Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കിലയുടെ പരിശീലനം ഇവന്റ് മാനേജ്‌മെന്റിന് കൈമാറിക്കോണ്ടുള്ള നടപടി പിൻവലിച്ചു; ജനപ്രതിനിധികളുടെ ആദ്യഘട്ട പരിശീലനം കിലയുടെ ജില്ലാ-ബ്‌ളോക്ക് കോഡിനേറ്റർമാർ നയിക്കും; നടപടി 'മറുനാടൻ മലയാളിയുടെ' വാർത്തയെ തുടർന്ന്

കിലയുടെ പരിശീലനം ഇവന്റ് മാനേജ്‌മെന്റിന് കൈമാറിക്കോണ്ടുള്ള നടപടി പിൻവലിച്ചു; ജനപ്രതിനിധികളുടെ ആദ്യഘട്ട പരിശീലനം കിലയുടെ ജില്ലാ-ബ്‌ളോക്ക് കോഡിനേറ്റർമാർ നയിക്കും; നടപടി 'മറുനാടൻ മലയാളിയുടെ' വാർത്തയെ തുടർന്ന്

കെ വി നിരഞ്ജൻ

കോഴിക്കോട്: കോടികളുടെ അഴിമതി ലക്ഷ്യമിട്ടുകൊണ്ട്, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ പുതുതായി തെരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ ഒന്നാംഘട്ട പരിശീലനപരിപാടിയുടെ മേൽനോട്ടം ഇവന്റ് മാനേജ്‌മെന്റ് സംവിധാനങ്ങളെ ഏൽപ്പിച്ച കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്‌മിനിസ്‌ട്രേഷൻ) തങ്ങളുടെ നടപടികളിൽ നിന്ന് പിന്മാറി. ഇത് സംബന്ധിച്ച് മറുനാടൻ മലയാളി പുറത്തുകൊണ്ടുവന്ന വാർത്ത ചർച്ചയായതിനത്തെുടർന്നാണ് നടപടി. കില ഡയറക്ടർ പി പി ബാലൻ പഞ്ചായത്ത്ബ്‌ളോക്ക ് പ്രസിഡന്റുമാർക്ക് ഇക്കാര്യങ്ങൾ വ്യക്തമാക്കിക്കോണ്ട് നേരിട്ട് കത്ത് നൽകിയിട്ടുണ്ട്.

കത്തിൽ ഡിസംബർ ഏഴുമുതൽ 11വരെ ബ്‌ളോക്ക് പഞ്ചായത്ത് അംഗങ്ങൾക്ക് നൽകുന്ന ആദ്യഘട്ട പരിശീലനത്തിന് കിലയുടെ ജില്ലാതലബ്‌ളോക്ക് തല ട്രെയിനിങ് കോഡിനേറ്റർമാർ നേതൃത്വം നൽകുമെന്നും അതാത് ഭരണസമിതികൾ ഇതിന് വേണ്ട സഹായസഹകരണങ്ങൾ നൽകണമെന്നും അഭ്യർത്ഥിച്ചിട്ടുണ്ട്. കഴിഞ്ഞ ആഴ്ച ഇത് സംബന്ധിച്ച് കില ഡയറക്ടറുടേത് എന്ന പേരിലുള്ള കത്തുമായി ചില സ്വകാര്യ ട്രെയിനിങ് ഇൻസ്റ്റിറ്റിറ്റിയൂൂട്ടുകളുടെ പ്രതിനിധികളാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരെ കണ്ട്, തങ്ങളെയാണ് ജനപ്രതിനിധികളുടെ പരിശീലന പരിപാടികൾ നടത്താൻ കില ചുമതലപ്പെടുത്തിയിരിക്കുന്നതെന്ന് അറിയിച്ചിരുന്നു. കിലയുടെ ഉത്തരവാദിത്തപ്പെട്ടവർ തദ്ദേശ സ്ഥാപങ്ങളിലെ അധ്യക്ഷർക്ക് നേരിട്ട് കത്തുനൽകാതെ, സ്വകാര്യവ്യക്തികളെയും സ്ഥാപനങ്ങളെയും കത്തുകൾ ഏൽപ്പിച്ചതിൽ വലിയ പ്രതിഷേധം ഉയർന്നിരുന്നു.

പരിശീലന പരിപാടികളുടെ ആസൂത്രണവും നടത്തിപ്പും ഇതുവരെ നടപ്പിലാക്കി വന്നത് കില നേരിട്ടായിരുന്നു. എന്നാൽ ഇത്തവണ വളരെ വിദഗ്ധമായി ഇവിടെ സ്വകാര്യ ഏജൻസികളെ കൊണ്ടുവരികയായിരുന്നു. ഈ തട്ടിപ്പിന് പിന്നിൽ പഞ്ചായത്ത് വകുപ്പിലെയും കിലയുടെയും തലപ്പത്തുള്ളവരാണെന്ന് വ്യക്തമായിരുന്നു. ഇതേ തുടർന്ന് ജനപ്രതിനിധികൾ നടത്തിയ അന്വേഷണത്തിലാണ് കിലയുടെയും പഞ്ചായത്ത് വകുപ്പിന്റെയും ഉന്നതർ ചേർന്ന് നടത്തിയ തട്ടിപ്പും അഴിമതിയും പുറത്തുവന്നത്. ഇത്രയും കാലം കില നേരിട്ട് നടത്തിയരുന്ന പരിശീലന പരിപാടി സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചതിന് പിന്നിൽ കോടികളുടെ അഴിമതി നീക്കമുണ്ടെന്ന് ഇതോടെ വ്യക്തമാകുകയായിരുന്നു.

സംസ്ഥാന സർക്കാരിനും തദ്ദേശസ്വയംഭരണ വകുപ്പിനും കിലയ്ക്കും അതാത് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്കും എല്ലാവിധ സൗകര്യങ്ങളും നിലവിലുള്ളപ്പോൾ ജനപ്രതിനിധികളുടെ പരിശീലന പരിപാടി എന്തുകൊണ്ട് സ്വകാര്യ ഏജൻസികളെ ഏൽപ്പിച്ചു എന്ന ചോദ്യത്തിന് കില അധികൃതർക്കും വ്യക്തമായ മറുപടി ഇല്ലായിരുന്നു. ജനപ്രതിനിധികളുടെ ആദ്യഘട്ട പരിശീലനം അതീവ ഗൗരവമായ ഒന്നാണെന്നും കേരള സംസ്ഥാനത്തിന്റെ അടുത്ത അഞ്ചുവർഷത്തെ അടിസ്ഥാന സൗകര്യവികസനപദ്ധതികൾ രൂപപ്പെടുത്താൻ സഹായകമായ ഈ പരിശീലനം,നഴ്‌സുമാർക്കും വിദേശജേലി തേടുന്നവർക്കും പരിശീലനം നടത്തുന്ന സ്വകാര്യ സ്ഥാപനങ്ങൾക്ക് വിട്ടുകൊടുത്തത് യാതൊരുതരത്തിലും അംഗീകരിക്കാനാവില്ലന്നെും തദ്ദേശഅധ്യക്ഷന്മാരും ജനപ്രതിനിധികളും വ്യക്തമാക്കിയിരുന്നു.

ഇതത്തേുടർന്നാണ് കില ഡയറക്ടർ കിലയുടെ തന്നെ ജില്ലാതലബ്ലോക്ക്തല ട്രെയിനിങ് കോഡിനേറ്റർമാരെ ജനപ്രതിനിധികളുടെ പരിശീലനപരിപാടികളുടെ ചുമതല ഏൽപ്പിച്ചുകൊണ്ട് പുതിയ കത്ത് നൽകിയത്. എന്നാൽ തന്റെ മുൻനടപടിയെ മൂടിവയ്ക്കത്തക്ക രീതിയിലാണ് കില ഡയറക്ടർ പുതിയ കത്ത് തയ്യറാക്കിയിരിക്കുന്നത്. 2015 നവംബർ 21നാണ് കില ഡയറക്ടറുടെ വിവാദമായ കത്ത് സ്വകാര്യ ട്രെയിനിങ് ഏജൻസികൾ വഴി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ മേധാവികൾക്ക് കൈമാറിയത്. കില ഡയറക്ടറുടെ പുതിയ കത്തിൽ ഇതെക്കുറിച്ച് തിരുത്തലോ പരാമർശനങ്ങളോ ഇല്ല. മാത്രമല്ല ഇന്നലെ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റുമാർക്ക് നൽകിയ കത്തിൽ പരിശീലന പരിപാടിയെക്കുറിച്ച് മുമ്പ് അറിയിച്ചിട്ടുണ്ടെന്ന മട്ടിൽ സൂചന നൽകിയിരിക്കുന്നത് 16-10-2015 എന്ന തീയതിയാണ്.

എന്നാൽ പുതിയ നവംബർ രണ്ടാം തീയതിയും അഞ്ചാം തീയതിയുമാണ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് നടന്നത്. ഇതിന്റെ ഫലം വന്നത് നവംബർ ഏഴിനുമാണ്. അതിന് ശേഷം ഒരാഴ്ച കഴിഞ്ഞാണ് പുതിയ ഭരണസമിതികൾ അധികാരമേറ്റത്. നവംബർ 15ന് ശേഷമാണ് അതാത് തദ്ദേശസ്വയംഭരണ അധ്യക്ഷന്മാരെ തെരഞ്ഞെടുത്തതും അവർ ചുമതലയേറ്റതും. എന്നാൽ കില ഡയറക്ടർ പറയുന്നത് ഒക്ടോബർ 16ന് പുതുതായി തെരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷന്മാർക്ക് ആദ്യഘട്ട പരിശീലനത്തിന്റെ വിശദാംശങ്ങൾ അറിയിച്ച് കത്തയച്ചുവെന്നാണ്. ഒരുതട്ടിപ്പ് മറയ്ക്കാൻ ഇല്ലാത്ത കത്ത് ഉണ്ടെന്ന് വരുത്തി തടിതപ്പാനാണ് കില ഡയറക്ടറുടെ ശ്രമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP