Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നോ കോംപ്രമൈസ്, ഇനിയും കാത്തിരിക്കാൻ ഞങ്ങൾക്കാവില്ല.. അണികളുടെ കരുത്ത് കെ സുധാകരൻ നയിക്കട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ! കെപിസിസി അധ്യക്ഷനായുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ തലസ്ഥാനത്ത് ഫ്ളക്സ് വെച്ച് കെ എസ് അനുകൂലികൾ; രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിലും സുധാകരനായുള്ള കൂട്ട അഭ്യർത്ഥനകൾ

നോ കോംപ്രമൈസ്, ഇനിയും കാത്തിരിക്കാൻ ഞങ്ങൾക്കാവില്ല.. അണികളുടെ കരുത്ത് കെ സുധാകരൻ നയിക്കട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ! കെപിസിസി അധ്യക്ഷനായുള്ള ചർച്ചകൾ ഡൽഹിയിൽ പുരോഗമിക്കവേ തലസ്ഥാനത്ത് ഫ്ളക്സ് വെച്ച് കെ എസ് അനുകൂലികൾ; രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിലും സുധാകരനായുള്ള കൂട്ട അഭ്യർത്ഥനകൾ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: നോ കോംപ്രമൈസ്, ഇനിയും കാത്തിരിക്കാൻ ഞങ്ങൾക്കാവില്ല.. അണികളുടെ കരുത്ത് കെ സുധാകരൻ നയിക്കട്ടെ കോൺഗ്രസ് പ്രസ്ഥാനത്തെ! തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് അങ്ങോളമിങ്ങോളം നോക്കിയാൽ കെ സുധാകരന്റെ ചിരിക്കുന്ന ചിത്രങ്ങൾ സഹിതം നിരന്നിരിക്കുന്ന ഫ്‌ളക്‌സുകൾ കാണാം. പിണറായി വിജയനെ നേരിടാൻ കരുത്തുള്ള കെപിസിസി അധ്യക്ഷൻ വേണമെന്ന ആവശ്യം ഉയരുമ്പോൾ സുധാകരന് വേണ്ടി അദ്ദേഹത്തിന്റെ അനുയായികൽ തന്നെയാണ് നാടു നീളെ ഫ്‌ളക്‌സ് വെച്ചിരിക്കുന്നത്.

കോൺഗ്രസ് നേതാക്കൾ പലരും അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയത്തിന്റെ വക്താക്കളാണ് എന്ന ധ്വനി കൂടി പുറത്തുവന്ന ഫ്‌ളക്‌സിലുണ്ട്. അതുകൊണ്ട് തന്നെ അത്തരം അഡ്ജസ്റ്റ്‌മെന്റുകൾക്ക് നിൽക്കാത്ത സിപിഎമ്മിന്റെ എക്കാലത്തെയും കണ്ണിലെ കരടായ സുധാകരനെ അധ്യക്ഷനാക്കണമെന്ന അഭ്യർത്ഥനയാണ് ഫേസ്‌ബുക്കിൽ നിറയുന്നത്. വെറും ഫ്‌ളക്‌സുകൾ വെച്ച് നോക്കിയിരിക്കാനും സുധാകരൻ അനുകൂലികൾ തയ്യാറല്ല. അവർ സുധാകരന്റെ പേര് ഓർമ്മപ്പെടുത്താൻ രാഹുൽ ഗാന്ധിയുടെ ഫേസ്‌ബുക്ക് പേജിൽ സുധാകരനെ അധ്യക്ഷനാക്കണമെന്ന കൂട്ട അഭ്യർത്ഥനകളാണ്.

രാജ്യസഭാ സീറ്റ് പുതുമുഖത്തിന് നൽകണമെന്നും, കെപിസിസി പ്രസിഡന്റായി ഏറ്റവും അനുയോജ്യനേ നിയമിക്കണമെന്നുമാണ് മലയാളി കോൺഗ്രസ് പ്രവർത്തകരുടെ ആവശ്യം. ഇതിനായി പലരും പല പേരുകൾ നിർദ്ദേശിക്കുന്നുമുണ്ട്. ഇതിൽ പ്രമുഖനാണ് കെ.സുധാകരൻ. കെ.മുരളീധരന്റെ പേരും പലരും നിർദ്ദേശിക്കുന്നുണ്ട്. മുല്ലപ്പളിയെ പ്രസിഡന്റായി നിയമിക്കരുതെന്നും പലരും ആവശ്യപ്പെടുന്നുണ്ട്. ഹൈക്കമാൻഡ് നൽകുന്ന സൂചന മുല്ലപ്പള്ളിക്കാണ് കൂടുതൽ സാധ്യതയെന്നാണ് പറയുന്നത്.

നേരത്തെ നേതൃമാറ്റം ആവശ്യപ്പെട്ട് കോൺഗ്രസിലെ യുവ എംഎ‍ൽഎമാർ നവമാധ്യമങ്ങളിലൂടെ രംഗത്തെത്തിയിരുന്നു. കോൺഗ്രസിൽ യുവ എംഎ‍ൽഎമാരായ വി.ടി ബൽറാം, ഷാഫി പറമ്പിൽ, റോജി എം. ജോൺ, അനിൽ അക്കര എന്നിവരാണ് നേതൃമാറ്റം ആവശ്യപ്പെട്ടത്. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പ് പരാജയത്തിന് ശേഷമായിരുന്നു എംഎ‍ൽഎമാരുടെ പ്രതികരണം. സീറ്റുകൾ ആരുടേയും കുടുംബ സ്വത്തല്ലെന്നും, പുതിയ തലമുറയ്ക്ക് സീറ്റും പ്രാതിനിധ്യവും നൽകണമെന്നും യുവ എംഎ‍ൽഎമാർ നവ മാധ്യമങ്ങളിലൂടെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം കെപിസിസി പ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിച്ചാൽ സന്തോഷത്തോടെ സ്വീകരിക്കുമെന്ന് കെ. സുധാകരൻ ഇന്നലെ മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ, കെ സുധാകരൻ, കൊടിക്കുന്നിൽ സുരേഷ്, കെവി തോമസ് തുടങ്ങി പല പേരുകൾ കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ഹൈക്കമാന്റിന്റെ പആലോചനയിലുണ്ട്. ഒരേ സമുദായത്തിൽ നിന്നുള്ളവർ പിസിസി അദ്ധ്യക്ഷനും പ്രതിപക്ഷനേതാവും ആകുന്നതിൽ അപാകതയില്ല എന്നാണ് നിശ്ചയിക്കുന്നതെങ്കിൽ വിഡി സതീശന് സാധ്യതയേറും.

കെ മുരളീധരൻ ഈ സ്ഥാനത്തേക്കില്ല എന്നറിയിച്ചിട്ടുണ്ട്. കേരളത്തിൽ സംഘടനാ ദൗർബല്യം പ്രകടമാണെന്നാണ് ഹൈക്കമാൻഡ് വിലയിരുത്തൽ. ബൂത്ത് കമ്മിറ്റികൾ പലയിടത്തും ഇല്ല. യൂത്ത് കോൺഗ്രസ് പോലും നിശ്ചലമാണെന്നും എഐസിസി വിലയിരുത്തുന്നു. ഈ സാഹചര്യത്തിൽ പുതിയ കെപിസിസി പ്രസിഡന്റ് ഉടനെ ഉണ്ടാകുമെന്നാണ് സൂചന. നേരത്തെ കെപിസിസി അധ്യക്ഷസ്ഥാനത്തേയ്ക്ക് ഉയർന്നു വന്ന പേരുകളിൽ സുധാകരനെ കൂടാതെ മുല്ലപ്പള്ളി രാമചന്ദ്രൻ, കൊടിക്കുന്നിൽ സുരേഷ് എന്നിവരുടെയും രാഹുൽ മുഖാമുഖം നടത്തിയിരുന്നു.

കേരളത്തിൽ അടുത്ത പാർലമെന്റ് തെരഞ്ഞെടുപ്പിൽ എത്ര സീറ്റ് നേടാൻ സാധിക്കും എന്നത് അടക്കം കെപിസിസി അധ്യക്ഷ നിർണയത്തിൽ പ്രധാനമാകും. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പാർട്ടിയെ സജ്ജമാക്കേണ്ട ചുമതല കൂടി പുതിയ അധ്യക്ഷനുണ്ടാകും. ആർഎസ്എസിനെയും സിപിഐഎമ്മിനെയും ഒരുമിച്ച് നേരിടുന്ന രാഷ്ട്രീയ സാഹചര്യത്തിന് പറ്റിയ കേരളത്തിലെ ഏക നേതാവാണ് കെ. സുധാകരൻ എന്നു തന്നെയാണ് ഹൈക്കമാൻഡിന്റെ വിലയിരുത്തൽ. എന്നാൽ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം കൂടി ഇക്കാര്യത്തിൽ നിർണായകമാകും.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP