Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

കാലടി സംസ്‌കൃത സർവകാലാശാല വിസിയും കുടുംബവും പ്രളയത്തിൽ ഒറ്റപ്പെട്ടു; രണ്ടു ദിവസമായി ഇവർ താമസിക്കുന്നത് പാതി മുങ്ങിയ വീടിന്റെ ടെറസിൽ; രോഗിയായ ഡോ.ധർമ്മജൻ അടാട്ടിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് അടിയന്തര ഇടപെടൽ; മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വിവരമറിയിച്ചിട്ടും നടപടി വൈകുന്നു; ഉത്കണ്ഠയോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും

കാലടി സംസ്‌കൃത സർവകാലാശാല വിസിയും കുടുംബവും  പ്രളയത്തിൽ ഒറ്റപ്പെട്ടു; രണ്ടു ദിവസമായി ഇവർ താമസിക്കുന്നത് പാതി മുങ്ങിയ വീടിന്റെ ടെറസിൽ; രോഗിയായ ഡോ.ധർമ്മജൻ അടാട്ടിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടത് അടിയന്തര ഇടപെടൽ; മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം വിവരമറിയിച്ചിട്ടും നടപടി വൈകുന്നു; ഉത്കണ്ഠയോടെ അദ്ധ്യാപകരും വിദ്യാർത്ഥികളും

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: കാലടി സംസ്‌കൃത സർവകാശാല വൈസ് ചാൻസലർ ഡോ.ധർമ്മജൻ അടാട്ടും കുടുംബവും പ്രളയത്തിൽ ഒറ്റപ്പെട്ടു.കാലടിയിലെ സംസ്‌കൃത സർവകലാശാലക്കരികിലെ വീടിന്റെ ടെറസിലാണ് രോഗിയായ ഇദ്ദേഹവും കുടുംബവും രണ്ടുദിവസമായി കഴിയുന്നത്.ഇവരെ രക്ഷിക്കാൻ കഴിയാതെ സർവകലാശാലാ ജീവനക്കാരും രജിസ്റ്റാറുമൊക്കെ പലയിടത്തും ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്

.മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം അറിയിച്ചിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിയില്ലെന്നാണ് സംസ്‌കൃത സർവകലാശാലാ ജീവനക്കാർ പറയുന്നത്.ഇപ്പോൾ അദ്ദേഹത്തെ ഫോണിലും കിട്ടുന്നില്ല.രോഗിയായ ധർമ്മജൻ അടാട്ടിന് അടിയന്തിര സഹായംവേണമെന്ന് കാണിച്ച് സംസ്‌കൃത സർവകാലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഫേസ്‌ബുക്കിലും വാട്സാപ്പിലുമായി നിരന്തരം സന്ദേശങ്ങൾ അയച്ചിക്കുന്നുണ്ട്.

നിറയെ മരങ്ങൾ ഉള്ള ഇവിടെ ഹെലികോപ്റ്റർ വഴിയുള്ള രക്ഷാപ്രവർത്തനം സാധ്യമല്ല.തോണിയോ ബോട്ടോ ഉപയോഗിച്ചുള്ള രക്ഷാപ്രവർത്തനം മാത്രമാണ് സാധ്യമാവുകയെന്നുമാണ് പരിസരവാസികൾ പറയുന്നത്.പെരിയാർ കര കവിഞ്ഞതോടെ ഈ മേഖലയിൽ അഞ്ചുമീറ്റർ പൊക്കത്തിൽവരെ വെള്ളം ഉയർന്നിരക്കയാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP