Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കവർച്ചക്കിടെ സി സി ടി വി ക്യാമറ കണ്ടപ്പോൾ ഇട്ടിരുന്ന അടിവസ്ത്രം ഊരി മുഖം മറച്ചു; മറ്റൊരിടത്ത് ക്യാമറ കണ്ടപ്പോൾ സീ സീ ടിവി യൂണിറ്റ് അപ്പാടെ പറിച്ചെടുത്ത് നശിപ്പിച്ചു; സുരക്ഷിതനാണെന്ന് കരുതി മോഷണം തുടരവേ കണ്ണിൽപെടാതിരുന്ന മറ്റൊരു ക്യാമറ പണി കൊടുത്തു: ഒറ്റ രാത്രി ഏഴിടങ്ങളിൽ കവർച്ച നടത്തിയ 'ജൂനിയർ ബണ്ടിചോർ' പിടിയിലായത് ഇങ്ങനെ

കവർച്ചക്കിടെ സി സി ടി വി ക്യാമറ കണ്ടപ്പോൾ ഇട്ടിരുന്ന അടിവസ്ത്രം ഊരി മുഖം മറച്ചു; മറ്റൊരിടത്ത് ക്യാമറ കണ്ടപ്പോൾ സീ സീ ടിവി യൂണിറ്റ് അപ്പാടെ പറിച്ചെടുത്ത് നശിപ്പിച്ചു; സുരക്ഷിതനാണെന്ന് കരുതി മോഷണം തുടരവേ കണ്ണിൽപെടാതിരുന്ന മറ്റൊരു ക്യാമറ പണി കൊടുത്തു: ഒറ്റ രാത്രി ഏഴിടങ്ങളിൽ കവർച്ച നടത്തിയ 'ജൂനിയർ ബണ്ടിചോർ' പിടിയിലായത് ഇങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

കാലടി: കവർച്ച നടത്തുന്നതിനിടെ സി സി ടി വി കാമറ കണ്ടപ്പോൾ ഇട്ടിരുന്ന അടിവസ്ത്രം ഊരി മുഖം മറച്ചു.മറ്റൊരിടത്ത് മുഖം മറയ്ക്കുന്നതിന് മുമ്പ് കാമറയിൽപ്പെട്ടതിനാൽ സീ സീ ടിവി യൂണിറ്റ് അപ്പാടെ പറിച്ചെടുത്ത് നശിപ്പിച്ചു.സുരക്ഷിതനെന്നുകരുതുതി കവർച്ച തുടരവെ കണ്ണിൽപെടാതിരുന്ന സീ സീ ടിവി കാമറ 'പണികൊടുത്തു.'ഒറ്റ രാത്രി ഏഴിടങ്ങളിൽ കവർച്ച നടത്തി നാടിനെ വിറപ്പിച്ച ജൂനിയർ ബണ്ടിചോർ പൊലീസ് പിടിയായി.

പന്തളം ഇളയക്കുറിപ്പിനായത്ത് ദിലീപ് നാരായണൻ(35)നാണ് കവർച്ചക്കേസിൽ കാലടി പൊലീസ് പിടിയിലായിട്ടുള്ളത്.അടുത്തിടെ ശ്രീമൂലനഗരത്ത് ഒറ്റ രാത്രിയിൽ ഏഴ് വ്യാപാര സ്ഥാപനങ്ങളിലും തൊട്ടടുത്ത ദിവസം സമീപ പ്രദേശമായ വാഴക്കുളത്ത് നാല് വ്യപാരസ്ഥാപനങ്ങളിലും രണ്ട് വീടുകളിലും കവർച്ച നടത്തിയത് ദിലീപാണെന്ന് വ്യക്തമായിട്ടുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം.

സമീപത്തുനിന്നും ലഭിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ച് പൂട്ടുതകർത്ത് ഉള്ളിൽക്കടന്ന് മോഷണം നടത്തുന്നതാണ് ഇയാളുടെ രീതി.രാവിലെ വീട്ടിൽ നിന്നിറങ്ങും.ബസ്സിൽ മോഷ്ടിക്കാൻ ലക്ഷ്യമിടുന്ന പ്രദേശത്ത് എത്തും.പിന്നീട് ചുറ്റിക്കറങ്ങി പരിസര നീരീക്ഷണം.തുടർന്ന് രാത്രി കവർച്ച.കിട്ടുന്ന വാഹനത്തിൽ രക്ഷപെടും.ഇതാണ് ദിലീപിന്റെ പതിവ് രീതിയെന്നാണ് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിട്ടുള്ളത്.

ഞൊണ്ടികളവിന് പ്രദേശവാസികൾ പിടികൂടിയതോടെ ചെറുപ്പത്തിലെ നാട് വിട്ടു.പിന്നീട് കാലടിക്കടുത്ത് ചുണംങ്ങം വേലിയിൽ പ്ലൈവുഡ് കമ്പിനിയിൽ ജീവനക്കാരനായി.ഇതിനിടയിൽ ഇവിടുത്തുകാരിയായ യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ചു.പിന്നീട് കുറച്ച് കാലം ഗൾഫിൽ ജോലി ചെയ്തു.

ഇവിടെ നിന്നും തിരിച്ചെത്തിയ ഇയാൾ വീണ്ടും മോഷണരംഗത്ത് സജീവമായി.കവർച്ച ആസൂത്രണം ചെയ്യുന്നതും നടപ്പിലാക്കുന്നതും ഒറ്റക്കായിരുന്നു.കൂടുതൽ റിസ്‌ക് ഒഴിവാക്കാൻ പട്ടണ പ്രദേശങ്ങൾ വിട്ട് ഗ്രാമപ്രദേശങ്ങളിലെ വ്യാപാരസ്ഥാപനങ്ങളിലാണ് ദിലീപ് കവർച്ചകൾ നടത്തിയിരുന്നത്.

സ്‌പ്രേ,മറ്റ് സന്ദര്യവർദ്ധക വസ്തുക്കൾ.ഇലക്ട്രോണിക് ഉപകരപണങ്ങൾ ചെരുപ്പ് തുടങ്ങിയവഎന്നിവയെല്ലാം ദലീപിന്റെ 'വീക്കനസ്'ആണെന്നാണ് പൊലീസിന്റെ വെളിപ്പെടുത്തൽ.മൊബൈൽ ഷോപ്പിൽ നിന്നും കവർന്ന പഴയമൊബൈൽ ലോക്ക് അഴിക്കാൻ കഴിയാത്തതിനേത്തുടർന്ന് ഉപേക്ഷിച്ച കാര്യവും ദിലീപ് പൊലീസിൽ വെളിപ്പെടുത്തി.പെടാപ്പാട് പെട്ട് പൂട്ട് പൊളിച്ച് വ്യാപാര സ്ഥാപനങ്ങിൽ കയറിയിറങ്ങിയിട്ടും ഒന്ന് സെറ്റിലാവാനുള്ള തുക കിട്ടാത്തതിന്റെ വിഷമവും ദിലീപ് പൊലീസുമായി പങ്കിട്ടു.ശ്രീമൂലനഗരകത്തും വാഴക്കുളത്തുമായി നടന്ന മോഷണങ്ങളെക്കുറിച്ച് മാത്രമാണ് ഇയാൾ വെളിപ്പെടുത്തിയിട്ടുള്ളതെന്നുംഇതുവരെ അരലക്ഷത്തോളം രൂപയുടെ വസ്തുവകകൾ നഷ്ടപ്പെട്ടതായിട്ടാണ് ലഭ്യമായ വിവരമെന്നും പൊലീസ് അറിയിച്ചു.

ശ്രീമൂലനഗരത്തെ വ്യാപാര സ്ഥാപനത്തിന്റെ സീ സീ ടിവിയിൽ നിന്നും ലഭിച്ച ദൃശ്യങ്ങളാണ് ദിലീപിനെ തിരിച്ചറിയാൻ പൊലീസിന് സഹായകമായത്.തെളിവെടുപ്പുകൾ പൂർത്തിയാക്കി ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും.സി ഐ സജി മർക്കോസ്,എസ് ഐ എൻ എ അനൂപ്,പൊലീസുകാരായ ശ്രീകുമാർ,അബ്ദുൾ സത്താർ,സെബാസ്റ്റ്യാൻ തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP