Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മരങ്ങൾക്ക് ശ്വാസം വേണമെന്ന് ഒടുവിൽ പൊലീസും സമ്മതിച്ചു; സഞ്ചാരിയുടെ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചു; സംരക്ഷണ വലയത്താൽ ശ്വാസം മുട്ടി നിന്ന കൂടുതൽ മരങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു

മരങ്ങൾക്ക് ശ്വാസം വേണമെന്ന് ഒടുവിൽ പൊലീസും സമ്മതിച്ചു; സഞ്ചാരിയുടെ പ്രവർത്തകർക്കെതിരെയുള്ള കേസുകൾ പിൻവലിച്ചു; സംരക്ഷണ വലയത്താൽ ശ്വാസം മുട്ടി നിന്ന കൂടുതൽ മരങ്ങൾക്ക് സ്വാതന്ത്ര്യം ലഭിച്ചു

കൊച്ചി:കലൂർ കത്രിക്കടവ് റോഡിലെ ഇരുവശത്തുമുള്ള മരങ്ങളുടെ ട്രീ ഗാർഡ് എടുത്ത് മാറ്റിയത് പൊതു മുതൽ നശിപ്പിക്കലിന്റെ പട്ടികിൽ വരില്ലെന്ന് ഒടുവിൽ കേരളാ പൊലീസിനും മനസ്സിലായി.മാത്രമല്ല ചെടികൾ വളരുമ്പോൾ അവയ്ക്ക് കൂടുതൽ സഹായകമാവുകയാണ് ട്രീ ഗാർഡുകൾ മാറ്റുന്നതിലൂടെയെന്നും പൊലീസിനും പരാതിക്കാർക്കും മനസ്സിലായി.മരം നട്ടപ്പോൾ സംരക്ഷണത്തിനായി ചുറ്റും സ്ഥാപിച്ച ഇരുമ്പുവേലി(ട്രീ ഗാർഡ്)കൾ എടുത്ത് മാറ്റിയ സഞ്ചാരി എന്ന കൂട്ടായ്മയുടെ പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു.

വർഷങ്ങൾക്കു മുമ്പ് വ്യാപാരി വ്യവസായി ഏകോപന സമിതിയാണ് മരങ്ങൾ നട്ടത്. വ്യാപാര വ്യവസായ ഏകോപന സമിതിയുടെ നേതൃത്വത്തിൽ ട്രീ ഗാർഡ് നീക്കിയവർക്കെതിരേ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. എന്നാൽ പിന്നീട് ഇവരോട് ട്രീഗാർഡുകൾ നിൽക്കുന്നതിലെ പ്രശ്നം പറഞ്ഞ് മനസ്സിലാക്കിയപ്പോഴാണ് പൊലീസിന് നൽകിയ പരാതി പിൻവലിക്കാൻ തയ്യാറായത്. അവശേഷിച്ചിരുന്ന 35ഓളം ട്രീഗാർഡുകളും ഇന്ന് കൂട്ടായ്മയിലെ പ്രവർത്തകർ എടുത്ത് മാറ്റി.ഇതിന് പുറമേ പുതിയതായി പത്തോളം ചെടികൾ പാദയോരത്ത് വച്ച് പിടിപ്പിക്കുകയും ചെയ്തു.

അതിരില്ലാത്ത സ്വാതന്ത്ര്യത്തിൽ വളരാൻ കഴിയുന്നതിന്റെ പ്രത്യേക സുഖം മരങ്ങൾ പൂർണ്ണമായും ആസ്വദിക്കുന്നതായി ഇപ്പോൾ കാണാൻ കഴിയും.അന്ന് ഈ മരങ്ങളെ സംരക്ഷിക്കാൻ വച്ചിരുന്ന ട്രീ ഗാർഡുകൾ എല്ലാം മാറ്റേണ്ട സമയം അതിക്രമിച്ചിട്ട് കാലങ്ങളായി. ചില ട്രീ ഗാർഡുകൾ ചപ്പുചവറുകൾ കൂട്ടിയിടാനുള്ള വേസ്റ്റ് ബാസ്‌ക്കറ്റുകൾ പോലെയും ആയി മാറിയിരിക്കുന്നു. മരങ്ങളുടെ അവസ്ഥ വിങ്ങിപ്പൊട്ടി നിൽക്കുന്ന തടവകാരുടേതു പോലെയാണ്. വേസ്റ്റ് ബാസ്‌ക്കറ്റായി മാറിയ ചില മരങ്ങളുടെ ട്രീ ഗാർഡുകൾ നിറയുമ്പോൾ അതിൽ തീയിടാറുമുണ്ട്. ഫലത്തിൽ നാശം സംഭവിക്കുന്നത് വർഷങ്ങൾ പ്രായമുള്ള മരങ്ങൾക്കും.ഈ അവസ്ഥയ്ക്കാണ് ഇപ്പോൾ പൂർണമായും മാറ്റമുണ്ടായിരിക്കുന്നത്.

കഴിഞ്ഞ ഞായറാഴ്ചയാണ് സഞ്ചാരി, ഗ്രീൻവെയ്ൻ, എക്കോ വാരിയേഴ്സ്, പറവൂർ ബൈക്ക് റൈഡേഴ്സ് തുടങ്ങിയ ക്ലബുകളിൽ നിന്നുമുള്ള 30 ഓളം പേർ ചേർന്ന് ട്രീഗാർഡുഗകൾ നീക്കം ചെയ്യാൻ തുടങ്ങിയത്. 60 ശതമാനം ട്രീഗാർഡുകൾ ഇങ്ങനെ നീക്കം ചെയ്തത്. പിന്നാലെ പൊലീസ് കേസുമെത്തി. എന്തായാലും സംഭവത്തിന്റെ യഥാർഥ അവസ്ഥ മനസ്സിലാക്കി പൊലീസും പരാതിക്കാരും പിൻവാങ്ങിയത്. സംഘടനകൾക്കും പ്രവർത്തകർക്കും ആശ്വാസമായി.

ഈ രക്ഷാപ്രവർത്തനം വിജയിച്ചതോടെ ഒരുപാട് മരങ്ങളെ തടവിൽ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ് മാത്രമല്ല മുറിച്ചു മാറ്റുന്ന ട്രീ ഗാർഡുകൾ വലിയ കുഴപ്പമില്ലാതെ കിട്ടിയ ട്രീ ഗാർഡുകൾ അറ്റകുറ്റപ്പണി ചെയ്ത് പെയിന്റടിച്ച് എടുത്താൽ പൊതുസ്ഥലങ്ങളിൽ തൈകൾ നടുമ്പോൾ സംരക്ഷണാർത്ഥം വീണ്ടും ഉപയോഗിക്കാം. ചെടികൾ അന്ന് നട്ട് പിടിപ്പിച്ചപ്പോൾ അവ നശിക്കാതിരിക്കാനാണ് ഗാർഡുകൾ സ്ഥാപിച്ചത്. പക്ഷേ ചെടികൾ വളർന്ന് മരങ്ങളായപ്പോൾ അവയെ വീർപ്പുമുട്ടിക്കുകയാണ് ഗാർഡുകൾ ചെയ്തത്.

മരം നടുന്നത് പോലെ തന്നെ പ്രധാന്യമർഹിക്കുന്നതാണ് മരങ്ങൾ സംരക്ഷിക്കുന്നതും. സൃഷ്ടി മാത്രമല്ല സ്ഥിതിയും പ്രാധാനപ്പെട്ടതാണ്. കുറേ നല്ല മനുഷ്യർ പ്രകൃതിക്കും മനുഷ്യർക്കും വേണ്ടി ചെയ്ത നല്ല ശ്രമം, അവ വളർന്ന് വൃക്ഷങ്ങളായി. ഇവയെല്ലാം ആരോഗ്യത്തോടെ സംരക്ഷിക്കാൻ ഏതെങ്കിലും സംഘടനക അല്ലെങ്കിൽ വിശാല കൊച്ചി വികസന അഥോറിട്ടി(ജിസിഡിഎ)യോ മുന്നോട്ട് വരണമെന്ന് പരിസ്ഥിതി സ്‌നേഹികൾ ആവശ്യപ്പെടുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP