Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

ദേശീയ മാധ്യമങ്ങൾ കേരളത്തിലേക്ക് കണ്ണോടിക്കണമെന്ന് ദുൽഖർ സൽമാൻ; 'പ്രിയപ്പെട്ട ദേശീയ മാധ്യമങ്ങളേ'.. ഇതാണ് കൊച്ചി വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്ന് റസൂൽ പൂക്കുട്ടി; ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു തമിഴ് നടൻ സിദ്ധാർഥ്; കേരളം പ്രളയത്തിൽ മുങ്ങുമ്പോഴും അവഗണിച്ചവർക്ക് മറുപടിയുമായി താരങ്ങളും

ദേശീയ മാധ്യമങ്ങൾ കേരളത്തിലേക്ക് കണ്ണോടിക്കണമെന്ന് ദുൽഖർ സൽമാൻ; 'പ്രിയപ്പെട്ട ദേശീയ മാധ്യമങ്ങളേ'.. ഇതാണ് കൊച്ചി വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥ ഇതാണെന്ന് റസൂൽ പൂക്കുട്ടി; ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് കൊണ്ടുവരണമെന്നായിരുന്നു തമിഴ് നടൻ സിദ്ധാർഥ്; കേരളം പ്രളയത്തിൽ മുങ്ങുമ്പോഴും അവഗണിച്ചവർക്ക് മറുപടിയുമായി താരങ്ങളും

മറുനാടൻ ഡെസ്‌ക്‌

തിരുവനന്തപുരം: പ്രളയത്താൽ ഒറ്റപ്പെട്ട കേരളത്തോട് ദേശീയ മാധ്യമങ്ങൾ പുലർത്തുന്ന അവഗണനയാണ് സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. 120 ലധികം പേർ മരിക്കുകയും രാജ്യാന്തര വിമാനത്താവളം അടച്ചിട്ടും 1000 കോടിയുടെ നഷ്ടം സംഭവിച്ചിട്ടും അത് പ്രാധാന്യത്തോടെ വാർത്തയാക്കാത്ത ദേശീയമാധ്യമങ്ങളെ ശക്തമായി വിമർശിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. നടൻ ദുൽഖർ സൽമാൻ, ഓസ്‌കാർ ജേതാവ് റസൂൽ പൂക്കുട്ടി, തമിഴ്‌നടൻ സിദ്ധാർത്ഥ് ട്വിറ്ററിലൂടെ തങ്ങളുടെ പ്രതിഷേധം അറിയിച്ചിട്ടുണ്ട്.

ദേശീയ മാധ്യമങ്ങൾ കേരളത്തിലേക്ക് കണ്ണോടിക്കണമെന്ന് ദുൽഖർ ട്വിറ്ററിൽ കുറിച്ചു. 'ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേക്ക് വേണമെന്ന് അപേക്ഷിക്കുകയാണ്. ഒരോ ദിവസവും സ്ഥിതി അതീവ ഗുരുതരമാണ്.'- ദുൽഖർ ട്വിറ്ററിൽ കുറിച്ചു.

നേരത്തെ ഓസ്‌കർ ജേതാവ് റസൂൽ പൂക്കുട്ടിയും തമിഴ് സിനിമാ താരം സിദ്ധാർത്ഥും ദേശീയ മാധ്യമങ്ങളുടെ അവഗണനയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു റസൂൽ പൂക്കുട്ടി പ്രതിഷേധം അറിയിച്ചത്. 'പ്രിയപ്പെട്ട ദേശീയ മാധ്യമങ്ങളേ'.. ഇതാണ് കൊച്ചി വിമാനത്താവളത്തിന്റെ നിലവിലെ അവസ്ഥ ഇതാണ്. കേരളത്തിലെ പ്രളയത്തിന്റെ ഇപ്പോഴത്തെ അവസ്ഥ എന്താണെന്ന് നിങ്ങൾക്ക് നിശ്ചയവുമുണ്ടോ... ഇത് ഇപ്പോഴും ഒരു ദേശീയ ദുരന്തമല്ല. ' മലയാളികളെ ഈ ദുരന്തം നമുക്ക് ഒറ്റക്ക് നേരിടാം. ഇതായിരുന്നു റസൂൽ പൂക്കുട്ടിയുടെ ട്വീറ്റ്. മുതിർന്ന ബോളിവുഡ് താരങ്ങളെയും കേരളത്തിലെ പ്രളയത്തെ കുറിച്ച് റസൂൽ പൂക്കുട്ടി ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.ദേശീയ മാധ്യമങ്ങളുടെ ശ്രദ്ധ കേരളത്തിലേയ്ക്ക് കൊണ്ടുവരണമെന്നായിരുന്നു തമിഴ് നടൻ സിദ്ധാർഥ് അഭ്യർത്ഥിച്ചത്.

ഇതിന്റെ ഭാഗമായി #keralaDonationChallenge എന്നൊരു ക്യാമ്പയിന് സാമൂഹിക മാധ്യമങ്ങളിൽ സിദ്ധാർഥ് തുടക്കം കുറിച്ചു. 'എല്ലാവരോടും ഞാൻ അപേക്ഷിക്കുകയാണ് കേരളത്തെ സഹായിക്കണം. ഇത്രയും വലിയ ദുരന്തമുണ്ടായിട്ടും ആവശ്യമായ പരിഗണന കിട്ടുന്നില്ല എന്നത് എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. 2015 ൽ ചെന്നൈയിൽ പ്രളയമുണ്ടായപ്പോൾ ദേശീയ മാധ്യമങ്ങൾ ഞങ്ങളോട് കാണിച്ച താൽപര്യരാഹിത്യമാണ് എനിക്ക് ഇവിടെ ഓർമ വരുന്നത്. ചെന്നൈ കണ്ടതിനേക്കാൾ വലിയ ദുരന്തമാണ് കേരളം അഭിമുഖീരിക്കുന്നത്.-സിദ്ധാർഥ് വ്യക്തമാക്കി.

റിപ്പോർട്ടർ ടിവിയിലെ സീനിയർ ന്യൂസ് എഡിറ്റർ അഭിലാഷ് മോഹനൻ ഇക്കാര്യം സൂചിപ്പിച്ച് നടത്തിയ ട്വീറ്റാണ് ചർച്ചകൾക്ക് തുടക്കം കുറിച്ചത്്. കേരളം അതിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധിയെ നേരിട്ട് കൊണ്ടിരിക്കുകയാണ്. സ്വാതന്ത്ര്യദിനാഘോഷങ്ങൾ കഴിഞ്ഞെങ്കിൽ ഞങ്ങളുടെ കാര്യം കൂടി കവർ ചെയ്യു. ഞങ്ങളും ഈ രാജ്യത്തിന്റെ ഭാഗമാണ് എന്നാണ് അഭിലാഷ് മോഹനന്റെ ട്വീറ്റ്.

 

ഇന്ത്യാ ടുഡെയിലെ കൺസൽട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി, ഇന്ത്യാ ടുഡെ എഡിറ്റർ രാഹുൽ കൻവാൽ, ടൈംസ് നൗവിലെ നവീക കുമാർ, ശ്രീനിവാസൻ ജെയ്ൻ, സിഎൻഎൻ ന്യൂസ് 18 നിലെ സാക്കാ ജേക്കബ് എന്നിവരെ ടാഗ് ചെയ്താണ് അഭിലാഷിന്റെ ട്വീറ്റ്.
ഇംഗ്ലീഷ്, ഹിന്ദി ടെലിവിഷൻ ചാനലുകൾ കേരളത്തിലെ പ്രശ്നങ്ങൾ വരുമ്പോൾ അതിനോട് മുഖംതിരിക്കുന്ന നിലപാടാണ് പലപ്പോഴും സ്വീകരിക്കുന്നത് എന്ന ആക്ഷേപം പല കോണുകളിൽ നിന്നായി ഉയർന്നു കേൾക്കുന്നുണ്ട്.

ഉത്തരേന്ത്യൻ സംസ്ഥാനങ്ങൾക്ക് നൽകുന്ന പ്രാധാന്യം കേരളത്തിന് പലപ്പോഴും ലഭിക്കാറില്ല. ഈ കാര്യം തന്നെയാണ് അഭിലാഷും ചർച്ചയിലേക്ക് കൊണ്ടുവരുന്നത്. ഇത്രയും വലിയ നാശനഷ്ടമുണ്ടായിട്ടും ദേശീയ ദുരന്തമായി ഈ പ്രളയത്തെ പ്രഖ്യാപിക്കാത്തതിന് പിന്നിലും ദേശീയ ചാനലുകളുടെ നിലപാടാണെന്നും വിമർശനമുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP