Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഇടനാഴികളിൽ അഭിഭാഷകർ പറയുന്നതു ശ്രദ്ധിച്ചാൽ മതി; ആരൊക്കെയാണ് അഴിമതിക്കാരെന്ന് അവർക്കറിയാം; മക്കളായ അഭിഭാഷകരിലൂടെ ജഡ്ജിമാരെ സ്വാധീനിക്കും; സുപ്രീം കോടതിയിലെ ഒരു ജഡ്ജി വിരമിച്ചതോടെ മക്കളുടെ വമ്പൻ പ്രാക്ടീസ് ഇല്ലാതായി; ചില മുൻ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേൺ പരിശോധിച്ചാൽ പലതും മനസ്സിലാകും; ഉന്നത ജുഡീഷ്യറിയിൽ അഴിമതിയെന്ന് ജസ്റ്റിസ് ചെലമേശ്വർ

ഇടനാഴികളിൽ അഭിഭാഷകർ പറയുന്നതു ശ്രദ്ധിച്ചാൽ മതി; ആരൊക്കെയാണ് അഴിമതിക്കാരെന്ന് അവർക്കറിയാം; മക്കളായ അഭിഭാഷകരിലൂടെ ജഡ്ജിമാരെ സ്വാധീനിക്കും; സുപ്രീം കോടതിയിലെ ഒരു ജഡ്ജി വിരമിച്ചതോടെ മക്കളുടെ വമ്പൻ പ്രാക്ടീസ് ഇല്ലാതായി; ചില മുൻ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേൺ പരിശോധിച്ചാൽ പലതും മനസ്സിലാകും; ഉന്നത ജുഡീഷ്യറിയിൽ അഴിമതിയെന്ന് ജസ്റ്റിസ് ചെലമേശ്വർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ഉന്നത ജുഡീഷ്യറിയിൽ അഴിമതിയുണ്ടെന്നു സുപ്രീം കോടതിയിൽനിന്ന് ജസ്റ്റിസ് ജസ്തി ചെലമേശ്വർ. 'സ്വതന്ത്ര ജുഡീഷ്യറിയില്ലെങ്കിൽ ജനാധിപത്യത്തിനു പിടിച്ചുനിൽക്കാനാവില്ല. അങ്ങനെയൊരു ഭീഷണിയുണ്ടെന്ന് എനിക്കു തോന്നി. ഇപ്പോഴും തോന്നുന്നു' സുപ്രീംകോടതിയിൽ നിന്ന് വിമരമിച്ച ശേഷം മനോരമയുമായുള്ള അഭിമുഖത്തിലാണ് ജസ്റ്റിസ് ചെലമേശ്വർ നിർണ്ണായക വെളിപ്പെടുത്തകുൾ നടത്തിയത്.

ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിയമിക്കാത്തതിലുള്ള നീരസം പ്രകടിപ്പിച്ചു കൊണ്ടു തന്നെ ജസ്റ്റിസ് സ്ഥാനത്തു നിന്നു ചെലമേശ്വർ വിരമിക്കുന്നത്. 'ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീംകോടതി ജഡ്ജിയാകുമെന്നു തന്നെയാണ് എന്റെ പ്രാർത്ഥനയും പ്രതീക്ഷയും. തുടർച്ചയായി പലതവണ ഇക്കാര്യത്തിനു വേണ്ടി നിലകൊണ്ടിട്ടുണ്ട്. സുപ്രീംകോടതി കൊളീജിയവും ഒറ്റക്കെട്ടായാണ് ശുപാർശ ചെയ്തത്. ഇക്കാര്യത്തിൽ ഇനിയും കൊളീജിയം 'പോരാട്ടം' തുടരണം. മികവുറ്റ ജഡ്ജിയാണ് ജോസഫെന്നും അദ്ദേഹം പ്രതികരിച്ചിട്ടുണ്ട്.

മെഡിക്കൽ കോഴക്കേസിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഇസ്രത്ത് മസ്‌റൂർ ഖുദുസി അറസ്റ്റിലായതു ജുഡീഷ്യറിയിലെ അഴിമതിക്കു തെളിവാണ്. കോടതി ഇടനാഴികളിൽ അഭിഭാഷകർ പറയുന്നതു ശ്രദ്ധിച്ചാൽ മതി. ആരൊക്കെയാണ് അഴിമതിക്കാരെന്ന് അവർക്കറിയാം. മക്കളായ അഭിഭാഷകരിലൂടെ ജഡ്ജിമാരെ സ്വാധീനിക്കാൻ ശ്രമമുണ്ടാകാറുണ്ട്. സുപ്രീം കോടതിയിലെ ഒരു ജഡ്ജി വിരമിച്ചതോടെ മക്കളുടെ വമ്പൻ പ്രാക്ടീസ് ഇല്ലാതായി. ചില മുൻ ചീഫ് ജസ്റ്റിസുമാരുടെ മക്കളായ അഭിഭാഷകരുടെ ആദായനികുതി റിട്ടേൺ പരിശോധിച്ചാൽ പലതും മനസ്സിലാകും.

'ഉയരുന്ന ആരോപണങ്ങളെല്ലാം ശരിയാകണമെന്നില്ല. എന്നാൽ, സത്യം പുറത്തുവരാൻ നിഷ്പക്ഷ അന്വേഷണം വേണം. അതു ജുഡീഷ്യറിയുടെ വിശ്വാസ്യത വർധിപ്പിക്കും. അന്വേഷണമില്ലാതെ ആരോപണങ്ങൾ മറയ്ക്കാൻ ശ്രമിച്ചാൽ ഫലം വിപരീതമാകും. ജഡ്ജി നിയമനത്തിൽ സ്വജനപക്ഷപാത ആരോപണമുണ്ട്. കൊളീജിയം നടപടികൾ സുതാര്യമാകണം'. ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫ് സുപ്രീം കോടതിയിൽ നിയമിക്കപ്പെടുമെന്നുതന്നെയാണു തന്റെ പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

സുപ്രീംകോടതി നിർദേശങ്ങളിൽ തീരുമാനമെടുക്കൽ കേന്ദ്ര സർക്കാർ മാസങ്ങളോളം നീട്ടിക്കൊണ്ടു പോകരുത്. അതു സ്ഥാനങ്ങൾ ഒഴിഞ്ഞു കിടക്കാൻ ഇടയാക്കും. പുതിയ നിയമനങ്ങൾ നടക്കാതിരിക്കാനും അതു കാരണമാകും. ഇതെല്ലാം കാര്യങ്ങൾ കൂടുതൽ കെട്ടിക്കിടക്കുന്നതിലേക്കാണു നയിക്കുകയെന്നും ചെലമേശ്വർ പറഞ്ഞു. ജനുവരി 12നു മറ്റു ജഡ്ജിമാർക്കൊപ്പം താൻ നടത്തിയ വാർത്താസമ്മേളനം നടത്തിയതിൽ കുറ്റബോധമില്ലെന്നും ചെലമേശ്വർ വ്യക്തമാക്കി. ഒട്ടേറെ പേർ ഇക്കാര്യത്തിൽ പിന്തുണ പ്രഖ്യാപിച്ചെങ്കിലും വലതുപക്ഷ ചിന്തകർ നിശബ്ദരായത് അദ്ഭുതപ്പെടുത്തി. അവരുടെ നിശബ്ദത കൂടുതൽ നഷ്ടങ്ങളുണ്ടാക്കാൻ മാത്രമേ സഹായിക്കുകയുള്ളൂവെന്നും ചെലമേശ്വർ പറഞ്ഞു.

'രാഷ്ട്രപതിയെ കണ്ടിട്ടു കാര്യമില്ലായിരുന്നു. അദ്ദേഹം സർക്കാരിന്റെ ഉപദേശാനുസരണമാണു പ്രവർത്തിക്കുന്നത്. രാജ്യം ജനാധിപത്യത്തിൽ നിലനിൽക്കണമെന്നാണ് എന്റെ ആഗ്രഹം. എന്താണു സംഭവിക്കുന്നതെന്നു രാജ്യം അറിയണമെന്നു തോന്നി. ഒപ്പമുണ്ടായിരുന്ന മൂന്നു പേരുടെയും നിലപാട് അതായിരുന്നു. മനസ്സാക്ഷിക്കു ശരിയെന്നു തോന്നിയതാണു ചെയ്തത്. അതു തെറ്റെന്നോ ശരിയെന്നോ പൊതുസമൂഹവും ഭാവിതലമുറയും വിലയിരുത്തും. പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടു തന്നെയായിരുന്നു നടപടി'

ഒരു മുൻ ജഡ്ജി 'കരുത്തോടെ' മുന്നോട്ടു പോകാൻ എല്ലാ ആശംസകളും നൽകി. എന്നാൽ വിഷയത്തിൽ പ്രതികരിക്കാനാകില്ലെന്നു പറഞ്ഞു പിന്മാറി. ഇന്ത്യൻ ജുഡീഷ്യറിയുടെ വിശ്വാസ്യത അപകടാവസ്ഥയിലാണോ എന്ന ചോദ്യത്തിന് 'സാന്ദർഭികവശാൽ, അതെ' എന്നായിരുന്നു ഒരു മാധ്യമത്തിനു നൽകിയ മറുപടി. 'അടിയന്തരാവസ്ഥാ കാലത്ത് ഞാൻ ലോ കോളജിലായിരുന്നു. ചെറുപ്പവും ഒപ്പം നിയമവിദ്യാർത്ഥിയാണെന്നതിന്റെ ചോരത്തിളപ്പുമുണ്ടായിരുന്നു. അടിയന്തരാവസ്ഥയുടെ ബാക്കിപത്രമായുണ്ടാകുന്ന പ്രശ്‌നങ്ങളായിരുന്നു മനസ്സു നിറയെ. ഇക്കാര്യം എന്റെ പ്രഫസറോടു പറഞ്ഞു. എല്ലാക്കാര്യങ്ങളും എല്ലാക്കാലവും ഹിറ്റ്‌ലറിനെപ്പോലെ കൈകാര്യം ചെയ്യാനാകില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. ചില പ്രശ്‌നങ്ങളുണ്ടാകുമെന്നത് ഉറപ്പ്. പക്ഷേ ഈ പ്രശ്‌നങ്ങൾ ഒരിക്കലും സ്ഥായിയല്ല. മാറ്റങ്ങളുണ്ടാകും ചെലമേശ്വർ വ്യക്തമാക്കി.

കേസുകൾ വിഭജിച്ചു നൽകുന്നതിൽ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് ചില പ്രശ്‌നങ്ങളുണ്ട്. അതിൽ പരിഹാരം വേണം. ഒറ്റരാത്രി കൊണ്ടു പരിഹാരം ഉണ്ടാകില്ലെന്നറിയാം. പക്ഷേ ശ്രമങ്ങൾ ഉണ്ടായിക്കൊണ്ടേയിരിക്കണമെന്നും ചെലമേശ്വർ പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP