Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

സർക്കാരിന് നാണക്കേടായത് ഓർഡിനൻസ് സുപ്രീംകോടതി റദ്ദ് ചെയ്‌തേയ്ക്കുമെന്ന സൂചന പുറത്തുവന്നപ്പോൾ ധൃതിപിടിച്ച് ബിൽ പാസാക്കിയത്; ഓർഡിനൻസിലെ കാര്യത്തിൽ മാറ്റം വേണമെന്ന നിയമോപദേശം മൂലം അവസാന നിമിഷം രണ്ട് മാറ്റങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഗവർണ്ണറുടെ വിയോജിപ്പിനെ കുറിച്ച് ആലോചിച്ചില്ല; മടക്കാതിരുന്നതിന് പകരം തടഞ്ഞതോടെ മറ്റൊരു പോംവഴിയുമില്ലാതെ സർക്കാർ

സർക്കാരിന് നാണക്കേടായത് ഓർഡിനൻസ് സുപ്രീംകോടതി റദ്ദ് ചെയ്‌തേയ്ക്കുമെന്ന സൂചന പുറത്തുവന്നപ്പോൾ ധൃതിപിടിച്ച് ബിൽ പാസാക്കിയത്; ഓർഡിനൻസിലെ കാര്യത്തിൽ മാറ്റം വേണമെന്ന നിയമോപദേശം മൂലം അവസാന നിമിഷം രണ്ട് മാറ്റങ്ങൾ ഉൾപ്പെടുത്തിയെങ്കിലും ഗവർണ്ണറുടെ വിയോജിപ്പിനെ കുറിച്ച് ആലോചിച്ചില്ല; മടക്കാതിരുന്നതിന് പകരം തടഞ്ഞതോടെ മറ്റൊരു പോംവഴിയുമില്ലാതെ സർക്കാർ

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: നിയമം അറിയാവുന്ന നിയമ വിദഗ്ധനാണ് ഗവർണ്ണർ പി സദാശിവം. സുപ്രീംകോടതി മുൻ ചീഫ് ജസ്റ്റീസ് ഭരണഘടനയിൽ ഗവർണ്ണർക്കുള്ള അധികാരം കൃത്യമായി വിനിയോഗിച്ചപ്പോൾ പെട്ടത് സർക്കാരണ്. കണ്ണൂർ-കരുണ മെഡിക്കൽ കോളേജുകൾക്കായുള്ള ബിൽ ചവറ്റുകൂട്ടയിലേക്ക് പോയെന്ന് സദാശിവം ഉറപ്പിച്ചത് കൃത്യമായ നടപടിക്രമങ്ങളിലൂടെയാണ്. ഗവർണ്ണർ ബിൽ തിരിച്ചയയ്ക്കുമെന്നായിരുന്നു സർക്കാരിന്റെ പ്രതീക്ഷ. എന്നാൽ അധികാരം ഉപയോഗിച്ച് ബില്ലിനെ തടയുകയായിരുന്നു ഗവർണ്ണർ ചെയ്തത്. അതുകൊണ്ട് തന്നെ ബിൽ സർക്കാരിന് വീണ്ടും തിരിച്ചയച്ച് സാധുത തേടാനുള്ള അവസരവും നഷ്ടമായി.

നേരത്തെ ഓർഡിനൻസ് ഇറക്കിയപ്പോഴും ഗവർണ്ണർ മടക്കി അയച്ചിരുന്നു. എന്നാൽ വിശദീകരണവുമായി വീണ്ടും സർക്കാർ അയച്ചു. ഇതോടെ ഒപ്പിടേണ്ടിയും വന്നു. ഇത് ഒഴിവാക്കാനാണ് ബിൽ ഗവർണ്ണർ തടഞ്ഞത്. ഓർഡിനൻസ് നിയമവിരുദ്ധമാണെന്ന് സുപ്രീംകോടതി പ്രഖ്യാപിച്ചതും ഇതിന് കാരണമായി. ഓര്ഡിനൻസിൽ നിന്ന് ബിൽ വ്യത്യസ്തമാണെന്നു ഗവർണറെ ബോധ്യപ്പെടുത്താനുള്ള അറ്റകൈ പ്രയോഗവും പരാജയപ്പെട്ടു. ഇതിനായി നിയമോപദേശം ധൃതിപിടിച്ചു വാങ്ങിയതു മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗിയിൽ നിന്നായിരുന്നു.

ഓർഡിനൻസ് സ്റ്റേ ചെയ്യുമെന്നു മാർച്ച് 29നു സുപ്രീം കോടതി മുന്നറിയിപ്പു നൽകിയിരുന്നു. ഇതോടെ ബില്ലിന്റെ ഭാവിയെക്കുറിച്ചുള്ള ആശങ്ക സർക്കാർ തിരിച്ചറിഞ്ഞു. ഇതോടെയാണു റോഹത്ഗിയുടെയും അഡ്വക്കറ്റ് ജനറലിന്റെയും ഉപദേശം തേടിയത്. വിദ്യാർത്ഥികളുടെ പേരിൽ നിയമലംഘനത്തിനു സർക്കാർ കൂട്ടുനിൽക്കുന്നത് അനുവദിക്കാനാവില്ലെന്ന കോടതിയുടെ നിരീക്ഷണത്തിൽനിന്നു തന്നെ ഓർഡിനൻസ് അവതാളത്തിലാകുമെന്ന സൂചന കിട്ടി. എന്നിട്ടും ആ ഓർഡിനൻസിന്റെ അടിസ്ഥാനത്തിലുള്ള ബിൽ സഭയിൽ അവതരിപ്പിക്കുന്നതിൽനിന്നു സർക്കാർ പിന്മാറിയില്ല. ഈ തിടുക്കമാണ് സർക്കാരിനെ വിവാദത്തിലാക്കിയത്.

ഓർഡിനൻസിൽനിന്നു വ്യത്യസ്തമാണു ബില്ലെന്നു വരുത്താനുള്ള ഭേദഗതി വേണമെന്നായിരുന്നു റോഹത്ഗിയുടെ നിർദ്ദേശം. അതുവഴി രണ്ടു കാര്യങ്ങളാണു ലക്ഷ്യമിട്ടത്. ഓർഡിനൻസ് സുപ്രീം കോടതി സ്റ്റേ ചെയ്താലും ഗവർണർക്കു ബിൽ അയയ്ക്കുമ്പോൾ ഇക്കാര്യം ചൂണ്ടിക്കാട്ടാം. പിന്നീടു ബിൽ തന്നെ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടാലും പഴയ ഓർഡിനൻസല്ലെന്നു സർക്കാരിനു വാദിക്കാമെന്നും വിലയിരുത്തി. എന്നാൽ ഇത് സുപ്രീംകോടതിയെ കബളിപ്പിക്കാനുള്ള നീക്കമാണെന്ന് ഗവർണ്ണർ തിരിച്ചറിഞ്ഞു.

ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയ പശ്ചാത്തലത്തിൽ, അതേ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയാറാക്കിയ ഈ ബിൽ അംഗീകരിച്ചാൽ സർക്കാർ കോടതി അലക്ഷ്യത്തിനു പ്രതിക്കൂട്ടിലാകുമെന്ന് ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ ഗവർണർക്കു നൽകിയ ഫയലിൽ രേഖപ്പെടുത്തിയിരുന്നു. സുപ്രീം കോടതി വിധിയെ തുടർന്നു ബിൽ നിലനിൽക്കുമോയെന്ന ആശങ്ക നിയമ സെക്രട്ടറി ബി.ജി. ഹരീന്ദ്രനാഥും രേഖപ്പെടുത്തി. രണ്ടും പരിഗണിച്ച ഗവർണർ ബിൽ തടയാൻ തീരുമാനിക്കുകയായിരുന്നു.

കണ്ണൂർ, കരുണ ഓർഡിനൻസ് സുപ്രീം കോടതി റദ്ദാക്കിയ സാഹചര്യത്തിൽ അതേ വ്യവസ്ഥകൾ ഉൾപ്പെടുത്തി തയാറാക്കിയ ബിൽ അംഗീകരിച്ചാൽ സർക്കാർ കോടതി അലക്ഷ്യത്തിനു പ്രതിക്കൂട്ടിലാകുമെന്നും ഇക്കാര്യം സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് കൂടിയായ ഗവർണർ പരിഗണിക്കണമെന്നും ആരോഗ്യ വകുപ്പ് അഡീഷനൽ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദൻ കുറിപ്പ് എഴുതി. ഇതും നിർണ്ണായകമായി. ഇത്തരമൊരു കുറിപ്പ് എഴുതിയതിൽ സർക്കാരിന് അഡീ ചീഫ് സെക്രട്ടറിയോട് അതൃപ്തിയുമുണ്ട്. അദ്ദേഹത്തെ ആരോഗ്യ വകുപ്പിൽ നിന്നു മാറ്റുമെന്നാണ് സൂചന.

കണ്ണൂർ, കരുണ മെഡിക്കൽ കോളജുകളിലെ പ്രവേശന ക്രമക്കേടു കണ്ടെത്തി റദ്ദാക്കിയതു ജസ്റ്റിസ് ജെ.എം. ജയിംസ് കമ്മിറ്റിയായിരുന്നു. കമ്മിറ്റി ഇതുവരെ എടുത്ത തീരുമാനങ്ങളെല്ലാം ശരിവയ്ക്കുന്നതാണ് ഇപ്പോഴത്തെ നടപടികൾ. കേസ് അടുത്ത മാസം സുപ്രീം കോടതിയുടെ പരിഗണനയ്ക്കു വരുന്നുണ്ട്. അന്തിമ വിധി വരുന്നതോടെ പ്രശ്നത്തിൽ വ്യക്തത ഉണ്ടാകും. അതുവരെ സർക്കാർ കാത്തിരിക്കും. സുപ്രീംകോടതിയുമായി ഏറ്റുമുട്ടലിന് പോവുകയില്ലെന്നാണ് നൽകുന്ന സൂചനകൾ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP