Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

വിദഗ്ധ ചികിൽസ കാത്ത് ആയിരക്കണക്കിന് മാരകരോഗികൾ; പണം കിട്ടുന്നില്ല, മരുന്നും; കോടികൾ പിരിച്ചെടുത്തിട്ടും കൊടുക്കാനില്ലാതെ സർക്കാരിന്റെ കാരുണ്യപദ്ധതി പ്രതിസന്ധിയിൽ

വിദഗ്ധ ചികിൽസ കാത്ത് ആയിരക്കണക്കിന് മാരകരോഗികൾ; പണം കിട്ടുന്നില്ല, മരുന്നും; കോടികൾ പിരിച്ചെടുത്തിട്ടും കൊടുക്കാനില്ലാതെ സർക്കാരിന്റെ കാരുണ്യപദ്ധതി പ്രതിസന്ധിയിൽ

ആലപ്പുഴ: സഹായം തേടി പടി ചവിട്ടി മുട്ടുതേഞ്ഞു. മാറരോഗികളെ കാട്ടി സർക്കാർ പൊതുജനങ്ങളിൽനിന്നും പിരിച്ചെടുത്ത കോടികൾ മുക്കി. പ്രതിദിനം ആയിരം രോഗികൾ സഹായം തേടിയെത്തുന്ന കാരുണ്യ ചികൽസാസഹായ പദ്ധതിയാണ് പണമില്ലാതെ പ്രതിസന്ധിയിലായത്.

ജീവനിൽ കൊതിയുള്ള പാവം രോഗികൾ ഇപ്പോൾ ശസ്ത്രക്രിയയ്ക്കും തുടർചികിൽസയ്ക്കുമായി ലോട്ടറി ഓഫീസുകളിൽ കയറിയിറങ്ങുകയാണ്. ഭാഗ്യക്കുറി വില്പനയിലൂടെ ഫണ്ടുണ്ടാക്കി സഹായമെത്തിക്കാൻ 2012-ൽ സർക്കാർ നടപ്പിലാക്കിയ കാരുണ്യ ചികിൽസാ പദ്ധതിയാണ് താറുമാറായത്. കാരുണ്യയിൽനിന്നുള്ള പണം കിട്ടാത്തതിനാൽ യഥാസമയം മരുന്നുകൾ ലഭിക്കാതെയും ശസ്ത്രക്രിയ നടത്താൻ കഴിയാതെയും രോഗികൾ നട്ടംതിരിയുകയാണ്. സർക്കാർ കനത്ത സാമ്പത്തിക പ്രതിസന്ധിയിലായതാണ് പ്രതിസന്ധിക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.

ഒരു ലക്ഷത്തോളം അപേക്ഷകളാണ് പണം കൊടുക്കാൻ കഴിയാതെ കെട്ടിക്കിടക്കുന്നത്. യഥാർത്ഥ അപേക്ഷകരുടെ എണ്ണം ഇതിലും ഇരട്ടിയാണെന്നാണ് അറിയാൻ കഴിഞ്ഞത്. മാരകരോഗങ്ങളാൽ പൊറുതിമുട്ടുന്ന പാവങ്ങളെ സഹായിക്കാനാണ് ലോട്ടറിയിലൂടെ വരുമാനം കണ്ടെത്തി സഹായിക്കാൻ തീരുമാനമെടുത്തത്. കാൻസർ, ഹൃദ്രോഗം തുടങ്ങിയ മാരകരോഗങ്ങൾക്കു പുറമെ ശസ്ത്രക്രിയയ്ക്കും അനുബന്ധ ചികിൽസയ്ക്കും വേണ്ടിയാണ് പദ്ധതി തയ്യാറാക്കിയത്. നേരത്തെ ലോട്ടറിയിലൂടെ വിഭവസമാഹരണം നടത്തി വിജയം കണ്ടതിനാലാണ് പാവപ്പെട്ട രോഗികൾക്കുവേണ്ടിയും ലോട്ടറി ഏർപ്പെടുത്തിയത്.

പൊലീസ് സേനയുടെ ഭവനപദ്ധതി, കായികരംഗത്തെ വികസനം എന്നിവയെ ലക്ഷ്യമാക്കി ഇറക്കിയ ലോട്ടറി സംസ്ഥാനത്ത് വൻവിജയമായിരുന്നു. എന്നാൽ രോഗികളുടെ പേരിൽ ലോട്ടറിയുടെ ചുവടു പിടിച്ച് സർക്കാർ ശേഖരിച്ച കോടികൾ സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് വകമാറ്റുകയായിരുന്നു. ഇതോടെ തുലാസിലായത് സംസ്ഥാനത്തെ ലക്ഷകണക്കിന് രോഗികളുടെ ജീവനുകളാണ്. ബി പി എൽ വിഭാഗത്തിൽപ്പെട്ടവർക്ക് പൂർണ്ണമായും എ പി എൽ വിഭാഗത്തിൽ മൂന്നുലക്ഷത്തിൽ താഴെ വാർഷിക വരുമാനമുള്ളവർക്കും വേണ്ടിയായിരുന്നു പദ്ധതി . സംസ്ഥാനതലത്തിൽ ധനമന്ത്രിയും ജില്ലാതലത്തിൽ കളക്ടർമാരും ചെയർമാന്മാരായ സമിതിയാണ് അപേക്ഷകളിൽമേൽ തീരുമാനം എടുക്കുന്നത്. ഇതിനായി അതത് ജില്ലകളിലെ ലോട്ടറി ഓഫീസ് വഴി അപേക്ഷകൾ സ്വീകരിക്കുകയും അനുബന്ധ പ്രക്രിയകൾക്കുശേഷം ജില്ലാ സമിതിലെത്തിക്കുകയുമാണ് പതിവ്.

പ്രതിമാസം പതിനായിരക്കണക്കിന് അപേക്ഷകളാണ് സംസ്ഥാനത്തെ ഓരോ ലോട്ടറി ആസ്ഥാന കേന്ദ്രങ്ങളിലും എത്തുന്നത്. സംസ്ഥാനത്തെ മുഴുവൻ മെഡിക്കൽ കോളേജുകൾ വഴിയും നിശ്ചയിക്കപ്പെട്ട 65 സ്വകാര്യ ആശുപത്രികൾ വഴിയുമാണ് പദ്ധതി നടപ്പാക്കുന്നത്. എന്നാൽ സമർപ്പിക്കപ്പെട്ട അപേക്ഷകളെകുറിച്ച് അന്വേഷിച്ചാൽ ഇവ ഒത്തുനോക്കി ജില്ലാകളക്ടർമാർക്ക് നൽകുന്ന ജോലിമാത്രമാണ് തങ്ങൾക്കുള്ളതെന്ന വാദം നിരത്തി ഉദ്യോഗസ്ഥർ കൈയൊഴിയുകയാണ്.

സംസ്ഥാനതലത്തിൽ പ്രവർത്തിക്കുന്ന നോഡൽഓഫീസർക്കും പദ്ധതിയെ കുറിച്ച് വിവരങ്ങൾ നൽകാൻ കഴിയാതിരുന്നതാണ് വിചിത്രമായത്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ അഡ്‌മിനിസ്‌ട്രേറ്ററുടെ തലയിൽ കാര്യങ്ങൾ കെട്ടിവച്ച് ഇയ്യാളും തലയൂരി. എന്നാൽ അപേക്ഷകരായ രോഗികളെ കുറിച്ചുള്ള വിവരങ്ങൾ ഞെട്ടിക്കുന്നതാണ്. ഇവരിൽ അധികവും വിദഗ്ധ പരിശോധനയ്ക്കുശേഷം ശസ്ത്രക്രിയ തീരുമാനിക്കപ്പെട്ടവരാണ്. സർക്കാർ സഹായം മുറയ്ക്ക് എത്തുമ്പോൾ ഇവരിൽ പലരും ജീവിച്ചിരിക്കുമോയെന്ന ആശങ്കയും നിലനിൽക്കുകയാണ്. അതേസമയം രോഗികൾക്ക് കാരുണ്യ കേന്ദ്രങ്ങൾ വഴി നൽകുന്ന മരുന്നുകളുടെ വിതരണവും നിലച്ചു.

കാൻസറിനായി ഉപയോഗിക്കുന്ന ലെനാലിഡോമൈഡ് , വിവിധതരം മോക്‌സുകൾ, പനി തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ..എല്ലാം ഇപ്പോൾ കിട്ടാക്കനിയാണ്. എന്നാൽ ഇതേ കേന്ദ്രത്തിൽ പണം കൊടുത്താൽ നിശ്ചയിക്കപ്പെട്ട മരുന്നുകൾ ലഭ്യമാണെന്നുള്ളതും പരാതിക്കിടയാക്കിയിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP