Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

എല്ലാവരും അവഗണിച്ച ശ്രീജിത്തിന്റെ സമരത്തിനൊപ്പം രണ്ട് വർഷമായി നിലകൊണ്ടത് മറുനാടൻ; അനിയന്റെ ഘാതകരെ ശിക്ഷിക്കാൻ വേണ്ടിയുള്ള സമരത്തിൽ 2016 മുതൽ വാർത്തകളും ഫോളോ അപ്പുകളും; കപ്പലണ്ടി വിൽക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അടിച്ചോടിച്ചപ്പോഴും സ്വയം റീത്ത് വെച്ച് പ്രതിഷേധിച്ചപ്പോഴും അധികാരികൾ ഉറക്കം നടിച്ചു; സോഷ്യൽ മീഡിയ ഇടപെടലിൽ അധികാരികൾ കണ്ണു തുറന്നപ്പോൾ മറുനാടന് അഭിമാന നിമിഷം

എല്ലാവരും അവഗണിച്ച ശ്രീജിത്തിന്റെ സമരത്തിനൊപ്പം രണ്ട് വർഷമായി നിലകൊണ്ടത് മറുനാടൻ; അനിയന്റെ ഘാതകരെ ശിക്ഷിക്കാൻ വേണ്ടിയുള്ള സമരത്തിൽ 2016 മുതൽ വാർത്തകളും ഫോളോ അപ്പുകളും; കപ്പലണ്ടി വിൽക്കാൻ ശ്രമിച്ചപ്പോൾ പൊലീസ് അടിച്ചോടിച്ചപ്പോഴും സ്വയം റീത്ത് വെച്ച് പ്രതിഷേധിച്ചപ്പോഴും അധികാരികൾ ഉറക്കം നടിച്ചു; സോഷ്യൽ മീഡിയ ഇടപെടലിൽ അധികാരികൾ കണ്ണു തുറന്നപ്പോൾ മറുനാടന് അഭിമാന നിമിഷം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അനുജന്റെ കൊലയാളികളായ പൊലീസുകാരെ ശിക്ഷിക്കാൻ വേണ്ടിയാണ് ശ്രീജിത്ത് എന്ന യുവാവ് സെക്രട്ടറിയേറ്റ് പടിക്കൽ സമരം ആരംഭിച്ചത്. നൂറു കണക്കിന് ആളുകൾ വിവിധ ആവശ്യം ഉന്നയിച്ച് സമരം ചെയ്യുമ്പോൾ അക്കൂട്ടത്തിൽ ഒരാൾ മാത്രമായിരുന്നു ഇന്നലെ വരെ മാധ്യമങ്ങൾക്കും നേതാക്കൾക്കും ശ്രീജിത്ത് വിഷയം. എന്നാൽ, അനുജന് നീതി തേടിയുള്ള യുവാവിന്റെ സമരം ലോകം മുഴുവൻ എത്തിക്കുന്നതിൽ മറുനാടൻ മലയാളിക്കും സുപ്രധാനമായ പങ്കുണ്ട്. കാരണം, 2016 മുതൽ ഈ യുവാവിന്റെ സമരം മറുനാടൻ മലയാളി വാർത്തയാക്കിയിരുന്നു.

മന്ത്രിമാരും എംഎൽഎമാരും അടക്കമുള്ള പ്രമുഖർ കൊടിവെച്ച കാറിൽ പറക്കുന്ന അധികാര കേന്ദ്രത്തിന് കീഴിലാണ് ശ്രീജിത്ത് എന്ന യുവാവ് ഒരു ഷെഡ്ഡ് പോലും കെട്ടാതെ വെയിലും പൊടിയുമേറ്റ് സെക്രട്ടറിയേറ്റ് പടിക്കൽ സമരമിരുന്നത്. ശ്രീജീവിന്റെ മരണവുമായി ബന്ധപ്പെട്ട പത്രക്കട്ടിംഗുകൾ സഹിതമായിരുന്നു ആ യുവാവ് സെക്രട്ടറിയേറ്റ് പടിക്കലിരുന്നത്. അന്ന് നിരവധി സമരക്കാർക്കിടയിലെ ഒരു സമരക്കാരൻ മാത്രമായിരുന്നു പലമാധ്യമങ്ങൾക്കും ആ സംഭവം. അതുകൊണ്ട് ഇത് വാർത്തയായില്ല. അന്ന് മറുനാടൻ മലയാളി റിപ്പോർട്ടർ അരുൺ ജയകുമാറാണ് ഈ ശ്രീജിത്തിന്റെ സമരവാർത്ത റിപ്പോർട്ട് ചെയ്തത്.

2016 ഏപ്രിൽ 28നാണ് ശ്രീജിത്തിന്റെ സമര വാർത്ത മറുനാടൻ പ്രസിദ്ധീകരിച്ചത്. അന്ന് സമരത്തിൽ സിബിഐ എത്തുമോ എന്ന ചോദ്യം ഉയർത്തിയായിരുന്നു മറുനാടൻ റിപ്പോർട്ട്. പ്രണയം മൂലമാണ് ശ്രീജീവിനെ കൊലപ്പെടുത്താൻ ഇടയാക്കിയതെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ടു പോലും പൊലീസുകാർക്ക് അനുകൂലമാക്കി മാറ്റാൻ ശ്രമങ്ങളുണ്ടായെന്നും ആ വാർത്തയിൽ വ്യക്തമാക്കിയിരുന്നു. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും അടക്കം ശ്രീജിത്ത് പരാതി നൽകിയ കാര്യവും അന്ന് ചൂണ്ടിക്കാട്ടുകയുണ്ടായി.

ഈ വാർത്തയ്ക്ക് ശേഷം വീണ്ടും തുടർച്ചയായി മറുനാടൻ വാർത്തകൾ എഴുതി. ശ്രീജിത്തിന്റെ സമരത്തിന്റെ ഓരോ ഘട്ടമായിരുന്നു ഈ വാർത്തകൾ. ആരോഗ്യം വെടിഞ്ഞുള്ള ശ്രീജിത്തിന്റെ സമരം പലപ്പോഴും അദ്ദേഹത്തിന്റെ ജീവൻ തന്നെ അപകടാവസ്ഥയിൽ എത്തിച്ചിരുന്നു. ഇക്കാര്യവും മറുനാടൻ വാർത്തകളിൽ ചൂണ്ടിക്കാട്ടി. പൊലീസുകാർക്കെതിരായ സമരം എന്ന നിലയിൽ പൊലീസുകാരും ശ്രീജിത്തിനെതിരെ നടപടിയുമായി രംഗത്തെത്തിയിരുന്നു. സമരത്തിനിടെ കപ്പലണ്ടി വിൽക്കാനും ശ്രീജിത്ത് ശ്രമിച്ചപ്പോൾ സമരക്കാരൻ കപ്പലണ്ടി വിൽക്കേണ്ടെന്ന് പറഞ്ഞാണ് പൊലീസ് യുവാവിനെതിരെ രംഗത്തെത്തിയത്. ഇതേക്കുറിച്ചും മറുനാടൻ വാർത്ത നൽകി.

അവിടം കൊണ്ടും ഈ വിഷയം കൈവിടാൻ മറുനാടൻ തയ്യാറായില്ല, തുടർന്നു വാർത്തകൾ വന്നു. മറുനാടൻ വാർത്ത ശ്രദ്ധയിൽപെട്ടതോടെ ഈ വിഷയത്തിൽ ആദ്യം ഇടപെടൽ നടത്തിയ രാഷ്ട്രീയക്കാരൻ പൂഞ്ഞാർ എംഎൽഎ പി സി ജോർജ്ജായിരുന്നു. 2017 മാർച്ച് 14 ആം തിയതി ഈ വിഷയം കേരള നിയമസഭയുടെ ശ്രദ്ധയിൽ സബ്മിഷനായി കൊണ്ടുവന്നു. അന്ന് വിഷയം ഗൗരവത്തിൽ എടുക്കുമെന്നും അന്വേഷണം ഉടൻ പ്രഖ്യാപിക്കുമെന്നും മന്ത്രി എ കെ ബാലൻ ഉറപ്പു നൽകി. അതിന്റെ അടിസ്ഥാനത്തിൽ പിന്നീട് ജൂൺ 14 ആം തിയതി ഈ കേസ് സിബിഐക്ക് വിടുകയും ചെയ്തു. എന്നാൽ, പൊലീസുകാർക്കെതിരെ സർക്കാറിന് എടുക്കാവുന്ന നടപടി മാത്രം എടുത്തില്ല.

സിബിഐ അന്വേഷണം ആവശ്യം നിരാകരിച്ച വേളയിലും ഈ വിഷയത്തിൽ ശ്രീജിത്ത് പ്രതിഷേധിച്ചു. അന്ന് സ്വന്തം ശരീരത്തിൽ റീത്തു വച്ചായിരുന്നു യുവാവിന്റെ പ്രതിഷേധം. ഇതും മറുനാടൻ വാർത്തയാക്കി. ഇതെല്ലാം കണ്ടില്ലെന്ന് നടിക്കുകയായിരുന്നു അധികൃതർ. ഈ വിഷയവുമായി ബന്ധപ്പെട്ട് പത്തിലേറെ വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മറുനാടൻ നിതാന്ത ജാഗ്രത പുലർത്തിയ കേസ് ഇപ്പോൾ സൈബർ ലോകത്തിന്റെ ഇടപെടലോടെ വീണ്ടും ശക്തിപ്രാപിക്കുകയാണ്.

ശ്രീജിത്തിന്റെ സഹോദരൻ ശ്രീജീവിന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് വീണ്ടും കേന്ദ്രസർക്കാറിനോട് ആവശ്യപ്പെടുമെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചിരിക്കുന്നത്. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര പഴ്സനൽ മന്ത്രാലയത്തിന് കത്തയയ്ക്കും. ആദ്യ അപേക്ഷ സിബിഐ തള്ളിയിരുന്നു. ശ്രീജിവിന് നീതിതേടി ശ്രീജിത്ത് തലസ്ഥാനത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ 764 ദിവസമായി തുടരുന്ന സമരം സൈബർ ലോകം ഏറ്റെടുക്കുകയും ഇന്ന് സെക്രട്ടറിയേറ്റ് പടിക്കൽ വൻ ജനസഞ്ചയവും എത്തിയത് സോഷ്യൽ മീഡിയയുടെ വൻ വിജയമായാണ് കണക്കാക്കുന്നത്. ഈ വിജയത്തിൽ എളിയ പങ്കു വഹിക്കാൻ സാധിച്ചതിൽ മറുനാടനും അഭിമാനമുണ്ട്.

 

ഇക്കാര്യത്തിൽ അധികാരികൾ വീണ്ടും ഇടപെടൽ നടത്തുന്നു എന്നതിൽ മറുനാടനും സന്തോഷമുണ്ട്. നീതിക്ക് വേണ്ടിയുള്ള ശ്രീജിത്തിന്റെ പോരാട്ടത്തിൽ തുടർന്നും മറുനാടൻ ഒപ്പമുണ്ടാകും..

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP