Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ആതിരപ്പള്ളി പുഴയിൽ കൈയെത്തിപ്പിടിക്കാൻ ദൂരത്തിൽ കാർത്തിക് മുങ്ങുന്നത് ആരും കണ്ടില്ല; കുളി കഴിഞ്ഞ് കറക്കവും കഴിഞ്ഞ് ബസിൽ കയറി ഹാജരെടുത്തപ്പോൾ ഒരാളുടെ കുറവ്; കുട്ടികൾ തെരഞ്ഞുമടുത്തപ്പോൾ പൊലീസ് പുഴയിൽനിന്നു മൃതദേഹം കണ്ടെടുത്തു; പുതുച്ചേരി കോളജിൽനിന്നെത്തിയ ബിടെക് വിദ്യാർത്ഥികളുടെ ടൂർ ദുരന്തമായതിങ്ങനെ

ആതിരപ്പള്ളി പുഴയിൽ കൈയെത്തിപ്പിടിക്കാൻ ദൂരത്തിൽ കാർത്തിക് മുങ്ങുന്നത് ആരും കണ്ടില്ല; കുളി കഴിഞ്ഞ് കറക്കവും കഴിഞ്ഞ് ബസിൽ കയറി ഹാജരെടുത്തപ്പോൾ ഒരാളുടെ കുറവ്; കുട്ടികൾ തെരഞ്ഞുമടുത്തപ്പോൾ പൊലീസ് പുഴയിൽനിന്നു മൃതദേഹം കണ്ടെടുത്തു; പുതുച്ചേരി കോളജിൽനിന്നെത്തിയ ബിടെക് വിദ്യാർത്ഥികളുടെ ടൂർ ദുരന്തമായതിങ്ങനെ

പ്രകാശ് ചന്ദ്രശേഖർ

തൃശൂർ: ഹാജർ ലിസ്റ്റ് പരിശോധിക്കുന്നതിനിടെ ഒരാൾ കുറവുള്ളതായി ബോദ്ധ്യമായി. തുടർന്ന് ഒപ്പമുണ്ടായിരുന്നവർ സഹപാഠിയെത്തേടി നാലുപാടും തിരച്ചിൽ തുടങ്ങി.

ഫോൺ ബെല്ലടിച്ചിട്ടും എടുക്കാതായതോടെ സുഹൃത്തുക്കൾ കുളിക്കടവിലും തിരച്ചിലിനെത്തി.വിവരമറിഞ്ഞ് പൊലീസ് കയത്തിൽ തപ്പിയപ്പോൾ കിട്ടിയത് മൃതദേഹം! ഒരുനിമിഷം ശ്രദ്ധിച്ചിരുന്നെങ്കിൽ സുഹൃത്തിന്റെ ജീവൻ രക്ഷിക്കാമായിരുന്നെന്ന തിരിച്ചറിവ് സമ്മാനിച്ച മനോവിഷമത്തിൽ നെഞ്ചു തകർന്ന് സഹപാഠികളും അദ്ധ്യാപകരും.

തമിഴ്‌നാട് പുതുച്ചേരി വെങ്കിടേശ്വര എഞ്ചിനിയറിങ് കോളേജിലെ ബീടെക് രണ്ടാംവർഷ വിദ്യാർത്ഥിയും പോണ്ടിച്ചേരി സോലേ കൗണ്ടർ സ്ട്രീറ്റ്  അറിയാംകുപ്പം കുമാരവേൽ-രാജേശ്വരി ദമ്പതികളുടെ മകനുമായ കാർത്തിക്(20) ആണ് ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് 150  മീറ്ററോളം അകലെ പുഴയിൽ മുങ്ങിമരിച്ചത്. കഷ്ടി എട്ടടി പോലും വെള്ളമില്ലാത്ത കയത്തിലാണ് കാർത്തിക് മുങ്ങിമരിച്ചത് എന്നതാണ് ഏറെ വേദനാജനകം. അപകടം കണ്ട് കൂട്ടത്തിലെ ആരെങ്കിലും കൈയെത്തിച്ചുനൽകിയാൽ പോലും കാർത്തികിനെ രക്ഷപെടുത്താമായിരുന്നെന്നാണ് ആതിരപ്പിള്ളി ടൂറിസം പൊലീസ് നൽകുന്ന വിവിരം.

വിദ്യാർത്ഥികൾ നൽകിയ സൂചനകൾ പ്രകാരം ആതിരപ്പിള്ളി ടൂറിസം പൊലീസിലെ എസ് ഐ സി ഐ പോളാണ് കയത്തിൽ നിന്നും മൃതദേഹം കണ്ടെടുത്തത്. ചാലക്കുടി താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കുമെന്ന് ആതിരപ്പിള്ളി എസ് ഐ സജീവ് അറിയിച്ചു.

ഇന്നലെ രാവിലെ ഒമ്പതരയോടെയാണ് 23 ആൺകുട്ടികളും 23 പെൺകുട്ടികളും അഞ്ച് അദ്ധ്യാപരുമടങ്ങുന്ന സംഘം ആതിരപ്പിള്ളിയിലെത്തിയത്. വനംവകുപ്പിന്റെ  കൗണ്ടറിൽ നിന്നും പാസ്  വാങ്ങിയാണ് ഇവർ  വെള്ളച്ചാട്ടത്തിന് സമീപത്തേക്ക് യാത്രയായത്. തുടർന്ന് ആൺകുട്ടികളും പെൺകുട്ടികളും സമീപത്തെ രണ്ടു കടവുകളിലായി കുളിക്കാനിറങ്ങി. അധികം താമസിയാതെ മടങ്ങുകയും ചെയ്തു. പിന്നെ സമീപപ്രദേശങ്ങൾ ചുറ്റിക്കറങ്ങിയശേഷം തിരികെ  ബസ്സിൽ കയറുന്നതിനിടെ അദ്ധ്യാപകർ ഹാജരെടുത്തപ്പോഴാണ് കാർത്തിക് കൂടെയില്ലെന്ന് വ്യക്തമായത്.

കയർകെട്ടി തിരിച്ചിരുന്ന സുരക്ഷിതസ്ഥാനം വിട്ട് വിദ്യാർത്ഥി സംഘം പുഴയുടെ ആഴമേറിയ ഭാഗത്തേക്ക് മാറിയാണ് വെള്ളത്തിലിറങ്ങിയതെന്നാണ്  പൊലീസ് നൽകുന്ന വിവരം. അപകട സാദ്ധ്യത കണക്കിലെടുത്ത് പുഴയിലെ അപകടമേഖലയിൽ വിനോദസഞ്ചാരികളെത്തുന്നത് തടയാൻ വനംവകുപ്പ് നിയോഗിച്ച സുരക്ഷാഉദ്യോഗസ്ഥർ കാവലുള്ളപ്പോഴാണ് ഇന്നലെ വിദ്യാർത്ഥി സംഘം വനംവകുപ്പ് സ്ഥാപിച്ചിരുന്ന വടത്തെ മറികടന്ന് അപകടമേഖലയിൽ എത്തിയതെന്നാണ് അറിയുന്നത്.

അടുത്തിടെ ഇവിടെ അപകടത്തിൽപെട്ട പതിനൊന്നുവയസ്സുകാരനെ ആശുപത്രിയിലെത്തിക്കാൻ വാഹന സൗകര്യം ലഭിക്കാതിരുന്നത് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണെന്ന് ആരോപണമുയർന്നിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP