Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കണ്ടാൽ കൊതുകോളം വരില്ലെങ്കിലും വില്ലത്തരത്തിൽ പണ്ടേ മുമ്പർ; രാത്രിയിൽ ഉറക്കത്തിലെ ശല്ല്യക്കാരായി രക്തം ഊറ്റാനെത്തും; നിപാ ഭീതി ഒഴിയും മുമ്പേ കൊല്ലത്ത് കരിമ്പനി പരത്തി മണ്ണീച്ചകൾ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അപൂർവമായി മറ്റുമാർഗങ്ങളിലും രോഗപകർച്ച; അണുവിമുക്തമാക്കാത്ത കുത്തിവെപ്പ് സൂചിയിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം വരാം; കരിമ്പനിയിൽ ആശങ്ക വേണ്ടെങ്കിലും മുൻകരുതൽ വേണം

കണ്ടാൽ കൊതുകോളം വരില്ലെങ്കിലും വില്ലത്തരത്തിൽ പണ്ടേ മുമ്പർ; രാത്രിയിൽ ഉറക്കത്തിലെ ശല്ല്യക്കാരായി രക്തം ഊറ്റാനെത്തും; നിപാ ഭീതി ഒഴിയും മുമ്പേ കൊല്ലത്ത് കരിമ്പനി പരത്തി മണ്ണീച്ചകൾ; മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് പകരില്ലെങ്കിലും അപൂർവമായി മറ്റുമാർഗങ്ങളിലും രോഗപകർച്ച; അണുവിമുക്തമാക്കാത്ത കുത്തിവെപ്പ് സൂചിയിലൂടെയും ലൈംഗിക ബന്ധത്തിലൂടെയും രോഗം വരാം; കരിമ്പനിയിൽ ആശങ്ക വേണ്ടെങ്കിലും മുൻകരുതൽ വേണം

മറുനാടൻ മലയാളി ബ്യൂറോ

കൊല്ലം: നിപ്പാ വൈറസ് ഭീതിയെ അതിജീവിക്കാൻ ആരോഗ്യ കേരളം കരുതലോടെ നീങ്ങുമ്പോൾ മലയാളികളെ ഭീതിയിലാക്കി മറ്റൊരു വില്ലൻ പനിയും. കൊല്ലം കുളത്തുപ്പുഴ വില്ലുമല ആദിവാസി കോളനിയിൽ കരിമ്പനിയാണ് സ്ഥിരീകരിക്കുന്നത്. കോളനിവാസി ഷിബു എന്ന മുപ്പത്തെട്ടുകാരനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണ്ണീച്ച പരത്തുന്ന രോഗമാണിത്. മനുഷ്യനിൽനിന്നു മനുഷ്യരിലേക്കു പടരില്ല. ഡിഎംഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങി. ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.

പെൺ മണൽ ഈച്ചകൾ ആണ് ഈ രോഗം മനുഷ്യരിലേക്കു പകർത്തുന്നതിനു കാരണക്കാർ ആവുന്നത്. കൊതുകിന്റെ നാലിലൊന്ന് വലുപ്പം മാത്രമേ ഇവയ്ക്കുള്ളൂ. രാത്രിയിലാണ് ഇവ മനുഷ്യനിൽനിന്ന് രക്തം കുടിക്കുക.രോഗമുള്ള ഒരാളുടെ രക്തം വലിച്ചെടുക്കുമ്പോൾ ഇവയുടെ ഉള്ളിൽ ചെല്ലുന്ന ലീഷ്മാനിയ ഇവയുടെ ഉള്ളിൽ വളരുകയും മറ്റൊരാളുടെ രക്തം കുടിക്കുന്ന അവസരത്തിൽ ഇവ അടുത്ത വ്യക്തിയുടെ ഉള്ളിൽ ചെന്ന് രോഗബാധ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. ശരിയായ ചികിത്സ എടുക്കാതിരുന്നാൽ മരണം സംഭവിക്കാൻ സാധ്യത ഏറെയാണ്. ആറുവർഷത്തിനിടെ ഇന്ത്യയിൽ കാലാ അസർ പനി ബാധിച്ച് മരിച്ചത് 333 പേരാണ്. അതുകൊണ്ട് കരിമ്പനി കണ്ടെത്തിയ കോളനിയിൽ അടിയന്തര ഇടപെടലുകൾ ആരോഗ്യ വകുപ്പ് നടത്തും. പരിസര ശുചീകരണാണ് രോഗ വ്യാപനം തടയാനുള്ള മാർഗ്ഗം.

അപൂർവമായി മറ്റു മാർഗങ്ങളിലൂടെയും രോഗപ്പകർച്ച ഉണ്ടാവാം. രക്തത്തിലൂടെയും ശരീരസ്രവങ്ങളിലൂടെയും പകരുന്നതിനാൽ ശരിയായി അണുവിമുക്തമാക്കാത്ത കുത്തിവയ്പു സൂചി ഉപയോഗിക്കുന്നതിലൂടെയും, അമ്മയിൽനിന്ന് കുഞ്ഞിലേക്കും, ലൈംഗികബന്ധത്തിലൂടെയും രോഗമുള്ള ഒരാളിൽനിന്ന് മറ്റൊരാളിലേക്കും പകരാം. ഇടയ്ക്കിടെ ഉണ്ടാവുന്ന ഉയർന്ന പനി, തൂക്കക്കുറവും തുടർന്ന് ധൃതഗതിയിലുള്ള വിളർച്ചയും രോഗ ലക്ഷണമാണ്. മണൽ ഈച്ച കടിച്ച ഭാഗത്ത് ത്വക്കിൽ വ്രണം രൂപപ്പെടാം. ത്വക്ക് വരണ്ടതായി മാറുകയും, വയർ, കൈകാലുകൾ, മുഖം എന്നിവിടങ്ങളിൽ ത്വക്കിൽ കറുത്ത നിറം പ്രത്യക്ഷപ്പെടുകയും ചെയ്യുന്നു. ഈ രോഗത്തിന് കാലാ അസർ, കരിമ്പനി എന്നീ പേരുകിട്ടാൻ കാരണം ഇതാണ്.

നിലവിൽ 88 രാജ്യങ്ങളിൽ ഈ രോഗം കണ്ടെത്തിയിട്ടുണ്ടെങ്കിലും ആകെ ഉള്ളതിൽ 90 ശതമാനത്തിലധികം രോഗികൾ ഇന്ത്യ, ബംഗ്ലാദേശ്, ബ്രസീൽ, എത്യോപ്യ, സുഡാൻ, സൗത്ത് സുഡാൻ എന്നീ ആറു രാജ്യങ്ങളിലായിട്ടാണുള്ളത്.ലോകാരോഗ്യസംഘടനയുടെ കണക്കുപ്രകാരം പ്രതിവർഷം 300,000 പേരിൽ ഈ രോഗബാധ ഉണ്ടാവുന്നു, 30,000 പേർവരെ മരിക്കുന്നു. രോഗാണുക്കൾ ഉള്ളിൽ എത്തിയാലും രോഗലക്ഷണങ്ങൾ കാണപ്പെടാൻ 10 ദിവസംമുതൽ ആറുമാസംവരെ എടുക്കാം, ചിലപ്പോൾ ഒരുവർഷംവരെയും. പ്രധാനമായും പ്ലീഹയിലെയും കരളിലെയും കോശങ്ങളെയും, കൂടാതെ കുറഞ്ഞതോതിൽ ശ്ലേഷസ്തരങ്ങൾ, ചെറുകുടൽ, ലസികാ ഗ്രന്ഥികൾ എന്നിവയെയും ആണ് ഈ രോഗം ബാധിക്കുന്നത്. ഇതിലൂടെ രോഗപ്രതിരോധ വ്യവസ്ഥയെയും ഈ രോഗം ബാധിക്കുന്നു. ശുചിത്വമില്ലായ്മ ഈച്ചകളെ ആകർഷിക്കുന്നു, മണ്ണുവീടുകളുടെ ഭിത്തിയിൽ മണൽ ഈച്ച മുട്ടയിട്ടു പെരുകുന്നു, രാത്രിയിൽ വീടിനു പുറത്ത് ഉറങ്ങുന്നത് ഈച്ചയുടെ കടിയേൽക്കാൻ ഇടയാക്കുന്നു,

സ്പ്ലീൻ, ലസികാ ഗ്രന്ഥി, മജ്ജ എന്നിവിടങ്ങളിൽനിന്ന് എടുക്കുന്ന കോശസാമ്പിളുകളിൽ പ്രോറ്റൊസോവയുടെ സാന്നിധ്യം കണ്ടെത്തി കൃത്യമായ രോഗനിർണയം നടത്തുന്നത്. ഈച്ചയുടെ കടി ഏൽക്കാതിരിക്കാൻ വ്യക്തിഗത പ്രതിരോധ നടപടികൾ സ്വീകരിക്കുക. ശരീരം മുഴുവൻ ആവരണംചെയ്യുന്ന രീതിയിലുള്ള വസ്ത്രങ്ങൾ ധരിക്കുക, രാത്രിയിൽ പുറത്തുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നത് ഒഴിവാക്കുക, കൊതുകുവലകൾ ഉപയോഗിക്കുക, ഇൻസെക്റ്റ് റിപ്പെല്ലെന്റ് ലേപനങ്ങൾ പുരട്ടുക, മഴക്കാലത്ത് നിലത്തുകിടന്ന് ഉറങ്ങാതിരിക്കുക തുടങ്ങിയവ.. പനി ബാധയുള്ള സ്ഥലത്തുള്ളവർ ശ്രദ്ധിക്കേണ്ടതാണ്. ഈ രോഗത്തിന് ഫലപ്രദമായ ചികിൽസ ലഭ്യമാണെന്ന് ആരോഗ്യ വകുപ്പ് പറയുന്നു.

നിപ്പയുടെ കാര്യത്തിൽ സംഭവിക്കുന്നതുപോലെ മനുഷ്യരിൽ നിന്നും മനുഷ്യരിലേയ്ക്ക് കരിമ്പനി പകരില്ല. അതുകൊണ്ടു തന്നെ ആശങ്കപ്പെടാനുള്ള സാഹചര്യമില്ലെന്നാണ് നിലവിലെ റിപ്പോർട്ട്. ഡി.എം.ഒയുടെ നേതൃത്വത്തിൽ ആരോഗ്യ വകുപ്പ് സംഘം കോളനിയിലെത്തി പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP