Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പാമോലിൻ, ചാരക്കേസ്, കശുവണ്ടി ഇറക്കുമതി കേസ് കരുണാകരനെ ശിഖണ്ഡിയാക്കി മുന്നിൽ നിന്ന് കളിച്ചത് ഉമ്മൻ ചാണ്ടിയോ? ആശ്രിത വത്സലനായ കരുണാകരൻ മുഖ്യമന്ത്രി പദം രാജി വെച്ചതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ചാണക്യ തന്ത്രം; കരുണാകരനെ കുടുക്കാൻ സ്വന്തം ഓഫിസിലുള്ളവരും കൂട്ടു നിന്നു: വെളിപ്പെടുത്തലുമായി കരുണാകരന്റെ സെക്രട്ടറിയായിരുന്ന ആനന്ദബോസ്

പാമോലിൻ, ചാരക്കേസ്, കശുവണ്ടി ഇറക്കുമതി കേസ് കരുണാകരനെ ശിഖണ്ഡിയാക്കി മുന്നിൽ നിന്ന് കളിച്ചത് ഉമ്മൻ ചാണ്ടിയോ? ആശ്രിത വത്സലനായ കരുണാകരൻ മുഖ്യമന്ത്രി പദം രാജി വെച്ചതിന് പിന്നിൽ ഉമ്മൻ ചാണ്ടിയുടെ ചാണക്യ തന്ത്രം; കരുണാകരനെ കുടുക്കാൻ സ്വന്തം ഓഫിസിലുള്ളവരും കൂട്ടു നിന്നു: വെളിപ്പെടുത്തലുമായി കരുണാകരന്റെ സെക്രട്ടറിയായിരുന്ന ആനന്ദബോസ്

മറുനാടൻ മലയാളി ഡസ്‌ക്

കേരളാ മുഖ്യമന്ത്രിയായിരുന്ന കാലത്ത് കെ കരുണാകരനെതിരെ ഉയർന്നു വന്ന പ്രധാനപ്പെട്ട മൂന്ന് അഴിമതി കേസുകളായിരുന്നു പാമോലിനും ചാരക്കേസും കഴുവണ്ടി ഇറക്കുമതി കേസുമോക്കെ. എന്നാൽ അഴിമതി വിരുദ്ധനായിരുന്ന മുഖ്യമന്ത്രി കെ കരുണാകരൻ തനിക്കെതിരെ പലരും ചേർന്ന് ഒരുക്കിയ ചക്രവ്യൂഹത്തിൽ അറിയാതെ പെട്ടുപോവുകയായിരുന്നു എന്നാണ് അക്കാലത്ത് മുഖ്യമന്ത്രിയുടെ സെക്രട്ടറിയായിരുന്ന ആനന്ദബോസിന്റെ വെളിപ്പെടുത്തൽ.

പാമോലിൻ കേസിൽ   അഴിമതി നടന്നിട്ടുണ്ട് എന്നാണ് അദ്ദേഹം തുറന്നു പറയുന്നു. എന്നാൽ അതിൽ കരുണാകരന് പങ്കില്ലെ. കുടെയുള്ളവർ തെറ്റു ചെയ്താലും കരുണാകരൻ അവരെ തള്ളിക്കളയില്ലെന്ന് ഉത്തമബോധ്യമുള്ള ഒരു കൂട്ടായ്മ ചേർന്ന് ഒരുക്കിയ നാടകത്തിൽ അദ്ദേഹം ബലിയാടാകുകയായിരുന്നു എന്നാണ് ആന്ദബോസ് പറയുന്നത്. കരുണാകരന്റെ ആശ്രിത വാത്സല്യത്തെ ചൂഷണം ചെയ്യാൻ തുനിഞ്ഞിറങ്ങിയ ചിലരാണ് അതിന് പിന്നിലെന്നും അദ്ദേഹം പറയുന്നു.

അന്നത്തെ ഭക്ഷ്യ മന്ത്രിയായിരുന്ന മുസ്തഫ ഈ കേസിൽ നിരപരാധിയാണെന്നാണ് ആനന്ദബോസ് പറയുന്നത്. പക്ഷേ ക്യാബിനറ്റ് ഫയലിൽ അദ്ദേഹം ഒപ്പിട്ടു. ഇതിലെ കെണി മനസ്സിലാക്കാതെ. ഉമ്മൻ ചാണ്ടിയുടെ കാര്യം വ്യത്യസ്ഥമാണ്. അജണ്ടയിൽ ഇല്ലാത്ത തീരുമാനം ക്യാബിനറ്റ് എടുത്താലും സർക്കാരിന് സാമ്പത്തിക ബാധ്യത ഉണ്ടെങ്കിൽ അത് പരിശോധിക്കാനുള്ള അവകാശം ധനവകുപ്പിനുണ്ട്. ഇത് എന്തുകൊണ്ടോ ധനമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടി ഉപയോഗപ്പെടുത്തിയതായി കണ്ടില്ല.

കേസുമായി ബന്ധപ്പെട്ടവരുടെ പേരുകൾ കോടതിക്കു മുന്നിൽ എത്തിയതുമാണ്. മുഖ്യമന്ത്രിയുടെ സെക്രട്ടറി എന്ന നിലയിൽ അദ്ദേഹത്തിന്റെ ഓഫീസിൽ വരുന്ന മുഴുവൻ ഫയലുകൾ എന്റെ പക്കൽ വരുന്നതാണ് എന്നാൽ ഈ ഫയൽ തന്റെ മുന്നിൽ എത്തിയില്ലെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ ദസറ അടുക്കുന്നു. അതുകൊണ്ട് ഭക്ഷ്യ എണ്ണ കൂടുതൽ ആവശ്യമാണെന്നാണ്
കേരളാ മുഖ്യനെക്കൊണ്ട് എഴുതിച്ചത്. കേരളത്തിൽ ദസറ അത്ര പ്രസക്തമല്ലല്ലോ. ഓണമാണെങ്കിൻ മനസ്സിലാക്കാമായിരുന്നു.

വലിയ കോലാഹലമുണ്ടാക്കിയ പാമോലിൻ കേസ് തള്ളിപ്പോകാൻ കാരണമെന്താണ്. അതിന്റെ കാരണം വളരെ വ്യക്തമാണ്. കോടതി തീരുമാനങ്ങളെടുക്കുന്നത്. പത്രവാർത്തയുടെയോ ചാനൽ ചർച്ചകളുടെയോ അടിസ്ഥാനത്തിലല്ല. തെളിവുകളുടെ അടിസ്ഥാനത്തിലാണ്. കോടതി ഒരു കേസുതള്ളിയാൻ അതിനർത്ഥം തെളിവുകൾ ശക്തമല്ലായിരുന്നു എന്നാണ്. അങ്ങനെവരാൻ കാരണം, കേസു നടത്തിയവർ അറിഞ്ഞോ അറിയാതെയോ കോടതിക്കു മുമ്പിൽ തെളിവുകൾ എത്തിച്ചില്ല എന്നതാണ്.

ചാരക്കേസിനേക്കാളും അദ്ദേഹത്തിന്റെ രാജിയിൽക്കൊണ്ടെത്തിച്ചത് രണ്ട് ഘടകങ്ങളാണ്. ഒന്ന്, അദ്ദേഹത്തിന്റെ പാർട്ടിക്കുള്ളിൽതന്നെ ഉണ്ടായ ഗ്രൂപ്പ് വഴക്കുകൾ. രണ്ട്, മന്ത്രിസഭയിലെ അംഗങ്ങൾതന്നെ, ഘടകകക്ഷികൾതന്നെ അദ്ദേഹത്തിനെതിരായി നീങ്ങി എന്നത്. അവർ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന നരസിംഹറാവുവിനെ കണ്ട് മുഖ്യമന്ത്രിക്കെതിരെ അവരുടെ നിലപാട് അറിയിച്ചു. മന്ത്രിമാരും ഘടകകക്ഷികളുമൊക്കെ അദ്ദേഹത്തിനെതിരെ നീങ്ങിയപ്പോൾ രാജിവയ്ക്കുന്നതാണ് നല്ലത് എന്ന സൂചന മുഖ്യമന്ത്രിക്ക് കിട്ടി എന്നാണ് എനിക്ക് തോന്നുന്നത്.

പെട്ടെന്ന് ഒരു ദിവസം അദ്ദേഹം എന്നെക്കൊണ്ട് രാജിക്കത്ത് ടൈപ്പ് ചെയ്യിച്ച് ഒപ്പിട്ടു കീശയിൽവച്ചു. പിന്നീട് ഒന്നോ രണ്ടോ ദിവസം കഴിഞ്ഞാണ് അദ്ദേഹം ഗവർണ്ണറെ കണ്ട് രാജി കൊടുക്കുന്നത്. അദ്ദേഹം അമേരിക്കയിലേക്ക് ചികിത്സയ്ക്ക് പോയ സമയത്ത് മുഖ്യമന്ത്രിക്കസേരക്കായി ചിലർ വടം വലി നടത്തി. ഒരു കണ്ടിന്ജൻസി പ്ലാനെന്ന നിലയ്ക്ക്. അദ്ദേഹത്തിനിനി പൂർണ്ണാരോഗ്യത്തോടെ മുഖ്യമന്ത്രിയായി തുടരാൻ പറ്റില്ലായെങ്കിൽ ആരാകണം പകരക്കാരൻ എന്നതിനെക്കുറിച്ചുള്ള ചില അടക്കം പറച്ചിലുകളും നീക്കങ്ങളും ഉണ്ടായിട്ടുണ്ട്.

എന്നാൽ ആരാണ് അതിന് ചരടു വലിച്ചതെന്ന് അദ്ദേഹം വ്യക്തമായി പറഞ്ഞില്ലെങ്കിലും എല്ലാവിരലുകതളും ചൂണ്ടുന്നതും ഉമ്മൻ ചാണ്ടിയിലേക്ക് തന്നെയാണ്. അമേരിക്കയിലേക്ക് പോയ സമയത്ത് മുഖ്യമന്ത്രിയുടെ ചാർജ്ജ് ആർക്കും കൊടുത്തിരുന്നില്ല. പകഷേ പത്മരാജനെ മുഖ്യമന്ത്രിയാക്കി മാധ്യമങ്ങൾ വരെ വാഴ്‌ത്തി.

കരുണാകരന് എതിരെ ഉയൻന്നു വന്ന മറ്റൊരു അഴിമതിായ കഴുണ്ടി ഇറക്കുമതിയിൽ ക്രമക്കേടു നടന്നിട്ടുണ്ട്. ബന്ധപ്പെട്ട മന്ത്രിയും മൂന്ന് ഐ എ എസ് ഉദ്യോഗസ്ഥരുമാണ് ഇതിന് പിന്നിൽ കളിച്ചത്. ആ മന്ത്രി ഇന്ന് ജനനേതാവായി ജ്വലിക്കുന്നു. ഐ എ എസുകാരിൽ രണ്ടുപേർ സുഖമായി റിട്ടയർ ചെയ്തു. മറ്റൊരാൾ ക്രമേണ ചീഫ് സെക്രട്ടറിയുമായി. അഴിമതി വിരുദ്ധ നടപടികൾ ഉള്ളിപൊളിച്ചപോലെയും.

ചാരക്കേസിലെ പ്രധാനകക്ഷി അയാളാണല്ലോ. ചാരക്കേസിലൊന്നും ഉൾപ്പെടുന്നയാളല്ല ശ്രീവാസ്തവ. സിബി മാത്യൂസ് മനപ്പൂർവ്വം ശ്രീവാസ്തവയെയും നമ്പി നാരായണനെയും കുടുക്കിയതാണോ? സിബി നല്ല ഉദ്യോഗസ്ഥനാണ്. സ്വഭാവത്തിൽ വളവും തിരിവും ഇല്ലാത്തയാൾ. പ്രലോഭനങ്ങൾക്കോ സമ്മർദ്ദങ്ങൾക്കോ വഴങ്ങാത്തയാൾ. സുപ്രീം കോടതി മറിച്ചൊരു നിഗമനത്തിലാണ് എത്തിയതെങ്കിൽ അതിന്റെ മിസ്റ്ററി എനിക്കു മനസ്സിലാകുന്നില്ല.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP