Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഗൂഢാലോചന വാദം ആദ്യം മഞ്ജു ഉയർത്തിയപ്പോൾ തള്ളി പറഞ്ഞു; മാധവിക്കുട്ടിയെ യാഥാർത്ഥ്യമാക്കാൻ നടനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് നിലപാട് മാറ്റി; ആമിയുടെ വർക്കിനിടെ ശിഷ്യനേയും നായികയേയും പിണക്കാതിരിക്കാൻ മൗനവും; ഷൂട്ടിങ് തീർന്നപ്പോൾ വീണ്ടും പരസ്യ നിലപാട്: ദിലീപിന്റെ രാമലീലയ്ക്ക് വേണ്ടി വാളെടുത്ത കമൽ നിൽക്കുന്നത് ആർക്കൊപ്പം? തെറ്റ് ഏറ്റുപറഞ്ഞ രാമചന്ദ്രനെ കടന്നാക്രമിക്കുന്നത് ദിലീപിന്റെ ഗുഡ്‌ലിസ്റ്റിൽ കയറാനോ?

ഗൂഢാലോചന വാദം ആദ്യം മഞ്ജു ഉയർത്തിയപ്പോൾ തള്ളി പറഞ്ഞു; മാധവിക്കുട്ടിയെ യാഥാർത്ഥ്യമാക്കാൻ നടനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് നിലപാട് മാറ്റി; ആമിയുടെ വർക്കിനിടെ ശിഷ്യനേയും നായികയേയും പിണക്കാതിരിക്കാൻ മൗനവും; ഷൂട്ടിങ് തീർന്നപ്പോൾ വീണ്ടും പരസ്യ നിലപാട്: ദിലീപിന്റെ രാമലീലയ്ക്ക് വേണ്ടി വാളെടുത്ത കമൽ നിൽക്കുന്നത് ആർക്കൊപ്പം? തെറ്റ് ഏറ്റുപറഞ്ഞ രാമചന്ദ്രനെ കടന്നാക്രമിക്കുന്നത് ദിലീപിന്റെ ഗുഡ്‌ലിസ്റ്റിൽ കയറാനോ?

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിനെതിരെ സംശയങ്ങളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് സംവിധായകൻ കമൽ പറഞ്ഞത് ഏറെ ചർച്ചയായിരുന്നു. സംഭവത്തിൽ ഗൂഡാലോച ആദ്യം ഉന്നയിച്ചത് മഞ്ജു വാര്യരായിരുന്നു. ഇതിന് പിന്നാലെ ഗൂഢാലോചനയൊന്നുമില്ലെന്നും ദിലീപിനെ ക്രൂശിക്കാനാണ് ശ്രമമെന്നും കമൽ പറഞ്ഞിരുന്നു.

ഇതോടെ മിണ്ടാട്ടമില്ലാതെയായത് കമലിന്റെ പുതിയ സിനിമയായ ആമിയെ കുറിച്ചുള്ള ചർച്ചയ്ക്കായിരുന്നു. ആമിയിൽ മാധവിക്കുട്ടിയാകമെന്ന് സമ്മതിച്ചിരുന്ന മഞ്ജു ഇതോടെ മൗനത്തിലായി. ഇതിനിടെ കമലിന്റെ മലക്കം മറിഞ്ഞു. ദിലീപിനെതിരെ പരസ്യമായ പ്രതികരണങ്ങൾ എത്തുമുമ്പ് തന്നെ ദിലീപിനെതിരെ സംശയമുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്ന് കമൽ പറഞ്ഞു. ഈ വിഷയത്തിൽ ആദ്യമായി ദിലീപിന്റെ പേര് പരസ്യമായി പറഞ്ഞതും കമലായിരുന്നു. ഇത് മഞ്ജുവിനെ ആമിയാക്കാനാണെന്ന വിലയിരുത്തൽ സജീവമായി.

പിന്നെ അങ്ങോട്ട് കമൽ മൗനത്തിലായിരുന്നു. ചലച്ചിത്ര അക്കാദമി ചെയർമാൻ ദിലീപ് അറസ്റ്റിലായിട്ടും പ്രതികരിച്ചില്ല. പെട്ടെന്ന് വീണ്ടും കമൽ പ്രതികരണവുമായെത്തി. ചലച്ചിത്ര അക്കാദമി എക്‌സിക്യൂട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെയുള്ള സംവിധായകൻ കമലിന്റെ പടപ്പുറപ്പാടിൽ പൊരുൾ തേടി സിനമ ലോകം ഇപ്പോൾ പരക്കം പായുകയാണ്.. നടൻ ദിലീപിന്റെ അറസ്റ്റ് ഉൾപ്പെടെ മലയാള സിനിമ മേഖലയെ ഞെട്ടിച്ച സംഭവ പരമ്പരകൾ ഉണ്ടായിട്ടും ഒരക്ഷരം പോലും ഇത് സംമ്പന്ധിച്ച് ഉരിയാടാതിരുന്ന ചലച്ചിത്ര അക്കാദമി ചെയർമാൻകൂടിയായ കമൽ രാമചന്ദ്രനെതിരെ 'ആക്രമണം'നടത്തിയത് ആരെ പ്രീണിപ്പിക്കാനാണെന്നാണ് പരക്കെ ഉയരുന്ന ചോദ്യം. ഇരയെ സംരക്ഷിക്കുകയെന്നത് സർക്കാർ നിലപാടാണ്. ഈ വിഷയത്തിൽ നിലപാടു പറയാതെ രാമചന്ദ്രനെ കടന്നാക്രമിക്കുന്നു. രാമലീലയ്‌ക്കെതിരെ പോസ്റ്റിട്ടതാണ് ഇതിന് കാരണം.

നടി ആക്രമിക്കപ്പെട്ട സംഭവത്തിന് പിന്നിലെ കുറ്റവാളികൾക്കെതിരെ കർശന നടപടിവേണമെന്ന തരത്തിലായിരുന്നു കേസിന്റെ ആദ്യഘട്ടത്തിൽ കമലിന്റെ അഭിപ്രായ പ്രകടനം. പിന്നീട് കേസ് മുറുകിയപ്പോൾ ദിലീപ് അറസ്റ്റിലായി. തുടർന്ന് താരസംഘടനയാ അമ്മയിൽ നിന്നും ദിലീപിന പുറത്താക്കി. ഇതേത്തുടർന്ന് മലയാള സിനിമ മേഖല ആകെ താറുമാറായി.ദിലീപിനെ അനുകൂലിച്ചും എതിർത്തും സിനിമ പ്രവർത്തകർ ഇരുചേരിയിലുമായി. ഇപ്പോൾ രണ്ടുമാസത്തോളമായി ദിലീപ് ജയിലിലുമാണ്. നടി ആക്രമിക്കപ്പെട്ട അവസരത്തിൽ തന്റെ പുതിയ ചിത്രമായ ആമിയുടെ തിരക്കിലായിരുന്നു കമൽ. കഥാകാരി കമലാ സുരയ്യയുടെ ജിവിതവുമായി ഏറെ ബന്ധപ്പെട്ടുള്ള കഥാതന്തുവിൽ പിറവിയെടുക്കുന്ന ചിത്രത്തിൽ പ്രാധാന വേഷത്തിലെത്തുന്നത് മഞ്ജു വാര്യർ ആണ്. ദിലീപാകട്ടെ കമലിന്റെ വൽസല ശിഷ്യനും. കമലിന് ദിലീപിനെ തള്ളിപ്പറയാനുമാകില്ല. അതുകൊണ്ട് മഞ്ജുവിനെ പിണക്കാതിരിക്കാൻ മൗനം തുടർന്നു. ആമിയുടെ ഷൂട്ടിങ് കഴിഞ്ഞതും വീണ്ടും വെടിപൊട്ടിച്ചു.

നടി ആക്രമിക്കപ്പട്ട കേസിൽ ഗൂഢാലോചന വാദം ആദ്യം ഉയർത്തിയത് മജ്ഞു വാര്യർ ആയിരുന്നു.രാമചന്ദ്രനെതിരെ കമലിന്റെ ഇപ്പോഴത്തെ നിലപാട് പരോക്ഷമായി ദിലീപിനെ അനുകൂലിക്കുന്നതാണെന്നാണ് ഒരു വിഭാഗത്തിന്റെ വാദം. ആമിയുടെ ഷൂട്ടിങ് ജോലികൾ പൂർത്തിയായ സാഹചര്യത്തിൽ തന്റെ അഭിപ്രായ പ്രകടനത്തിൽ മജ്ഞുവിന് അല്പം നീരസം ഉണ്ടായാലും കുഴപ്പമില്ലന്ന ചിന്താഗതിയിലാണ് കമൽ ഇപ്പോൾ രാമചന്ദ്രനെ എതിർത്ത് പ്രതികരിച്ചിട്ടുള്ളതെന്നാണ് ഒരുവിഭാഗം സിനിമ പ്രവർത്തകരുടെ നിഗമനം. ദിലീപ് നായകനായ രാമലീല പ്രദർശിപ്പിക്കുന്ന തീയറ്ററുകൾ അടിച്ചുപൊളിക്കണമെന്ന് ആഹ്വാനം ചെയ്തുകൊണ്ട് രാമചന്ദ്രൻ ഫെയ്‌സ് ബുക്ക് പോസ്റ്റിട്ടതാണിപ്പോൾ കമലിനെ ചൊടിപ്പിച്ചിട്ടുള്ളത്.രാമചന്ദ്രനെതിരെ നടപടി വേണമെന്നും സമിതിയിൽ നിന്ന് പുറത്താക്കണമെന്നുമാണ് കമലിന്റെ ആവശ്യം.ഈ ആവശ്യം മുഖ്യമന്ത്രിയെ അറിയിച്ചിട്ടുള്ള സൂചനകളും പുറത്ത് വന്നിട്ടുണ്ട്. അതിനിടെ ഇരയെ പിന്തുണയ്ക്കാൻ തയ്യാറാകാത്ത ചലിച്ചിത്ര അക്കാദമി ചെയർമാന്റെ നടപടിയിൽ സിനിമയിലെ വനിതാ കൂട്ടായ്മയ്ക്ക് എതിർപ്പുണ്ട്.

കമലിന്റെ ഈ ആവശ്യത്തിന് ഏതാനും സിനിമ പ്രവർത്തക സംഘടന നേതാക്കളും പിൻതുണ നൽകിയിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ഈ മാസം 28-ന് രാമലീല റിലീസ് ചെയ്യാൻ നിർമ്മാതാവ് ടോമിച്ചൻ മുളകുപാടം പെടാപ്പാടുപെടുമ്പോഴാണ് രാമചന്ദ്രൻ ചിത്രം പ്രദർശിപ്പിക്കുന്ന തീയറ്റർ തല്ലിപൊളിക്കണമെന്ന കുറിപ്പ് കഴിഞ്ഞ ദിവസം ഫേസ്‌ബുക്കിലിട്ടത്. പ്രതിഷേധം ശക്തമായതോടെ ഇദ്ദേഹം പോസ്റ്റ് പിൻവലിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് രാമചചന്ദ്രനെതിരെ കമൽ നടപടി ആവശ്യപ്പെട്ടതായുള്ള വിവരം പുറത്തുവന്നിട്ടുള്ളത്.കമലിന്റെ സഹ സംവിധായകനായിട്ടാണ് നടൻ ദിലീപ് സിനിമ രംഗത്തേക്ക് ചുവടുവയ്ക്കുന്നത്.ഈ സ്‌നേഹം ഉള്ളതിനാലാണ് രാമലീലക്കെതിരെ തിരിഞ്ഞ രാമചന്ദ്രനെ പുകച്ച് പുറത്തുചാടിക്കാൻ കമൽ ഒരുമ്പെട്ടിറങ്ങറങ്ങിയതതെന്നാണ് മറ്റൊരു വിഭാഗം സിനിമ പ്രവർത്തകരുടെ വിലയിരുത്തൽ. ഇത് ദിലീപിനെ തൃപ്തിപ്പെടുത്താനാണെന്നും വാദമുണ്ട്. ഇരയെ പിന്തുണയ്ക്കുന്ന പലരും അക്കാദമിയിലുണ്ട്. അവരോടും ഈ സമീപനം കമൽകാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം.

ചലച്ചിത്ര അക്കാദമി എക്‌സിക്യുട്ടീവ് അംഗവും നിരൂപകനുമായ ജി പി രാമചന്ദ്രനെതിരെ തീയേറ്റർ ഉടമകളുടെയും നിർമ്മാതാക്കളുടെയും സംഘടനകളും ഫിലിം ചേംബറുമാണ് മുഖ്യമന്ത്രിക്ക് പരാതി നൽകിയത്. നേരത്തേ രാമചന്ദ്രന്റെ ഫേസ്‌ബുക്ക് പോസ്റ്റ് ചൂണ്ടിക്കാട്ടി രാമലീലയുടെ നിർമ്മാതാവായ ടോമിച്ചൻ മുളകുപാടം എറണാകുളം റേഞ്ച് ഐജിക്ക് പരാതി നൽകിയിരുന്നു. പൈറസിയെ പ്രോത്സാഹിപ്പിക്കുന്ന വിധത്തിലും ജി പി രാമചന്ദ്രൻ ഫേസ്‌ബുക്കിലൂടെ അഭിപ്രായപ്രകടനം നടത്തിയതായി നിർമ്മാതാവ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ചലച്ചിത്ര അക്കാദമി ജനറൽ കൗൺസിൽ അംഗത്തിൽ നിന്നാണ് ഇത്തരത്തിൽ അഭിപ്രായമുയർന്നതെന്ന് താൻ സാംസ്‌കാരിക വകുപ്പ് മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നായിരുന്നു ഇത് സംമ്പന്ധിച്ച് കമലിന്റെ ആദ്യപ്രതികരണം നൂറ് ശതമാനവും അപലപനീയമാണ് രാമചന്ദ്രന്റെ വിധ്വംസക പോസ്റ്റെന്നും കമൽ അഭിപ്രായപ്പെട്ടിരുന്നു.

സെപ്റ്റംബർ 28 എന്ന റിലീസ് ഡേറ്റ് പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു രാമചന്ദ്രന്റെ അഭിപ്രായപ്രകടനം. പോസ്റ്റ് വൈറലായതിന് പിന്നാലെ ഇതിനെ എതിർത്തും അനുകൂലിച്ചും അഭിപ്രായങ്ങളുമുയർന്നു. എന്നാൽ അമിതാവേശവും വികാരത്തള്ളിച്ചയും മൂലം താൻ പോസ്റ്റ് ചെയ്ത ചില അഭിപ്രായപ്രകടനങ്ങൾ പെട്ടെന്നുതന്നെ പിൻവലിച്ചിരുന്നുവെന്നും സ്‌ക്രീൻഷോട്ടുകൾ പ്രചരിപ്പിക്കുന്നതിൽ തനിക്ക് ഉത്തരവാദിത്തമില്ലെന്നും പുതിയ ഫേസ്‌ബുക്ക് പോസ്റ്റിൽ ജി പി രാമചന്ദ്രൻ പറയുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP