Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രശ്‌നം വിവാദമാകുമ്പോൾ സമരത്തിനിറങ്ങിയ സിപിഐ(എം) പുലിവാല് പിടിക്കുന്നു; വ്യാജരേഖ ചമച്ച് ഭൂമി നേടിയത് സിപിഐ(എം) നേതാവെന്ന് വ്യക്തമായതോടെ തടിയൂരാൻ ശ്രമം ശക്തം; കുറ്റിക്കോലിലെ ഏരിയാ കമ്മിറ്റി ഓഫീസും സർക്കാർ ഭൂമിയിൽ

പ്രശ്‌നം വിവാദമാകുമ്പോൾ സമരത്തിനിറങ്ങിയ സിപിഐ(എം) പുലിവാല് പിടിക്കുന്നു; വ്യാജരേഖ ചമച്ച് ഭൂമി നേടിയത് സിപിഐ(എം) നേതാവെന്ന് വ്യക്തമായതോടെ തടിയൂരാൻ ശ്രമം ശക്തം; കുറ്റിക്കോലിലെ ഏരിയാ കമ്മിറ്റി ഓഫീസും സർക്കാർ ഭൂമിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: കാസർഗോഡ് ജില്ലയിൽ ഭൂപ്രശ്‌നത്തിൽ സി.പി.(ഐ)എം ആടിയുലയുന്നു. വിവാദങ്ങളൊന്നൊന്നായി സിപിഎമ്മിനെ വേട്ടയാടുമ്പോൾ പിടിച്ചു നിൽക്കാനാകാതെ നിസ്സഹായാവസ്ഥയിലാണ് ജില്ലാ നേതൃത്വം. കാസർഗോഡ് കോട്ട വിവാദത്തിനു പിന്നാലെ കുറ്റിക്കോലിലെ സിപിഐ(എം) ഏരിയാ ഓഫീസും സർക്കാർഭൂമിയിലാണെന്ന കണ്ടെത്തലാണ് സിപിഎമ്മിന് വിനയായത്.


ചരിത്ര സ്മാരകമായ കാസർഗോഡ് കോട്ട വ്യാജരേഖ ചമച്ച് വിൽപ്പന നടത്തിയ സംഭവത്തിൽ ഭൂമിയുടെ ഭൂരിഭാഗവും വിലയ്ക്കു വാങ്ങിയത് മുൻ നഗരസഭാ ചെയർമാനായ സിപിഐ(എം) നേതാവ് എസ്.ജെ പ്രസാദാണ്. കാസർഗോഡ് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായ പ്രസാദിന്റെ പേരിലാണ് കോട്ടയിലെ 1.24 ഏക്കർ ഭൂമി. രണ്ട് ആധാരങ്ങളിലായി 14.16 ലക്ഷം രൂപയ്ക്കാണ് ഭൂമി വാങ്ങിയതെന്ന് രേഖയിൽ പറയുന്നു. ഓഗസ്റ്റ് മാസം 17നാണ് കാസർഗോഡ് സബ് രജിസ്ട്രാർ ഓഫീസിൽ കോട്ട ഭൂമിയുടെ വിൽപ്പന നടന്നത്. 5.41 ഏക്കറുള്ള കോട്ടയുടെ 2.44 ഏക്കർ ഭൂമി കേരളാ കോൺഗ്രസ് എം നേതാവ് സജി സെബാസ്റ്റ്യൻ, കൃഷ്ണൻ നായർ, ഗോപിനാഥൻ, എന്നിവരാണ് വാങ്ങിയത്. സിപിഐ(എം). നേതാവ് എസ്.ജെ.പ്രസാദ് 1.24 ഏക്കറും വാങ്ങി.

രാഷ്ട്രീയ ഭൂമാഫിയാ ബന്ധങ്ങളിൽ സിപിഎമ്മിന്റെയും കേരളാ കോൺഗ്രസ്സിന്റെയും പങ്ക് വ്യക്തമാക്കുന്ന കച്ചവടമാണ് ഇവിടെ അരങ്ങേറിയത്. അഞ്ഞൂറിലേറെ വർഷം പഴക്കമുള്ള കോട്ട 1903 ലാണ് ബ്രിട്ടീഷ് സർക്കാർ, കോട്ട സൂക്ഷിപ്പുകാരനായ ഗണപ്പയ്യക്ക് പാട്ടത്തിനു നൽകിയത്. ഗണപ്പയ്യയുടെ പിന്മുറക്കാരായ ലളിത, ആനന്ദ്‌റാം, ദേവീദാസ്, ചന്ദ്രവാർക്കർ തുടങ്ങിയവരിൽനിന്നാണ് എസ്.ജെ.പ്രസാദ് ഉൾപ്പെടെയുള്ളവർ ഭൂമി വാങ്ങിയത്. ഉദ്യോഗസ്ഥരെ സ്വാധീനിച്ച് കോട്ടയിലെ പാട്ടഭൂമിക്ക് നികുതി അടയ്ക്കാൻ അനുമതി നേടി സ്വന്തമാക്കുകയായിരുന്നു. ഇതിന് ഒത്താശ ചെയ്തത് സിപിഐ(എം). നേതാവ് എസ്.ജെ.പ്രസാദും കേരളാ കോൺഗ്രസ് നേതാവ് സജി സെബാസ്റ്റ്യനുമാണ്. രാഷ്ട്രീയ നേതൃത്വത്തിന്റെയും ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പിൻബലത്തോടെ തൊട്ടടുത്ത ദിവസം തന്നെ പാട്ട ഭൂമി എസ്.ജെ.പ്രസാദ് ഉൾപ്പെടെയുള്ളവർക്ക് വിൽപ്പന നടത്തുകയായിരുന്നു.

വിൽപ്പനക്കാര്യമൊന്നും അറിയാതെ പുരാവസ്തു സംരക്ഷണ വകുപ്പ് കോട്ട നവീകരണത്തിന് സാധന സാമഗ്രികൾ ഇറക്കിയപ്പോൾ സജി സെബാസ്റ്റ്യൻ, കൃഷ്ണൻ നായർ, ഗോപിനാഥൻ എന്നിവർ തടഞ്ഞതോടെയാണ് കോട്ട പിടിക്കൽ കാരൃം പുറത്തായത്. എന്നാൽ ഇതിലൊന്നും ഇടപെടാതെനിന്ന സിപിഐ(എം) നേതാവ് പ്രസാദിന്റെ പേരു പുറത്തു വന്നില്ല. 2013 -ൽ ലാൻഡ് റവന്യൂ കമ്മീഷണറായിരുന്ന ടി.ഒ..സൂരജ് കോട്ട പിടിച്ചവർക്ക് അനുകൂലമായ വിധി പ്രഖ്യാപിച്ചു. അന്നും പരാതിക്കാരനില്ലാത്തതിനാൽ പ്രസാദിന്റെ പേര് പുറത്തു വന്നില്ല. സംഭവത്തിൽ ടി.ഒ. സൂരജ് കുറ്റകരമായ അനാസ്ഥകാട്ടിയത് എന്തിനെന്ന ചോദ്യവും ഉയരുന്നുണ്ട്.

കുറ്റിക്കോലിലെ സിപിഐ(എം).ഏരിയാകമ്മിറ്റി ഓഫീസ് പ്രവർത്തിക്കുന്ന എ.കെ.ജി സ്മാരക മന്ദിരം സർക്കാർ ഭൂമിയിലാണെന്നു കണ്ടെത്തിയതിനു പിന്നാലെ സിപിഐ(എം). ബ്രാഞ്ച് കമ്മിറ്റി അംഗം സർക്കാർ ഭൂമി കൈയേറി മൊബൈൽ ടവർ സ്ഥാപിക്കാൻ അനുമതി നൽകിയതും വിവാദങ്ങളുയർത്തുന്നു. കുറ്റിക്കോൽ ബ്രാഞ്ച് കമ്മിറ്റി അംഗം പി.വേണുഗോപാലിനെതിരെ 15 സെന്റ് ഭൂമി കൈയേറിയതായി താലൂക്ക് സർവ്വേയർ റിപ്പോർട്ട് നൽകിയിട്ടുണ്ട്. സ്വകാര്യ മൊബൈൽ കമ്പനികൾക്ക് 10 വർഷമായി ഈ സ്ഥലം വാടകയ്ക്ക് നൽകിയിട്ട്. കുറ്റിക്കോൽ ഏരിയാ കമ്മിറ്റി ഓഫീസിന്റെ അധീനതയിലുള്ള 1.5 ഏക്കർ ഭൂമി സർക്കാരിന്റേതാണെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയിട്ടുണ്ട്. സർവ്വേ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കെട്ടിടം ഒഴിപ്പിച്ച് ഭൂമി തിരിച്ചു പിടിക്കാൻ നടപടികളുമായി റവന്യൂ വകുപ്പ് നീങ്ങുകയാണ്.

ബേഡകത്തെ നെരൂദ വായനശാലാ വിഷയവും പാർട്ടിക്ക് തലവേദനയുണ്ടാക്കിയിരിക്കയാണ്. വായനശാലക്ക് ഓഡിറ്റോറിയം നിർമ്മിക്കാൻ കെ. കുഞ്ഞിരാമൻ അനുവദിച്ച 5 ലക്ഷം രൂപ പിൻവലിച്ചതോടെ ഇവിടെ വിഭാഗീയത ശക്തമായിരിക്കയാണ്. എംഎ‍ൽഎ. ഫണ്ട് പിൻവലിച്ചതോടെ പാർട്ടി പ്രവർത്തനത്തിൽ നിന്നും അണികൾ നിർജീവമായി. ജില്ലാ സെക്രട്ടറി കെ.പി.സതീഷ് ചന്ദ്രൻ വിളിച്ച യോഗം പോലും അണികൾ ബഹിഷ്‌ക്കരിച്ചു. കോട്ട പിടിക്കലും ഭൂമി കയ്യേറ്റവും കൊണ്ട് വികൃതമായിരിക്കയാണ് കാസർഗോഡ് ജില്ലയിലെ സിപിഎമ്മിന്റെ മുഖം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP