Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നാടിനെ നടുക്കിയ വിദ്യാർത്ഥിയുടെ മരണത്തിലും ഇ.കെ.- എ.പി. സുന്നി വിഭാഗങ്ങളുടെ തർക്കം; മരണത്തിൽ മുതലെടുക്കാനുള്ള ഇ.കെ. വിഭാഗത്തിന്റെ ശ്രമത്തിനെതിരെ ജനങ്ങൾ; വിദ്യാർത്ഥിയുടെ മരണം കുത്ത്‌റാത്തീബ് മൂലമെന്ന് ഇ.കെ. വിഭാഗക്കാർ

നാടിനെ നടുക്കിയ വിദ്യാർത്ഥിയുടെ മരണത്തിലും ഇ.കെ.- എ.പി. സുന്നി വിഭാഗങ്ങളുടെ തർക്കം; മരണത്തിൽ മുതലെടുക്കാനുള്ള ഇ.കെ. വിഭാഗത്തിന്റെ ശ്രമത്തിനെതിരെ ജനങ്ങൾ; വിദ്യാർത്ഥിയുടെ മരണം കുത്ത്‌റാത്തീബ് മൂലമെന്ന് ഇ.കെ. വിഭാഗക്കാർ

രഞ്ജിത്ത് ബാബു

കാസർഗോഡ്: പന്ത്രണ്ട് വയസ്സുകാരന്റെ ദാരുണ മരണത്തെ മുതലെടുക്കാൻ ഇ.കെ. വിഭാഗത്തിന്റെ കുത്സിത പ്രവർത്തനം. മംഗൾപാടി അടുക്കയിൽ യൂസഫിന്റെ മകൻ മുഹമ്മദ് മിത്ലാജ് കൊല്ലപ്പെട്ട സംഭവത്തിലാണ് നാടിനെ നാണം കെടുത്തിയ സംഭവങ്ങൾ അരങ്ങേറിയത്. മദ്രസയിൽ പേപ്പർ മുറിക്കുന്നതുമായി ബന്ധപ്പെട്ട് കുട്ടികൾ തമ്മിലുള്ള സ്വാഭാവിക പിടിവലിയിൽ അബദ്ധത്തിൽ കത്രികയുടെ ഒരു ഭാഗം നെഞ്ചിൽ കയറിയാണ് മിത്ലാജ് മരിക്കാനിടയായത്. എ.പി. വിഭാഗത്തിന്റെ ഉടമസ്ഥതയിലുള്ള മുട്ടത്തെ മഖ്ദൂമിയ ഇസ്ലാമിക് സെന്ററിലെ വിദ്യാർത്ഥിയാണ് കൊല്ലപ്പെട്ട മിത്ലാജ്. ജാതിമത ഭേദമെന്യേ നാടിനെ നടുക്കിയ വിദ്യാർത്ഥിയുടെ മരണം മുതലെടുക്കാനും എതിർ വിഭാഗത്തെ കരിതേച്ച് കാണിക്കാനുമാണ് ഇ.കെ. വിഭാഗത്തിന്റെ ശ്രമം. 

കുട്ടി കുത്ത്റാത്തിബിന്റെ ഇരയാണെന്ന് കാണിച്ചാണ് ഇ.കെ. വിഭാഗം മരിച്ച ഉടൻ തന്നെ പ്രചാരണം തൊടുത്തു വിട്ടത്. എ.പി. വിഭാഗത്തിന്റെ സ്ഥാപനത്തിൽ കുട്ടികൾക്ക് കുത്ത് റാത്തിബ് ട്രെയിന്ങ് നടത്തുണ്ടെന്നും അവർ പ്രദേശവാസികളെ ധരിപ്പിച്ചു. ഈ ട്രെയിനിങ്ങിനിടെയാണ് മുഹമ്മദ് മിത്ലാജ് കൊല്ലപ്പെട്ടതെന്നായിരുന്നു പ്രചാരണം. കുട്ടിയുടെ മൃതദേഹത്തിൽ ചെവിക്ക് താഴെയായി കണ്ട മുറിവ് അതിന്റെ തെളിവാണെന്നും അവർ പ്രചരിപ്പിച്ചു. സംഭവമറിഞ്ഞ് കാര്യങ്ങൾ അന്വേഷിക്കാനായി എത്തിയ ജനപ്രതിനിധികളോട് വീട്ടുകാരെക്കാൾ കൂടുതൽ സ്ഥാപന മേധാവികൾ സംസാരിച്ചുവെന്നും കുട്ടിയുടെ വീടും പരിസരവും ചുറ്റിപ്പറ്റി നിന്നുവെന്നുമൊക്കെയായിരുന്നു ഇ.കെ. വിഭാഗത്തിന്റെ പ്രചാരണം.

അതോടെ അവർ ആക്ഷൻ കമ്മിറ്റിക്കും രൂപം കൊടുത്തു. മിത്ലാജിന്റെ മരണം പൊലീസ് റിപ്പോർട്ട് ചെയ്തത് പോലെ അല്ലെന്നും റിമാന്റിലുള്ള പതിനാറ്കാരൻ നിരപരാധിയാണെന്നും ആക്ഷൻ കമ്മിറ്റിയും വാദിച്ചു. കുട്ടി കുത്തേറ്റ് മരിച്ച സമയം അതേ സ്ഥാപനത്തിലെ പാചക തൊഴിലാളിയായ പിതാവിനെ ചിലർ ബന്ധിയാക്കുകയും പിന്നീട് പൊലീസ് സ്റ്റേഷനിൽ കൊണ്ടു പോയെന്നും അവർ പറയുന്നു. ഈ കേസിൽ യഥാർത്ഥ പ്രതികളെ സംരക്ഷിക്കുന്നതിന് വേണ്ടിയാണ് കർണ്ണാടക സ്വദേശിയായ വിദ്യാർത്ഥിയെ പ്രതി ചേർത്തതെന്നും ആക്ഷൻ കമ്മിറ്റി ആരോപിക്കുന്നു. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ട് ഇന്ന് ഉച്ചയോടെ ലഭിച്ചു കഴിഞ്ഞു.

പ്രാഥമിക നിഗമനത്തിൽ കുത്തേറ്റ് തന്നെയാണ് മരിച്ചതെന്നും കുമ്പള സിഐ. പ്രേം സദൻ ' മറുനാടൻ മലയാളിയോട് ' പറഞ്ഞു. കുത്ത് റാത്തിബ് നടത്തുന്ന ഒരു വ്യക്തി സ്വയം ചെയ്യുന്നതാണ്. അങ്ങിനെയുള്ള പരിക്കല്ല മരിച്ച മിത്ലാജിനുള്ളത്. കത്രികക്കു വേണ്ടിയുള്ള കുട്ടികളുടെ പിടിവലിയിൽ സംഭവിച്ചതാകാനാണ് സാധ്യത. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ കൂടുതൽ വിവരങ്ങൾ പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംശയങ്ങളൊന്നും ഈ കേസിൽ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. എ.പി. വിഭാഗത്തിന്റേയും ഇ.കെ. വിഭാഗത്തിന്റേയും രണ്ട് സ്ഥാപനങ്ങൾ ഈ പ്രദേശത്തുണ്ട്. രണ്ട് കൂട്ടർക്കും പ്രവർത്തിക്കാനുള്ള നിയമാനുസൃത അംഗീകാരവുമില്ല. ഇവർ തമ്മിലുള്ള സാമുദായിക പോര് ഇവിടെ പതിവാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP