Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
May / 202414Tuesday

ജീവനക്കാരുടെ സൗകര്യത്തിന് വണ്ടി ഓടിച്ചാൽ വെന്റിലേറ്ററിൽ കിടക്കുന്ന അമ്മൂമ്മയുടെ സ്വർണ്ണപല്ല് വലിച്ചൂരാൻ ശ്രമിക്കുന്നത് പോലെയാകും; തൊഴിലാളി സംഘടനകൾ സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്നു: കെഎസ്ആർടി കുത്തുപാളയെടുക്കുന്ന ഭാഗം വിശദീകരിച്ച് ഗണേശ് കുമാറിന്റെ തകർപ്പൻ നിയമസഭാ പ്രസംഗം

ജീവനക്കാരുടെ സൗകര്യത്തിന് വണ്ടി ഓടിച്ചാൽ വെന്റിലേറ്ററിൽ കിടക്കുന്ന അമ്മൂമ്മയുടെ സ്വർണ്ണപല്ല് വലിച്ചൂരാൻ ശ്രമിക്കുന്നത് പോലെയാകും; തൊഴിലാളി സംഘടനകൾ സ്വന്തം കഞ്ഞിയിൽ പാറ്റയിടുന്നു: കെഎസ്ആർടി കുത്തുപാളയെടുക്കുന്ന ഭാഗം വിശദീകരിച്ച് ഗണേശ് കുമാറിന്റെ തകർപ്പൻ നിയമസഭാ പ്രസംഗം

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ഏത് പക്ഷത്താണെങ്കിലും കാര്യങ്ങൾ തുറന്ന് പറയാൻ മടി കാണിക്കാത്ത ആളാണ് താനെന്ന് നിയമസഭയിൽ തെളിയിച്ചിരിക്കതയാണ് പത്തനാപുരത്തെ എൽഡിഎഫ് എംഎൽഎ കെബി ഗണേശ്‌കുമാർ. മുൻപ് താൻ മന്ത്രിയായിരുന്ന ഗതാഗത വകുപ്പിലെ കാര്യങ്ങളാണ് കഴിഞ്ഞ ദിവസം ഗണേശ് കുമാർ നിയമസഭയിൽ അവതരിപ്പിച്ചത്. കെ എസ് ആർ ടി സി എന്ന സംരഭത്തെ തകർക്കാൻ ചില സ്ഥാപിത താൽപര്യക്കാരും ഉദ്യോഗസ്ഥരും ശ്രമിക്കുന്നുവെന്നാണ് ഗണേശിന്റെ ആരോപണം. കെഎസ്ആർടിസിയിലെ തൊഴിലാളി സംഘടനകളുടെ തോന്ന്യവാസങ്ങൾ തുറന്ന് പറയുകയായിരുന്നു ഗണേശ് കുമാർ. തെക്കൻ ജില്ലകളിലും തന്റെ മണ്ഡലമായ പത്തനാപുരത്തേക്കും അനുവദിച്ച് കിട്ടിയ ബസ് ഓടിക്കാനാകാത്തതിന്റെ അമർഷവും ഗണേശ്‌കുമാർ സഭയിൽ പ്രകടമാക്കി.

ഇപ്പോഴത്തെ ധനകാര്യ വകുപ്പ് മന്ത്രിയായ ടിഎം തോമസ് ഐസക് കെഎസ്ആർടിസിയെ രക്ഷിക്കാനായി എഴുതിയ ഒരു പുസ്തകത്തെ കുറിച്ച് പറഞ്ഞുകൊണ്ടാണ് ഗണേശ്‌കുമാർ പ്രസംഗം തുടങ്ങിയത്. അന്ന് ഐസക് പുസ്തകത്തിൽ പറഞ്ഞ ആശയങ്ങൾ വളരെ നല്ലതായിരുന്നുവെന്നും അന്ന് എല്ലാവരും ചേർന്ന് ഐസകിനെ എതിർത്തില്ലായിരുന്നെങ്കിൽ ആ പദ്ധതി നടപ്പിലായേനെയെന്നും കെഎസ്ആർടിസി ഇപ്പോഴും കഞ്ഞി കുടിച്ച് കിടക്കുമായിരുന്നുവെന്നുമാണ് ഗണേശിന്റെ അഭിപ്രായം. താൻ ആ പുസ്തകം മുഴുവൻ വായിച്ചതാണെന്നും ഗണേശ് പറയുന്നുണ്ട്.

പുതിയ മന്ത്രിയും പുതിയ എംഡിയും ചുമതലയേറ്റ സാഹചര്യത്തിൽ തൊഴിലാളികളെ കാര്യം പറഞ്ഞ് മനസ്സിലാക്കമമെന്നും കഴിഞ്ഞ മാസം 5ാം തീയതി കഴിഞ്ഞാണ് ശമ്പളം ലഭിച്ചതെന്നും ഓർക്കമമെന്നുമാണ് തൊഴിലാളികൾക്ക് ഗണേശിന്റെ ഉപദേശം. മുൻപ് യുഡിഎഫ് ഭരിച്ചപ്പോൾ യുഡിഎഫ് യൂണിയനായിരുന്നു. ഇപ്പോൾ ഇടത് പക്ഷേ യൂണിയനാണ്. തെക്കൻ ജില്ലയിൽ എല്ലാ റോഡുകളുടേയും പെർമിറ്റുകൾ ദേശസാൽക്കരിച്ചത് കാരണം സ്വകാര്യ ബസ്സുകൾ ഓടിക്കാൻ കഴിയില്ല. തെക്കൻ ജില്ലകളിലെ പൊതു അവസ്ഥയാണിത്. ഇത് കാരണം അടൂർ, പത്തനാപുരം, പുനലൂർ, ചടയമംഗലം തുടങ്ങി ഒരിടത്തും ബസ്സുകളില്ല. ദേശസാൽക്കരണം എടുത്ത് കളഞ്ഞാൽ സ്വകാര്യ ബസുകളെങ്കിലും റൂട്ടിലോടിയേനെയെന്നും എംഎൽഎമാര് വേണം ഇതിനൊക്കെ ഉത്തരം പറയാനെന്നുമാണ് ഗണേശിന്റെ അഭിപ്രായം.

എല്ലാ ബസുകളും കെഎസ്ആർടിസി ജീവനക്കാരുടെ സൗകര്യത്തിന് മാത്രമാണ് ബസ്സുകൾ ഓടുന്നത്. തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന സമയത്ത് ഒരു എ.സി ബസ് അനുവദിച്ചു. അത് ഇത് വരെ ഓടിയിട്ടില്ല. പിന്നീട് പുതിയ സർക്കാർ വന്നപ്പോഴും ഇതേ ബസ് നൽകിയെങ്കിലും ഓടാൻ കഴിഞ്ഞിട്ടില്ല. എക്‌സിക്യൂട്ടിവ് ഡയറക്ടറെ വിളിച്ചാൽ ബിസി ആണെന്നും ബിസി മാറ്റി എക്‌സിക്യൂട്ടീവ് ഡയറക്ടർക് പകരം വേറെ ആണുങ്ങളെ നിയമിക്കണമെന്നും ഗണേശ് കുമാർ ആവശ്യപ്പെടുന്നു. പിന്നീട് വണ്ടി ഓടാത്തതിനെകുറിച്ച് എക്‌സിക്യൂട്ടീവ് ഡയറക്ടറോട് ചോദിച്ചപ്പോൾ അറിയാൻ കഴിഞ്ഞത് തൊഴിലാളികൾ തയ്യാറാകാത്തതുകൊണ്ടാണ് എന്നാണ് എന്നും ഗണേശ് പറയുന്നു.

ജീവനക്കാരുടെ സൗകര്യത്തിന് വണ്ടി ഓടിച്ചാൽ വെന്റിലേറ്ററിൽ കിടക്കുന്ന അമ്മൂമ്മയുടെ സ്വർണ്ണപല്ല് വലിച്ചൂരാൻ ശ്രമിക്കുന്നത് പോലെയാകും കാര്യങ്ങൾളെന്നും മുൻ ഗതാഗത വകുപ്പ് മന്ത്രി കൂടിയായ കെബി ഗണേശ്‌കുമാർ പറഞ്ഞു. തൊഴിലാളി സംഘടനകൾ സ്വന്തം കഞ്ഞിയിൽ പാറ്റയിടുകയാണെന്നും തൊഴിലാളി സമരത്തെ പ്രതിപാതിച്ചുകൊണ്ട് ഗണേശ് കുമാർ പറയുന്നു. കെഎസ് ആർടിസി അടച്ച് പൂട്ടിയാൽ നഷ്ടം തൊഴിലാളികൾക്ക് മാത്രമാണ് അടച്ച് പൂട്ടിയാൽ പ്രതിപക്ഷവും എംഎൽഎമാരും മാദ്ധ്യമ പ്രവർത്തകരുമൊക്കെ ഒരാഴ്ച ശബ്ദമുണ്ടാക്കും. പിന്നെ പന്തൽ കെട്ടി സമരം ചെയ്താൽ ഒന്നും ഒരാളും തിരിഞ്ഞ് നോക്കില്ല.

ജനങ്ങൾക്ക് യാത്ര ചെയ്യാൻ ബസ് വേണം കെഎസ്ആർടിസി നിന്നാൽ സ്വകാര്യ ബസുകൾ ഇരച്ച് കയറും അല്ലാതെ മറ്റെന്താണ് സംഭവിക്കുകയെന്നും ഗണേശ് ചോദിക്കുന്നു. കഴിഞ്ഞ മാസം 5ാം തീയതിയാണ് ശമ്പളം നൽകിയത്. എന്നാൽ ശമ്പളം നൽകാത്തത് കഷ്ടമായിപോയെന്ന് ആരും പറഞ്ഞില്ല. തൊഴിലാളികൾ സമരം ചെയ്തത് മാത്രമാണ് എല്ലാ മാദ്ധ്യമങ്ങളും എടുത്ത് പറഞ്ഞതെന്നും ഗണേശ് തൊഴിലാളികളെ ഓർമ്മപ്പെടുത്തി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP