Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജിഷയുടെ പേരിലുള്ള സഹായധനം പങ്കുവയ്ക്കുന്നതിനെചൊല്ലി കുടുംബത്തിൽ തർക്കം രൂക്ഷം; പാപ്പു പ്രസ്താവനകളുമായി എത്തുന്നത് ഈ വിഹിതം നേടാനെന്ന് ആരോപണം; പാപ്പുവിനെ മുന്നിൽനിർത്തി കളിക്കുന്നവരുടെ താൽപര്യവും ചോദ്യംചെയ്യപ്പെടുന്നു

ജിഷയുടെ പേരിലുള്ള സഹായധനം പങ്കുവയ്ക്കുന്നതിനെചൊല്ലി കുടുംബത്തിൽ തർക്കം രൂക്ഷം; പാപ്പു പ്രസ്താവനകളുമായി എത്തുന്നത് ഈ വിഹിതം നേടാനെന്ന് ആരോപണം; പാപ്പുവിനെ മുന്നിൽനിർത്തി കളിക്കുന്നവരുടെ താൽപര്യവും ചോദ്യംചെയ്യപ്പെടുന്നു

കൊച്ചി : പെരുമ്പാവൂരിൽ കൊല്ലപ്പെട്ട നിയമവിദ്യാർത്ഥിനി ജിഷയുടെ പേരിൽ ലഭിക്കുന്ന സഹായധനവും ആനുകൂല്യങ്ങളും പങ്കിടുന്ന കാര്യത്തിൽ കുടുംബത്തിൽ തമ്മിൽത്തല്ല് രൂക്ഷമാകുന്നതായി സൂചന. കേസിൽ പ്രതി അമിറുൽ ഇസഌമിനെ പിടികൂടി പൊലീസ് ചോദ്യംചെയ്യലും തെളിവുശേഖരണവും പുരോഗമിക്കുമ്പോഴും ജിഷയുടെ അമ്മയും അച്ഛനും തമ്മിൽ സഹായധനത്തിന്റെ പേരിൽ തർക്കം മുറുകുകയാണ്. കെപിസിസിയുടെ സഹായമായി 15 ലക്ഷത്തിനു പുറമെ കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ധനസഹായവും കുടുംബത്തിന് ലഭിച്ചിരുന്നു. ജിഷയുടെ അമ്മ രാജേശ്വരിക്ക് പെൻഷനും സഹോദരി ദീപയ്ക്ക് സർക്കാർ ജോലിയും നൽകി. വിവിധ സംഘടനകളിൽ നിന്നും മറ്റുമായി വേറെയും സഹായമെത്തി. കാൽക്കോടിയോളം രൂപയാണ് സഹായധനമായി ലഭിച്ചതെന്നാണ് വിവരം.

ഇങ്ങനെ ലഭിച്ച സഹായധനത്തിൽ തനിക്കും അർഹതയുണ്ടെന്ന വാദമുയർത്തി ജിഷയുടെ അച്ഛൻ പാപ്പു രംഗത്തെത്തിയതോടെയാണ് പങ്കുവയ്ക്കുന്ന കാര്യത്തിൽ തർക്കം ശക്തമായത്. വർഷങ്ങൾക്ക് മുമ്പ് കുടംബം ഉപേക്ഷിച്ച് വീടുവിട്ട് മാറിത്താമസിക്കുന്ന പാപ്പു മകളുടെ കൊലപാതകത്തിനു ശേഷമാണ് പ്രത്യക്ഷപ്പെട്ടത്. കൊലപാതകം പുറത്തറിഞ്ഞിട്ടും പാപ്പു രംഗത്തെത്തിയിരുന്നില്ല. എന്നാൽ സഹായധനം പ്രവഹിക്കുന്നതായി വിവരങ്ങൾ വന്നതോടെ പാപ്പുവും അതിൽ അവകാശവാദം ഉയർത്തുകയായിരുന്നു. ഇതിന്റെ ഭാഗമായി രണ്ടുദിവസം മുമ്പ് പാപ്പു കളക്ടറെ സന്ദർശിക്കുകയും തനിക്കും ധനസഹായത്തിൽ പങ്കുനൽകണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ജിഷയുടെ അമ്മ രാജേശ്വരിയമ്മയെ പൊലീസ് വീണ്ടും ചോദ്യംചെയ്യണമെന്നും രാജേശ്വരി പറയുന്ന കാര്യങ്ങൾ വിശ്വസിക്കുന്നില്ലെന്നും പാപ്പു മാദ്ധ്യമങ്ങളോടും വ്യക്തമാക്കി.

അമീറുൽ ഇസ്്്‌ലാമിനെ ജിഷയ്ക്ക് പരിചയമുണ്ടായിരുന്നോ എന്ന് അറിയില്ലെന്നു പറഞ്ഞ പാപ്പു ജിഷയുടെ പേരിൽ ലഭിക്കുന്ന സഹായങ്ങൾ തനിക്കൂം കൂടെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് കലക്ടർക്ക് കത്ത് നൽകിയതായും വ്യക്തമാക്കി. ഭീഷണിയുണ്ടെന്ന് ജിഷ പലതവണ സൂചിപ്പിച്ചിരുന്നതായും എന്നാൽ ഇവർ ആരാണെന്ന് പറഞ്ഞിട്ടില്ലെന്നുമായിരുന്നു വെളിപ്പെടുത്തൽ. ജിഷ കിടക്കയിൽ കത്തി സുക്ഷിച്ചതും വസ്ത്രത്തിൽ ക്യാമറ ഘടിപ്പിച്ചതും ഈ ഭീഷണിയെ തുടർന്നാണെന്നും അമ്മ രാജേശ്വരിക്ക് ഇതിനെക്കുറിച്ച് കൂടുതൽ അറിയാമെന്നും പാപ്പു പറഞ്ഞു. പ്രതിയെ പിടികൂടിയെങ്കിലും പൊലീസിന്റെ അന്വേഷണത്തിൽ തൃപ്തിയില്ലെന്നും അമീർ ഉൽ ഇസ്ലാമിനെക്കുറിച്ച് ജിഷ ഒന്നും പറഞ്ഞിട്ടില്ലെന്നും ആയിരുന്നു പാപ്പുവിന്റെ കഴിഞ്ഞദിവസത്തെ പ്രസ്താവനകൾ. ജോമോൻ പുത്തൻപുരയ്ക്കലിനൊപ്പമെത്തിയാണ് പാപ്പു കലക്ടറെ കണ്ടത്.

കെപിസിസിയിൽനിന്നും പണം വാങ്ങി മകളുടെ കൊലപാതകം സംബന്ധിച്ച അന്വേഷണം വഴിതെറ്റിക്കാൻ തന്റെ ഭാര്യ ശ്രമിക്കുന്നതായാണ് പാപ്പു പറയുന്നത്. ഇരുമുന്നണികളും ജിഷയുടെ വധവുമായി ബന്ധപ്പെട്ട് തന്റെ കുടുംബത്തെ പറഞ്ഞു പറ്റിച്ചുവെന്നും കേസിന്റെ സമ്പൂർണ്ണ അന്വേഷണം സി ബി ഐയെ ഏൽപ്പിക്കണമെന്നും ആവശ്യപ്പെട്ട് പാപ്പു ഇതിനുമുമ്പ് പത്രസമ്മേളനവും നടത്തി. കൂടെ ബിജെപി പ്രതിനിധിയും ഉണ്ടായിരുന്നു. കഴിഞ്ഞ എട്ടിന് ഇതുസംബന്ധിച്ച ആവശ്യം പാപ്പു മുഖ്യമന്ത്രിയെ അറിയിച്ചതായും പറയുന്നു. കോൺഗ്രസ് തെരഞ്ഞെടുപ്പിന് മുമ്പും സി പി എം തെരഞ്ഞെടുപ്പിനുശേഷവും തങ്ങളെ കൈവിട്ടുവെന്നും തനിക്ക് ആരെയും വിശ്വാസമില്ലെന്നും ആയിരുന്നു പത്രസമ്മേളനത്തിൽ പാപ്പു പറഞ്ഞത്. ഇതോടെ ബിജെപി പ്രതിനിധിയുടെ വാക്കുകൾകേട്ടാണ് പാപ്പു ഇത്തരത്തിൽ പറഞ്ഞതെന്നും വാദമുയർന്നു.

എന്നാൽ ഇത്തരത്തിൽ ഇടയ്ക്കിടെ പ്രസ്താവനകളുമായി പാപ്പു രംഗത്തുവരുന്നത് ജിഷയുടെ പേരിൽ ലഭിക്കുന്ന സഹായധനത്തിൽ തനിക്കൊന്നും ലഭിക്കാതിരുന്നതിനെ തുടർന്നാണെന്ന് ആരോപണം ശക്തമാണ്. ഏതാണ്ട് എട്ടു കൊല്ലം മുമ്പ് കുടുംബം ഉപേക്ഷിച്ച് പോയ ആളാണ് പാപ്പുവെന്ന് നാട്ടുകാർ പറയുന്നു. ജിഷ ആക്രമിക്കപ്പെട്ടപ്പോഴോ പീഡനം സഹിച്ചിരുന്നപ്പോഴോ പാപ്പു ഈ ഭാഗത്തേക്ക് എത്തി നോക്കുകപ്പോലും ചെയ്തിട്ടില്ല. പെരുമ്പാവൂരിന്റെ വിവിധ പ്രദേശങ്ങളിൽ ചുറ്റി സഞ്ചരിക്കുന്ന ഇയ്യാൾ കടുത്ത മദ്യപാനിയാണെന്നും മദ്യപിക്കാൻ പണം ഇല്ലാതാകുമ്പോൾ ഇയ്യാൾ പരിചയക്കാരെ സമീപിച്ച് പണം ചോദിക്കാറുണ്ടെന്നും അവർ പറയുന്നു. ജിഷയുടെ വധത്തിനുശേഷം അച്ഛനെന്ന നിലയിൽ കാര്യങ്ങൾ ചോദിച്ചറിയാൻ വന്നവരിൽനിന്നും ഇയ്യാൾ പണം ചോദിച്ചു വാങ്ങിയിരുന്നതായും ആരോപണമുയരുന്നുണ്ട്.

തന്നെ സ്വാധീനിക്കാൻ കുറുംപ്പുംപടിയിൽനിന്നുള്ള പഞ്ചായത്ത് അംഗം സമീപിച്ച് ആയിരം രൂപ നൽകിയിരുന്നുവെന്ന് പാപ്പു വാർത്തസമ്മേളനത്തിൽ പറഞ്ഞിരുന്നു. മകളുടെ മരണവുമായി ബന്ധപ്പെട്ട് കുടുംബത്തിന് ലഭിച്ച തുകയിൽ ഒന്നുംതന്നെ പാപ്പുവിന്റെ പക്കൽ കിട്ടിയിട്ടില്ല. ഇപ്പോഴും പലയിടത്തുമായി കഴിയുന്ന പാപ്പു ഭാര്യയേയോ മൂത്ത മകളേയോ കാണാൻ തയ്യാറായിട്ടില്ല. ഇപ്പോൾ നടക്കുന്ന അന്വേഷണത്തെ വഴിതെറ്റിക്കുന്ന തരത്തിൽ പാപ്പു ഉന്നയിക്കുന്ന വാദങ്ങൾ ബിജെപിയുടെയും ചില താൽപര്യക്കാരുടേയും സഹായത്തോടെയാണെന്ന ആക്ഷേപവും ഉയരുന്നുണ്ട്. ജീവിതോപാധിയൊന്നും ഇല്ലാത്തതിനാൽ തനിക്കും ജിഷയുടെ പേരിൽ ലഭിക്കുന്ന സഹായധനത്തിന് അർഹതയുണ്ടെന്ന വാദം ശക്തമക്കാനാണ് പാപ്പു അടിക്കടി പ്രസ്താവനയുമായി എത്തുന്നതെന്നാണ് സൂചനകൾ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP