Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ജിഷ കേസ് വിവാദമായപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് മുഖം മൂടി ക്രൂരമായി മർദ്ദിച്ചു; കുറ്റം ഏൽക്കാൻ ഒരുങ്ങിയെങ്കിലും മനസ്സ് സമ്മതിച്ചില്ല; പല്ലിന് വിടവുള്ളതുകൊണ്ട് മാത്രം ജിഷയെ കൊന്നവനെന്ന് പൊലീസും നാട്ടുകാരും കരുതിയ സാബുവിന്റെ ദുരിതങ്ങൾ പ്രതി അറസ്റ്റിലായിട്ടും അവസാനിക്കുന്നില്ല

ജിഷ കേസ് വിവാദമായപ്പോൾ പൊലീസ് അറസ്റ്റ് ചെയ്ത് മുഖം മൂടി ക്രൂരമായി മർദ്ദിച്ചു; കുറ്റം ഏൽക്കാൻ ഒരുങ്ങിയെങ്കിലും മനസ്സ് സമ്മതിച്ചില്ല; പല്ലിന് വിടവുള്ളതുകൊണ്ട് മാത്രം ജിഷയെ കൊന്നവനെന്ന് പൊലീസും നാട്ടുകാരും കരുതിയ സാബുവിന്റെ ദുരിതങ്ങൾ പ്രതി അറസ്റ്റിലായിട്ടും അവസാനിക്കുന്നില്ല

മറുനാടൻ മലയാളി ബ്യൂറോ

പെരുമ്പാവൂർ: ജിഷ വധക്കേസിൽ പ്രതി പിടിയിലായതോടെ യഥാർഥ പ്രതി പിടിയിലായതോടെ ഏറ്റവും കൂടുതൽ ആശ്വസിക്കുന്നത് സാബുവും മാതാപിതാക്കളുമാണ്. ജിഷ വധവുമായി ബന്ധപ്പെട്ട് പല്ലിന് വിടവുകൾ ഉള്ള സാബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. അതിന് ശേഷം പീഡനമായിരുന്നു ഈ കുടുംബം അനുഭവിച്ചത്. ഇയാളാണ് കൊലയാളിയെന്ന തരത്തിൽ നാട്ടിൽ വാർത്തകൾ പരന്നിരുന്നു. ഈ മാനസികമായ ആഘാതത്തിൽ നിന്ന് താൻ ഇപ്പോഴും മുക്തനായിട്ടില്ലെന്ന് സാബു പറയുന്നു.

ജിഷ വധക്കേസിൽ പൊലീസിന് ഒരു ഡമ്മിയെയാണ് വേണ്ടിയിരുന്നതെങ്കിൽ താൻ എന്നേ പ്രതിയാക്കപ്പെടുമായിരുന്നെന്ന് സാബു പറയുന്നു. ജിഷ കൊല്ലപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞ് ഒരു ദിവസം രാവിലെ അറസ്റ്റ് ചെയ്ത് തന്നെ ഉടൻ തന്നെ തല മൂടി എവിടെയോ എത്തിച്ചുവെന്നും അവിടെ വച്ച് ക്രൂരമായി മർദിച്ചുവെന്നും സാബു വെളിപ്പെടുത്തി. മർദനം സഹിക്ക വയ്യാതെ ഒടുവിൽ കുറ്റം ഏൽക്കുന്ന സ്ഥിതി വരെയെത്തിയെന്നും സാബു പറഞ്ഞു. ഇക്കാലമത്രയും മാനസികമായും ശാരീരികമായും താൻ ഏറെ പീഡിപ്പിക്കപ്പെട്ടുവെന്നും പൊതുസമൂഹം തന്നെ കൊലയാളിയായാണ് കണ്ടതെന്നും സാബു പറയുന്നു. സാബുവിനെ സംശയമുണ്ടെന്ന് ജിഷയുടെ അമ്മ ആവർത്തിച്ചതോടെ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു.

ഇതിനിടെയിൽ സാബുവിന് പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള ബന്ധമുണ്ടെന്ന വാർത്തകളുമെത്തി. ഇയാൾക്ക് വേണ്ടിയാണ് ജിഷയെ കൊന്നതെന്നായിരുന്നു വാദങ്ങൾ. പൊലീസിനോട് കുറ്റം സമ്മതിച്ചെന്നും വാർത്തകളെത്തി. ഡിഎൻഎ സാമ്പിളുകൾ മാച്ച് ചെയ്യാത്തതു മാത്രമാണ് സഹായകകരമായത്. അതിനിടെ പ്രതിയെ സാബു സഹായിച്ചെന്ന വാദവും ഉയർന്നു. ഇതോടെ ഈ യുവാവും കുടുംബവും മാനിസക സമ്മർദ്ദത്തിലായി. ആരും തിരിഞ്ഞു നോക്കാത്ത അവസ്ഥയുമായി. പുതിയ അന്വേഷണ സംഘം എത്തിയതോടെ എല്ലാം മാറിമറിഞ്ഞു. യഥാർത്ഥ പ്രതിയിലേക്ക് കാര്യങ്ങളെത്തിയപ്പോൾ കിട്ടിയത് താൽക്കാലിക ആശ്വാസം. ഇപ്പോഴും സാബുവിന്റെ ഫോൺ പൊലീസിന്റെ കൈയിൽ തന്നെ.

മുൻഭാഗത്തെ പല്ലുകൾക്ക് വിടവുകൾ ഉള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞതോടെയാണ് സാബുവിലേക്ക് അന്വേഷണം എത്തിയത്. സാബുവിന്റെ പല്ലുകളിലെ വിടവ് പലരുടെയും സംശയം ബലപ്പെടുത്തി. പിന്നീട് പീഡനായിരുന്നു. ഓട്ടോറിക്ഷ ഡ്രൈവറായ സാബുവിന്റെ മൊബൈൽ ഫോൺ ഇപ്പോഴും പൊലീസ് വിട്ട് നൽകിയിട്ടില്ല. ഇതോടെ സ്ഥിരമായി കിട്ടാറുള്ള പല ഓട്ടങ്ങളും മുടങ്ങി. വീട്ടിൽ വാഹനങ്ങൾ പെയിന്റ് ചെയ്യുന്ന ജോലിയും സാബു നടത്തി വന്നിരുന്നു. ജിഷ കൊല്ലപ്പെട്ട ഏപ്രിൽ 28 ന് 35കാരനായ സാബു വീട്ടിലുണ്ടായിരുന്നു. സാബുവിന്റെ വീടിന് നേരെ എതിർവശത്താണ് ജിഷയുടെ വീട് . ജിഷയെകൊലപ്പെടുത്തിയ ശേഷം ഘാതകൻ പുറത്തേക്ക് പോയപ്പോൾ സാബു കണാനിടയുണ്ടെന്നായിരുന്നു പൊലീസിന്റെ കണക്കുകൂട്ടൽ.

ഇതിനിടയിൽ ജിഷയുടെ അമ്മ സാബു അറിയാതെ മകൾ കൊല്ലപ്പെടില്ലന്നും പൊലീസിന് മൊഴി നൽകിയിരുന്നു. ഇതുകൂടിയായപ്പോൾ സാബു പൊലീസിന്റെ നോട്ടപ്പുള്ളിയായി. മനഃപ്പൂർവ്വം സാബു ഇതു സംമ്പന്ധിച്ച വിവരങ്ങൾ മറച്ചുവയ്ക്കുകയാണെന്നുള്ള ഒരുവിഭാഗം ഉദ്യോഗസ്ഥരുടെ തെറ്റായ നിഗമനമാണ് ഈ യുവാവിന് വിനയായത്. ആദ്യഘട്ടത്തിൽ നല്ലരീതിയിൽ പെരുമാറിയിരുന്ന പൊലീസ് പിന്നീട് കളം മാറ്റി. സാബുവിനെയും ഈ പ്രശ്‌നത്തിന്റെ പേരിൽ പിടികൂടിയ നാട്ടിലെ ഏതാനും യുവാക്കളെയും രാവിലെ പെരുമ്പാവൂർ ഡിവൈ എസ് പി ഓഫീസിലേക്ക് വിളിച്ചുവരുത്തുകയും ഉയർന്ന ഉദ്യോഗസ്ഥർ ഷഡ്ഡി മാത്രം ഉടുപ്പിച്ചു നിർത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു.

തെളിവെടുപ്പിന്റെ പേരിൽ പൊലീസ് നടത്തിയ അതിരുവിട്ടുള്ള ഇടപെടൽ കുടുംബത്തിന്റെ ആകെ പ്രതീക്ഷയായ മകന്റെ ജീവിതം തകർത്തതായി സാബുവിന്റെ മാതപിതാക്കളായ പുത്തൻകുടി മത്തായിമറിയാമ്മ ദമ്പതികൾ ചൂണ്ടിക്കാട്ടുന്നു. കൊല്ലപ്പെട്ട ജിഷയുടെ മാതാവ് നൽകിയ മൊഴിയിൽ സംശയിച്ച പൊലീസ്, മകൻ സാബുവിനെ പെടാപ്പാടുപെടുത്തിയെന്നാണ് ഈ വയോധിക ദമ്പതികളുടെ വെളിപ്പെടുത്തൽ. മകൻ ഓരോദിവസവും പൊലീ്‌സ് സ്‌റ്റേഷനിൽ പോയിവരുന്നതും കാത്ത് കണ്ണീരോടെ തങ്ങൾ കാത്തിരുന്ന ദിവസങ്ങളെക്കുറിച്ച് വിവരിക്കുമ്പോൾ 72 കഴിഞ്ഞ മത്തായിയുടെയും 70 കഴിഞ്ഞ മറായാമ്മയുടടെയും വാക്കുകളിടറി.

രാത്രിയെന്നോ പകലെന്നോ ഇല്ലാതെ പൊലീസ് വിളിപ്പിക്കും. അവർ പറയുന്നിടത്തെല്ലാം അവൻ പോകും.തിരിച്ചുവരുമ്പോൾ ഒന്നും മിണ്ടാതെ കട്ടിലിൽ കയറിക്കിടക്കും.കണ്ണ്് കുഴിയിലേക്ക് താഴ്ന്ന് ശരീരം ശോഷിച്ച് ആരോഗ്യം നശിച്ച മട്ടാണ് ഇപ്പോഴത്തെ അവന്റെ നടപ്പ്.എന്താണു സംഭവിച്ചതെന്ന് അവൻ എന്നോട് പറഞ്ഞിട്ടില്ല .പക്ഷേ അവന് കാര്യമായി എന്തോ പറ്റിയിട്ടുണ്ടെന്ന് എനിക്ക് ഉറപ്പാ.... മത്തായി വ്യക്തമാക്കി. 'പെറ്റ തള്ള ഇതെങ്ങനെ സഹിക്കും? '. മകന്റെ ഇപ്പോഴത്തെ അവസ്ഥയിൽ മാതാവ് മറിയാമ്മക്കും ദുഃഖം നിയന്ത്രിക്കാനാവുന്നില്ല.

സാബുവിനെക്കുറിച്ച് ആരോട് സംസാരിക്കുമ്പോഴും മറിയാമ്മയുടെ മിഴികൾ നിറഞ്ഞൊഴുകും.ചെയ്യാത്ത കുറ്റത്തിന് അവനെ ഉപദ്രവിച്ചവർക്ക് ദൈവം കനത്ത ശിക്ഷ നൽകുമെന്നാണ് മറിയാമ്മയുടെ പക്ഷം.മകനെ ഓർത്ത് താൻ സഹിച്ച മനോവേദന ഭൂമുഖത്ത് ഇനി ഒരമ്മയ്ക്കും അനുഭവിക്കാൻ ഇടവരുത്തല്ലേ എന്നാണ് ഇപ്പോഴത്തെ പ്രാർത്ഥനയെന്നും മറിയാമ്മ പറയുന്നു. വിവരശേഖരണത്തിന്റെ പേരിൽ പൊലീസ് കാട്ടിക്കൂട്ടിയ പരാക്രമം തങ്ങളുടെ ഉറക്കംകെടുത്തിയെന്ന നാട്ടുകാരുടെ പരാതി ശരിവയ്ക്കുന്നതാണ് സാബുവിനുണ്ടായ പീഡനങ്ങൾ. ഈ കേസന്വേഷണം അക്ഷരാർത്ഥത്തിൽ തങ്ങളുടെ സ്വസ്ഥത തകർത്തെന്നാണ് രായമംഗലം പഞ്ചായത്ത് 1, 20 വാർഡുകളിലായി കഴിയുന്നവരുടെ നിലപാട്.

പേരിന് പോലും പൊലീസ് എത്താതിരുന്ന ഈ പ്രദേശം സദാസമയവും കാക്കിധാരികളുടെ വിഹാരകേന്ദ്രമായി മാറിയത് ഇവിടത്തുകാരുടെ മനസ്സിലെ നീറുന്ന മുറിവായി എന്നതാണ് വാസ്തവം. കേസിലെ പ്രതി പിടിയിലായിട്ടും വട്ടോളിപ്പടിയിലേ താമസകേന്ദ്രങ്ങളിലേക്ക് അന്യദേശങ്ങളിൽനിന്നും വിവരങ്ങൾ തിരക്കിയെത്തുന്ന 'നാടൻ പൊലീസ് ' തങ്ങൾക്കുണ്ടാക്കുന്ന ശല്യം സഹിക്കാവുന്നതിലപ്പുറമായിട്ടുണ്ടെന്നും പ്രദേശവാസികൾ പറയുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP