്മറ്റി സെക്രട്ടറിയുമായതിനാലാണ് ഇടതുപക്ഷം കേസിൽ സമ്മർദം ചെലുത്തുന്നതെന്നും ബാബു ജോർജ്ജ് കുറ്റപ്പെടുത്തുന്നു. രാജ്യു ഏബ്രാഹാം എം എൽ എ യുടെ അക്ഷൻ കൗൺസിലിനൊടുള്ള നിസ്സഹകരണവും സംശയാസ്പദമാണെന്നും ബാബു ജോർജ്ജ് ആരോപിച്ചു. ജസ്‌നയുടെ ആൺസുഹൃത്തിനെ കേന്ദ്രീകരിച്ച് അന്വേഷണം നടക്കാത്തിന് പിന്നിൽ കുടുംബ ബന്ധങ്ങൾ ആരോപിക്കുമ്പോൾ അത് പുതിയ തലത്തിലേത്തുകയാണ്. ഇതോടെ ഈ വിഷയത്തിൽ രാഷ്ട്രീയവും കടന്നു വരുന്നു. നേരത്തെ യുഡിഎഫ് നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ ജെസ്‌നയുടെ സഹോദരി പങ്കെടുത്തു. ഇതിന് പിന്നാലെ ജെസ്‌നയുടെ അച്ഛൻ പണിയുന്ന വീടിൽ ദൃശ്യം മോഡൽ പരിശോധനയും നടത്തി. ഇത് കോൺഗ്രസ് സമരവുമായി കുടുംബ സഹകരിച്ചതു കൊണ്ടാണെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ വാദവുമായി കോൺഗ്രസ് രംഗത്ത് എത്തുന്നത്.

ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച അന്വേഷണത്തിന് സാവകാശം തേടി പ്രത്യേക അന്വേഷണസംഘത്തലവൻ ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. ജെസ്‌നയുടെ തിരോധാനം സംബന്ധിച്ച് ചില സൂചനകൾ കിട്ടിയിട്ടുണ്ട്. പക്ഷേ, അവയൊന്നും സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ലെന്നായിരുന്നു അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. അതിന് പിന്നാലെയാണ് ജെസ്‌നയുടെ വിഷയത്തിൽ രാഷ്ട്രീയം കണ്ട് കോൺഗ്രസ് സജീവമാകുന്നത്. മുണ്ടക്കയം ബസ് സ്റ്റാൻഡിൽ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളിലുള്ളത് ജെസ്‌നയാണെന്ന സംശയം മാത്രമേയുള്ളൂ. സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ ഈ ദൃശ്യത്തിലുള്ളത് താനാണെന്ന് അവകാശപ്പെട്ട് ഒരാളും മുന്നോട്ടു വരാത്ത സാഹചര്യത്തിൽ അത് ജെസ്‌നയല്ലെന്ന് പൂർണമായും ഉറപ്പിക്കാൻ കഴിയില്ലെന്നും ഡിവൈഎസ്‌പി കോടതിയെ അറിയിച്ചു. ആൺ സുഹൃത്തുമായി ബന്ധപ്പെട്ട തെളിവും പൊലീസിന് കിട്ടി. എന്നാൽ ഇതിലേക്ക് അന്വേഷണം നീട്ടിക്കൊണ്ട് പോകാൻ പൊലീസിന് താൽപ്പര്യമില്ലെന്നാണ് ഉയരുന്ന ആരോപണം.

പല സൂചനകളും പലയിടത്തും നിന്ന് കിട്ടുന്നുണ്ട്. ഇവയ്‌ക്കൊന്നും അന്വേഷണത്തെ സഹായിക്കാൻ കഴിയുന്നില്ല. ഏറെയും ഇൻഫർമേഷൻസ് കേട്ടുകേൾവിയും ഊഹാപോഹങ്ങളും സംശയവും അടിസ്ഥാനമാക്കിയുള്ളതാണ്. ജെസ്‌ന എവിടെയുണ്ടെന്ന സൂചനയിലേക്ക് വിരൽ ചൂണ്ടുന്ന ഇൻഫർമേഷൻസ് ഒന്നും തന്നെ ലഭിച്ചിട്ടില്ല. നിലവിൽ കൈവശമുള്ള സിസിടിവി ദൃശ്യങ്ങളും മറ്റു വസ്തുതകളും ശാസ്ത്രീയമായി പരിശോധിച്ച് മാത്രമേ മുന്നോട്ടു പോകാൻ കഴിയൂവെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചിട്ടുണ്ട്. ജെസ്‌നയെ കാണാതായിട്ട് ജൂലൈ 22 ന് നാലുമാസം തികയുകയാണ്. ഇതിനിടെ നിരവധി കള്ളക്കഥകൾ ജെസ്‌നയുടെ പേരിൽ പ്രചരിച്ചിരുന്നു. അവയൊന്നും ശരിയല്ലെന്നതിന്റെ സ്ഥിരീകരമാണ് പൊലീസ് ഇപ്പോൾ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ട്. ഇ

ടുക്കിയിൽ കഴിഞ്ഞയാഴ്ച കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചും അന്വേഷണ സംഘം സംശയം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ ഡിഎൻഎ പരിശോധന നടത്തും. അതിന് ശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തു വിടൂ. ഇടുക്കി വെള്ളത്തൂവലിൽ പാതി കരിഞ്ഞ നിലയിൽ കണ്ടെത്തിയ മൃതദേഹം തിരിച്ചറിയാനുള്ള അന്വേഷണത്തിലാണ് പൊലീസ് ഇപ്പോൾ. ആറു യുവാക്കളിലേക്ക് അന്വേഷണം നീളുന്നുവെന്ന സൂചനയുമുണ്ടാിയിരുന്നു. ജസ്നയുടെ ഫോൺകോളുകളിൽ നിന്നാണ് മുണ്ടക്കയത്തെ ആറംഗസംഘത്തിലേക്കും അന്വേഷണം നീളുന്നത്. ജസ്നയെ കാണാതായ ദിവസവും തൊട്ടടുത്തുള്ള ദിവസങ്ങളിലും ഈ ആറ് യുവാക്കളും തമ്മിൽ നടത്തിയ ഫോൺസംഭാഷണങ്ങളാണ് സംശയങ്ങൾക്ക് ആധാരം. ഇവരുടെ കൂട്ടുകെട്ട് സംബന്ധിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണ്. മുണ്ടക്കയം,ചോറ്റി, കോരുത്തോട്, കരിനിലം എന്നിവിടങ്ങളിലുള്ളവരാണ് ഈ ആറംഗസംഘത്തിലെ യുവാക്കൾ. എന്നാൽ, ഈ അന്വേഷണമൊന്നും എങ്ങുമെത്തിയില്ല.

കാണാതായ ദിവസം രാവിലെ ആൺസുഹൃത്ത് ജെസ്നയെ അങ്ങോട്ട് വിളിച്ചതായാണ് സൈബർ സെല്ലിന്റെ പരിശോധനയിൽ തെളിവുകൾ ലഭിച്ചത്. ഇതേതുടർന്ന് പൊലീസ് സംഘം ഇതുസംബന്ധിച്ച് കൂടുതൽ വിവരങ്ങൾ തേടിയിരുന്നു. കഴിഞ്ഞ മാർച്ച് ഇരുപത്തിരണ്ടിനാണ് ജെസ്നയെ മുണ്ടക്കയത്തേക്കുള്ള യാത്രാമധ്യേ കാണാതായത്. മുണ്ടക്കയം ബസ് സ്റ്റാൻഡിനു സമീപത്തെ കച്ചവട സ്ഥാപനത്തിന്റെ സിസിടിവിയിൽ പതിഞ്ഞ ദൃശ്യങ്ങളിലുള്ളതു ജെസ്‌ന തന്നെയാണെന്നു പൊലീസ് നിഗമനം. മുണ്ടക്കയം സ്വദേശിനി അലീഷയല്ല ദൃശ്യങ്ങളിലുള്ളതെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. ഈ തെളിവിലേക്ക് അന്വേഷണം നീളാത്തതാണ് സംശയങ്ങൾക്ക് ഇടനൽകുന്നത്.

ജെസ്നയുടെ തിരോധാനത്തിൽ സിബിഐ. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിലാണു സർക്കാർ അന്വേഷണത്തിലെ നിർണായക പുരോഗതി കോടതിയെ അറിയിച്ചത്. കേസ് സിബിഐക്കു വിടണമെന്നാവശ്യപ്പെട്ടു സഹോദരൻ ജെയ്സ് ജോൺ ജെയിംസും കെ.എസ്.യു. സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തുമാണു ഹർജി നൽകിയത്. ഹർജി അടുത്തമാസം രണ്ടിനു വീണ്ടും പരിഗണിക്കും. മാർച്ച് 22 മുതൽ കാണാതായ ജെസ്നയെക്കുറിച്ചുള്ള അന്വേഷണ പുരോഗതി സർക്കാർ ഇന്നലെയാണു വെളിപ്പെടുത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP