Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ചെങ്ങന്നൂരിലെ നിയമപാലകർക്ക് സിപിഎം ലോക്കൽ നേതാക്കളെ പേടിയോ? ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ച് പിടിച്ചതിന്റെ കലിപ്പിൽ സിപിഎം ലോക്കൽ നേതാവിന്റെ വക പൊലീസുകാരന് തെറി വിളിയും ഭീഷണിയം: പൊലീസുകാരനെ തെറിയഭിഷേകം നടത്തിയത് വിവാഹ കഷണക്കത്തിലൂടെ സജി ചെറിയാന് വോട്ട് അഭ്യർത്ഥിച്ച ജോയിസ് മത്തായി: വീഡിയോ കാണാം

ചെങ്ങന്നൂരിലെ നിയമപാലകർക്ക് സിപിഎം ലോക്കൽ നേതാക്കളെ പേടിയോ? ഹെൽമെറ്റ് ഇല്ലാതെ വണ്ടി ഓടിച്ച് പിടിച്ചതിന്റെ കലിപ്പിൽ സിപിഎം ലോക്കൽ നേതാവിന്റെ വക പൊലീസുകാരന് തെറി വിളിയും ഭീഷണിയം: പൊലീസുകാരനെ തെറിയഭിഷേകം നടത്തിയത് വിവാഹ കഷണക്കത്തിലൂടെ സജി ചെറിയാന് വോട്ട് അഭ്യർത്ഥിച്ച ജോയിസ് മത്തായി: വീഡിയോ കാണാം

മറുനാടൻ മലയാളി ബ്യൂറോ

ചെങ്ങന്നൂർ:  ചെങ്ങന്നൂരിലെ നിയമപാലകർക്ക് സിപിഎമ്മിന്റെ ലോക്കൽ നേതാക്കളെ പോലും പേടിയോ? സിപിഎം ലോക്കൽ നേതാവും സജി ചെറിയാന്റെ വലം കൈയുമായ ജോയിസ് മത്തായി പൂര തെറി വിളിച്ചിട്ടും കയ്യും കെട്ടി നിന്ന് കേട്ട് സിവിൽ പൊലീസ് ഓഫിസർ. മുൻ എം എൽ യുടെ പേർസണൽ സ്റ്റാഫും സ്വന്തം വിവാഹ ക്ഷണകത്തിൽ വരെ സജി ചെറിയാന് വേണ്ടി വോട്ടഭ്യർത്ഥിച്ച് താരവുമായ ആളാണ് ജോയിസ് മത്തായി.

ഹെൽമെറ്റ് ഇല്ലാതെ യാത്ര ചെയ്തതിന് വണ്ടി നമ്പർ നോട്ട് ചെയ്തതിനാണ് ഇയാൾ പൊലീസുകാരനെ തെറി കൊണ്ട് മൂടിയത്. ഡിവൈഎഫ്‌ഐ ആലാ മേഖലാ പ്രസിഡന്റ് കൂടിയായ ഇയാൾ പൊലീസുകാരനെ തെറിവിളിക്കുന്നതിന് പുറമേ ഭീഷണിപ്പെടുത്തുകയും ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.ചെങ്ങന്നൂർ നഗര സഭ കാര്യാലയത്തിന് മുന്നിൽ വച്ചായിരുന്നു സംഭവം.

ഹെൽമെറ്റ് ഇല്ലാതെ സ്‌കൂട്ടറിൽ എത്തിയ ഇയാളുടെ വണ്ടി നമ്പർ പൊലീസുകാരൻ രേഖപ്പെടുത്തി. ഇതിൽ ജോയിസ് കുപിതനാവുകയും പൊലീസുകാരനെ കേട്ടാൽ അറയ്ക്കുന്ന രീതിയിൽ തെറിവിളിക്കുകയും ഇയാൾക്ക് നേരെ ഭീഷണി മുഴക്കുകയും ആയിരുന്നു. നിനക്ക് ഞാൻ മുട്ടൻ പണി തരുമെന്നും ആളും തരവും കണ്ടു പെരുമാറണമെന്നും എല്ലാം ഇയാൾ പൊലീസുകാരനോട് ഭീഷണി സ്വരത്തിൽ പറയകയും തുടരെ തുടരെ തെറി വിളിക്കുകയും ചെയ്യുന്നു. തുടർന്ന് ബൈക്ക് എടുത്തു കൊണ്ട് പോയ ജോയിസ് തിരിച്ചുവന്നു വീണ്ടും ഭീഷണിയും തെറിവിളിയും തുടർന്നു. ഇതെല്ലാം കേട്ടിട്ടും ഒരു വാക്കു പോലും തിരിച്ച് പറയാതെ നിസ്സഹാനയി നിൽക്കുകയാണ് പൊലീസുകാരൻ.

തെറിവിളിച്ച ശേഷം ജോയിസ് റോഡ് ക്രോസ് ചെയ്ത് പോകവെ ആ പൊലീസുകാരൻ തന്റെ സീനിയർ ഓഫിസറോട് ഫോൺ ചെയ്തു എം എൽയുടെ പി എ തെറിവിളിക്കുന്നു എന്ന് ധരിപ്പിക്കുന്നു. ഈ സമയമത്രയും ജോയ്സ് തെറിവിളി തുടർന്ന് കൊണ്ടേ ഇരിക്കുന്നു. സാറേ എന്ത് ചെയ്യാം എന്ന പൊലീസുകാരന്റെ ദയനീയ പറച്ചിലോടെ ആണ് വിഡിയോ അവസാനിക്കുന്നത്. ഡിവൈഎഫ്‌ഐ ആലാ മേഖലാ പ്രസിഡന്റ് ആയ ജോയ്സ് മത്തായി തന്റെ വിവാഹ ക്ഷണക്കത്തിലൂടെ സജി ചെറിയാന് വോട്ട് അഭ്യർത്ഥിച്ചും താരമായിരുന്നു.

ഈ വിവാഹത്തിന് എല്ലത്തിനും മുൻപന്തിയിൽ സജി ചെറിയാനും ഉണ്ടായിരുന്നു എന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്തരിച്ച എംഎൽഎ കെ കെ രാമചന്ദ്രൻനായരുടെ ഡ്രൈവറായിരുന്നു ജോയിസ്. അദ്ദേഹത്തിന്റെ ചിഹ്നമായ അരിവാൾ ചുറ്റിക നക്ഷത്രവും ക്ഷണക്കത്തിലുണ്ട്. 'കല്യാണം അത് 26ന് കഴിയും, പക്ഷേ വോട്ട് അത് നമ്മുടെ സജി ചെറിയാന് കൊടുക്കണം' എന്ന വാചകമാണ് ക്ഷണക്കത്തിൽ ഉണ്ടായിരുന്നത്. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP