Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഓഖി ദുരിതാശ്വാസത്തിന് 7340 കോടി രൂപ ആവശ്യപ്പെട്ടിട്ടും തന്നത് 169 കോടി മാത്രം! വെള്ളപ്പൊക്കത്തിൽ പെട്ട ബിഹാറിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും നൽകി; കേരളത്തിന്റെ അന്നം മുട്ടിച്ചു കലിപ്പു തീർത്ത് കേന്ദ്രം; അരി സൗജന്യമാക്കിയത് വില ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഈടാക്കുന്നതിനെതിരെ പ്രതിഷേധം ഇരമ്പിയപ്പോൾ; പ്രളയക്കെടുതിയിലെ കേന്ദ്രഫണ്ടിന്റെ കാര്യത്തിലും കേരളത്തിന് വലിയ പ്രതീക്ഷയില്ല

ഓഖി ദുരിതാശ്വാസത്തിന് 7340 കോടി രൂപ ആവശ്യപ്പെട്ടിട്ടും തന്നത് 169 കോടി മാത്രം! വെള്ളപ്പൊക്കത്തിൽ പെട്ട ബിഹാറിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും നൽകി; കേരളത്തിന്റെ അന്നം മുട്ടിച്ചു കലിപ്പു തീർത്ത് കേന്ദ്രം; അരി സൗജന്യമാക്കിയത് വില ദുരിതാശ്വാസ ഫണ്ടിൽ നിന്നും ഈടാക്കുന്നതിനെതിരെ പ്രതിഷേധം ഇരമ്പിയപ്പോൾ; പ്രളയക്കെടുതിയിലെ കേന്ദ്രഫണ്ടിന്റെ കാര്യത്തിലും കേരളത്തിന് വലിയ പ്രതീക്ഷയില്ല

മറുനാടൻ മലയാളി ബ്യൂറോ

ന്യൂഡൽഹി: ബിജെപി ഭരിക്കുന്ന കേന്ദ്രസർക്കാർ കേരളത്തോട് ചിറ്റമ്മ നയമാണ് സ്വീകരിക്കുന്നതെന്ന ആരോപണം കുറച്ചു കാലങ്ങളായി ശക്തമായി നിലനിൽക്കുകയാണ്. ഈ ആരോപണത്തിന് കരുത്തു പകരുന്നതാണ് പുറത്തുവരുന്ന വാർത്തകളും കേരളത്തിന്റെ അന്നം മുട്ടിച്ചു പോലും സംസ്ഥാനത്തോട് വൈരാഗ്യം തീർക്കുകയാണ് കേന്ദ്രസർക്കാർ. പ്രളയക്കെടുതിയിൽ വലയുന്ന കേരളത്തിനു സൗജന്യ അരി നൽകാനാവില്ലെന്ന നിലപാട് കേന്ദ്ര ഭക്ഷ്യമന്ത്രാലയം തിരുത്തിയത് കടുത്ത പ്രതിഷേധം ഉയർന്നതോടെയാണ്.

അനുവദിച്ച അരിയുടെ വില ഈടാക്കില്ലെന്ന് കേന്ദ്രഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാൻ അറിയിച്ചു. കേരളം 1,80,000 മെട്രിക്ക് ടൺ അരി സൗജന്യമായി നൽകണമെന്നാണ് ആവശ്യപ്പെട്ടത്. എന്നാൽ അതു നൽകാനാവില്ലെന്നും 89,000 മെട്രിക്ക് ടൺ അരി നൽകാമെന്നും കേന്ദ്ര സർക്കാർ സമ്മതിച്ചു. പക്ഷെ ഇതിനായി ഒരു കിലോയ്ക്ക് 25 രൂപ നിരക്കിൽ കേരളം 228 കോടി രൂപ നൽകണമെന്നായിരുന്നു നിർദ്ദേശം. എന്നാൽ സംഭവം വിവാദമായതോടെ പണം വേണ്ടെന്ന് പസ്വാൻ അറിയിക്കുകയായിരുന്നു.

പണം ഉടൻ നൽകേണ്ടെന്നൊരു ഇളവ് അനുവദിച്ചിട്ടുണ്ടെങ്കിലും നിശ്ചിത സമയ പരിധിക്കുള്ളിൽ നൽകണം. സംസ്ഥാനം പണം നൽകിയില്ലെങ്കിൽ ദുരന്തനിവാരണ ഫണ്ടിൽനിന്ന് ഈ തുക കുറച്ചശേഷമെ നൽകൂ എന്നും കേന്ദ്ര ഉത്തരവിൽ പറഞ്ഞിരുന്നു. സംസ്ഥാനത്തിന്റെ ഒരു മാസത്തെ റേഷൻ വിഹിതമായ 1,11,000 മെട്രിക് ടൺ അരി സൗജന്യമായി നൽകണമെന്നായിരുന്നു കേരളത്തിന്റെ ആവശ്യം. എന്നാൽ 89,540 മെട്രിക് ടൺ അരിയാണ് കേന്ദ്രം അനുവദിച്ചത്. ഒരു മാസത്തിനകം എഫ്‌സിഐ ഗൊഡൗണിൽനിന്ന് ഈ അരി എടുക്കാം. എന്നാൽ കേന്ദ്രം തരുന്ന അരിക്ക് കിലോഗ്രാമിന് 25 രൂപ നിരക്കിൽ നൽകണമെന്ന് കത്തിൽ പറയുന്നു. ഇതുപ്രകാരം സംസ്ഥാനം 233 കോടി രൂപ നൽകേണ്ടി അവസ്ഥയായിരുന്നു മുൻ ഉത്തരവ് പ്രകാരം ഉണ്ടായിരുന്നത്.

അതേസമയം പ്രളയ ദുരിതാശ്വാസത്തിന്റെ കാര്യത്തിൽ കൃത്യമായ കണക്ക് കേന്ദ്രസർക്കാറിനെ ധരിപ്പിക്കാനുള്ള ശ്രമത്തിലാണ് കേരളം. എന്നാൽ, കേരളത്തിന്റെ ആവശ്യങ്ങളോട് കേന്ദ്രം ഏങ്ങനെ പ്രതികരിക്കുമെന്ന കാര്യത്തിൽ ഇപ്പോഴും സംശയങ്ങൾ നിലനിൽക്കുന്നു. പ്രളയക്കെടുതി നേരിടാൻ കേരളം പ്രത്യേകസഹായം അഭ്യർത്ഥിക്കുമ്പോഴും ഒൻപതുമാസം മുൻപു നടന്ന ഓഖി ദുരന്തത്തിൽപെട്ടവരുടെ പുനരധിവാസ പദ്ധതിക്കു നേരെ മുഖം തിരിച്ചു നിൽക്കുകയാണ് കേന്ദ്രം. 7340 കോടി രൂപയുടെ പുനരധിവാസ പദ്ധതിയാണു കേരളം സമർപ്പിച്ചത്. മുഖ്യമന്ത്രി പിണറായി വിജയൻ നേരിട്ടു പ്രധാനമന്ത്രി ഉൾപ്പെടെയുള്ളവരുടെ ശ്രദ്ധയിൽപെടുത്തിയെങ്കിലും ഇതുവരെ അനുകൂല പ്രതികരണം ഉണ്ടായിട്ടില്ല. ഓഖി ദുരന്തത്തിനു കേന്ദ്രസഹായമായി ആകെ അനുവദിച്ചതു 169 കോടി രൂപയാണ്.

ഓഖി ദുരന്തബാധിത മേഖലകൾ സന്ദർശിച്ചതിനുശേഷം ആവശ്യമായ സഹായം അനുവദിക്കുമെന്നു പ്രധാനമന്ത്രി ഉറപ്പുനൽകിയിരുന്നു. എന്നാൽ തുടർന്ന് കാര്യമായ നടപടികൾ ഒന്നും ഉണ്ടായില്ല. തീരദേശ പുനരധിവാസം അടക്കം 7340 കോടി രൂപയുടെ സാമ്പത്തിക സഹായം വേണമെന്നും ഇതിൽ നഷ്ടപരിഹാരമായി 422 കോടി രൂപ ഉടൻ അനുവദിക്കണമെന്നുമാണു കേരളം ആവശ്യപ്പെട്ടത്.

ഇതേസമയം, കഴിഞ്ഞ വർഷം വെള്ളപ്പൊക്കമുണ്ടായ ബിഹാറിലെ ദുരിതാശ്വാസത്തിന് 1712 കോടിയും ഗുജറാത്തിന് 1055 കോടിയും ബംഗാളിന് 839 കോടിയും അനുവദിച്ചു. കേന്ദ്രസർക്കാർ ഫണ്ട് നൽകുന്ന കാര്യത്തിൽ മൗനം തുടരുന്ന സാഹചര്യത്തിൽ വിദേശ ഏജൻസികളിൽനിന്നു 2000 കോടി രൂപ സമാഹരിച്ചു പുനരധിവാസ പദ്ധതി നടപ്പാക്കാൻ കേരളം ശ്രമം നടത്തിയിരുന്നു. ഇതിനുള്ള പദ്ധതി തയാറാക്കാനായി മുൻ ചീഫ് സെക്രട്ടറി എസ്.എം.വിജയാനന്ദിന്റെ നേതൃത്വത്തിൽ ഉന്നതതലസമിതിയും രൂപവൽക്കരിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ പ്രളയക്കെടുതിയൽ കാര്യത്തിലും കേരളത്തിന് വലിയ പ്രതീക്ഷയില്ല.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP