Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

'മറുപടി താൻ മടങ്ങിവന്നിട്ടെന്ന' പിണറായി വിജയന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് നിയമനടപടി; പലരേയും തിരിച്ചുകൊന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസംഗം കുരുക്കാകും; മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ചുമത്തി ഗോപാലകൃഷ്ണനെ അകത്താക്കും

'മറുപടി താൻ മടങ്ങിവന്നിട്ടെന്ന' പിണറായി വിജയന്റെ വാക്കുകളിൽ ഒളിഞ്ഞിരിക്കുന്നത് നിയമനടപടി; പലരേയും തിരിച്ചുകൊന്നിട്ടുണ്ടെന്ന കെ സുരേന്ദ്രന്റെ പ്രസംഗം കുരുക്കാകും; മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് ചുമത്തി ഗോപാലകൃഷ്ണനെ അകത്താക്കും

തിരുവനന്തപുരം: വെള്ളിയാഴ്ച കോഴിക്കോടുനിന്ന് മംഗലാപുരത്തേയ്ക്ക് പോകാനുള്ള തയ്യാറെടുപ്പിനിടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകൾ ഇങ്ങനെ. 'ഇവിടുത്തെ ഒരു നേതാവ് എന്തോ പറഞ്ഞല്ലോ, നാളെ ഞാൻ പോകുന്നുണ്ട്, മറുപടി വന്നിട്ടാകാം'. പറഞ്ഞത് പിണറായി വിജയനായതുകൊണ്ടും, ഉദ്ദേശിച്ചത് ബിജെപി നേതാക്കളെ ആയതുകൊണ്ടും വാക്കുകളിലെ ആഴം ഊഹിക്കാവുന്നതേയുള്ളു.

ശനിയാഴ്ച മംഗലാപുരത്ത് സിപിഐ എം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന മതസൗഹാർദ റാലിയിൽ പങ്കെടുക്കാനെത്തുന്ന കേരള മുഖ്യമന്ത്രിയെ തടയാനാണ് ബിജെപി-ആർഎസ്എസ് തീരുമാനം. പിണറായിയെ തടയുന്നതിന് മംഗലാപുരത്ത് അവർ ശനിയാഴ്ച ഹർത്താലും പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ മുമ്പ് ഭോപ്പാലിൽ മലയാളി അസോസിയേഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ സംഘപരിവാർ പ്രതിഷേധിച്ചപ്പോൾ തിരിച്ചുപോയതുപോലെയല്ല ഇത്തവണ. മംഗലാപുരത്ത് താൻ പോകുമെന്ന് പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുകയാണ് പിണറായി വിജയൻ. കർണാടക സർക്കാരും കേരള മുഖ്യമന്ത്രിക്ക് പൂർണ്ണ സുരക്ഷ പ്രഖ്യാപിച്ചുകഴിഞ്ഞു. കേരളത്തിൽ കോൺഗ്രസും, മുസ്ലിംലീഗും ഉൾപ്പെടെയുള്ള രാഷ്ട്രീയ പാർട്ടികളെല്ലാം മുഖ്യമന്ത്രിക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ച് രംഗത്തുവന്നിട്ടുണ്ട്.

ഇതിനുപിന്നാലെയാണ് ബിജെപി നേതാക്കളായ കെ സുരേന്ദ്രനും, അഡ്വ.ഗോപാലകൃഷ്ണനും മുഖ്യമന്ത്രിയെ ഭീഷണിപ്പെടുത്തി രംഗത്തുവന്നത്. പിണറായി വിജയനെ ഇന്ത്യയിൽ എവിടെയും കാലുകുത്താൻ അനുവദിക്കില്ലെന്നും, ഡൽഹിയിൽ സീതാറാം യെച്ചൂരിപോലും ജീവിക്കുന്നത് തങ്ങൾ മര്യാദ പാലിക്കുന്നതുകൊണ്ടാണെന്നും പറഞ്ഞ് ആദ്യം പ്രകോപനത്തിന് തുടക്കമിട്ടത് ഗോപാലകൃഷ്ണനാണ്. അതിനുപിന്നാലെയാണ് പിണറായിക്കെതിരേ ഭീഷണിയുമായി കെ സുരേന്ദ്രനും രംഗത്തുവന്നത്.

പണ്ട് തങ്ങളുടെ പ്രവർത്തകരെ കൊന്നതിനു പകരം തങ്ങളും കൊന്നിട്ടുണ്ട് എന്നാണ് കെ സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. മുമ്പ് എം എം മണിയെ യുഡിഎഫ് സർക്കാർ ജയിലിൽ അടച്ചത് ഇതുപോലൊരു കവലപ്രസംഗത്തിന്റെ പേരിലായിരുന്നു. മന്ത്രിയായെങ്കിലും മണി ഇന്നും കേസിൽനിന്ന് മോചിതനായിട്ടില്ല. താൻ മംഗലാപുരത്തുപോയി തിരിച്ചുവന്നിട്ട് മറുപടി നൽകാമെന്നുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ മൂർച്ചയുള്ള വാക്കുകൾ കെ സുരേന്ദ്രനുനേരെയാണെന്ന് എല്ലാവർക്കും വ്യക്തമായിക്കഴിഞ്ഞു.

സിപിഐ എമ്മിനെ നിരന്തരം പ്രകോപിപ്പിക്കുന്ന കെ സുരേന്ദ്രനെ പൂട്ടാൻ കണ്ണൂരിലെ പാർട്ടി തക്കം പാർത്തിരിക്കുമ്പോഴാണ് ഈ സന്ദർഭം വീണ്ടുകിട്ടിയത്. കണ്ണൂരിലെ പ്രവർത്തകരുടേയും കൊലയ്ക്കുപിന്നിൽ കെ സുരേന്ദ്രനാണെന്ന് സിപിഐ എം ആരോപിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തി സുരേന്ദ്രനെ പൂട്ടണമെന്ന ആവശ്യം കണ്ണൂരിലെ പാർട്ടി നേതൃത്വം മുഖ്യമന്ത്രിക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ട്.

മംഗലാപുരത്ത് മുഖ്യമന്ത്രിക്കുനേരെ ആക്രമണമുണ്ടായാൽ അതിന്റെ പേരിൽ കെ സുരേന്ദ്രനേയും, ഗോപാലകൃഷ്ണനെയും കുടുക്കാൻ കഴിയുമോ എന്നും സിപിഐ എം അന്വേഷിക്കുന്നുണ്ട്. മുഖ്യമന്ത്രിക്കെതിരേ ആക്രമത്തിന് ആഹ്വാനം നൽകിയെന്ന കുറ്റമാണ് ഇവർക്കെതിരേ ചുമത്താൻ ശ്രമിക്കുന്നത്. ബാംഗ്ലൂരിലെത്തി കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെ കാണാനും മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിക്കുന്നുണ്ട്. സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച അനുവദിക്കപ്പെട്ടാൽ കേരള മുഖ്യമന്ത്രി, കർണ്ണാടക സർക്കാരിന്റെ ഔദ്യോഗീക അതിഥിയാകും. അതോടെ തങ്ങളുടെ നാട്ടിൽ കേരളത്തിന്റെ മുഖ്യമന്ത്രിലെ ആക്രമിച്ചവരെ പിടികൂടാനുള്ള ഉത്തരവാദിത്തം കർണ്ണാടക സർക്കാരിന്റേതുകൂടെയാകും.

മുഖ്യമന്ത്രിയെ മംഗലാപുരത്ത് തടഞ്ഞാൽ അത് കേരളത്തിൽ മാത്രമല്ല, കർണ്ണാടകത്തിലും രാഷ്ട്രീയ നേട്ടത്തിന് അവസരമാകുമെന്നാണ് സിപിഐ എം കണക്കുകൂട്ടൽ. മംഗലാപുരത്ത് മുമ്പുണ്ടായിരുന്ന ആധിപത്യം വീണ്ടെടുക്കാമെന്ന് പാർട്ടി കണക്കുകൂട്ടുന്നു. മാത്രമല്ല, വിഷയം സംസ്ഥാന വ്യാപകമായി ചർച്ചയാക്കാമെന്നും സിപിഐ എം കണക്കുകൂട്ടുന്നുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP