Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കൊല്ലപ്പെട്ട ജിഷ പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളോ? കൊലപ്പെടുത്തിയത് നേതാവിന്റെ വീട്ടിൽ ചെന്ന് സ്വത്തിൽ അവകാശം ചോദിച്ചതിനു പിന്നാലെയെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിക്ക് പരാതി

കൊല്ലപ്പെട്ട ജിഷ പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളോ? കൊലപ്പെടുത്തിയത് നേതാവിന്റെ വീട്ടിൽ ചെന്ന് സ്വത്തിൽ അവകാശം ചോദിച്ചതിനു പിന്നാലെയെന്ന് ജോമോൻ പുത്തൻപുരയ്ക്കലിന്റെ ആരോപണം; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായിക്ക് പരാതി

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: പെരുമ്പാവൂരിൽ അതിക്രൂരമായി കൊല്ലപ്പെട്ട ജിഷ പ്രദേശത്തെ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളായിരുന്നെന്നും സ്വത്തിൽ അവകാശം ചോദിച്ച് നേതാവിന്റെ വീട്ടിലെത്തിയതിനു പിന്നാലെയാണ് ഇവർ കൊല്ലപ്പെട്ടതെന്നും ആരോപിച്ച് ജോമോൻ പുത്തൻപുരയ്ക്കൽ. നിർണായക ഇടപെടലുകളിലൂടെ അഭയകേസിന് ജീവൻവയ്പിച്ച ജോമോൻപുത്തൻപുരക്കേസിൽ ജിഷ വധവുമായി ബന്ധപ്പെട്ട് ഇക്കാര്യം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയുക്ത മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി.

ജിഷയുടെ അമ്മ രാജേശ്വരി 20 വർഷക്കാലത്തിലധികമായി പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവിന്റെ വീട്ടിൽ ജോലി ചെയ്തിരുന്നു. ഇക്കാലത്ത് ഈ നേതാവിന് ജനിച്ച കുഞ്ഞാണ് ജിഷയെന്നാണ് കത്തിൽ ചൂണ്ടിക്കാട്ടുന്നത്. താൻ ഉന്നത കോൺഗ്രസ് നേതാവിന്റെ മകളാണെന്ന് തിരിച്ചറിഞ്ഞ ജിഷ പെരുമ്പാവൂരിലെ ഈ നേതാവിന്റെ വീട്ടിൽ നേരിട്ടെത്തി സ്വത്തിൽ അവകാശം ചോദിച്ചെന്നും അത് തരാതിരുന്നതോടെ ഡിഎൻഎ ടെസ്റ്റ് നടത്തി പിതൃത്വപരിശോധന നടത്താൻ അപേക്ഷ നൽകുമെന്ന് പറയുകയുമായിരുന്നുവത്രെ. ഇതേത്തുടർന്നാണ് ജിഷ കൊല്ലപ്പെട്ടതെന്നാണ് പരാതിയിൽ ജോമോൻ ആരോപിക്കുന്നത്. ഈ പരാതി നിയുക്ത മുഖ്യമന്ത്രിക്കു പുറമെ ഡിജിപിക്കും സമർപ്പിച്ചിട്ടുണ്ട്.

ജിഷയുടെ മൃതദേഹം തിടുക്കത്തിൽ ദഹിപ്പിക്കാൻ പൊലീസ് നടപടിയുണ്ടായതും ജിഷയുടെ പോസ്റ്റുമോർട്ടം നടത്തിയതിലുണ്ടായ വീഴ്ചയുമെല്ലാം ഈ കൊലപാതകത്തിനു പിന്നിലുള്ളവരെ രക്ഷിക്കാനുണ്ടായ നീക്കമായിരുന്നെന്നും ജോമോൻ ആരോപിക്കുന്ന. പെരുമ്പാവൂരിലെ ഉന്നത കോൺഗ്രസ് നേതാവ് നിയമിപ്പിച്ച പൊലീസ് ഉദ്യോഗസ്ഥർ അന്വേഷണത്തിൽ മനപ്പൂർവം വീഴ്ചവരുത്തിയെന്നും തെളിവുകൾ നശിപ്പിച്ചെന്നും ജോമോൻ പരാതിയിൽ കുറ്റപ്പെടുത്തുന്നുണ്ട്. ഏതായാലും വരുംദിനങ്ങളിൽ ജിഷ വധക്കേസിൽ ഈ ആരോപണം വഴിത്തിരിവാകുമോ എന്ന് കാത്തിരുന്നു കാണണം.

ജോമോൻ പുത്തൻപുരയ്ക്കൽ നിയുക്ത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയുടെ പൂർണരൂപം:

സർ,

പെരുമ്പാവൂരിലെ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ വീട്ട'ിൽ കൊല്ലപ്പെട്ട ജിഷയുടെ അമ്മ രാജേശ്വരി ഇരുപത് വർഷക്കാലത്തിലധികമായി ജോലി ചെയ്തിരുന്നു.

മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകളെന്ന നിലയിൽ കൊല്ലപ്പെട്ട ജിഷ ടി നേതാവിന്റെ വീട്ട'ിൽ നേരിട്ടെത്തി സ്വത്തിന്മേൽ അവകാശം ചോദിക്കുകയും തരാതെ വന്നപ്പോൾ പിതൃത്വം തെളിയിക്കുന്ന ഡിഎൻഎ ടെസ്റ്റ് നടത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. അതിന് ശേഷമാണ് പെരുമ്പാവൂരിലെ കുറുപ്പുംപടി ഇരിങ്ങോളിൽ കുറ്റിക്കാട്ട് പറമ്പിൽ സ്വന്തം വീട്ട'ിൽ 28.04.2016 ന് അതിദാരുണമായും മൃഗീയവുമായി ജിഷ കൊല്ലപ്പെട്ടത്. ഇതിന് പിന്നിൽ മേൽപ്പറഞ്ഞ ഉന്നതകോൺഗ്രസ്സ് നേതാവിന്റെ മകനും മറ്റും എതിരെയുള്ള ആരോപണത്തെക്കുറിച്ച് നാട്ട'ിൽ പാട്ടാണെങ്കിലും ഭരണസ്വാധീനം ഉപയോഗിച്ച് കേസ് പൊലീസ് അട്ടിമറിക്കുകയും അന്വേഷണം വഴിതെറ്റിച്ചുവിടുകയാണ്.

രാജ്യത്തെ തന്നെ നടുക്കിയ കൊലക്കോസ്സായിട്ടുപോലും പൊലീസ് മൃതദേഹം ദഹിപ്പിക്കുകയാണ് ചെയ്തത്. ഉന്നതകോൺഗ്രസ്സ് നേതാവിന്റെ പിതൃത്വം തെളിയിക്കാതിരിക്കുവാൻ വേണ്ടിയാണ് പൊലീസ് മൃതദേഹം ആരെയുമറിയിക്കാതെ ദഹിപ്പിച്ചത്.

പോസ്റ്റേേുമാർട്ടം നടത്തിയതിലും ഗുരുതരമായ വീഴ്ച വന്നു. കൊലപാതകം നടന്ന വീട് തെളിവ് നശിപ്പിക്കാതിരിക്കാൻ വേണ്ടി പൊലീസ് ബന്തവസ്സിലെടുത്ത് സീൽ ചെയ്തില്ല. ഇതുമൂലം വിലപ്പെട്ട തെളിവുകൾ നശിപ്പിക്കാനിടയായി. ആരോപണ വിധേയനായ ഉന്നതകോൺഗ്രസ്സ് നേതാവ് നിയമിപ്പിച്ച കുറുപ്പുംപടിഎസ്.ഐയും സി.ഐ യും ഉൾപ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥർ പ്രാഥമിക അന്വേഷണ സംഘത്തിൽ മുഴുവൻ തെളിവും നശിപ്പിക്കാൻ കൂട്ടുനിന്നിരുന്നു. വീഴ്ചവരുത്തിയ മുഴുവൻ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെയും അന്വേഷിച്ച് നടപടിയെടുക്കണമെന്നും പൊലീസ് എഡിജിപി ശ്രീമതി ബി സന്ധ്യയുടെ നേതൃത്വത്തിൽ സ്പെഷ്യൽ ടീം രൂപീകരിച്ച് അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടുവാൻ ബഹു. മുഖ്യമന്ത്രി നിർദ്ദേശം നൽകണെമെന്ന് അഭ്യർത്ഥിക്കുന്നു.

സ്നേഹാദരപൂർവ്വം
25.5.2016
തിരുവനന്തപുരം

ജോമോൻ പുത്തൻപുരയ്ക്കൽ

ഏതെങ്കിലും രാഷ്ട്രീയ നേതാവിന്റെ പേരെടുത്ത് പറഞ്ഞ് അഭിപ്രായങ്ങൾ രേഖപ്പെടുത്തരുത് എന്ന് അപേക്ഷിക്കുന്നു, അത്തരം അഭിപ്രായങ്ങൾ ഹൈഡ് ചെയ്യുന്നതായിരിക്കും. മറ്റേതെങ്കിലും ഓൺലൈൻ പോർട്ടലുകളുടെ ലിങ്കുകൾ ഈ വാർത്തയുടെ കമന്റായി ചേർക്കുന്നവരെ അപ്പോൾത്തന്നെ ബാൻ ചെയ്യുന്നതുമാണ്- എഡിറ്റർ

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP