1 usd = 68.13 inr 1 gbp = 89.64 inr 1 eur = 78.81 inr 1 aed = 18.55 inr 1 sar = 18.17 inr 1 kwd = 225.02 inr

Jun / 2018
21
Thursday

കാർമേഘങ്ങൾ അകന്നതോട കരുത്തനായ പിണറായി ലക്ഷ്യമിടുന്നത് സമ്പൂർണമായ അഴിച്ചുപണി; അവതാരങ്ങളെ കണ്ടെത്തി പടിക്ക് പുറത്താക്കും; മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മാനദണ്ഡങ്ങൾ കൊണ്ടുവരും; പാർട്ടിക്കുള്ളിൽ തന്നെ രണ്ട് ഗ്രൂപ്പുകളുടെ കടന്നു കയറ്റ ശ്രമം ഇനി പൂർണമായും ഇല്ലാതാകും; ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമാകാൻ ഒരുങ്ങി കേരള മുഖ്യൻ

August 24, 2017 | 06:45 AM IST | Permalinkകാർമേഘങ്ങൾ അകന്നതോട കരുത്തനായ പിണറായി ലക്ഷ്യമിടുന്നത് സമ്പൂർണമായ അഴിച്ചുപണി; അവതാരങ്ങളെ കണ്ടെത്തി പടിക്ക് പുറത്താക്കും; മന്ത്രിമാരുടെ പ്രകടനം മെച്ചപ്പെടുത്താൻ മാനദണ്ഡങ്ങൾ കൊണ്ടുവരും; പാർട്ടിക്കുള്ളിൽ തന്നെ രണ്ട് ഗ്രൂപ്പുകളുടെ കടന്നു കയറ്റ ശ്രമം ഇനി പൂർണമായും ഇല്ലാതാകും; ദേശീയ രാഷ്ട്രീയത്തിൽ സിപിഎമ്മിന്റെ മുഖമാകാൻ ഒരുങ്ങി കേരള മുഖ്യൻ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിലെ കരുത്തനായ വ്യക്തിത്വമെന്ന നിലയിലാണ് പിണറായി വിജയൻ എക്കാലവും അറിയപ്പെട്ടത്. ഉരുക്കുമുഷ്ടിയോടെ പാർട്ടിയെയും ഭരണത്തെയും നയിക്കുന്ന വ്യക്തിത്വം ആയതു കൊണ്ടും എടുത്ത തീരുമാനം തിരുത്താൻ ബുദ്ധിമുട്ടുള്ള നേതാവായതു കൊണ്ടുമാണ് ഇങ്ങനെ അദ്ദേഹത്തെ വിശേഷിപ്പിക്കുന്നത്. എങ്കിലും അടുത്തകാലത്ത് മുഖ്യമന്ത്രി എന്ന നിലയിൽ അത്രകണ്ട് ശോഭിക്കാൻ പിണറായിക്ക് സാധിച്ചിരുന്നില്ല. മാത്രമല്ല, ഭരണത്തിൽ നിരവധി അവതാരങ്ങൾ വിലസുന്നു എന്ന ആരോപണവും ശക്തമായിരുന്നു. ഇതിനെ ശരിവെക്കുന്ന വിധത്തിലാണ് കാര്യങ്ങൾ മുന്നോട്ടു പോയത്. എന്നാൽ, ലാവലിൻ കേസിൽ അനുകൂല വിധി സമ്പാദിച്ചതോടെ പിണറായി വിജയന്റെ ഇടക്കാലത്ത് ചോർന്നുവെന്ന് എതിരാളികൾ പറയുന്ന ആ കരുത്ത് വീണ്ടെടുക്കുകയാണ്. ദേശീയ രാഷ്ട്രീയത്തിൽ പോലും ശ്രദ്ധിക്കപ്പെടുന്ന ആർഎസ്എസിനെതിരായ ശബ്ദമായി മാറിയ നേതാവ് ഇന് കൂടുതൽ കരുത്തോടെ കാര്യങ്ങൾ നിയന്ത്രിക്കുമെന്നത് ഉറപ്പാണ്.

ഒന്നരപ്പതിറ്റാണ്ടായി സി.പി.എം. സംസ്ഥാനഘടകത്തെയും പിണറായി വിജയനെയും ചൂഴ്ന്നുനിന്ന ലാവലിൻ കേസിന്റെ കാർമേഘങ്ങളാണ് ഹൈക്കോടതി വിധിയോടെ ഒഴിഞ്ഞു പോയത്. പാർട്ടിയിലും മുന്നണിയിലും ഭരണത്തിലും അജയ്യനായി മുഖ്യമന്ത്രി പിണറായി വിജയൻ. കൂടുതൽ കർക്കശക്കാരനായ ഒരു മുഖ്യമന്ത്രിയായി ഭരണപരമായ തീരുമാനങ്ങൾ കൈക്കൊള്ളാൻ ഈ വിധി പിണറായിയെ പ്രാപ്തനാക്കും. സി.പി.എം. നേതാക്കൾ പരസ്യമായി ഇതുവരെ സമ്മതിച്ചിരുന്നില്ലെങ്കിലും ലാവലിൻ കേസ് ഒരു ഡമോക്ലിസിന്റെ വാൾപോലെ പിണറായിക്കും പാർട്ടിക്കും മുകളിൽ തൂങ്ങിനിന്നിരുന്നുവെന്നത് വസ്തുതയാണ്. അതുകൊണ്ട് തന്നെയാണ് സർക്കാറിനെ നിയന്ത്രിക്കാൻ അത്രകണ്ട് അദ്ദേഹത്തിന് സാധിക്കാതെ പോയത്. എന്നാൽ, ഇനി കാര്യങ്ങൾ മാറും, മുഖ്യമന്ത്രി എന്ന നിലയിൽ ഇനി ആരെയും ഭയക്കാതെ മുന്നോട്ടു പോകും അദ്ദേഹം. അവതാരങ്ങളെ കണ്ടെത്തി പഠിക്ക് പുറത്തു നിർത്താനാകും അദ്ദേഹം ശ്രമിക്കുക. മന്ത്രസഭയിലും അഴിച്ചുപണിക്ക് സാധ്യതയുണ്ട്.

പ്രാഥമിക വിചാരണക്കോടതിയിലും ഹൈക്കോടതിയിലും സൂക്ഷ്മമായ നിയമപരിശോധനകൾക്കും വിചാരണകൾക്കും ശേഷമാണ് കുറ്റവിമുക്തനാകുന്നതെന്നത് പിണറായിക്ക് കരുത്തുപകരും. പശ്ചിമബംഗാളിലെ തകർച്ചയോടെ വാസ്തവത്തിൽ സി.പി.എം. ഇപ്പോൾ കേരളത്തിലും ത്രിപുരയിലും മാത്രമായി ചുരുങ്ങിയിരിക്കുകയാണ്. സിപിഎമ്മിന്റെ ദേശീയനിലപാടുകൾ തീരുമാനിക്കുന്നതിൽ കേരളഘടകത്തിന്റെ സ്വാധീനം ഇപ്പോൾ നിർണായകമാണ്. ഈ കോടതിവിധിയോടെ സി.പി.എം. ദേശീയനേതൃത്വത്തിലെ ഏറ്റവും തലയെടുപ്പുള്ള നേതാവായും പിണറായി മാറും.

പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള പാർട്ടി സമ്മേളനങ്ങൾക്ക് തുടക്കംകുറിക്കാനിരിക്കെയാണ് ലാവലിൻ കേസിൽ വിധിവന്നിരിക്കുന്നത്. അതുകൊണ്ട് തന്നെ പാർട്ടിയിലും കൂടുതൽ കരുത്തനായി മുഖ്യമന്ത്രി മാറുമെന്ന കാര്യത്തിൽ ആർക്കു സംശയമില്ല. ചെറിയ ഗ്രൂപ്പ് പ്രവർത്തനങ്ങളുമായി രംഗത്തെത്തിയ ഇ പി ജയരാജനും പി കെ ശ്രീമതി ടീച്ചർക്കും ഇനി കാര്യങ്ങൾ എളുപ്പമാകില്ല. കോടിയേരി ബാലകൃഷ്ണന് മുമ്പിലുള്ള വഴി ഇനി പിണറായിയുടെ വിശ്വസ്തനായി നിലനിൽക്കുക എന്നത് മാത്രമാണ്.

സർക്കാരിന്റെ ഒന്നാംവാർഷികവേള തൊട്ട്, എന്നു വിധി വരുമെന്ന ഉദ്വേഗം ഭരണകേന്ദ്രങ്ങളെ പൊതിഞ്ഞുനിന്നു. നീണ്ടുപോയതു സമ്മിശ്രപ്രതികരണങ്ങൾക്കും കാരണമായി. ഇന്നലെ പുറത്തുവരുമെന്ന വിവരം രാവിലെ മാത്രമാണു സർക്കാരും പാർട്ടിയും അറിഞ്ഞതെന്നാണ് ഔദ്യോഗികഭാഷ്യം. അതോടെ, നിയമസഭാസമ്മേളനം തീരുന്ന ഘട്ടത്തിൽ നിശ്ചയിച്ചതു വിധി എതിരാണെന്നതുകൊണ്ടാകുമെന്ന വ്യാഖ്യാനം പരന്നു. എല്ലാ അഭ്യൂഹങ്ങളും അവസാനിച്ചതോടെ ചിരി പിണറായിയുടെ മുഖത്തായി. ഇതുവരെ ആരോപിതന്റെ പരിവേഷമാണ് അദ്ദേഹത്തിനുണ്ടായിരുന്നതെങ്കിൽ ഇനി അതു വേട്ടയാടപ്പെട്ടവന്റേതാകുമെന്നു വിശ്വസിക്കുന്നവരുണ്ട്. സിബിഐക്കെതിരെയുള്ള കോടതി വിമർശനം അവയ്ക്കു സാധൂകരണമാകുന്നു. സി.പി.എം ഉന്നയിച്ചുവന്ന ആക്ഷേപങ്ങളാണു മറ്റൊരുതരത്തിൽ കോടതിയും ആവർത്തിച്ചത്.

ഇതേസമയം, വിധി അൽപായുസാകുമെന്നും സുപ്രീം കോടതിയുടെ അംഗീകാരമുണ്ടാകില്ലെന്നും പ്രവചിക്കുകയാണു കോൺഗ്രസും ബിജെപിയും. പ്രത്യേക സിബിഐ കോടതി കുറ്റപത്രം തന്നെ തള്ളിക്കളഞ്ഞുവെങ്കിൽ, ഹൈക്കോടതി അതു ചെയ്തിട്ടില്ല. കീഴ്‌ക്കോടതി വിട്ടയച്ച മൂന്നു കെഎസ്ഇബി ഉദ്യോഗസ്ഥരെ വിചാരണയ്ക്കു വിധേയരാക്കാനും നിർദ്ദേശിച്ചു. ഈ മൂന്നുപേർ വിചാരിച്ചാൽ രാജ്യാന്തര കരാർ രൂപപ്പെടുത്താൻ പറ്റുമോയെന്നാണു പ്രതിപക്ഷത്തിന്റെ ചോദ്യം. സിബിഐ അപ്പീൽ നൽകണമെന്ന ആവശ്യം ബിജെപി ഔദ്യോഗികമായിതന്നെയും ഉന്നയിച്ചു. കേസിന് ഉടൻ അവസാനമുണ്ടാകില്ലായിരിക്കാം. പക്ഷേ, മുഖ്യമന്ത്രിപദത്തിൽ ഒരുവർഷം മാത്രം പിന്നിടുന്ന നിർണായകഘട്ടത്തിൽ പിണറായിയെ കോടതി പിന്തുണച്ചിരിക്കുന്നു. ബാക്കിയെല്ലാം നോക്കാമെന്ന ആത്മവിശ്വാസമാണു പാർട്ടിഭരണ കേന്ദ്രങ്ങളുടേത്.

ലാവലിൻ കേസിൽ എന്നും പിണറായിക്കൊപ്പമായിരുന്നു സി.പി.എം കേന്ദ്ര നേതൃത്വം. വിജയനെ ഹൈക്കോടതിയും കുറ്റവിമുക്തനാക്കുമ്പോൾ തങ്ങളുടെ നിലപാട് വിജയിച്ചുവെന്നാണ് സി.പി.എം കേന്ദ്ര നേതൃത്വത്തിന്റെ നിലപാട്. കേരളവുമായി ബന്ധപ്പെടുത്തി വായിക്കുമ്പോൾ അത് ഏറിയപങ്കും കാരാട്ട് പക്ഷത്തിന്റെ നിലപാടാണ്. ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയും കാരാട്ട് പക്ഷത്തിന്റെ നിലപാട് ആവർത്തിക്കുന്നു എന്നു മാത്രം പറയുന്നതാവും ശരി. രണ്ടു കാര്യങ്ങളാണു ലാവ്ലിൻ കേസിൽ സിപിഎമ്മിന്റെ ദേശീയ നേതൃത്വത്തെ ഏറെ വിഷമിപ്പിച്ചത്: ഒന്ന് സിപിഎമ്മിന്റെ പ്രധാന നേതാവ് അഴിമതിക്കേസിൽ പെട്ടു, രണ്ട് പാർട്ടിയുടെ ഏറ്റവും മുതിർന്നതും ജനകീയനുമായ നേതാവ് വി എസ്. അച്യുതാനന്ദൻ പാർട്ടിയുടെ നിലപാടിനെ പരസ്യമായി ചോദ്യംചെയ്യുന്നു.

കേസ് രാഷ്ട്രീയ പ്രേരിതം മാത്രമാണെന്ന പാർട്ടി കേന്ദ്ര കമ്മിറ്റിയുടെയും പൊളിറ്റ് ബ്യൂറോയുടെയും നിലപാടിനോട് വി എസ് വിയോജിച്ചിരുന്നു. ഇതോടെയാണ് ഈ കേസ് ശക്തമായി മാറിയതും. തന്റേത് സ്വതന്ത്ര നിലപാടാണെന്നു പരസ്യമായിത്തന്നെ വി എസ് 2009ൽ പറഞ്ഞു. പിണറായിയെ പ്രോസിക്യൂട്ട് ചെയ്യുന്നതിന് 2009 ജൂൺ ഏഴിന് അന്നത്തെ ഗവർണർ ആർ.എസ്. ഗവായി അനുമതി നൽകി. ആ തീരുമാനത്തെ സർക്കാർ തന്നെ ചോദ്യംചെയ്യുന്നത് ഉചിതമാവുമെന്നാണ് പാർട്ടി കേന്ദ്ര നേതൃത്വം ആദ്യം വിലയിരുത്തിയത്. എന്നാൽ, അന്നത്തെ മുഖ്യമന്ത്രി വി എസ് കാര്യങ്ങൾ വഷളാക്കാനുള്ള സാധ്യതയുണ്ടെന്നു പിന്നീടു വിലയിരുത്തലുണ്ടായി. അങ്ങനെയാണ്, പിണറായി തന്നെ സുപ്രീം കോടതിയെ സമീപിച്ചാൽ മതിയെന്ന തീരുമാനമുണ്ടായത്. എന്നാൽ, ഗവർണറുടെ തീരുമാനത്തെ എതിർക്കുന്നുവെന്നു സംസ്ഥാന സർക്കാർ കോടതിയിൽ പറഞ്ഞു.

എന്നാൽ അടുത്തകാലത്തായി പിണറായിയോട് ചേർന്ന് പ്രവർത്തിക്കുന്ന നിലപാടാണ് വിഎസിന്. അതുകൊണ്ട് തന്നെ വി എസ് കോടതി വിധിയെ അംഗീകരിക്കുന്ന നിലപാടാകും കൈക്കൊള്ളുക. കേസ് രാഷ്ട്രീയപ്രേരിതമാണെന്നും പിണറായി അഴിമതി കാട്ടിയിട്ടില്ലെന്നും 2009ൽ പിബിയും സിസിയും വിശദമായ ചർച്ചയ്ക്കു ശേഷമെടുത്ത നിലപാട് വി എസ് ഉൾപ്പെടെ പാർട്ടിയിലെ എല്ലാവരുടേതുമായ നിലപാടാണെന്നാണ് കേന്ദ്രത്തിലെ ഒരു പിബി അംഗം ഇന്നലെ പ്രതികരിച്ചത്.

ദേശീയ രാഷ്ട്രീയത്തിലും ഇനി പിണറായി പറയുന്നതാകും കാര്യങ്ങളെന്ന് ഉറപ്പിക്കുന്നതു കൂടിയാണ് ഇപ്പോഴത്തെ കോടതി വിധി. താൻ ജനറൽ സെക്രട്ടറിയാകുന്നതിനെയും മൂന്നാമതൊരു തവണ താൻ രാജ്യസഭാംഗമാകണമെന്ന ബംഗാൾ താൽപര്യത്തെയും എതിർത്തവരിൽ ഒന്നാമൻ പിണറായി ആണെന്ന് യെച്ചൂരിക്ക് ബോധ്യമുണ്ട്. എന്നാൽ, ഇപ്പോഴത്തെ നിലയിൽ പിണറായി വിജയനെ അനുകൂലിക്കുന്ന നിലപാട് സ്വീകരിച്ചത് യെച്ചൂരു മുന്നോട്ടു പോകാനാണ് സാധ്യത.

കനൽവഴി താണ്ടിയ രാഷ്ട്രീയ ജീവിതം

ദാരിദ്ര്യം നിറഞ്ഞ ബാല്യത്തിൽ നിന്ന് കനൽവഴികൾ കടന്നാണ് മുഖ്യമന്ത്രി കസേരയിലേക്ക് പിണറായി എത്തിയത്. പിണറായിയിലെ ചെത്തുതൊഴിലാളിയായിരുന്ന മുണ്ടയിൽ കോരൻ -കല്യാണി ദമ്പതികളുടെ മക്കളിൽ ഇളയവനായ വിജയൻ, സ്‌കൂൾ കാലത്ത് തുടങ്ങിയ വിദ്യാർത്ഥി സംഘടനാപ്രവർത്തനമാണ് സി.പി.എം പോളിറ്റ് ബ്യൂറോ വരെയെത്തി നിൽക്കുന്നത്. സ്‌കൂൾ പഠനത്തിനുശേഷം ഒരുവർഷം അമ്മാവന്റെ ബേക്കറിയിൽ സഹായിയായി മൈസൂരിലും തിരിച്ചെത്തി നാട്ടിൽ നെയ്ത്തുതൊഴിലാളിയായും പണിയെടുത്തശേഷം തലശേരി ബ്രണ്ണൻ കോളേജിൽ പ്രീയൂണിവേഴ്‌സിറ്റി പഠനം. ബ്രണ്ണൻ കോളേജിൽ വിദ്യാർത്ഥി പ്രസ്ഥാനത്തെ നയിച്ചു.

പിന്നീട് പടവുകളോരോന്നായി കയറി സി.പി.എം പോളിറ്റ് ബ്യൂറോയിലെത്തി. അഞ്ചാംതവണ നിയമസഭയിലെത്തിയപ്പോൾ മുഖ്യമന്ത്രി പദമാണ് പാർട്ടി നൽകിയത്. റിട്ട. അദ്ധ്യാപിക കമലയാണു പിണറായിയുടെ ഭാര്യ. മക്കൾ: വിവേക് കിരൺ (അബുദാബി എച്ച്.എസ്ബി.സി ബാങ്ക് ഉദ്യോഗസ്ഥൻ), വീണ (ബംഗളൂരുവിൽ സോഫ്ട്‌വെയർ സ്ഥാപനം നടത്തുന്നു). മരുമക്കൾ: ദീപപ്രകാശ് ബാബു, അഡ്വ. സുനീഷ് മോഹൻ. പേരക്കുട്ടികൾ: വിവാൻ, വിവേക്, കിരൺ, ഇഷാൻവിജയ്

എ കെ ജി സെന്ററിൽ വിജയാഹ്ലാദത്തിന്റെ ലഡ്ഡു പൊട്ടി!

ലാവലിൻ കേസിൽ വിധി വന്നതോടെ ഇന്നലെ എ കെ ജി സെന്ററിൽ വിജയാഘോഷത്തിന്റെ ലഡ്ഡു പൊട്ടി. രാവിലെ മുതൽ ആശങ്കയിലായിരുന്നു സി.പി.എം കേന്ദ്രം. ലാവ്ലിൻ കേസ് സംബന്ധിച്ച നിർണായക വിധി ഇന്നലെത്തന്നെയുണ്ടാകുമെന്ന അറിയിപ്പു രാവിലെ ലഭിച്ചതോടെ എല്ലാ കാത്തിരിപ്പും അതിനുവേണ്ടിയായി. ഉച്ചയ്ക്ക് 1.45നു വിധി പറയുമെന്നറിഞ്ഞതോടെ എകെജി സെന്ററിനുള്ളിലുണ്ടായിരുന്ന നേതാക്കളാരും പുറത്തേക്കിറങ്ങിയില്ല. പുറത്തു മാധ്യമപ്രവർത്തകർ എത്തിയതോടെ രംഗം കൊഴുത്തു. പുറത്തിറങ്ങിയ ചിലർ, കാത്തുനിന്ന മാധ്യമങ്ങളോടു സംസാരിച്ചില്ല. ഇതിനിടെ, എകെജി സെന്ററിലുണ്ടായിരുന്ന സി.പി.എം കേന്ദ്രകമ്മിറ്റി അംഗം പി.കെ. ഗുരുദാസൻ പുറത്തേക്കുപോയി.

2.10നു പിണറായിയെ കുറ്റവിമുക്തനാക്കിയ ഹൈക്കോടതി വിധി വന്നതോടെ എകെജി സെന്ററിനു ജീവൻവച്ചു. ഫോൺവിളികളുമായി നേതാക്കൾ പുറത്തിറങ്ങി. പാർട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മാധ്യമങ്ങളെ കാണുന്നുണ്ടെന്ന അറിയിപ്പും പിന്നാലെ വന്നു. മിനിറ്റുകൾക്കുള്ളിൽ കോടിയേരി എകെജി സെന്ററിലെത്തി. പത്രസമ്മേളനം തുടങ്ങുന്നതിനു മുൻപ് മാധ്യമപ്രവർത്തകർക്കെല്ലാം ജീവനക്കാർ ലഡു വിതരണം ചെയ്തു.

ലാവ്ലിൻ കേസ് സംബന്ധിച്ച ഹൈക്കോടതി വിധി സ്വാഗതാർഹമാണെന്നും പാർട്ടിയുടെ നിലപാട് ശരിയാണെന്നു തെളിഞ്ഞെന്നും ഏഴു മിനിറ്റു നീണ്ട പത്രസമ്മേളനത്തിൽ കോടിയേരി പറഞ്ഞു. പത്രസമ്മേളനം അവസാനിച്ച േശഷവും എകെജി സെന്റർ ജീവനക്കാർ ഓഫിസ് പരിസരത്തുള്ളവർക്കു ലഡു വിതരണം ചെയ്തു. ലാവലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയത് സിപിഎമ്മിന് ആഹ്ലാദകരമാണെങ്കിലും മന്ത്രി കെ.കെ. ശൈലജയ്ക്ക് ബാലാവകാശ കമ്മിഷന്റെ നിയമനവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതിയിൽനിന്നുണ്ടായ തിരിച്ചടി തലവേദനയാണ്. കോടതിയുടെ ആവർത്തിച്ചുള്ള പ്രതികൂലപരാമർശം വിശദീകരിക്കാൻ പാർട്ടി ബുദ്ധിമുട്ടും. ഹൈക്കോടതിയുടെ പ്രതികൂല പരാമർശം നീക്കാൻ സുപ്രീംകോടതിയെ സമീപിക്കാനാണ് സിപിഎമ്മിന്റെ ആലോചന.

മറുനാടൻ മലയാളി ബ്യൂറോ    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
കാമുകനൊപ്പം ജീവിക്കാൻ ഭർത്താവിനെ സയനൈഡ് നൽകി കൊലപ്പെടുത്തിയ സോഫിയ 22 കൊല്ലം അഴിയെണ്ണണം; മകൻ കിടന്ന കട്ടിലിൽ വെച്ച് സാം എബ്രഹാമിനെ കൊന്നപ്പോൾ മകന്റെ കാര്യത്തെക്കുറിച്ച് ഓർത്തില്ലേയെന്ന് പ്രോസിക്യൂഷൻ വാദം കോടതിയുടേയും കണ്ണു നനയിപ്പിച്ചു; കാമുകിക്ക് വേണ്ടി കൊല നടത്തിയ അരുണിന് 27 വർഷം ജയിൽ ശിക്ഷ; സാമിനെ സയനൈഡ് നൽകി വകവരുത്തിയ ജാര കമിതാക്കൾക്ക് ശിക്ഷ വിധിച്ച് മെൽബൺ കോടതി; അർഹിക്കുന്ന ശിക്ഷയെന്ന് വിലയിരുത്തി ഓസ്ട്രേലിയൻ മലയാളികളും
പിസി ജോർജിന്റെ ആരോപണത്തെ അടിസ്ഥാനമാക്കി ജെസ്‌നയുടെ പിതാവിനെ വിശദമായി ചോദ്യം ചെയ്യും; വീട്ടിൽ നിന്നും ലഭിച്ച രക്തക്കറ പുരണ്ട തുണി വിദഗ്ധ പരിശോധനയ്ക്ക് അയയ്ക്കും; 1000 തവണ വിളിച്ച സുഹൃത്തിനെ വിശദമായ ചോദ്യം ചെയ്യലിന് വിധേയമാക്കും; സിബിഐ അന്വേഷണ ഹർജിയും നിയമസഭാ മാർച്ചും ഒക്കെ ചേർന്ന് ജെസ്‌നയെ തേടിയുള്ള അന്വേഷണം ചൂട് പിടിച്ചതോടെ ഒരു സംശയവും ബാക്കി വയ്ക്കാതെ പൊലീസ്; ഒരാഴ്ചയ്ക്കുള്ളിൽ വിവരം അറിയുമെന്ന് സൂചന നൽകി അന്വേഷണ സംഘം
അതിന്റെ അപ്പനെ പിടിച്ച് ചോദ്യം ചെയ്യേണ്ടത് പോലെ ചെയ്താൽ എല്ലാ കൃത്യമായി പുറത്ത് വരുമെന്ന് പിസി പറഞ്ഞത് മുഖവിലയ്‌ക്കെടുത്ത് പൊലീസ്; നിർമ്മാണം നടക്കുന്ന ജെസ്നയുടെ അച്ഛന്റെ കൺസ്ട്രെക്ഷൻ നടക്കുന്ന കെട്ടിടം പൊളിച്ച് പരിശോധന; മുക്കൂട്ടുതുറയിലെ തിരോധാനത്തിൽ വീട്ടുകാരേയും പൊലീസിന് സംശയം; ജെസ്ന ബസ് കയറുമ്പോൾ അടുത്ത ബന്ധു ആ ബസിനു പിന്നാലെ കാറിൽ യാത്ര ചെയ്തിരുന്നുവെന്ന മൊഴി നിർണ്ണായകമായി; ജെസ്‌നയുടെ കേസിൽ എല്ലാ സാധ്യതയും പരിശോധിക്കാനുറച്ച് പൊലീസ്
ആറടിയിലേറെ ഉയരവും വ്യായാമം ചെയ്ത് മിനുക്കിയ ശരീരത്തിൽ ഓളം വെട്ടുന്ന മസിലുകളും; കണ്ടാൽ ആരും നോക്കി നിന്നുപോകുന്ന പേഴ്‌സാണിലിറ്റി; ജോലിയിൽ മാത്രമല്ല കുതിരയോട്ടത്തിലും ക്രിക്കറ്റിലും കേമൻ; ഫേസ്‌ബുക്കിൽ പ്രത്യേക ഫാൻ ക്ലബ്; എല്ലാം കണ്ട് ആകൃഷ്ടയായ പഞ്ചാബി യുവതി കിലോമീറ്ററുകൾ താണ്ടിയെത്തി ഉജ്ജെയിനിലെ യുവ എസ്‌പിയെ കാണാൻ; കണ്ടേ മടങ്ങൂവെന്ന് 27 കാരി വാശി പിടിച്ച ചുള്ളൻ സച്ചിൻ അതുൽക്കറുടെ കഥ
വെള്ളമുണ്ടും ഷർട്ടും ധരിച്ച് സൗമ്യഭാവത്തിൽ ചാക്കോ; അഭിഭാഷകനൊപ്പം വീട് മുഴുവൻ അരിച്ചു പെറുക്കിയിട്ടും മകളെ മാനസികരോഗത്തിന് ചികിൽസിച്ച രേഖകൾ മാത്രം കിട്ടിയില്ല; നീനുവിന് മാനസികാസ്വാസ്ഥ്യമുണ്ടെന്നു പറയുന്നത് കളവാണെന്ന് വിളിച്ചു പറഞ്ഞ് രോഷപ്രകടനം; ഇനി എല്ലാം ഡോക്ടർ കോടതിയിൽ പറയുമെന്ന് അഭിഭാഷകൻ; ദുരഭിമാനക്കൊലയിലെ പ്രതിയെ വീട്ടിലെത്തിച്ചും തെളിവെടുപ്പ്; കെവിൻ കൊലയിൽ 'അമ്മ' ഒളിവിൽ തന്നെ
കാമുകിയുമായി വീട്ടിൽ എത്തിയത് കണ്ട് അമ്മാവൻ നാട്ടുകാരേയും പൊലീസിനേയും അറിയിച്ചു; ഞരമ്പ് രോഗികളായ നാട്ടുകാർ ഓടിക്കൂടി അപമാനിച്ച് ആഘോഷിച്ചു; സ്ഥലത്തെത്തിയ പൊലീസും സദാചാര പൊലീസായി; നാട്ടുകാരുടേയും വീട്ടുകാരുടേയും മുമ്പിൽ അപമാനിക്കപ്പെട്ട യുവാവ് ഒടുവിൽ തീവണ്ടിക്ക് തലവച്ച് മരണത്തിന് കീഴടങ്ങി; വികലമായ കേരള മനസാക്ഷിയുടെ മുമ്പിൽ ഇതാ മറ്റൊരു രക്തസാക്ഷി
ഖത്തർ രാജകുമാരിയെ പറ്റിച്ച് അഞ്ച് കോടി അടിച്ച് മാറ്റിയ കൊടുങ്ങല്ലൂരിലെ ആ വിരുതൻ ഇവനാണ്; രാജാവിന്റെ കൂറ്റൻ ഛായാചിത്രം അമേരിക്കയിലെ ചിത്രകാരനെ കൊണ്ട് വരപ്പിച്ച് സുവർണ്ണ ഫ്രെയിമിൽ തീർത്തു തരാമെന്ന് പറഞ്ഞ് പണം തട്ടിയെടുത്തുവെന്ന പരാതിയിൽ പ്രതിയെ പിടികൂടി കേരളാ പൊലീസ്; ഓൺലൈൻ സ്വർണ്ണ വ്യാപാരത്തിൽ മികവ് കാട്ടിയെ സുനിൽ മേനോനെ പൊക്കിയത് ഖത്തറിൽ നിന്നെത്തിയ പരാതിയെ തുടർന്ന്
കുട്ടനാട്ടെ കർഷകരുടെ പേരിൽ കോടികൾ വായ്‌പെയുടുത്ത് വൈദികൻ തട്ടിപ്പ് നടത്തിയത് ബിജെപിയുടെ കർഷക മോർച്ചാ നേതാക്കൾ നൽകിയ ഉറപ്പിന്റെ പുറത്ത്; കുട്ടനാട്ട് പാക്കേജിന് പകരമായി കർഷകരുടെ കടം എഴുതി തള്ളിക്കാൻ അഞ്ച് നേതാക്കളും കേന്ദ്രമന്ത്രിയെ പോയി കണ്ടത് പലതവണ; പോരാത്തതിന് പ്രക്ഷോഭവും; എഴുതി തള്ളുമെന്ന പ്രതീക്ഷയിൽ വ്യാജ പേരിൽ ലോണുകൾ എടുത്തതോടെ അച്ചൻ കുടുങ്ങി; കർഷക രക്ഷകനായി കുട്ടനാട്ടിൽ നിറഞ്ഞ ഫാ പീലിയാനിക്കൽ ഇപ്പോൾ ആലപ്പുഴ സബ് ജയിലിൽ
കാനായി തൊമ്മന്റെ പിന്തുടർച്ചക്കാർ തന്നെയാണോ ക്നാനായക്കാർ? ഡിഎൻഎ ടെസ്റ്റ് നടത്തി അല്ലെന്ന് സ്ഥാപിച്ച് അമേരിക്കയിൽ നിന്ന് ഒരു ക്നാനായക്കാരൻ; മുരളി തുമ്മാരുകുടി ഡിഎൻഎ ടെസ്റ്റിലൂടെ നായർ വേരുതേടി പോയതിന്റെ പിന്നാലെ നടത്തിയ ഡിഎൻഎ ടെസ്റ്റ് ചർച്ചയാക്കി ക്നാനായ വിശ്വാസികൾ; ശുദ്ധരക്തവാദം സംരക്ഷിക്കാൻ വിശ്വാസികളും രംഗത്ത്
ഭാര്യയുടെ 'ബ്രാ' കഴുകാൻ വിസമ്മതിച്ചാൽ തന്തയ്ക്ക് വിളിക്കും; മകളെ നോക്കി ചിരിച്ചതിന്റെ പേരിൽ നല്ല നടപ്പിന് വിധിക്കും; എസ് എ പി ക്യാമ്പിൽ പൊലീസുകാർക്ക് വറക്കുന്ന മീൻ മകളുടെ പട്ടിക്ക് കൊണ്ടു കൊടുത്തില്ലെങ്കിലും നടപടി; അടുക്കളപ്പണിയും അടിമപ്പണിയും മടുത്ത് പൊലീസുകാർ; മകൾ മാത്രമല്ല എഡിജിപിയും പുള്ളിപ്പുലി തന്നെ; അസഭ്യവർഷം സഹിക്കാതെ കാർ നിർത്തിയപ്പോൾ എഡിജിപിയുടെ മകളുടെ മർദ്ദനം ഏറ്റ പൊലീസുകാരന്റെ പരിക്ക് ഗുരുതരം
തയ്യൽക്കടയുടെ ബോർഡ് വീടിന്റെ മുമ്പിൽ; ഒരു മണിക്കൂറുകൾക്കുള്ളിൽ വസ്ത്രം തയ്ച്ചു കൊടുക്കപ്പെടുമെന്നും പരസ്യവാചകം; ടെയിലറിങ് കടയിൽ എത്തിയവരെല്ലാം കാറിലെത്തി തിരിച്ചു പോകുന്ന കസ്റ്റമേഴ്‌സും; സീമയുടെ വാണിഭ ബുദ്ധി പൊളിച്ചത് നാട്ടുകാരുടെ സംശയം; പ്രധാന പ്രതി വഴുതിപോയ നിരാശയിൽ പൊലീസ്; പുഴയ്ക്കലിലെ മാഫിയയുടെ വേര് തേടി അന്വേഷണം
തൊടുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത വഞ്ചനാ കേസ് തടയാനുള്ള എല്ലാ ശ്രമവും പരാജയപ്പെട്ടു; പിണറായി സർക്കാരിന്റെ റിപ്പോർട്ടും എത്തിയതോടെ സുപ്രീംകോടതിയിൽ നൽകിയ ഹർജി തള്ളി; നികേഷ് കുമാറിന്റെ ജാമ്യം റദ്ദ് ചെയ്ത് അറസ്റ്റ് ചെയ്യാൻ സാധ്യത; ചാനൽ കൈമോശം സംഭവിക്കുമെന്നായപ്പോൾ കിട്ടുന്ന വിലയ്ക്ക് വിറ്റൊഴിയാൻ നീക്കം; റിപ്പോർട്ടർ ചാനൽ വാങ്ങാനുള്ള ചർച്ചകളുമായി വിവാദ വ്യവസായികളായ സുന്ദർമേനോനും സിസി തമ്പിയും
ദിലീപിന് സർക്കാറിന്റെ ചെക്ക്..! സർക്കാറിനെയും പൊലീസിനെ പ്രതിക്കൂട്ടിലാക്കുന്ന വാദമുന്നയിക്കുന്ന താരത്തോട് യാതൊരു ദാക്ഷിണ്യവും വേണ്ടെന്ന ഉറച്ച നിലപാടിൽ മുഖ്യമന്ത്രി; സിബിഐ അന്വേഷണ ആവശ്യം വിചാരണ തടസപ്പെടുത്താനെന്ന് പറഞ്ഞ് ഹൈക്കോടതിയിൽ പ്രതിരോധം തീർത്ത് സർക്കാർ; വിചാരണ തുടങ്ങിയാൽ അഴിയെണ്ണേണ്ടി വരുമെന്ന ഭീതിയിൽ ജനപ്രിയൻ
സിപിഎം കേന്ദ്രങ്ങൾ കടുത്ത സമ്മർദ്ദം ചെലുത്തിയിട്ടും ഊരാളുങ്കൽ സൊസൈറ്റി ചുളുവിൽ അടിച്ചുമാറ്റിക്കൊണ്ടിരുന്ന കോടികൾ വെട്ടി തച്ചങ്കരി; വളഞ്ഞ വഴിയിലൂടെ ഒരു ടിക്കറ്റിന് പത്തു രൂപയോളം അടിച്ചു മാറ്റിയിരുന്ന ഊരാളുങ്കലുകാരനെ പുറത്താക്കി കരാർ നേരിട്ടു നൽകി എംഡി; ഒരു ടിക്കറ്റിന് 15.5 രൂപ നൽകിയിരുന്നത് 3.25 ആക്കിയതോടെ കെഎസ്ആർടിസി ലാഭിക്കുന്നത് കോടികൾ; ടോമിനെതിരെ സിപിഎമ്മിലും മുറുമുറുപ്പ്
സുഖം അന്വേഷിക്കാൻ പോലും ആരും തിരിഞ്ഞു നോക്കാറില്ല; വീട്ടിലുള്ളവരോട് പോലും കടുത്ത ദേഷ്യം; പത്രക്കാരെ കണ്ടാൽ ആട്ടിയോടിക്കും; ആകെ നരച്ച മുടിയും എല്ലും തോലുമായ രൂപവും; അലട്ടാൻ രോഗങ്ങളുടെ കൂമ്പാരം; വീടിന് പുറത്തിറങ്ങിയിട്ട് വർഷം ഒന്നാകാറായി; മന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം തിരുവനന്തപുരം കണ്ടിട്ടില്ല; രണ്ട് കൊല്ലം മുൻപ് മന്ത്രി മന്ദിരത്തിൽ വസിച്ച് കൊടി വച്ച കാറിൽ പാഞ്ഞു നടന്നിരുന്ന കെ ബാബു ഇപ്പോൾ ആരോടും ഒന്നും മിണ്ടാതെ ഇവിടെയുണ്ട്
ഇസ്ലാമായ അയൽവാസിയെ എതിർപ്പുകളെ അവഗണിച്ച് വിവാഹം ചെയ്തപ്പോൾ കൂടെയുണ്ടായിരുന്നത് ദാരിദ്യം മാത്രം; കഷ്ടപാട് തീർക്കാൻ ഭാര്യയെ ഗൾഫിലേക്ക് അയച്ചത് വഴിത്തിരിവായി; വർഷങ്ങൾ പ്രവാസ ജീവതം നയിച്ച് സമ്പാദിച്ചത് കോടികൾ; വസ്ത്ര വ്യാപാരം പൊടിപൊടിച്ചപ്പോൾ വന്ന വഴി മറന്നു; രണ്ടരക്കൊല്ലം മുമ്പ് യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചതും മകളുമായി അടുത്തതിന്റെ പേരിൽ; ദുരഭിമാനത്തിന്റെ പേരിൽ കെവിനെ വകവരുത്തിയ കുടുംബത്തിന്റെ കഥ
അറിയാത്ത പണി ചെയ്യുന്നത് ഇനിയും നിർത്താനായില്ലേ ലാലേട്ടാ..? ഓസ്‌ട്രേലിയയിലെ പെർത്തിലും മോഹൻലാലിന്റെ 'ലാലിസം'; റെക്കോർഡ് ചെയ്ത പാട്ടിനൊപ്പം ചുണ്ടനക്കിയപ്പോൾ വീണ്ടും വമ്പൻ പാളിച്ച; പ്രയാഗാ മാർട്ടിനൊപ്പം 'ചന്ദ്രികയിൽ അലിയുന്ന ചന്ദ്രകാന്തം' പാടിയപ്പോൾ പണി പാളി; മുമ്പേ പോയ പാട്ടിനെ പിടിക്കാൻ ഞെട്ടലോടെ മൈക്കെടുത്തു സൂപ്പർസ്റ്റാർ: സോഷ്യൽ മീഡിയയിൽ വൈറലാകുന്ന വീഡിയോ കാണാം
കാമുകൻ മതിയെന്ന് മകൾ വാശി പിടിച്ചപ്പോൾ അച്ഛൻ നാണംകെട്ടു; ഒളി സങ്കേതം കണ്ടെത്താനുള്ള ദൗത്യം ഏറ്റെടുത്ത് രഹന പൊലീസ് സ്റ്റേഷനിലെത്തി; അനീഷിന്റെ വീട്ടിലേക്കുള്ള വഴി എഎസ്ഐയിൽ നിന്ന് മനസ്സിലാക്കി കെവിനെ നേരിൽ കണ്ടുള്ള അനുനയം പൊളിഞ്ഞു; ഭീഷണി വിലപോകാതെ വന്നപ്പോൾ ഗൾഫിലുള്ള മകനെ വിളിച്ചു വരുത്തി; വിവാഹം സാധുവാകും മുമ്പ് നീനുവിനെ വിധവയാക്കിയത് അമ്മയുടെ പക; ഭർത്താവിനേയും അച്ഛനേയും ഒളിവിൽ താമസിപ്പിച്ചത് ഷാനുവിന്റെ ഭാര്യയോ? ദുരഭിമാനക്കൊലയിലെ വില്ലത്തികളെ കുടുക്കാനുറച്ച് പൊലീസ്
ഏഴേ മുക്കാലോടെ ആദ്യമെത്തിയത് ഇടവേള ബാബു; തൊട്ടുപിറകേ അച്ഛനും മകളും; മുത്തച്ഛന്റെ കാല് തൊട്ട് വന്ദിക്കാൻ അമ്മാവൻ നിർദ്ദേശിച്ചപ്പോൾ അനുസരിച്ച് മീനാക്ഷി; അമ്മയ്ക്ക് അടുത്ത് പോയി ആശ്വാസം ചൊരിഞ്ഞ ശേഷം അച്ഛനടുത്ത് ഇരിപ്പുറപ്പിച്ച് മകൾ; ചടങ്ങ് കഴിഞ്ഞ് തിരിച്ചെത്തും വരെ കാത്തിരിപ്പ്; മധുവാര്യരെ കൈപിടിച്ച് കുലുക്കി സമാധാനിപ്പിച്ച് മകളുമൊത്ത് മടക്കം; അപ്പുപ്പന്റെ മുഖം മകളെ അവസാനമായി കാണിക്കാൻ മഞ്ജു വാര്യരുടെ വീട്ടിൽ ദിലീപ് എത്തിയത് അതീവരഹസ്യമായി
സീൻ ഡാർക്കായത് അവനും അവന്റെ ചേട്ടത്തിയമ്മയ്ക്കും; ഡൽഹിയിൽ ശരീരം വിറ്റ് നടക്കുന്ന ഒരു സംഘി; ഏതോ ഒരുത്തൻ പട്ടിയുടെ കൂടെ ഇരിക്കുന്ന പടമെന്ന കമന്റും ഊള ലാൽ ഫാൻസും; സ്റ്റേജിൽ പുലയാട്ടു നടത്തുന്ന ഒരുത്തിയുടെ പേരാണ് റിമി ടോമി; കലാഭവൻ മണിയുടെ മരണത്തിലെ സംശയം ഉന്നയിച്ചവർക്കെല്ലാം തെറിവിളി; ലസിതാ പാലക്കലിനെ കിടപ്പറയിലേക്ക് ക്ഷണിച്ചപ്പോൾ പണി കിട്ടി; ഇനി ചാനലുകളിൽ അവതരണത്തിന് വിളിക്കില്ല; തരികിട സാബുവിനെ കണ്ടെത്താൻ പൊലീസ്
വെട്ടിയത് ഉമ്മൻ ചാണ്ടിയല്ല രാഹുൽ ഗാന്ധി തന്നെ; തീർന്നു കുര്യാ നിങ്ങൾ തീർന്നു; പിജെ കുര്യന്റെ രാജ്യസഭാ സ്ഥാനം തെറിച്ചത് ബിജെപി പിന്തുണയോടെ ഒരുവട്ടം കൂടി രാജ്യസഭാ വൈസ് ചെയർമാനാകാനുള്ള നീക്കം മണത്തറിഞ്ഞ്; തീരുമാനം എടുത്തത് മോദിയുടേയും അമിത് ഷായുടേയും അടുപ്പക്കാരനായി അവസരം നോക്കി കാലുമാറുമെന്ന് വ്യക്തമായപ്പോൾ  
നാഗമ്പടം ബസ് സ്റ്റാൻഡിൽ വച്ച് കണ്ട പരിചയം സൗഹൃദമായി; മകൾക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം കെവിനോടുള്ള പ്രണയമായി; ആ നീചർ അവനെ കൊല്ലാതെ വിട്ടിരുന്നുവെങ്കിൽ ഞങ്ങൾ എങ്ങോട്ടെങ്കിലും ഓടിപോകുമായിരുന്നു; പ്രിയതമൻ മടങ്ങി മൂന്ന് ദിവസമായിട്ടും ശാന്തമാകാത്ത മനസ്സുമായി നീനു