Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

യുവതി പീഡകനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചപ്പോൾ പിണറായി വിജയൻ ലോകം എമ്പാടുമുള്ള മാധ്യമങ്ങളിൽ താരമായി; ലിംഗം മുറിച്ച പെൺകുട്ടിക്ക് മുഖ്യമന്ത്രി നൽകിയ പിന്തുണയെ കുറിച്ച് ലോകം മാധ്യമങ്ങളിൽ വാർത്ത

യുവതി പീഡകനായ സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചപ്പോൾ പിണറായി വിജയൻ ലോകം എമ്പാടുമുള്ള മാധ്യമങ്ങളിൽ താരമായി; ലിംഗം മുറിച്ച പെൺകുട്ടിക്ക് മുഖ്യമന്ത്രി നൽകിയ പിന്തുണയെ കുറിച്ച് ലോകം മാധ്യമങ്ങളിൽ വാർത്ത

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: ബലാത്സംഗം ചെയ്യാൻ തുനിഞ്ഞ സന്യാസിയുടെ ലിംഗം ഛേദിച്ച തിരുവനന്തപുരത്തെ പെൺകുട്ടിക്ക് പിന്തുണ പ്രഖാപിച്ച് രംഗത്തെത്തിയിരിക്കയാണ് ലോകത്തിന്റെ നാനാതുറയിൽ ഉള്ളവർ. മലയാളം സൈബർ ലോകം പെൺകുട്ടിയുടെ ധീരതയെ അഭിനന്ദിക്കുകയാണ് ചെയ്തത്. അതേസമയം കേരള മുഖ്യമന്ത്രി പിണറായി വിജയനും പെൺകുട്ടിയെ അഭിനന്ദിച്ച് രംഗത്തുവന്നു. പെൺകുട്ടിയുടേത് ധീരമായ നടപടിയാണെന്നായിരുന്നു പിണറായി വിജയൻ അഭിപ്രായപ്പെട്ടത്. വാർത്താസമ്മേളനത്തിനിടെ ഉയർന്ന ചോദ്യത്തോടെ ചിരിച്ചുകൊണ്ട് പിണറായി നൽകിയ ഈ മറുപടി ഇന്നലെ ഇന്ത്യയിലെ മിക്ക ദേശീയ പത്രങ്ങളിലും വാർത്തയായിരുന്നു. ഇന്ന് ഈ പ്രതികരണം അന്തർദേശീയ തലത്തിൽ ശ്രദ്ധിക്കപ്പെട്ടു.

ബ്രിട്ടീഷ് പത്രമായ ഡെയ്‌ലി മെയ്‌ലാണ് മുഖ്യമന്ത്രി പിണറായി വിജയൻ പെൺകുട്ടിയെ പ്രശംസിച്ച കാര്യം പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെയ്‌ലി മെയ്ൽ പോലെ മറ്റ് പത്രങ്ങളും മുഖ്യമന്ത്രിയുടെ പ്രതികരണത്തെ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തു. ഹരി സ്വാമിയുടെ ലിംഗം പെൺകുട്ടി മുറിച്ച കാര്യ റിപ്പോർട്ട് ചെയ്ത വാർത്തയിൽ തന്നെയാണ് ഇക്കാര്യത്തെ മുഖ്യമന്ത്രി പിണറായി പ്രശംസിച്ച കാര്യവും ഡെയ്‌ലി മെയ്ൽ ചൂണ്ടിക്കാട്ടിയത്. എൻഡി ടിവി റിപ്പോർട്ട് ചെയ്ത കാര്യം ഉദ്ധരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രശംസിച്ച കാര്യം ഡെയ്‌ലി മെയ്ൽ റിപ്പോർട്ട് ചെയ്യുന്നത്.

ലൈംഗികാതിക്രമം തടയാനായി സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ച യുവതിക്ക് സംസ്ഥാന സർക്കാർ എല്ലാ പിന്തുണയും നൽകുമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ ഇന്നലെ പറഞ്ഞത്. പെൺകുട്ടിയുടേത് ധീരമായ നടപടിയെന്നും മുഖ്യമന്ത്രി വിശേഷിപ്പിച്ചിരുന്നു. സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ധീരമായ നടപടിയാണെന്ന് മുഖ്യമന്ത്രി. ഉദാത്തമായ കാര്യമാണ് ഇതെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ശക്തമായ നടപടിയാണ് എടുത്തിരിക്കുന്നത്. ഇതിന് പിന്തുണ കൊടുക്കുകയല്ലാതെ വേറൊന്നും ചെയ്യേണ്ടതില്ലല്ലോ എന്ന് മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രി വിശദീകരിച്ചു. സർക്കാരിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ച് നടത്തിയ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ വിഷയത്തിൽ പ്രതികരിച്ചത്.

മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ഇന്നലെ ദേശീയ മാധ്യമങ്ങളും വാർത്താ ഏജൻസികളും റിപ്പോർട്ട് ചെയ്തിരുന്നു. സോഷ്യൽ മീഡിയ മുഖ്യമന്ത്രിക്ക് ഈ വിഷയത്തിൽ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. ഇതോടെയാണ് പ്രതികരണം അന്തർദേശീയ തലത്തിൽ ശ്രദ്ദ നേടിയത്. ഡെയ്‌ലി മെയ്‌ലിനെ കൂടാതെ മറ്റൊരു ബ്രിട്ടീഷ് പത്രങ്ങളും കാര്യമായി ഈ വിഷം കൈകാര്യം ചെയ്തിരുന്നു ടെലഗ്രാഫിലും ബിബിസിയിലും വാർത്തയായിട്ടുണ്ട്.

എന്തായാലും എൽഡിഎഫ് സർക്കാറിന്റെ ഒന്നാം വാർഷികാഘോഷത്തെ കുറിച്ച് വിശദീകരിക്കാൻ മുഖ്യമന്ത്രി വിളിച്ച വാർത്താസമ്മേളനത്തിലെ പല കാര്യങ്ങളും കാര്യമായ ശ്രദ്ധ നേടിയില്ലെങ്കിലും മുഖ്യമന്ത്രിയുടെ ഈ പ്രതികരണം ലോകം മുഴുവൻ ശ്രദ്ധിക്കപ്പെട്ടും. ഇന്ത്യയിൽ സ്ത്രീകൾക്ക് നേരെ ഉണ്ടാകുന്ന അതിക്രമങ്ങൾ വർദ്ധിക്കുന്നു എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് മിക്ക പാശ്ചാത്യ മാധ്യമങ്ങളും ഈ വിഷയം റിപ്പോർട്ട് ചെയ്തത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP