Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

വഴികളെല്ലാം അടഞ്ഞ് കണ്ണൂരിന്റെ മലയോരം; മലവെള്ളപ്പാച്ചിൽ പാലങ്ങളെല്ലാം തകർത്തതോടെ യാത്ര ദുരിതമാകുന്നു; വയനാടിലേക്കും ബംഗളൂരുവിലേക്കുമുള്ള ഗതാഗതവും സ്തംഭിച്ചു; നിലവിലുള്ള പാലങ്ങളും തകർച്ചാ ഭീഷണിയിലെന്ന് മലയോര ജനത

വഴികളെല്ലാം അടഞ്ഞ് കണ്ണൂരിന്റെ മലയോരം; മലവെള്ളപ്പാച്ചിൽ പാലങ്ങളെല്ലാം തകർത്തതോടെ യാത്ര ദുരിതമാകുന്നു; വയനാടിലേക്കും ബംഗളൂരുവിലേക്കുമുള്ള ഗതാഗതവും സ്തംഭിച്ചു; നിലവിലുള്ള പാലങ്ങളും തകർച്ചാ ഭീഷണിയിലെന്ന് മലയോര ജനത

രഞ്ജിത്ത് ബാബു

കണ്ണൂർ: ഉരുൾപൊട്ടിയും പുഴകൾ കരകവിഞ്ഞും വഴികളെല്ലാം മഴയെടുത്ത അവസ്ഥയിലാണ് കണ്ണൂർ ജില്ലയിലെ മലയോര ഗ്രാമങ്ങൾ. വഴികളടഞ്ഞതോടെ ഗതാഗതം ദുസ്സഹമായി മാറുന്നു. മലയോര മേഖലകളിൽ നിന്ന് നഗരങ്ങളിലേക്കുള്ള ഗതാഗതം താറുമാറായി. തിരിച്ച് മലയോരങ്ങളിലേക്കുള്ള യാത്രയും ദുസ്സഹമായിത്തീർന്നു.

കുടുംബങ്ങൾക്കു പോലും പരസ്പരം ബന്ധപ്പെടാനാവാത്ത അവസ്ഥ. വയനാടിലേക്കുള്ള എല്ലാ വഴികളും അടഞ്ഞിരിക്കയാണ്. പേരിയാ -മാന്തവാടി റോഡ് ഉരുൾപൊട്ടൽ മൂലം തകർന്ന് കിടക്കുകയാണ്. കണ്ണൂരിൽ നിന്നും വയനാടിലേക്കുള്ള ഏറ്റവും അടുത്ത വഴിയായിരുന്നു ഇത്. ശക്തമായ മഴയിൽ പേരിയാ 35 ാം മൈലിന് സമീപം റോഡിലേക്ക് മണ്ണിടിഞ്ഞ് ഒരു ഭാഗം ഇടിഞ്ഞ് തകർന്നു. മണ്ണിടിച്ചലിനൊപ്പം മരങ്ങളും കടപുഴകി വീണതോടെ ഗതാഗതം പൂർണ്ണമായും നിലച്ചു. നെടുംപൊയിലിൽ മണ്ണിടിഞ്ഞതോടെ ഇത് വഴിയുള്ള സർവ്വീസുകളും നിലച്ചിരിക്കയാണ്.

രണ്ട് ദിവസമായി വയനാട്ടിലേക്കുള്ള സ്വകാര്യ ബസ്സുകൾ സർവ്വീസ് നടത്താറായിട്ട്. മണ്ണ് മാന്തിയും അനുബന്ധ യന്ത്രങ്ങളും ഉപയോഗിച്ച് പ്രവർത്തനം ആരംഭിച്ചെങ്കിലും വെള്ളക്കെട്ടും മണ്ണിടിച്ചലും ശക്തമായതിനാൽ എല്ലാം നിർത്തിവെച്ചിരിക്കയാണ്. ശ്രീകണ്ഠാപുരം മേഖലയിലും മണ്ണിടിഞ്ഞതോടെ മലയോര ഹൈവേ വഴിയുള്ള ഗതാഗതവും നിലച്ചു. പയ്യാവൂരിൽ നിന്നും വാഹനങ്ങൾ ഇരിട്ടിക്ക് പോകാൻ ചമതച്ചാൽ വാതിൽമട വഴി ചുറ്റി പോവുകയാണ്. ബംഗളൂരുവിലേക്കുള്ള യാത്രയും മുടങ്ങിയ അവസ്ഥയിലാണ്. കഴിഞ്ഞ ജൂൺ മാസം ഉണ്ടായ കാലവർഷക്കെടുതിയിൽ കണ്ണൂരിൽ നിന്നും ബംഗളൂരൂവിലേക്കുള്ള ബസ്സുകൾ മാന്തവാടി വഴിയായിരുന്നു സർവ്വീസ് നടത്തിയിരുന്നത്. ഇപ്പോൾ ആ വഴിയും അടഞ്ഞിരിക്കയാണ്.

അതോടെ മൈസൂർ -ബംഗളുരു യാത്രികർ പെരുവഴിയിലാണ്. മാക്കൂട്ടം-ചുരം പാത അടച്ചിട്ട് രണ്ട് മാസത്തോളമായി. കണ്ണൂരിൽ നിന്നും ബംഗളൂരു ഭാഗത്തേക്കുള്ള പ്രധാന പാതയാണിത്. എല്ലാ വഴികളും നഷ്ടപ്പെട്ടതോടെ ഓണക്കാലത്ത് ഉത്തര കേരളത്തിലേക്കും തിരിച്ചുമുള്ള യാത്രക്ക് തടസ്സം നേരിട്ടിരിക്കയാണ്. ഉൾ നാടുകളിലെ സ്ഥിതിയും അതീവ ദയനീയമാണ്. അയൽവാസികൾക്കു പോലും പരസ്പരം കാണാനാവാത്ത അവസ്ഥ. ചെറിയ നടപ്പാലങ്ങളെല്ലാം വെള്ളച്ചാട്ടത്തിൽ ഒലിച്ചു പോയി. മരങ്ങൾ വീണ് പല വഴികളും അടഞ്ഞ് കിടപ്പാണ്. അസുഖം ബാധിച്ചവരുടെ സ്ഥിതിയാണ് ഏറെ കഷ്ടം. ആശുപത്രികളിൽ ചികിത്സ തേടാൻ ആവുന്നില്ല.

കൊട്ടിയൂർ ബാവലി പുഴയിലെ മന്നഞ്ചേരിയിലെ നടപ്പാലവും ടൗണിലെ പാലവും അപകടാവസ്ഥയിലാണ്. പാമ്പറപ്പാൻ പാലത്തിന് എത്രമാത്രം ക്ഷതമേറ്റിട്ടുണ്ടെന്ന് വെള്ളം ഇറങ്ങിയാൽ മാത്രമേ മനസ്സിലാക്കാൻ കഴിയൂ. അമ്പായത്തോട് വനത്തിൽ അടിക്കടിയുണ്ടായ ഉരുൾ പൊട്ടലിൽ ഒട്ടേറെ പാലങ്ങൾക്ക് ഇളക്കം സംഭവിച്ചിട്ടുണ്ട്. മലവെള്ളപ്പാച്ചിലിൽ പാറക്കല്ലും മരങ്ങളും തട്ടിയാണ് ഈ അവസ്ഥയുണ്ടായത്. മരങ്ങൾ മുറിച്ച് നീക്കുന്നതോടെ മാത്രമേ യഥാർത്ഥ അവസ്ഥ മനസ്സിലാക്കാൻ കഴിയൂ എന്നാണ് നാട്ടുകാർ പറയുന്നത് വർഷങ്ങൾക്കു മുമ്പ് കുടിയേറ്റ ജനതയുടെ ശ്രമഫലമാണ് പാമ്പറപ്പാൻ പാലം പണിതത്.

സർക്കാറിന്റെ .യാതൊരു സഹായവുമില്ലാതെ നാട്ടുകാർ ഒരുമിച്ച് നിന്ന് നാട്ടുകാർ പണിതതായിരുന്നു ഈ പാലം. കൊട്ടിയൂർ അമ്പലത്തിന് സമീപം മലയോര ഹൈവേയെ സമാന്തര പാതയുമായി ബന്ധിപ്പിക്കുന്ന പാലവും ഇതാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP