Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഇടുക്കി - ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നപ്പോൾ ജീവനാശമുണ്ടാകാതെ കാത്തത് സർക്കാറിന്റെ ജാഗ്രത; ഷട്ടർ തുറന്നുണ്ടായ ശക്തമായ ജലപ്രവാഹം തിരിച്ചടിയായത് കൈയേറ്റക്കാർക്ക് മാത്രം; വകുപ്പുകളുടെ ഏകോപനവും നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെ സഹകരണവും കൂടിയായപ്പോൾ ദുരന്ത നിവാരണത്തിൽ മാതൃകയായി കേരളം; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ വെള്ളമൊഴുക്ക് നിലച്ചശേഷം മാത്രമേ ഇവരെ തിരിച്ച് വീടുകളിലേയ്ക്ക് വിടുകയുള്ളൂ

ഇടുക്കി - ഇടമലയാർ അണക്കെട്ടുകളുടെ ഷട്ടർ തുറന്നപ്പോൾ ജീവനാശമുണ്ടാകാതെ കാത്തത് സർക്കാറിന്റെ ജാഗ്രത; ഷട്ടർ തുറന്നുണ്ടായ ശക്തമായ ജലപ്രവാഹം തിരിച്ചടിയായത് കൈയേറ്റക്കാർക്ക് മാത്രം; വകുപ്പുകളുടെ ഏകോപനവും നാട്ടുകാരുടെയും രക്ഷാപ്രവർത്തകരുടെ സഹകരണവും കൂടിയായപ്പോൾ ദുരന്ത നിവാരണത്തിൽ മാതൃകയായി കേരളം; ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്നവരെ വെള്ളമൊഴുക്ക് നിലച്ചശേഷം മാത്രമേ ഇവരെ തിരിച്ച് വീടുകളിലേയ്ക്ക് വിടുകയുള്ളൂ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ദുരന്തഭീതി വിട്ടൊഴിഞ്ഞു. ഡാമുകളിൽ ജലനിരപ്പ് താഴുന്നു. ഇടുക്കിയിൽ ജലനിരപ്പ് ഇന്നലത്തേതിൽ നിന്നും സാവധാനം കുറയുന്നു. രാവിലെ 9 മണിക്കുള്ള കണക്കെടുപ്പിൽ ഡാമിലെ ജലനിരപ്പ് 2401-ലേക്ക് എത്തി. ഇടമലയാറിന്റെ തുറന്ന നാല് ഷട്ടറുകളിൽ മൂന്നെണ്ണം അടച്ചു. ഒരെണ്ണം 1 മീറ്ററായി നിലനിർത്തി. ആശങ്കവേണ്ടെന്ന് അധികൃതർ. ഇടുക്കി -ഇടമലയാർ അണക്കെട്ടുകൾ തുറന്നതിനെ തുടർന്നുള്ള ശക്തമായ ജലപ്രവാഹം കൈയേറ്റമേഖലകളിൽ ചില്ലറ നാശനഷ്ടങ്ങൾ ഉണ്ടാക്കിയത് മാറ്റിനിർത്തിയാൽ കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കിയില്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ. ഒരു ജീവൻ പോലും ഇതിന്റെ പേരിൽ പൊലിയാത്തതും നേട്ടമായി വിലയിരുത്തുന്നു. ദുരന്ത നിവാരണത്തിന്റെ കാര്യത്തിൽ ഇതര സംസ്ഥാനങ്ങൾക്ക് മാതൃകയായിരിക്കയാണ് കേരളം.

ചെറുതോണി മേഖലയിലാണ് വെള്ളത്തിന്റെ കുത്തൊഴുക്ക് ഏറെ നാശം വിതച്ചതെന്നാണ് നിലവിലെ സ്ഥിതിഗതികളിൽ നിന്നും വ്യക്തമാവുന്നത്. ചെറുതോണി ബസ്സ്സ്റ്റാന്റിന്റെ ഒരു ഭാഗം വെള്ളം കൊണ്ടുപോയി. തീരത്ത് നിന്നിരുന്ന വൻ മരങ്ങളും സമീപപ്രദേശങ്ങളിലായി പ്രവർത്തിച്ചുവന്നിരുന്ന നിരവധി പെട്ടിക്കടകളും കുത്തൊഴുക്കിൽ അപ്രത്യക്ഷമായി. തീരങ്ങളിൽ കൃഷിയിറക്കിയിരുന്ന കാർഷിക വിളകളും നശിച്ചു.തീരങ്ങളിൽ ജലമുയരുമെന്ന് വ്യക്തമായ സാഹചര്യത്തിൽ തീരങ്ങളിലെ വീടുകളിൽ നിന്നും നിരവധി പേരെ അധികൃതർ മാറ്റിപാർപ്പിച്ചിരുന്നു.ഷട്ടർ അടച്ച്, വെള്ളമൊഴുക്ക് നിലച്ചശേഷം മാത്രമേ ഇവരെ തരിച്ച് വീടുകളിലേയ്ക്ക് പോകാൻ അനുവദിക്കു എന്നാണ് അധികൃതരുടെ നിലപാട്.

ചെറുതോണിയിൽ നിന്നും ഒഴുകിയെത്തുന്ന വെള്ളം ലോവർ പെരിയാർ -നേര്യംമഗലം -ഭൂതത്താൻ കെട്ടുവഴിയാണ് ആലുവമേഖലയിലേക്ക് പ്രവഹിച്ചിരുന്നത്. നേര്യമംഗലം മൂതൽ ആലുവ വരെയുള്ള ഭാഗത്ത് പെരിയാർ കരകവിഞ്ഞത് ആദ്യഘട്ടത്തിൽ പരക്കെ ഭീതിയുയർത്തിയിരുന്നു. ഒരു ഘട്ടത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന്റെ പ്രവർത്തനം പോലും നിലയ്ക്കുന്ന തരത്തിലേക്ക് ജലനിരപ്പ് ഉയരുകയാണെന്ന് പ്രചാരണ മുണ്ടായി. ഈ മേഖലയിൽ ചെങ്ങൽതോടിൽ ജലനിരപ്പ് ഉയർന്നതായിരുന്നു ഇതിന് കാരണം. ഇടമലയാറിൽ നിന്നുള്ള നീരൊഴുക്കായിരുന്നു ഈ മേഖലയിൽ വെള്ളമുയരാൻ പ്രധാനകാരണം. തോടിൽ ജലനിരപ്പ് ഉയർന്നെങ്കിലും ഇത് ഒരുതരത്തിലും എയർപോർട്ടിന്റെ പ്രവർത്തനത്തെ ബാധിച്ചില്ല.പത്രക്കുറിപ്പ് വഴി ഇക്കാര്യം സീയാൽ പുറത്തുവിടുകയും ചെയ്തിരുന്നു.

ഇടമലയാറിനൊപ്പം തന്നെ ഇടുക്കി -ചെറുതോണി അണക്കെട്ട് തുറന്നെങ്കിലും ഡാം ചെങ്ങൽതോടിൽ കാര്യമായി ജലനിരപ്പ് ഉയർന്നില്ല.ഇടമലയാർ തുറന്നപ്പോൾ നിലനിന്നിരുന്ന ജലനിരപ്പിൽ നിന്നും ഇന്നുരാവിലെ 7 മണിവരെയുള്ള കണക്ക് പ്രകാരം 12 സെന്റിമീറ്റർ വെള്ളംമാത്രമാണ് ഉയർന്നിട്ടുള്ളത്.ഈ സ്ഥിതിയിൽ വിമാനത്താവളത്തിന്റെ പ്രവർത്തനം സംമ്പന്ധിച്ച് യാതൊരുവിധത്തിലുള്ള ആശങ്കളും ആവശ്യമില്ലന്ന് സിയാൽ അധികൃതർ ആവർച്ചിച്ച് വ്യക്തമാക്കിയിട്ടുണ്ട്.

ഇന്നലെ രാവിലെ ചെറുതോണി അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകളും പടിപടിയായി തുറന്നതോടെ വെള്ളം ഇരച്ചെത്തുന്ന ൾ ദൃശ്യങ്ങൾ ചാനലുകളിൽ പ്രത്യക്ഷപ്പെട്ടതോടെ താഴ്ഭാഗത്തെ നിരവധി കുടുമ്പങ്ങളിലെ താമസക്കാർ കയ്യിൽക്കിട്ടാവുന്നതെല്ലാമെടുത്ത് ബന്ധുവീടുകളിലേക്കും മറ്റും താമസം മാറിയിരുന്നു. ആശങ്കകൾക്ക് അടിസ്ഥാനമില്ലന്ന് കണ്ട് ഇവരിൽ ഒരു വിഭാഗം ഇന്നലെ വൈകിട്ട് വീടുകളിൽ തിരിച്ചെത്തി.ഷട്ടർ അടച്ച ശേഷം വീടുകളിലേയ്ക്ക് മടങ്ങു എന്നാണ് അവശേഷിശേഷിക്കുന്നവരുടെനിലപാട്.

ഡാമുകൾ തുറന്നുവിട്ടത് നേര്യമംഗലം മുതൽ ഭൂതത്താൻകെട്ടുവരെ പെരിയാർതീരദേശ വാസികളിൽ കനത്ത ഭീതി വിതച്ചിരുന്നു.കനത്ത മഴിയിൽ ശക്തമായ മലവെള്ളപ്പാച്ചിലിനെത്തുടർന്ന് കുട്ടമ്പുഴ മണികണ്ഠംചാൽ ചരപ്പാത്ത് വെള്ളത്തിൽ മുങ്ങിയിരുന്നു.ഇതേത്തുടർന്ന് ആദിവാസി-കുടിയേറ്റ മേഖലകൾ ഏതാണ്ട് ഒറ്റപ്പെട്ട അവസ്ഥയിലുമായിരുന്നു. ഇടമയാർ അണക്കെട്ടുതുറന്നതിനേത്തുടർന്നുള്ള ജലപ്രവാഹംകൂടിയായതോടെ മേഖലയിൽ വീണ്ടും ജലനിരപ്പ് ഉയർന്നു.ഇതിന് പിന്നാലെ ഇടുക്കി അണക്കെട്ടുകൂടി തുറന്നതോടെ മേഖലയാകെ വെള്ളത്താൽ മൂടുമെന്ന ഭായാശങ്കളും വ്യാപകമായിരുന്നു.എന്നാൽ വൈകുന്നേരം 7 മണിവരെ എത്തുമ്പോഴും ഇവിടെ കാര്യമായി ജലനിരപ്പ് ഉയർന്നില്ല.

ജനങ്ങളുടെ ഭീതി തിരിച്ചറിഞ്ഞ് ഇന്നലെ രാവിലെ തന്നെ ആന്റണി ജോൺ എം എൽ എ മണികണ്ഠംചാലിലും ചുറ്റുവട്ടത്തുള്ള ആദിവാസി ഊരുകളും സന്ദർശിച്ച് നാട്ടുകാർ അധികൃതരുടെ ഭാഗത്തുനിന്നുള്ള ഏകോപനം ശരിയായി നടന്നതിനാലാണ് അണക്കെട്ടുകളിൽ നിന്നും ശക്തമായ ജലപ്രവാഹമുണ്ടായിട്ടും കാര്യമായ നാശനഷ്ടങ്ങൾ ഉണ്ടാവാതിരുന്നതെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. ഇടമലയാറിൽ നിന്നുള്ള വെള്ളമൊഴുക്കിൽ കാര്യമായ നിയന്ത്രണം ഉറപ്പാക്കിയ ശേഷം മാത്രമാണ് ഇടുക്കി -ചെറുതോണി അണക്കെട്ടിൻ കൂടുതൽ ഷട്ടറുകൾ തുറന്നത്.അധികൃതരുടെ തിരക്കിട്ട ഈ തീരമാനം നേര്യമംഗലം മുതൽ താഴ്ഭാഗത്ത് വെള്ളപ്പൊക്കമൂലം ഉണ്ടാകുമായിരുന്ന കനത്ത നാശനഷ്ടം ഒഴിവായതിൽ നിർണ്ണായകമായി എന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്. കാലവാസ്ഥ അനുകൂലമായതാണ് ഇക്കാര്യത്തിൽ പൂർണ്ണഫലപ്രാപ്തി കൈവരിക്കാൻ അധികൃതർക്ക് തുണയായത്.ഇന്നലെ മുതൽ ഇടുക്കി-ഇടമലയാർ അണക്കെട്ടുകളുടെ വ്ൃഷ്ടി പ്രദേശത്ത് മഴ കുറഞ്ഞിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP