Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗർഭിണികളായ നഴ്‌സുമാരെ പിരിച്ചു വിട്ട നടപടി റദ്ദാക്കി; പ്രസവാവധി ലഭിക്കും; ഒരു വർഷം കഴിഞ്ഞ മുഴുവൻ ട്രെയിനികളെയും സ്ഥിരപ്പെടുത്താമെന്നും തീരുമാനം: അനീതിക്കെതിരെ മുഷ്ടി ചുരുട്ടിയ നഴ്‌സുമാരുടെ സമരവീര്യത്തിൽ മുട്ടുമടക്കി തിരുവനന്തപുരത്തെ ജൂബിലി ആശുപത്രി മാനേജ്‌മെന്റ്

ഗർഭിണികളായ നഴ്‌സുമാരെ പിരിച്ചു വിട്ട നടപടി റദ്ദാക്കി; പ്രസവാവധി ലഭിക്കും; ഒരു വർഷം കഴിഞ്ഞ മുഴുവൻ ട്രെയിനികളെയും സ്ഥിരപ്പെടുത്താമെന്നും തീരുമാനം: അനീതിക്കെതിരെ മുഷ്ടി ചുരുട്ടിയ നഴ്‌സുമാരുടെ സമരവീര്യത്തിൽ മുട്ടുമടക്കി തിരുവനന്തപുരത്തെ ജൂബിലി ആശുപത്രി മാനേജ്‌മെന്റ്

അരുൺ ജയകുമാർ

തിരുവനന്തപുരം: യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജൂബിലി ആശുപത്രിയിലെ നഴ്‌സുമാർ നടത്തിവന്ന സമരത്തിന് ഉജ്ജ്വല വിജയം. ഗർഭിണികളായ നഴ്‌സുമാരെ പിരിച്ചു വിട്ട നടപടി തിരുത്താൻ ആശുപത്രി അധികൃതർ തയ്യാറായതോടെ സമരം പിൻവലിച്ചു. നഴ്‌സുമാരുടെ ആവശ്യത്തിന് വലിയ തോതിൽ പിന്തുണ ലഭിച്ചതോടെയാണ് ആശുപത്രി മാനേജ്‌മെന്റ് മുട്ടുമടക്കിയതും ഐവശ്യങ്ങൾ അംഗീകരിച്ചതും. ആശുപത്രി അധികൃതരുമായി ഉണ്ടാക്കിയ ധാരണ പ്രകാരം ഗർഭിണികളായ നഴ്‌സുമാർക്ക് സർക്കാർ അംഗീകരിച്ച പ്രകാരം ആറ് മാസത്തെ പ്രസവ അവധി ലഭിക്കും. നഴ്‌സുമാരെ പിരിച്ചുവിട്ട നടപടി റദ്ദാക്കുകയും ചെയ്തു.

ട്രെയിനിംഗിന്റെ പേരിലുള്ള ചൂഷണം അവസാനിപ്പിക്കാനും സമരത്തെ തുടർന്ന് ധാരണയായി. ഒരു വർഷം കഴിഞ്ഞ മുഴുവൻ ട്രെയിനികളെയും സ്ഥിരപ്പെടുത്താമെന്ന് ആശുപത്രി മാനേജ്‌മെന്റ് സമ്മതിച്ചതായി യുഎൻഎ സ്ംസ്ഥാന അധ്യക്ഷൻ ജാസ്മിൻ ഷാ വ്യക്തമാക്കി. ഡ്യൂട്ടിയുടെ കാര്യത്തിലും പരിഷ്‌ക്കരണങ്ങൾ വരുത്താൻ ധാരണയായിട്ടുണ്ട്. 48 മണിക്കൂറിനകം 3 ഷിഫ്റ്റ് സമ്പ്രദായം(6-6-12) നടപ്പിലാക്കും. സമരം ചെയ്തവർക്ക് മേൽ പ്രതികാര നടപടികൾ ഇനി ഉണ്ടാകില്ലെന്നുമാണ് തീരുമാനമായത്.

കെസിബിസി അധ്യക്ഷൻ കൂടിയായ ബിഷപ്പ് സൂസപാക്യം നേതൃത്വം കൊടുക്കുന്ന ആശുപത്രിയാണ് ജൂബിലി മെമോറിയൽ ആശുപത്രി. സംഘടന പ്രവർത്തനം വിലക്കിയതോടെയും ഗർഭിണികളായ നഴ്‌സുമാരോട് ജോലി രാജിവച്ച് പോകാൻ മാനേജ്മെന്റ് ആവശ്യപ്പെട്ടതോടും കൂടിയാണ് നഴ്സുമാർ ഇന്ന് രാവിലെ മുതൽ പ്രത്യക്ഷ സമരവുമായി രംഗത്തെത്തിയത്.

നേരത്തെ ശമ്പള വർദ്ധനവ് ആവശ്യപ്പെട്ട നഴ്സുമാരെ ഭീഷണിപ്പെടുത്തി വരുതിയിൽ വരുത്താനാണ് ശ്രമം നടന്നത്. ശമ്പള വർധനവ് ആവശ്യപ്പെടുന്ന നഴ്സുമാരെ വിരട്ടിനിർത്താനായി, യോഗ്യതയില്ലാത്ത കന്യാസ്ത്രീയെ നഴ്സിങ്ങ് സൂപ്രണ്ടായി നിയമിച്ചെന്ന ആക്ഷേപവും ഉണ്ടായിരുന്നു. എന്ത് സംഭവിച്ചാലും ശമ്പളം കൂട്ടി തരില്ലെന്നും വേണ്ടി വന്നാൽ കായികമായി നേരിടുമെന്നുമാണ് സൂപ്രണ്ടിന്റെ ഭീഷണിയെന്നാണ് പരാതി ഉയർന്നതും.

98 നഴ്സുമാരാണ് ഇവിടെ ജോലി ചെയ്യുന്നത്. സാമൂഹിക മാനുഷിക പരിഗണനകളെകുറിച്ച് വാ തോരാതെ സംസാരിക്കുന്ന സഭയുടെ കീഴിലെ ആുപത്രിയിലാണ് ഇത്തരം പീഡനങ്ങൾ നടക്കുന്നത്. അഞ്ചും ആറും വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് പോലും അഞ്ചക്ക ശമ്പളം ഇന്നും ഒരു സ്വപ്‌നമായിരുന്നു. തുച്ഛമായ ശമ്പളം നൽകിയിട്ടും പീഡനവും ഭീഷണികളും സഹിച്ച് പലരും ജോലിക്ക് വരുന്നത് ജീവിക്കാൻ വേറെ മാർഗങ്ങളില്ലാത്തതുകൊണ്ടാണ്. മക്കളുടെ പഠനവും മറ്റും മുന്നോട്ട് കൊണ്ട് പോകാൻ മാത്രമാണ് പലരും ജോലിയുപേക്ഷിക്കാതെ നിൽക്കുന്നത്. ഇപ്പോൾ ജൂബിലി ആശുപത്രിയിൽ ജോലി ചെയ്യുന്നതിൽ പല നഴ്സുമാരും മെത്രാനെ നേരിട്ട് കണ്ട്് പരാതി പറഞ്ഞിരുന്നെങ്കിലും ഫലമുണ്ടായിരുന്നില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP