Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

അവന് പരമാവധി ശിക്ഷ തന്നെ നൽകണം. ഇതിൽ കുറഞ്ഞതൊന്നും എന്റെ മനസിന് സമാധാനം നൽകില്ലെന്ന് അമ്മ; എല്ലാം ഈശ്വരന് വിട്ടുകൊടുത്തിരിക്കുന്നു; അവിടെ ആർക്കും ഒന്നും മറയ്ക്കാനിവില്ല.; നീതിപീഠം പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹോദരി; മകളുടെ ഘാതകനുള്ള ശിക്ഷ അറിയാൻ രാജേശ്വരി കോടതിയിൽ; ജിഷാ കേസിൽ അമീറുൾ ഇസ്ലാമിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷ: വിധി പതിനൊന്ന് മണിയോടെ

അവന് പരമാവധി ശിക്ഷ തന്നെ നൽകണം. ഇതിൽ കുറഞ്ഞതൊന്നും എന്റെ മനസിന് സമാധാനം നൽകില്ലെന്ന് അമ്മ; എല്ലാം ഈശ്വരന് വിട്ടുകൊടുത്തിരിക്കുന്നു; അവിടെ ആർക്കും ഒന്നും മറയ്ക്കാനിവില്ല.; നീതിപീഠം പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സഹോദരി; മകളുടെ ഘാതകനുള്ള ശിക്ഷ അറിയാൻ രാജേശ്വരി കോടതിയിൽ; ജിഷാ കേസിൽ അമീറുൾ ഇസ്ലാമിന് പരമാവധി ശിക്ഷ കിട്ടുമെന്ന് പ്രതീക്ഷ: വിധി പതിനൊന്ന് മണിയോടെ

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി:അവന് പരമാവധി ശിക്ഷ തന്നെ നൽകണം. ഇതിൽ കുറഞ്ഞതൊന്നും എന്റെ മനസിന് സമാധാനം നൽകില്ല. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് രാജേശ്വരി പറഞ്ഞു. ജിഷകൊലക്കേസിൽ ഇന്ന് നടക്കുന്ന വിധിപ്രസ്താവത്തെിൽ ഏറെ പ്രതീക്ഷയാണ് ഈ അമ്മയ്ക്കുള്ളത്.

എല്ലാം ഇശ്വരന് വിട്ടുകൊടുത്തിരിക്കുന്നു. അവിടെ ആർക്കും ഒന്നും മറയ്ക്കാനിവില്ല. നീതിപീഠം പരമാവധി ശിക്ഷ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത് 'വരാനിരിക്കുന്ന വിധിയെ പരാമർശിച്ച് ജിഷയുടെ സഹോദരി ദീപയുടെ പ്രതികരണം ഇതായിരുന്നു. വിവാദമായ ജിഷകൊലക്കേസിൽ ഇന്ന് രാവിലെ പതിനൊന്നിന് എറണാകുളം സെഷൻസ് കോടതി വിധി പ്രഖ്യപിക്കുമെന്നാണ് ഇതിവരെ പുറത്തുവന്നിട്ടുള്ള വിവരം. പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി എൻ അനിൽകുമാറാണ് വിധി പ്രസ്താവിക്കുക. പ്രതി അമിറുൾ ഇസ്ലാമിനെ പത്ത് മണിയോടെ തന്നെ കോടതിയിലെത്തിക്കുമെന്നാണ് ലഭ്യമായ വിവരം.

കേസിൽ വിധികേൾക്കാൻ രാജേശ്വരിയും ദീപയും പത്ത് മണിയോടെ തന്നെ കോടതിയിൽ എത്തും. രാജേശ്വരി അകമ്പടി പൊലീസുകാർക്കൊപ്പം കാറിലാണ് കോടതിയിലേക്ക് തിരിച്ചിട്ടുള്ളത്. വെള്ളസാരിയും ബ്ലൗസുമാണ് വേഷം. പരീക്ഷ ആരംഭിക്കുന്നതിനാൽ കുട്ടിയെ സ്‌കൂളിലാക്കിയശേഷം ബസ്സിലായിരിക്കും തന്റെ കോടതിയിലേക്കുള്ള യാത്രയെന്ന് ദീപ അറിയിച്ചു. അസം സ്വദേശിയായ അമീർ ഉൾ ഇസ്ലാമാണ് കേസിലെ ഏക പ്രതി. അടച്ചിട്ട കോടതിമുറിയിൽ 74 ദിവസം പ്രോസിക്യൂഷൻ വാദം നടത്തി. തുടർന്ന് തുറന്നകോടതിയിലും വിചാരണ നടന്നു. പ്രതിക്കുവേണ്ടി മുതിർന്ന അഭിഭാഷകൻ ബി.എ. ആളൂരും പ്രോസിക്യൂഷനുവേണ്ടി എൻ.കെ. ഉണിക്കൃഷ്ണനുമാണ് ഹാജരായത്.

കേസിൽ വ്യക്തമായ തെളിവുണ്ടെന്ന് സാക്ഷികളെക്കൊണ്ട് സ്ഥാപിക്കാൻ കഴിഞ്ഞതായി പ്രോസിക്യൂഷൻ അവകാശപ്പെടുന്നു.ശാസ്ത്രീയമായ തെളിവുകൾ നിരത്തിയായിരുന്നു ആളൂരിന്റെ വാദം. 2016 ഏപ്രിൽ 28 ന് കുറുപ്പംപടി വട്ടോളിപ്പടിയിലെ കനാൽപ്പുറമ്പോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ ജിഷയെ അസം സ്വദേശിയായ പ്രതി കൊലപ്പെടുത്തിയെന്നാണ് കേസ്ഒന്നരമാസം നീണ്ട അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്. അന്വേഷണ സംഘാംഗങ്ങൾ, പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർമാർ, ഫോറൻസിക്, ഡി.എൻ.എ. വിദഗ്ദ്ധർ എന്നിവർ ഉൾപ്പെടെ 104 സാക്ഷികളെ വിസ്തരിച്ചു. ഇതിൽ 15 പേർ ഇതരസംസ്ഥാന തൊഴിലാളികളാണ്.

രാജ്യത്തെ ഞെട്ടച്ച അരുംകൊലകളിലൊന്നാണ് നിയമ വിദ്യാർത്ഥിനി ജിഷയുടേത്. വെട്ടിയും കുത്തിയും ശ്വാസം മുട്ടിച്ചും മൃതപ്രായ ആക്കിയ ശേഷം അവളുടെ ജനനേന്ദ്രിയത്തിൽ മൂർച്ചയുള്ള ആയുധം പലവട്ടം കുത്തിയിറക്കി വികൃതമാക്കിയായിരുന്നു കൊല. പെരുംമ്പാവൂർ കുറുപ്പംപടി വട്ടോളിപ്പടിയയിൽ കനാൽ പുറംപോക്കിലെ അടച്ചുറപ്പില്ലാത്ത വീട്ടിൽ മൃഗീയ ആക്രണത്തെത്തുർന്നുള്ള നരകയാന അനുഭവിച്ചാണ നാട്ടുകാരുടെ പ്രിയങ്കരിയായിരുന്ന അവൾ ജീവൻ വെടിഞ്ഞത്. 2016 ഏപ്രിൽ 28-ന് രാത്രി 9 മണിയോടടുത്താണ് കുറ്റിക്കാട്ട്്പറമ്പ് പാപ്പു-രാജേശ്വരി ദമ്പതികളുടെ ഇളയമകൾ ജിഷ(21) കൊലചെയ്യപ്പെട്ട വിവരം പുറത്തറിയുന്നത്. ആദ്യം അസ്വാഭിക മരണമെന്ന നിലയിലായിരുന്നു പൊലീസ് കേസെടുത്തത്.

പിന്നീട് സാമൂഹിക മാധ്യമങ്ങളിൽ ജിഷയുടെ കൂട്ടുകാരികളിൽ ചിലർ ഇട്ടപോസ്റ്റുകളാണ് കേസിന്റെ അന്വേഷണഗതിയെ മാറ്റിമറിച്ചത്. കേസ് അന്വേഷണത്തിൽ പൊലീസിന്റെ ആദ്യഘട്ടത്തിലെ ഇപെടൽ പരക്കെ വിമർശനത്തിനിടയായിരുന്നു. ഡൽഹിയിൽ നിർഭയ കൊല്ലപ്പെട്ടതിന് സമാന സംഭവമെന്ന നിലയിലാണ് കൊലപാതകത്തെക്കുറിച്ച് രാജ്യം ചർച്ച ചെയ്തത്. അടച്ചുറപ്പില്ലാത്ത വീട്ടിൽ ആൺതുണയില്ലാതെ കഴിയുന്ന ഓരോ പെൺജീവിതങ്ങൾക്കും നേരിട്ടേക്കാവുന്ന ദുരന്തമെന്ന നിലയിലാണ് പൊതുസമൂഹം സംഭവത്തെ വിലയിരുത്തിയത്.തുടർന്ന് സാമൂഹിക മാധ്യമങ്ങൾ വഴിയും ഇതര വാർത്ത മാധ്യമങ്ങൾ വഴിയും ഇത്തരത്തിൽ കഴിയുന്ന നിരവധി പെൺകുട്ടികളെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവന്നു. ഇതിൽ പലതും മലയാളി മനസുകളിൽ നൊമ്പരം നിറയ്ക്കുന്നവയായിരുന്നു.

ഒരു ജോഡി ചെരുപ്പ്, കത്തിയിലും മുറിയിലെ കതകിന്റെ ബോൾട്ടിലും കണ്ട രക്തക്കറ, കൊല്ലപ്പെട്ട ജിഷയുടേതല്ലാത്ത തലമുടി ,വസ്ത്രത്തിൽ പറ്റിപ്പിടിച്ചിരുന്ന ഉമിനീർ. ജിഷയുടെ നഖങ്ങൾക്കിടിൽ നിന്നും ലഭിച്ച തൊലിയുടെ അവശിഷ്ടങ്ങൾ എന്നിവയാണ് ആദ്യ ആന്വേഷക സംഘത്തിന് ലഭിച്ച തെളിവുകൾ. ഇവയിൽ നിന്നും ലഭിച്ച ഡി എൻ എ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതി ആസ്ം സ്വദേശി അമിറുൾ ഇസ്ലാം തന്നെയെന്ന പൊലീസ് സ്ഥരീകരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP