Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

പ്രളയക്കെടുതിയിലും കൊള്ളയടിച്ച് കച്ചവടക്കാർ; കൊച്ചിയിലെ പലകടകളിലും അവശ്യ സാധനങ്ങൾക്ക് തോന്നിയവില; ഒരു കിലോ അരിക്ക് പത്ത് രൂപയിലധികം; പായ്ക്കറ്റ് വില തിരുത്തിയും തട്ടിപ്പ്; കൊച്ചിയിലെ 'സൂപ്പർ' മാർക്കറ്റുകൾ ഇങ്ങനെ

പ്രളയക്കെടുതിയിലും കൊള്ളയടിച്ച് കച്ചവടക്കാർ; കൊച്ചിയിലെ പലകടകളിലും അവശ്യ സാധനങ്ങൾക്ക് തോന്നിയവില; ഒരു കിലോ അരിക്ക് പത്ത് രൂപയിലധികം; പായ്ക്കറ്റ് വില തിരുത്തിയും തട്ടിപ്പ്; കൊച്ചിയിലെ 'സൂപ്പർ' മാർക്കറ്റുകൾ ഇങ്ങനെ

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: പ്രളയക്കെടുതിക്കിടയിലും കൊള്ളയടിക്കാനൊരുങ്ങി കച്ചവടക്കാർ. കൊച്ചിയിലെ പല സൂപ്പർ മാർക്കറ്റുകളിലും കച്ചവടക്കാർ സാധനങ്ങൾക്ക് പലവിലയാണ് ഈടാക്കുന്നത്. അവശ്യസാധനങ്ങൾക്ക് പോലും പ്രളയക്കെടുതി മുതലെടുത്ത് പലവിലയാണ് ഈടാക്കുന്നത്. ഇതോടെ സാധനങ്ങൾക്ക് മൂന്നിരട്ടിയായി വില കുതിച്ചുയർന്നിട്ടുണ്ട്. എറണാകുളം, കാക്കനാട് പ്രദേശങ്ങളിലെ ചില കച്ചവടക്കാരാണ് അമിത വില ഈടാക്കുന്നത്. പഞ്ചസാരയ്ക്കും അരിക്കുമാണ് കച്ചവടക്കാർ ഉയർന്ന വില ഈടാക്കുന്നത്. പഞ്ചസാര ഒരുകിലോയ്ക്ക് പത്തുരൂപ മുതൽ 12 രൂപ വരെയും കൂട്ടിയിട്ടുണ്ട്. പതിനഞ്ചുരൂപ വരെ വർധിപ്പിച്ചവരുമുണ്ട്. കാക്കനാട്ടെ ഒരു സൂപ്പർമാർക്കറ്റിൽ പഞ്ചസാര വിറ്റത് 55 രൂപയ്ക്കാണ്.

എന്നാൽ അരിക്കും പലവില ഈടാക്കുന്നതായിട്ടാണ് ഉപഭോക്താക്കൾ പറയുന്നത്.ഒരു കിലോ അരിക്ക് പത്ത് രൂപയിലധികം ഈടാക്കി കടകളുമുണ്ട്. ശനിയാഴ്ച എത്തിയ സ്‌റ്റോക്കാണിതെന്ന് തൊഴിലാളികൾ തന്നെ പറയുന്നത്. ഭഷ്യ സാധനങ്ങളുമായി ലോറികൾ എത്തുന്നില്ലെന്നും. ലോഡുകൾ അടുത്തെങ്ങും എത്താൻ സാധ്യതയില്ലെന്നും പൊള്ള ന്യായങ്ങൾ നിരത്തിയാണ് അവശ്യസാധനങ്ങൾക്ക് വില കൂട്ടുന്നത്.

അരിയുടെ ചില പാക്കറ്റുകളിലെ വില തിരുത്തിയും വിൽപ്പന നടത്തുന്നുണ്ട്. ശനിയാഴ്ച എത്തിയ സ്റ്റോക്കാണിതെന്നാണ് വ്യാപാരികൾ അവകാശപ്പെടുന്നത്. എന്നാൽ പുതുതായി എത്തിയ സ്റ്റോക്കിന്റെ വില എങ്ങനെ തിരുത്തപ്പെട്ടു എന്ന ചോദ്യത്തിന് വ്യാപാരികൾക്ക് കൃത്യമായ ഉത്തരമില്ല. കലൂരിലും മറ്റും ഇതരസംസ്ഥാനക്കാർ നടത്തുന്ന വഴിയോരവാണിഭ കേന്ദ്രങ്ങളുണ്ട്.

ഇവിടങ്ങളിൽ പച്ചക്കറിക്ക് വൻവിലയാണ് ഈടാക്കിക്കൊണ്ടിരിക്കുന്നത്. ഞായറാഴ്ച രാവിലെ കലൂരിൽ ഒരു കിലോ പച്ചമുളകിന് വഴിയോര വാണിഭക്കാർ വാങ്ങിയത് നാനൂറു രൂപയാണ്. വെണ്ടക്കയ്ക്ക് നൂറുരൂപയ്ക്ക് മുകളിൽ വില ഈടാക്കിയിട്ടുണ്ട്. തക്കാളിക്ക് 120 രൂപയും ബീൻസ്, അച്ചിങ്ങ തുടങ്ങിയവയ്ക്ക് മൂന്നിരട്ടി വിലയുമാണ് ഇവിടങ്ങളിൽ പല വഴിയോര വാണിഭക്കാരും വാങ്ങുന്നത്. എന്നാൽ വാങ്ങാൻ എത്തിയവർ ബഹളം വച്ചതോടെ പൊലീസെത്തി വില കുറയ്ക്കാൻ കച്ചവടക്കാർക്ക് നിർദ്ദേശം നൽകി. ഭക്ഷ്യവസ്തുക്കൾക്ക് ക്ഷാമം ഉണ്ടാകാനിടയുണ്ടെന്ന കുപ്രചരണങ്ങളും വസ്തുക്കൾക്ക് വില കൂട്ടിവിൽക്കാൻ കച്ചവടക്കാരെ പ്രേരിപ്പിക്കുന്നുണ്ട്.

അതേ സമയം അവിശ്യ സാധനങ്ങൾക്ക് അമിതവില ഈടാക്കിയാൽ നടപടിയുണ്ടാകുമെന്ന് കഴിഞ്ഞ ദിവസം കേരളാ പൊലീസ് മുന്നറിയിപ്പ് നൽകിയിരുന്നു. പ്രളയക്കെടുതി മുതലെലുട്ട് പലകടകളിലും പലവില ഈടാക്കുന്നു എന്ന പരാതി ഉയർന്നതിനെ തുടർന്നായിരുന്നു പൊലീസിന്റെ നടപടി. പ്രളയദുരന്ചതം മുതലെടുത്ത് ഭക്ഷണത്തിനും ആവശ്യസാധനങ്ങൾക്കും വില ഈടാക്കുന്ന പ്രവണത അവസാനിപ്പിക്കണമെന്നും അത്തരത്തിലുള്ള കച്ചവട സ്ഥാപനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊലീസിനെ വിവരം അറിയിക്കണമെന്നും മുന്നറിയിപ്പ് നൽകിയിരുന്നു.

കേരളത്തിലേക്ക് ഇപ്പോഴെങ്ങും ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ചരക്ക് ലോറികൾ എത്തില്ലെന്ന് അറിഞ്ഞതോടെ കച്ചവട സ്ഥാപനങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ച സ്ഥിതിയായിരുന്നു. മുന്നറിയിപ്പ് ഇല്ലാതെയാണ് പല സ്ഥാപനങ്ങളിലും വില ഉയർത്തിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP