Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

തെരുവു ജീവിതങ്ങൾക്ക് ഭക്ഷണപ്പൊതി നൽകുന്നത് മുടക്കാതെ ഇപ്പോഴും തുടരുന്നു; വൈകല്യത്തിൽ തണലേകാൻ പെട്ടിക്കടകൾ ഇട്ടു നൽകിയും സഹായമെത്തിച്ചു; അശ്വതി ജ്വാലയുടെ ഇനിയുള്ള ലക്ഷ്യം തെരുവിൽ അലയുന്നവർക്ക് പുനരധിവാസ കേന്ദ്രം; പൂങ്കുളത്ത് സ്ഥലം കണ്ടെത്തി ആദ്യ ചുവടുവെയ്‌പ്പ്; പ്രതിസന്ധികൾ താണ്ടി ജ്വാല ഫൗണ്ടേഷന്റെ നന്മ മനസ് വിജയവഴിയിൽ

തെരുവു ജീവിതങ്ങൾക്ക് ഭക്ഷണപ്പൊതി നൽകുന്നത് മുടക്കാതെ ഇപ്പോഴും തുടരുന്നു; വൈകല്യത്തിൽ തണലേകാൻ പെട്ടിക്കടകൾ ഇട്ടു നൽകിയും സഹായമെത്തിച്ചു; അശ്വതി ജ്വാലയുടെ ഇനിയുള്ള ലക്ഷ്യം തെരുവിൽ അലയുന്നവർക്ക് പുനരധിവാസ കേന്ദ്രം; പൂങ്കുളത്ത് സ്ഥലം കണ്ടെത്തി ആദ്യ ചുവടുവെയ്‌പ്പ്; പ്രതിസന്ധികൾ താണ്ടി ജ്വാല ഫൗണ്ടേഷന്റെ നന്മ മനസ് വിജയവഴിയിൽ

തിരുവനന്തപുരം: വിശക്കുന്ന തെരുവു ജീവിതങ്ങൾക്ക് ഒരു നേരത്തെ അന്നം നൽകുക എന്നതിന് അപ്പുറത്തേക്ക് ഒരു നന്മ നിറഞ്ഞ പ്രവർത്തി വേറെയില്ല. താൻ വളർന്ന ചുറ്റുപാടുകളിൽ കണ്ടു വളർന്ന കാഴ്‌ച്ചകൾക്ക് തന്നാൽ ആവും വിധം ഉത്തരം കണ്ടെത്തിയ അശ്വതി എന്ന പെൺകുട്ടി തിരുവനന്തപുരം നഗരത്തിൽ പൊതിച്ചോറുമായി ഇറങ്ങിയത് കാലങ്ങൾക്ക് മുമ്പ് വാർത്തയായിരുന്നു. പിൽക്കാലത്ത് ജ്വാലയെന്ന സംഘടന രൂപീകരിച്ച് സാമൂഹ്യ സേവന പ്രവർത്തനങ്ങളുടെ വേഗം കൂട്ടിയ അശ്വതി ഇപ്പ് തന്റെ ദ്വീർഘകാല സ്വപ്‌നത്തിലേക്ക് ചുവടുവെക്കാനുള്ള പ്രവർത്തനത്തിലാണ്.

തെരുവിൽ അലയുന്നവർക്ക് വേണ്ടി ഒരു പുനരധിവാസ കേന്ദ്രമാണ് അശ്വതി നേതൃത്വം കൊടുക്കുന്ന ജ്വാല ഫൗണ്ടേഷന്റെ ലക്ഷ്യം. ഈ ലക്ഷ്യത്തിലേക്ക് അടുക്കാൻ വേണ്ടി സ്ഥലം കണ്ടെത്തിക്കഴിഞ്ഞു അവർ. തിരുവനന്തപുരം വെള്ളായണിക്കടുത്തുള്ള പൂങ്കുളം എന്ന സ്ഥലത്തു 22 സെന്റ് സ്ഥലം ജ്വാല ഫൗണ്ടേഷൻ വാങ്ങിക്കഴിഞ്ഞു. ഇവിടെയാണ് അനാഥരാക്കപ്പെട്ടവർക്ക് സ്ഥാപനമൊരുക്കാൻ അശ്വതി ലക്ഷ്യമിടുന്നത്. ഇതിനായി 42 ലക്ഷം രൂപയോളമാണ് ചെലവ് 3 ലക്ഷം രൂപയോളം കൊടുത്തു. ഇനി സമൂഹത്തിലെ സുമനസ്സുകളുടെ സഹായത്താൽ മാത്രമേ ജ്വാലയ്ക്ക് മുന്നോട്ട് നീങ്ങാൻ കഴിയൂ. ഇന്ന് വരെ തന്റെയും ജ്വാല ഫൗണ്ടേഷന്റെയും ഒപ്പം നിന്നവർ ഈ സംരംഭവത്തിന് വേണ്ടിയും സാഹായിക്കും എന്നാണ് അശ്വതിയുടെ പ്രതീക്ഷ.

തെരുവിൽ കഴിയുന്ന വയോധികർക്കും അംഗ വൈകല്യമുള്ളവർക്കും ഒരു പുനരധിവാസ കേന്ദ്ര എന്നതാണ് അശ്വതി പ്രധാനമായും ലക്ഷ്യമിടുന്നത്. അഞ്ചു വർഷമായി അശ്വതി ജ്വാല എന്ന പ്രസ്ഥാനം വിജയകരമായി വളർന്നു കൊണ്ടിരിക്കുകയാണ്. ഈ വളർച്ചയുടെ പടവിലാണ് പുതിയ ലക്ഷ്യം ഈ സന്നദ്ധ പ്രവർത്തക പ്രകടിപ്പിച്ചത്. ദിവസവും 150 പൊതിച്ചോറുകളാണ് തെരുവിലെ ആളുകൾക്ക് വിശപ്പടക്കാൻ വേണ്ടി നല്കുന്നത്. ഇതിന് പുറമേയാണ് ജ്വാലയുടെ പെട്ടിക്കട സംരംഭവും അംഗീകരിക്കപ്പെട്ടത്.

അംഗവൈകല്യമുള്ള അനാഥർക്ക് ഒരു പെട്ടിക്കട, അന്ധരായവർക്ക്, ലോട്ടറി വിൽപ്പന, അംഗവൈകല്യമുള്ളവർക്ക് വീൽ ചെയർ തുടങ്ങിയ സേവന പ്രവർത്തനങ്ങളിലെല്ലാം മുന്നിലണ് അശ്വതി ഇപ്പോൾ. പുതിയ സംരംഭത്തെ കുറിച്ച് അശ്വതി പറയുന്നത് ഇങ്ങനെയാണ്: ജ്വാലയുടെ കാരുണ്യവും കാത്ത് മാത്രം തെരുവിൽ ജീവിക്കുന്ന ഒരുപിടി മാന്വഷ്യർ ഉണ്ട്. വർഷങ്ങളായി അനാഥരാക്കപ്പെട്ടവർക്ക് ഇങ്ങനെയൊരു സ്ഥാപനത്തെ കുറിച്ച് പ്രതീക്ഷകൾ മാത്രമാണ് നൽകാൻകഴിഞ്ഞത്. അതിനെ യാഥാർഥ്യത്തിൽ കൊണ്ട് വരാൻ സാമ്പത്തിക ബുദ്ധിമുട്ട് കാരണം ഇതുവരെ കഴിഞ്ഞിട്ടില്ല. അംഗവൈകല്യമുള്ളവർക്ക് രാവിലെ വണ്ടിയിൽ എത്തിച്ച് അവർക്ക് ജോലി ചെയ്തതിനു ശേഷം തിരിച്ച അവരെ വണ്ടിയിലെ തന്നെ എത്തിക്കുന്ന തരത്തിലാണ് പുതിയ സംരംഭം. അതുപോലെ തെരുവിൽ ഉറങ്ങുന്ന മനുഷ്യർക്ക് തലചായ്ക്കാനും അവരെ മുൻനിരയിലേക്ക് കൊണ്ടുവരുവാനുമാണ് പുതിയ സംരംഭവത്തിന്റെ ലക്ഷ്യം.

2013ലാണ് ജ്വാല ഫൗണ്ടേഷൻ രൂപീകരിക്കുന്നത്. തിരുവനന്തപുരം ജനറൽ ആശുപത്രിയിലെ ഒമ്പതാം വാർഡിലെ ശോചനീയ അവസ്ഥയെക്കുറിച്ചു ധാരാളം വാർത്തകൾ അപ്പോൾ മാധ്യമങ്ങളിൽ വരാളുള്‌ല സമരയത്ത് ആരോരുമില്ലാത്ത അനാഥരായ രോഗികൾ മാത്രം കിടക്കുന്ന ഒമ്പതാം വാർഡിൽ ഭക്ഷണം എത്തിക്കുകയാണെങ്കിൽ അത് രോഗികൾക്കു വലിയ ആശ്വാസമാകും. ഇങ്ങനെയാണ് വീട്ടിൽ നിന്നും പൊതിച്ചോർ തയ്യാറാക്കി ജനറൽ ആശുപത്രിയിൽ എത്തിയത്.

ദിവസവും പത്തു പേർക്കെന്ന കണക്കിലായിരുന്നു ഉച്ചഭക്ഷണം വിതരണം ചെയ്തിരുന്നത്. പിന്നീട് പൊതിച്ചോറുകളുടെ എണ്ണവും കൂടി. ഇതിനിടെ പേരൂർക്കട മാനസിക ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ചു തുടങ്ങിയപ്പോഴാണ് ജ്വാല ഫൗണ്ടേഷൻ എന്ന സംഘടന രജിസ്റ്റർ ചെയ്തത്. മെഡിക്കൽ കോളേജിലെ ഡോക്ടർമാരുമായി സഹകരിച്ചുകൊണ്ട് മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിച്ചിരുന്നു. മാനസിക രോഗം ഭേദമായവരെ പുനരധിവസിപ്പിക്കാൻ വേണ്ടി ലോട്ടറിടിക്കറ്റ് എടുത്തു കൊടുക്കുന്ന ശ്രമവും പെട്ടിക്കട സംരംഭവും ജ്വാല ഫൗണ്ടേഷൻ നടത്തിവരുന്നുണ്ടായിരുന്നു.

അടുത്തിടെ ജ്വാല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടതും വിവാദമായിരുന്നു. വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേണ്ടി ജ്വാല ഒരുക്കിയ ചലിക്കുന്ന പെട്ടിക്കടകളാണ് എടുത്തു മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടതിനെതിരെ പ്രതിഷേധം ഉയർന്നതോടെ ഈ നീക്കം ഉപേക്ഷിച്ചു. ഇപ്പോൾ വീണ്ടും തെരുവിന്റെ മക്കൾക്ക് വേണ്ടി ഒരു വലിയ ചുവടാണ് ജ്വാലയുടെ നേതൃത്വത്തിൽ നടത്തുന്നത്. എന്നാൽ പുനരധിവാസ കേന്ദ്രം യാഥാർത്ഥ്യമാകാൻ സുമനസുകളുടെ സഹായം കൂടിയേ തീരൂ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP